ഉള്ളടക്കത്തിലേക്ക് പോവുക

മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ലഹരിവിരുദ്ധദിനാചരണം

*സമൂഹം ലഹരിയുടെ പിടിയിൽ അമർണ്ണുകൊണ്ടിരിക്കുന്ന ഒരു* *കാലത്താണ് നാം ജീവിക്കുന്നത്. ആബലവൃന്ദം ജനങ്ങളെയും ലഹരി* *വശീകരിക്കുകയാണ്.അത്ഭുതങ്ങൾ വിരിയിക്കാൻ ശക്തിയുള്ള ബുദ്ധിയെ നാം ലഹരിക്ക്* *അടിമയാക്കണോ?* *സമൂഹത്തെ വല്ലാതെ ഉലച്ചിരിക്കുന്ന ലഹരി എന്ന ക്യാൻസറിനെ പറ്റി വിദ്യാർത്ഥികളെ ബോധവൽകരിക്കുന്നതിനായി മണ്ണംപ്പേട്ട മാത ഹൈ സ്കൂളിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. ഹെഡ്മാസ്റർ* *തോമസ് മാസ്റ്റർ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധദിന* *സന്ദേശം നൽകി. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഗൈഡ് വിഭാഗത്തിൽ* *നിന്നു 8 ഡി ക്ലാസ്സിൽ പഠിക്കുന്ന കുമാരി എയ്ഞ്ചൽ മരിയ ഷാജു ലഹരി വിരുദ്ധദിന സന്ദേശം നൽകി. തുടർന്ന് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ* *നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ദിന നൃത്താവിഷ്‌കരമായിരുന്നു. ഗൈഡ്* *അംഗങ്ങളുടെ സെമി ക്ലാസിക്കൽ നൃത്തവും സ്‌കിറ്റും മോട്ടിവേഷണൽ ഡാൻസും സ്കൗട്ട് അംഗങ്ങളുടെ പിരമിഡ് ഡാൻസും അടങ്ങുന്ന നൃത്താവിഷ്‌കരമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. കണ്ണിനു കുളിർമയും മനസ്സിൽ ലഹരിക്കെതിരെ പ്രചോദിപ്പിക്കുന്ന ആവിഷ്കാരമാണ് കുട്ടികൾ അവതരിപ്പിച്ചത്. തങ്ങളുടെ നിലപാടുകൾ ഉറപ്പിച്ചു* *പറഞ്ഞു ലഹരിക്കെതിരെയുള്ളപ്ലക്കാർഡും കൈകളിലേന്തി നിന്ന* *വിദ്യാർത്ഥികൾ തീർച്ചയായും ഒരു പ്രചോദനമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും* *എല്ലാത്തിനും കൂടെയുണ്ടായിരുന്നു .തുടർ മാസങ്ങളിൽ വരുന്ന ലഹരി വിരുദ്ധ* *പ്രവർത്തനങ്ങളുടെ ആദ്യത്തെ ഘട്ടമാണ് ലഹരിവിരുദ്ധ* *ദിനാചരണത്തിലൂടെ നടന്നത്.* *ലഹരി ഇല്ലാത്ത സമൂഹത്തിനായി നമുക്ക് കൈകോർക്കാം*

വായനശാല സന്ദർശനം

വായന പക്ഷാചരണത്തിന്റെ ഭാഗമായി മാതാ ഹൈസ്കൂളിൽ നിന്നും നല്ല പാഠം പ്രവർത്തകർ തൃശ്ശൂർ സാഹിത്യ അക്കാദമി,തൃശ്ശൂർ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ ഒരു പഠനയാത്ര നടത്തുകയുണ്ടായി. സാഹിത്യ അക്കാദമിയിലെ ലൈബ്രറി സന്ദർശിച്ച് നിരവധിയായ പുസ്തകങ്ങൾ കാണുവാനും അടുത്ത് അറിയുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഭിന്നശേഷിക്കാരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുകയും ചെയ്തു. ഭിന്നശേഷിക്കാരെ കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ ഇതോടെ വിദ്യാർഥികൾക്ക് ഒരു അവസരം ലഭിച്ചു. അവരിലുള്ള കലാകാരന്മാരെ പരിചയപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. നല്ല പാഠം പ്രവർത്തകർക്ക് സമൂഹത്തിൽ ചിലതെല്ലാം ചെയ്യാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി.തുടർന്ന് തൃശ്ശൂർ പബ്ലിക് ലൈബ്രറിയിൽ പോയി. അവിടെയുള്ള കുട്ടികൾക്ക് മാത്രമായുള്ള പുസ്തകങ്ങളുടെ വിഭാഗം നമ്മുടെ കുട്ടികളെ ഏറെ ആകർഷിക്കുകയുണ്ടായി. അവിടെയുള്ള പുസ്തകങ്ങളുടെ കലവറ കുട്ടികളെ അമ്പരപ്പെടുത്തുക തന്നെ ചെയ്തു. ഈ വർഷത്തെ വായന പക്ഷാചരണം കാഴ്ചകൾ കൊണ്ടും വിജ്ഞാനം കൊണ്ടും ഏറെ ഉപയോഗപ്രദമായി എന്ന് പറയാതെ വയ്യ.

