LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
20034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20034
യൂണിറ്റ് നമ്പർLK/2018/20034
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർപ്പുളശ്ശേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മിനി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആതിര പി ജി
അവസാനം തിരുത്തിയത്
10-03-2026Lkkattukulam

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

 
 


പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17-09-2025ന് നടന്നു.ചെർപ്പുളശ്ശേരി ഉപജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.കെ. അബ്ദുൾ ലത്തീഫ് ക്ലാസ് നയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ശങ്കരനാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രവർത്തനക്രമം, തുടങ്ങിയവ ക്യാമ്പിൽ വിശദീകരിച്ചു.അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ രസകരമായ പ്രവർത്തനങ്ങൾ ക്യാമ്പിന്റെ മുഖ്യ ആകർഷണമായിരുന്നു.ക്യാമ്പിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ യോഗം നടന്നു.

 

ക്യാമറ ട്രെയിനിങ്

ലിറ്റിൽ കൈ 2023 26 ബാച്ചിന്റെ ക്യാമറ പരിശീലനം വിദ്യാലയത്തിൽ നടന്നു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മാനസ് മാഷുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. DSLR ക്യാമറ ഉപയോഗിച്ച് ഫോട്ടോസ് വീഡിയോ എന്നിവ എടുക്കുന്നതിൽ കുട്ടികൾ വിദഗ്ധ പരിശീലനം നേടി. വിവിധ തരം ക്യാമറ ഷോട്ടുകൾ ആംഗിൾ  എന്നിവയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.


ഫീൽഡ് വിസിറ്റ്

ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റിന്റെ ഭാഗമായി 2025 - 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെർപ്പുളശ്ശേരി സിറ്റി ചാനൽ മലബാർ ന്യൂസ് ഓഫീസ് സന്ദർശിച്ചു. വാർത്ത തയ്യാറാക്കുന്നതിന്റെ വിവിധ വശങ്ങൾ നേരിട്ടറിയാനും മനസ്സിലാക്കാനും ആണ് ചാനൽ സന്ദർശിച്ചത്. സാങ്കേതികവശങ്ങളും കുട്ടികൾ ചോദിച്ചു മനസ്സിലാക്കി. വാർത്ത തയ്യാറാക്കൽ, അവതരണം, എഡിറ്റിംഗ്,ക്യാമറ തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാൻ സന്ദർശനം സഹായിച്ചു. സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ ആഴ്ചയും ഷോർട്ട് ന്യൂസ് തയ്യാറാക്കുന്നുണ്ട്.ഇതിൽ കൂടുതൽ പരിജ്ഞാനം നേടുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. ന്യൂസ് എഡിറ്റർ പ്രദീപ്, ന്യൂസ് കറസ്പോണ്ടന്റ് അനസ് മാവുണ്ടരി, കാവ്യ, മിഥുൻ, സജില രജിത, തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി.

 


സെൽഫി കോർണർ ഒരുക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേളയിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരുക്കിയ സെൽഫി കോർണർ ശ്രദ്ധേയമായി. Smile&Snap എന്നു പേരിട്ട സെൽഫി കോർണറിൽ എടുക്കുന്ന ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ ക്യു ആർ കോഡ് ഒരുക്കിയിരുന്നു. മികച്ച ക്യാപ്ഷനോടുകൂടി അപ്‌ലോഡ് ചെയ്യുന്ന ഒരു ചിത്രത്തിന് സമ്മാനവും ഏർപ്പെടുത്തി.

 

തുടർച്ചയായി മൂന്നാം തവണയും ലിറ്റിൽ കൈറ്റ്സ് അവാർഡ് നേട്ടം

പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റുകളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് അവാർഡ്, ജില്ലയിൽ രണ്ടാം സ്ഥാനം കാട്ടുകുളം ഹൈസ്കൂൾ കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അവാർഡ് നേടുന്നത്. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ, ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകിയ പരിശീലനങ്ങൾ, സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ,സ്കൂൾവിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം എന്നീ മേഖലകളിലെ യൂണിറ്റിന്റെ 2024-25 വർഷത്തെ പ്രവർത്തനങ്ങൾ ആണ് അവാർഡിനായി പരിഗണിച്ചത്. ഡിജിറ്റൽ സാങ്കേതികവിദ്യയെ വിദ്യാലയത്തിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗിച്ചുകൊണ്ടുള്ള  പ്രവർത്തന മികവാണ് വിദ്യാലയത്തെ പുരസ്കാരത്തിന് അർഹമാക്കിയത്. ലിറ്റിൽ കൈറ്റ് മെന്റർ മാരായ കെ.മിനി, പി.ജി.ആതിര എന്നിവരാണ് സ്കൂളിലെ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.