മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| Home | 2025-26 |
ന്യൂസ് പേപ്പർ 2025
ന്യൂസ് പേപ്പർ സെപ്റ്റംമ്പർ 2025
ന്യൂസ് പേപ്പർ ഒക്ടോബർ 2025
ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025
സംസ്ഥാനതല സംസ്കൃത നാടക മത്സരത്തിൽ A ഗ്രേഡ്
വന്ന് ചേരും.ചിലതു തേടി പിടിക്കേണ്ടി വരും......പക്ഷെ ചിലത് ഒരു നിയോഗം എന്ന പോലെ സംഭവിക്കും.അത് അങ്ങനെ.... കാലങ്ങളോളം തുടരും....തുടർന്ന് കൊണ്ടേ ഇരിക്കും.പ്രസാദ് മാഷ് സംവിധാനം ചെയ്ത് പരിശീലിപ്പിച്ച 'പഞ്ചമീപരിണയം' എന്ന നാടകത്തിന് ഒന്നാം സ്ഥാനം നാടകത്തിന് ഒന്നാം സ്ഥാനം മികച്ച നടൻ അക്ഷയ് എ നായർ. ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങൾ കൂടിയായപ്പോൾ അത് മാത ഹൈസ്കൂൾ മണ്ണംപേട്ടയെ തൃശൂർ ജില്ലാ കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിയിച്ചു.
സ്കൂൾ വാർഷികം


നവതിയുടെ നിറവിൽ ആയിരിക്കുന്ന മാതാ ഹൈസ്കൂൾ മരണപ്പെട്ടവരുടെ സ്കൂൾ വാർഷികവും അധ്യാപക രക്ഷകാർത്തൃദിനവും സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രാധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ മാസ്റ്ററുടെ യാത്രയായപ്പ് യോഗവും ജനുവരി 9 തീയതി വെള്ളിയാഴ്ച രാവിലെ 9:45 മുതൽ മണ്ണംപ്പേട്ട അനുഗ്രഹ പാരീഷ് ഹാളിൽ ആഘോഷിച്ചു . ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായ യോഗത്തിൽ ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തദവസരത്തിൽ ആദരണീയനായ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് മാനേജർ റഫ. ഫാദർ. ജോയ് അടമ്പുകളും ഫോട്ടോ അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും അധ്യാപകരുടെയും പി ടി എ യുടേയും കലാപരിപാടികളും ഉണ്ടായിരുന്നു.
ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ




കൊടകര ബിആർസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാർത്ഥികൾ പങ്കാളികളായ, ഇൻക്ലൂസീവ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ നടന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോഡിനേറ്റർ ആയ അനൂപ് സാർ, മറ്റു വിദ്യാലയങ്ങളിലെ സ്പെഷ്യൽ എഡ്യൂക്കെറ്റേഴ്സ്, രക്ഷിതാക്കൾ എന്നിവരെല്ലാം വിദ്യാർത്ഥികൾക്കൊപ്പം സന്നിഹിതരായിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ, പ്രധാന അധ്യാപകനായ തോമസ് മാസ്റ്റർ ഏവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ബിപിസി അനുപ് സാർ, ഫസ്റ്റ് അസിസ്റ്റന്റ് ഷീജ വാറുണ്ണി ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിൻസി ലോനപ്പൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആരംഭിച്ചു. സ്മാർട്ട് ഹൗസ് ഫയർ ആൻഡ് ഗ്യാസ് ലീക്കേഴ്സ് സിസ്റ്റം, ഓട്ടോമാറ്റിക് ടോൾ റീഡർ, ട്രാഫിക് ലൈറ്റ്, റോബോട്ടിക് ഡസ്റ്റ് ബിൻ, ബ്ലൈൻഡ് വാക്കിംഗ് സ്പെറ്റാക്കിൾ, സിസിടിവി ക്യാമറ സിസ്റ്റം, ട്രാഫിക് ലൈറ്റ് എന്നിങ്ങനെയുള്ള