വായനദിനം

2025 അധ്യയന വർഷത്തിലെ വായന ദിന ആചരണം ജൂൺ 19 വ്യാഴാഴ്ച സ മുചിതമായി നടത്തുകയുണ്ടായി. സാഹിത്യകാരനും നാടക കർത്താവുമായ നിതിൻ കെ ( നന്തി പുലം )ആണ് ഈ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പിടിഎ പ്രസിഡണ്ട് ജെൻസൺ പുത്തൂർ അധ്യക്ഷനായ ഈ ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. ഷീജ ടീച്ചർ,നീന ടീച്ചർ സ്കൂൾ ലീഡർ ദേവനന്ദ എന്നിവർ പ്രസംഗിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് ലൈബ്രറിയിൽ പുസ്തക പ്രദർശനവും നടന്നു

മെറിറ്റ് ഡെ

മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ അഭിമാനതാരങ്ങൾ അണിനിരന്ന സുന്ദരദിനം. മാതാ ഹൈസ്ക്കൂളിൻ്റെ യശസ്സ് വാനോളം ഉയർത്തിക്കൊണ്ട് 2025 ലെ എസ് എസ് എൽ സി , എൽ എസ് എസ്,യു എസ് എസ് , എൻ എം എം എസ് വിജയികൾ , കരാട്ടെ ഗിന്നസ് റെക്കോർഡ് ജേതാക്കൾ, അണിനിരന്നപ്പോൾ അധ്യാപകരുടേയും നാട്ടുകാരുടെയും മനം നിറഞ്ഞു. ആദരവ് ലഭിക്കുന്നത് ഒരു വ്യക്തിക്ക് ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണ്. അധ്യാപക പ്രതിനിധിയായ ഷെല്ലി ടീച്ചറുടെ പ്രാർത്ഥനാഗാനത്തോടെയാണ് കാര്യപരിപാടികൾ ആരംഭിച്ചത്. വളരെ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി സുന്ദരീ സുന്ദരൻമാരായി വിജയികളെല്ലാവരും ഉച്ചയ്ക്ക് 1 .30 ന് തന്നെ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നിരുന്നു. മാതാ ഹൈസ്ക്കൂളിനെ യശസ്സിലെത്തിക്കാൻ അക്ഷീണം പ്രയ്തനിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.ജെ തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ച് കൊണ്ട് പ്രസംഗിച്ചു. സ്കൂളിൻ്റെ പുരോഗമനം ആഗ്രഹിക്കുന്ന നമ്മുടെ സ്വന്തം ബഹു. അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. സ്കൂൾ പ്രവർത്തനങ്ങൾ ആകാംക്ഷയോടെ നോക്കി ക്കാണുന്ന ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി. എസ് പ്രിൻസ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയും എസ് എസ് എൽ സി ഫുൾ എ+ നേടിയ കുട്ടികളെ മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു. 9എ+ സമ്മാനങ്ങൾ നൽകിയത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ. രാജേശ്വരിയായിരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ വ്യതിരിക്ത വീക്ഷണത്തോടെ നോക്കി കാണുന്ന സ്കൂൾ മാനേജർ റവ. ഫാ. ജെയ്സൺ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിച്ചു. കരാട്ടെ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയവിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകനായ റെൻഷി അർഫൻ മാസ്റ്ററേയുംമെമെന്റോ നൽകി ആദരിച്ചത് സ്കൂൾ മാനേജർ ആയിരുന്നു.ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ എൽ എസ് എസ്,എൻ എം എം എസ് കുട്ടികളെ അഭിനന്ദിച്ച് സംസാരിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. യു എസ് എസ് കുട്ടികളെ ആദരിച്ചുകൊണ്ട് സംസാരിച്ചത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ അവർകളാണ്.പിടിഎ പ്രസിഡൻറ് ശ്രീ ജൻസൺ പുത്തൂർ,എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ഫീനാ ടിറ്റോ,സ്റ്റാഫ് പ്രതിനിധി ശ്രീമതി സൗമ്യ ജോസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.100% വിജയം കൈവരിച്ച മാതാ ഹൈസ്കൂൾ മണ്ണുപേട്ടയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മെമെന്റോ നൽകി ആദരിച്ചു. മെമെന്റോ നൽകുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് മാസ്റ്റർ , പിടിഎ പ്രസിഡണ്ട് ശ്രീ. ജെൻസൺ പുത്തൂർ,എം പി ടി എ പ്രസിഡണ്ട് ശ്രീ ഫീന ടിറ്റോ ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഡിക്ലസ് ,ഷീജ ടീച്ചർ,വിജി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കുമാരി അനീറ്റ കെ എ മറുപടി പ്രസംഗം നടത്തിയതിനു ശേഷം ഫസ്റ്റ് അസിസ്റ്റൻ്റ് ശ്രീമതി ഷീജ വാറുണ്ണി നന്ദി പ്രകടനം നടത്തി. ശേഷം ദേശീയഗാനത്തോടുകൂടി സമംഗളം മെറിറ്റ് ഡെ അവസാനിച്ചു.