വിവിധങ്ങളായ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇവയെക്കുറിച്ചെല്ലാം അറിയാനും പരിചയപ്പെടാനും പരിമിതികൾ ഉണ്ടെങ്കിലും, വന്നുചേർന്നവരിൽ പലരും ഉത്സാഹത്തോടെയും, താല്പര്യത്തോടെയും ഈ പ്രദർശനത്തിൽ പങ്കാളികളായി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് വിവിധങ്ങളായുള്ള ഗെയിമുകൾ ഇവർക്കായി നിർമ്മിച്ചിരുന്നു. ഏറെ പേരും ഈ ഗെയിമുകൾ കളിക്കുന്നതിലായിരുന്നു ഏറെ താൽപര്യം കാണിച്ചത്. ഡാൻസും പാട്ടും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈ വിദ്യാർത്ഥികളെ സന്തോഷിപ്പിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരുങ്ങിയതും, അവതരിപ്പിച്ചതും ഈ പ്രോഗ്രാമിന്റെ മാറ്റ് കൂടാൻ കാരണമായി . ഭിന്നശേഷി വിദ്യാർഥികൾക്കായി ഇത്തരത്തിൽ ഒരു എക്സ്പോ സംഘടിപ്പിച്ചതിൽ മാതാ ഹൈസ്കൂളിനും , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കും ,ഈ പരിപാടിക്ക് നേതൃത്വം നൽകിയ കൈറ്റ് മെന്റഴ്സിനും പ്രശംസയും നന്ദിയും അറിയിച്ചാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം രണ്ട് മണിക്കൂറിനു ശേഷം പിരിഞ്ഞത്.തങ്ങൾക്ക് കിട്ടിയ അറിവുകൾ ഇത്തരത്തിലുള്ള കുട്ടികൾക്ക് കൂടി പങ്കുവെച്ച് നൽകാൻ സാധിച്ചതിലുള്ള സന്തോഷം, ഈ പ്രോഗ്രാമിൽ പങ്കാളികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മുഖങ്ങളിൽ കാണാമായിരുന്നു. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടകര ബിആർസിയുടെയും മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് നടത്തിയ എക്സിബിഷൻ കുട്ടികൾക്ക് വളരെ ഇഷ്ടമായി. തരുൺ മഹേഷ് ഡിസൈൻ ചെയ്ത വാഹനങ്ങൾ വരുമ്പോൾ തുറക്കുന്ന ഓട്ടോമാറ്റിക് ടോൾഗേറ്റ് സംവിധാനമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമായത്. ഗ്യാസ് ലീക്കോ , തീയോ പുകയോ ഉണ്ടായിക്കഴിഞ്ഞാൽ ഉടമസ്ഥന്റെ മൊബൈലിലേക്ക് എസ്എംഎസും ഫോൺകോളും വരുന്ന സെറ്റ് ചെയ്ത ആശിഷും നിരഞ്ജനും ചേർന്നൊരുക്കിയ സ്മാർട്ട് ഹൗസിംഗ് സിസ്റ്റം കണ്ട് BRCടീച്ചർമാരും അത്ഭുതപ്പെട്ടു. ടാങ്കിൽ വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക്കായി സിഗ്നൽ തരുന്ന ഗാഡ്ജറ്റുകളും ..... അന്ധരെ വഴി നടത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് കണ്ണടയും, നമ്മുടെ മൂവ്മെന്റിന് അനുസരിച്ച് വർക്ക് ചെയ്യുന്ന ക്യാമറകളും, ഉടമസ്ഥൻ അല്ലാതെ വാതിൽ തുറന്നാൽ മുഴങ്ങുന്ന ബർഗ്ലെഴ്സ് അലാം സിസ്റ്റവും, കാറ്റിൻറെ വേഗത കണ്ടെത്തുന്ന അനിമോ മീറ്ററും, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റും,മനുഷ്യൻറെ സാന്നിധ്യം വന്നു കഴിഞ്ഞാൽ തനിയെ തുറക്കുന്ന ടെസ്റ്റ് ബിന്നും, പലതരത്തിലുള്ള ഗെയിമുകളും അതിഥികളായി വന്നെത്തിയ കുട്ടികൾക്ക് കൗതുകവും ആശ്ചര്യവും ഉണർത്തി. വെക്കേഷന് ലഭിച്ച 5 ,6 ദിവസങ്ങളെ കൊണ്ടാണ് ഇത്രയും റോബോട്ടിക്സ് - AI ഗാർജെറ്റുകളും ഉണ്ടാക്കിയ നമ്മുടെ കുട്ടികൾ ശരിക്കും അവരുടെ കഴിവുകൾ തെളിയിച്ചു.
ഭിന്ന ശേഷി വാരാഘോഷത്തിൻ്റെ റിപ്പോർട്ട്
ഭിന്നശേഷി വാരാഘോഷത്തോട അനുബന്ധിച്ച് മാതാ ഹൈസ്ക്കൂളിൽ ഡിസംബർ 1 ന് എൽ. പി. വിഭാഗത്തിന് കളറിംങ്ങ് മത്സരവും യു.പി വിഭാഗത്തിന് ചിത്ര രചനാ മത്സരവും ഹൈസ്ക്കൂൾ വിഭാഗത്തിന് പോസ്റ്റർ മത്സരവും നടത്തി. ധാരാളം കുട്ടികൾ മത്സരത്തിന് പങ്കെടുത്തിരുന്നു. ഫസ്റ്റും സെക്കൻ്റും കിട്ടിയ മത്സരാർത്ഥികളുടെ ചിത്രങ്ങൾ BRC തലത്തിലേയും കൊണ്ട് പോവുകയും ചെയ്തു. ഫസ്റ്റ് സെക്കൻ്റ് തേർഡ് കിട്ടിയ കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ഡിസം ബർ 2-ാം തിയ്യതി ഭിന്നശേഷി വാരാഘോ ഷത്തിൻ്റെ ഭാഗമായി അസംബ്ലി നടത്തു കയുണ്ടായി. അഞ്ചാം ക്ലാസ്സിലെ ആദിത്യൻ തൻ്റെ കാഴ്ചക്കുറവിനെ അതിജീവിച്ചു കൊണ്ട് കാണാപാഠം പ്രതിജ്ഞ പഠിച്ച് കുട്ടികൾക്ക് ചൊല്ലി കൊടുത്തു. 9-ാ0 ക്ലാസ്സിലെ ഇൻസ റോസിൻ്റെ ചിത്ര രചനാ പ്രദർശനവും ക്രാഫ്റ്റ് പ്രദർശന വും സംഘടിപ്പിച്ചിരുന്നു.
മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ ഐ ടി രംഗത്തെ അറിവുകൾ മാത്രമല്ല, പ്രകൃതിയോട് ഇണങ്ങിചേരുന്ന കൃഷിയെ കുറിച്ചുമുള്ള അറിവുകൾ കൃഷി ചെയ്തു കൊണ്ട് തന്നെ ആർജ്ജിച്ചെടുക്കുവാൻ തയ്യാറായിരിക്കുകയാണ് 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ. നവംബർ മാസം ആദ്യം തന്നെ ഇതിനു വേണ്ടുന്ന ഒരുക്കങ്ങൾ ഇവർ ചെയ്തുതുടങ്ങിയിരുന്നു.ഗ്രോബാഗിൽ നിറക്കാനുള്ള മണ്ണിൽ നിന്നും പുല്ലും മറ്റും നീക്കം ചെയ്ത് മണ്ണ് ഇളക്കിയിട്ടതു മുതൽ തൈകൾ നടുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താല്പര്യത്തോടെയും ഇഷ്ടത്തോടെയുമാണ് പങ്കുച്ചേർന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം എല്ലാ വിധ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി ഹെഡ്മാസ്റ്റർ തോമസ്മാഷും, കൈറ്റ് മെന്റെഴ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.കാലാവസ്ഥക്കനുയോജ്യമായ വിളയാണ് കൃഷിക്കായി തെ രഞ്ഞെടുത്തിട്ടുള്ളത്.വെള്ളവും വളവും നൽകി പച്ചക്കറി തൈകളെ പരിപാലിക്കാനും, ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നൽകാനുമുള്ള തീരുമാനത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ഉദ്യമത്തിനായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഫേസ് 2 യൂണിറ്റ് ക്യാമ്പ്

നവംബർ 31 ന് രാവിലെ 10 മണിക്ക് ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ചിന്റെ ഫേസ് 2 യൂണിറ്റ് ക്യാമ്പ് ആരംഭിച്ചു. ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്റർ ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിച്ചു. സി ജെ എം എ എച്ച് എസിലെ സൽമ സൈമൺ ടീച്ചറായിരുന്നു റിസോഴ്സ് പേഴ്സനായി ക്ലാസ്സെടുക്കാൻ വന്നിരുന്നത്. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച്, കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള വിവിധ കാർട്ടൂൺ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഗെയിമിങ്ങോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ശാസ്ത്രീയമായ തലങ്ങളെ ഫിസിക്സ് 2 ഡി ഉപയോഗിച്ച് ഉൾപ്പെടുത്തികൊ ണ്ടുള്ള ഗെയിം നിർമ്മാണമായിരുന്നു ആദ്യ സെഷനിൽ ഉണ്ടായിരുന്നത്.കുട്ടികൾ വളരെ താല്പര്യത്തോടെ തന്നെ ഈ ഗെയിം നിർമ്മാണത്തിൽ പങ്കാളികളായി. ഉച്ചഭക്ഷണത്തിനു ശേഷം ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മാണമായിരുന്നു. കെ ഡെൻലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിങ്ങും തുടർന്ന് നടന്നു. പൂർത്തീകരിക്കാനുള്ള അസൈമെന്റ് കുട്ടികൾക്ക് ക്യാമ്പിൽ നൽകിയിരുന്നു. നാലുമണിയോടെ തന്നെ ക്യാമ്പ് അവസാനിച്ചു.തരുൺ മഹേഷും, ദേവനന്ദയും നന്ദികൾ അർപ്പിച്ച് സംസാരിച്ചു. ക്യാമ്പിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുകയും, സമയബന്ധിതമായി തന്നെ അസൈമെന്റ് പൂർത്തീകരിക്കുകയും ചെയ്ത തരുൺ മഹേഷ്, ആര്യൻ സി എസ്, ഗോകുൽ സുനിൽ, അനോൺ സണ്ണി എന്നിവർ പ്രോഗ്രാമിംഗ് വിഭാഗത്തിലും, ദേവനന്ദ, അനന്യ, ജിയാന, അന്നാ മരിയ എന്നിവരെ അനിമേഷൻ വിഭാഗത്തിലും സബ്ബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ശിശുദിനാഘോഷ റിപ്പോർട്ട് നവംബർ14, 2025

മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ ഈ വർഷത്തെ ശിശുദിനാഘോഷം രാവിലത്തെ അസം ബ്ലിയോടെ ആരംഭിച്ചു. പതിവിനു വിപരീതമായി സ്കൂളിലെ അധ്യാപകരാണ് അസംബ്ലിക്കു നേതൃത്വം നൽകിയത്. നിഷ എം.എൽ ടീച്ചറിന്റെ നേതൃത്വത്തിൽ മാഷുമാരും ടീച്ചർമാരും ചേർന്ന് പ്രാർത്ഥനാ ഗാനം ശ്രുതിമധുരമായി ആലപിച്ചു. നിർമൽ മരിയ ടീച്ചർ കുട്ടികൾക്ക് പ്രതി ജ്ഞ ചൊല്ലി കൊടുക്കുകയും ബിൻസി ടീച്ചർ വാർത്ത വായിക്കുകയും ചെയ്തു. ചാച്ചാജി മാരുടെ പ്രതിനിധിയായി എവിൻ സനോയി ചാച്ചാജിയെക്കുറിച്ച് പ്രസംഗിച്ചു. എൽ.പി ക്ലാസിലെ കുട്ടികൾ ചാച്ചാജി ഗാനം മധുരമായി ആലപിച്ചു. എച്ച്. എം തോമസ് മാസ്റ്റർ എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നു. ചാച്ചാജിയുടെ ഓർമ്മക്കായ് ഇന്ന് ധാരാളം കുട്ടികൾ വെള്ളയും ചുവപ്പും വസ്ത്രങ്ങൾ ധരിച്ചും ചുവന്ന റോസാപ്പൂക്കളുമായി എത്തിയിരുന്നു. പിന്നീട് കുട്ടികളുടെ കളറിംഗ് മത്സരമായിരുന്നു. ധാരാളം ബലൂണു കൾ കൊണ്ടും ചാച്ചാജി ചിത്രങ്ങൾ കൊണ്ടുo എൽ.പി. അധ്യാപകർ സ്കൂൾ അലങ്കരിച്ചു. തുടർന്ന് കുട്ടികളുടെ കളിയുത്സവമായിരുന്നു. ബെസ്റ്റി ടീച്ചർ നേതൃത്വo നൽകി. ബെസ്റ്റി ടീച്ചറും, ബിന്ദു സി.എൽ ടീച്ചറും, നിത്യ ടീച്ചറും,ജിജി ടീച്ചറും ബിൻസി ടീച്ചറും ചേർന്ന് സമീപ പ്രദേശങ്ങളിലെ നഴ്സറികളും അംഗൻവാടികളുo സന്ദർശിച്ച് കുട്ടികൾക്കും അധ്യാപകർക്കും ശിശുദിനാശംസകൾ നേരുകയും സമ്മാനങ്ങളും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.അങ്ങനെ അധ്യാപകരുടെ കൂട്ടായ പരിശ്രമം കൊണ്ട് മാതാ ഹൈസ്ക്കൂളിലെ ശിശുദിനാഘോഷo എല്ലാവരുടെയും മനസ്സിൽ അവിസ്മരണീയമായ ഒരു ഓർമ്മയായി മാറി.