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക- ഗൈഡ്സ്

2025 പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്നതിനോട് ചേർന്ന് ഗൈഡ് പ്രസ്ഥാനത്തിലെ അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടം പുല്ല് പറിച്ച് മനോഹരമാക്കി .

ജൂൺ 5; പരിസ്ഥിതിക്കായി ഒരു ദിനം 2025-26

പുതിയ തലമുറയെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന്പ ഠിപ്പിക്കാൻ ഒരു ദിവസം മാറ്റിവെച്ചിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതാ വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. വളർന്നുവരുന്ന തലമുറയെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുംവിധമുള്ള മനോഹരമായ പരിപാടികളാണ് ഇപ്രാവശ്യം സ്കൂളിൽ സംഘടിപ്പിച്ചിരുന്നത്. ബന്ധപ്പെട്ട അധ്യാപകർ തലേദിവസം തന്നെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട അലങ്കാരങ്ങളും മുന്നൊരുക്കങ്ങളും ചെയ്തു. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വിധത്തിലുള്ള ഹരിതാഭമായ അലങ്കാരമാണ് പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ ചെയ്തിരുന്നത് .സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച പരിസ്ഥിതി ദിന പരിപാടികൾ വൈകുന്നേരം വരെ തുടർന്നുകൊണ്ടിരുന്നു. ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ പരിസ്ഥിതി

സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനി ഹെവനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി . എൽ പി ,എച്ച് എസ് വിദ്യാർത്ഥിനികളായ പാർവതിയും അവന്തികയും പരിസ്ഥിതി ദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. കൃഷ്ണപ്രിയ "ഒരു തൈ നടാം "എന്ന സുഗതകുമാരിയുടെ പരിസ്ഥിതി സൗഹൃദ കവിത ചൊല്ലി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൽ പി വിദ്യാർത്ഥികൾക്കായി പ്ലക്കാർഡ് നിർമ്മാണ മത്സരവും യു പി,എച്ച് എസ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചിരുന്നു. കൂടാതെ പരിസ്ഥിതി ദിനത്തെ കുറിച്ച് കൂടുതൽ കുട്ടികളിലേക്ക്എ ത്തിക്കാൻ യു പി എച്ച് എസ് വിദ്യാർഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.വളരെ വാശിയോടെ തന്നെ വിദ്യാർത്ഥികൾ രണ്ടു മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനർഹരാവുകയും ചെയ്തു. 10: 30 ഓടുകൂടി ഹെഡ്മാസ്റ്ററുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്ലക്കാർഡുകളും പോസ്റ്ററുകളും കൈകളിലേന്തി പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച വിദ്യാർത്ഥികളും ജെ ആർ സി, സ്കൗട്ട്,ഗൈഡ് വിദ്യാർത്ഥികളും ചേർന്ന് പരിസ്ഥിതി ദിന റാലി നടത്തി. "പ്രകൃതി നമ്മുടെ മാതാവ് "എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ അലയടിച്ചു നിന്നു. തുടർന്ന് ഹെഡ്മാസ്റ്റർ വിദ്യാർത്ഥി പ്രതിനിധികളോട് ചേർന്ന് സ്കൂൾ അങ്കണത്തിൽ മരതൈ നട്ടു. സ്കൗട്ട്, ഗൈഡ്, ജെ ആർ സി അംഗങ്ങളും എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്നു. 2025 പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്നതിനോട് ചേർന്ന് യുപി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കി. ഗൈഡ് പ്രസ്ഥാനത്തിലെ അംഗങ്ങളുംവിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടം പുല്ല് പറിച്ച് മനോഹരമാക്കി. പുതിയൊരു തുടക്കമായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വം എന്ന് ബോധ്യം വരുത്തുന്ന നോട്ടീസ് എല്ലാ ക്ലാസ്സുകളിലും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പതിപ്പിച്ചു. ഓരോ വിദ്യാർത്ഥിക്കും സ്വന്തം ക്ലാസ്സിൽ ഉണ്ടാകുന്ന മാലിന്യം വൃത്തിയാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്ന് ബോധ്യം നൽകാനാണ് ഇതിലൂടെ ശ്രമിച്ചത്. എൽപി വിദ്യാർഥികൾക്കായി പരിസ്ഥിതിയെ സംബന്ധിക്കുന്ന ടെലിഫിലിമും പ്രദർശിപ്പിക്കുകയുണ്ടായി. പരിസ്ഥിതി ദിനം എന്നാൽ വെറും മരം നടൽ മാത്രമല്ല മറിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനമാണ്. പരിസ്ഥിതി ദിനത്തോടുകൂടി അവസാനിക്കേണ്ട ഒന്നല്ല പരിസ്ഥിതി സംരക്ഷണം നാം എപ്പോഴും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്ന ബോധ്യം വിദ്യാർത്ഥികൾക്ക് നൽകാൻ ഈ പരിസ്ഥിതി ദിനത്തിൽ സാധിച്ചു.

പ്രവേശനോത്സവം 2025-26

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ഒരു അധ്യായന വർഷം ഇതാ വന്നെത്തി. ഒന്നാം ക്ലാസിലേക്ക് ചേർന്ന കുരുന്നുകളോടൊപ്പം മറ്റു ക്ലാസുകളിലേക്ക് ചേർന്ന പുതിയ കുട്ടികളും ഇന്നത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായിരുന്നു. യോഗം ആരംഭിക്കുന്നതിനു മുൻപ് പ്രവേശനോത്സവം എന്ന് എഴുതിയ ബലൂൺ പിടിച്ച് ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ കുഞ്ഞുങ്ങളുടെ ഒരു മാർച്ച് ഉണ്ടായിരുന്നു കൃത്യം 10.15 ന് തന്നെ യോഗം ആരംഭിച്ചു. നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ.തോമസ് കെ ജെ യോഗത്തിന് സ്വാഗതം ആശംസിച്ചു. യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയതും കുട്ടികളെ എഴുത്തിനിരുത്തിയതും നമ്മുടെ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവറന്റ് ഫാദർ ജയ്സൺ പുന്നശ്ശേരിയാണ്. ഈ യോഗം ഉദ്ഘാടനം ചെയ്തത് അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രനാണ്. യൂണിഫോം വിതരണ ഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡന്റ് ശ്രീ ജെൻസൺ പുത്തൂരും ടെക്സ്റ്റ് ബുക്ക് വിതരണ ഉദ്ഘാടനം നടത്തിയത് എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫീന ടിറ്റോയുമാണ്. ശ്രീമതി ബെസ്റ്റി സിപി കുട്ടികൾക്ക് അനുഗ്രഹ പ്രാർത്ഥന ചൊല്ലിക്കൊടുത്തു. ജോസ് ആലുക്കാസ് ഗ്രൂപ്പ് അസിസ്റ്റന്റ് മാനേജർ ശ്രീ.ക്ലീറ്റസ് പി പി ബാഗ് വിതരണം ഉദ്ഘാടനവും നിർവഹിച്ചു. എല്ലാ കുട്ടികൾക്കും നിറപ്പകിട്ടുള്ള സമ്മാനങ്ങൾക്കു പുറമേ പേനയും മിഠായിയും എല്ലാ കുട്ടികൾക്കും നൽകി . സമ്മാനവിതരണത്തിനു ശേഷം സ്കൂൾ ലീഡർ കുമാരി ദേവനന്ദയുടെ ആശംസകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി.ബിന്ദു ഇയ്യപ്പൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.

ഗാലറി