മലയാളിമങ്ക മത്സരം - കേരളപ്പിറവി


മാത ഹൈസ്കൂൾ മണ്ണംപേട്ടയിൽ കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള പരിപാടികൾ ഒക്ടോബർ 31 തീയതി ആഘോഷിക്കുകയുണ്ടായി.എൽ പി വിഭാഗത്തിന് മലയാളിമങ്ക മലയാളിമാരൻ എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി . കേരള പിറവി ആഘോഷങ്ങൾ 10. 30 ന് ആരംഭിച്ചു . ആൻസി ടീച്ചറുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച കേരള പിറവി ആഘോഷങ്ങളുടെ അധ്യക്ഷൻ എച്ച് എം തോമസ് മാസ്റ്റർ ആയിരുന്നു..ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക നീന ടീച്ചർ ആശംസ പ്രസംഗം നടത്തി. 36 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം അധ്യാപകരായിരുന്നു ജഡ്ജ്മെന്റിനായി എത്തിയിരുന്നത്. മലയാളിമാരനായി നാലാം ക്ലാസിലെ ആര്യൻ എസ് എന്ന കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.മലയാളി മങ്കയായി നാലാം ക്ലാസിലെ ദിയ കൃഷ്ണ എന്ന കുട്ടിയെയും തിരഞ്ഞെടുത്തു മലയാളി മാരനും , മലയാളി മങ്കയ്ക്കും കിരീടവും സമ്മാനങ്ങളും നൽകുകയുണ്ടായി .എൽ പി വിഭാഗം അധ്യാപികയായബിന്ദു ഇയ്യപ്പൻ ടീച്ചർ നന്ദി പ്രസംഗത്തോടെ കേരള പിറവി ആഘോഷങ്ങൾ സമാപിച്ചു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകുകയുണ്ടായി കൂടാതെ ഫസ്റ്റ് സെക്കൻഡ് തേർഡ് എന്നീ സ്ഥാനങ്ങൾ ലഭിച്ചവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകുകയുണ്ടായി.
ഒൿടോബർ 15 ലോക കൈകഴുകൽ ദിനം റിപ്പോർട്ട്

രാവിലെ അസംബ്ലിയിൽ ലോക കൈകഴുകൽ ശീലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപകൻ തോമസ് മാഷ് കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് വിദ്യാർത്ഥികൾ കൈ കഴുകലിന്റെ ആവശ്യകത മനസ്സിലാക്കും വിധം വിവിധയിനം പോസ്റ്ററുകൾ ഉണ്ടാക്കി കൊണ്ടുവന്നു ക്ലാസുകളിൽ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ആറാം ക്ലാസിൽ പഠിക്കുന്ന ലെന പി എസ്, ജലജന്യ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലിനെകുറിച്ചും കൈകഴുകലിന്റെ ആവശ്യകതയെകുറിച്ചും പ്രസംഗം അവതരിപ്പിച്ചു. 7 കൈകഴുകൽ രീതികളെക്കുറിച്ച് മനസ്സിലാക്കുംവിധം കുട്ടികൾക്ക് ക്ലാസ് നൽകി. വളരെ മനോഹരമായി കുട്ടികൾ അത് അവതരിപ്പിക്കുകയും ചെയ്തു.
ജീവധാര - കുട്ടി ഗവേഷകക്കൂട്ടം


ബി ആർ സി കൊടകരയുടെ നേതൃത്വത്തിൽ കുട്ടി ഗവേഷകക്കൂട്ടംഎന്ന പരിപാടി മാതാ എച്ച് എസ് മണ്ണംപേട്ടയിൽ ഇന്ന് (27-10 - 2025)10. 30 ന് നടന്നു. മാതഎച്ച് എസ് മണ്ണംപേട്ടയിലെ ചാരുത് ചന്ദ്ര v.sഅവതരിപ്പിച്ച അക്വാപോണിക്സ് എന്ന പ്രോജക്ട് ബി ആർ സി തലത്തിൽ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.ജീവധാര - അക്വാപോണിക്സ് കുട്ടി ഗവേഷക കൂട്ടത്തിൻ്റെ സെമിനാർ അവതരണവും പ്ലാനിങ്ങും നടന്നു. അളഗപ്പനഗർ കൃഷി ഓഫീസർ ശ്രീ ഇ.കെ രവീന്ദ്രൻ, ചാലക്കുടി ഫിഷറീസ് ഡിപ്പാർട്ട്മെൻറ് FEO ശ്രീമതി ജിബിന , കൊടകര ബി.ആർസി BPC ശ്രീ അനൂപ്, വാട്ടർ അതോറിറ്റി ജൂനിയർ സൂപ്രണ്ട് സജീഷ് വൈലോപ്പിള്ളിഎന്നിവർ പങ്കെടുത്തു. മാത വിദ്യാലായത്തിലെ ഹെഡ്മാസ്റ്റർ തോമസ് സാർ സ്വാഗതം ആശംസിച്ചു.Bpc അനൂപ് സാർ പദ്ധതി വിശദീകരണം നടത്തി. അളഗപ്പനഗർ കൃഷി ഓഫീസർ ഇ.കെ രവീന്ദ്രൻ വിഷരഹിത പച്ചക്കറികൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചാലക്കുടി ഫിഷറീസ് Feo ജിബിന മാഡം അക്വോപോണിക്സ് പ്ലാൻ്റിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അക്വോ പോണിക്സ് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. അക്വോപോണിക്സ് യൂണിറ്റിൻ്റെ പ്രവർത്തന ത്തെക്കുറിച്ച് സജീഷ് വൈലോപ്പിള്ളി വിശദീകരിച്ചു. കുട്ടികൾക്ക് സംശയ നിവാരണം നൽകി. കൊടക്കര ബി.ആർ.സി യിലെ അധ്യാപകരായ ശ്രീദേവി ടീച്ചറും രമ്യ ടീച്ചറും മാത എച്ച്. എസിലെ അധ്യാപകരായ ഷീജ വാറുണ്ണി ടീച്ചറും ഫ്രാൻസീസ് മാസ്റ്ററും ബീന സി.ഡി ടീച്ചറും പരിപാടികൾക്ക് നേതൃത്വം നൽകി. മാത എച്ച് എസിലെ 20 വിദ്യാർത്ഥികളും വരന്തരപ്പിള്ളി സിജെ എം വിദ്യാലയത്തിലെ 8 വിദ്യാർത്ഥികളും ഗവൺമെൻ്റ് അളഗപ്പ Hss ലെ 5 വിദ്യാർത്ഥികളും പങ്കെടുത്തു. യോഗാവസാനം ശ്രീദേവി ടീച്ചർ നന്ദിയർപ്പിച്ചു.
2025-26 ചേർപ്പ് സബ്ബ് ജില്ലാതല ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.

ചെറിയൊരു ഇടവേളക്കുശേഷം സബ്ബ് ജില്ലാതല ഐടി മേളയിൽ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.ഈ അംഗീകാരം മാതാ ഹൈസ്കൂളിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു.സ്കൂൾതല വിജയികളായ വിദ്യാർത്ഥികളാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാം മത്സരങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കികൊണ്ടായിരുന്നു ഓവറോൾ രണ്ടാം സ്ഥാനം എന്ന അംഗീകാരത്തിലേക്ക് എത്തിച്ചേർന്നത്. ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ സ്ഥാനങ്ങൾ മത്സരങ്ങളിൽ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളായിരുന്നു എല്ലാ മത്സരാർത്ഥികളും. രചനയും അവതരണവും എന്നയിനത്തിൽ ശ്രീഹരി ഇ കെ ഒന്നാം സ്ഥാനവും, ജന്മനാ ക്ലബ്ഫൂട്ട് എന്ന രോഗത്താൽ ശാരീരിക പരിമിതികളുള്ള സൗരവ് ഒ ആർ, ഡിജിറ്റൽ പെയിന്റിങ്ങിൽ രണ്ടാം സ്ഥാനവും, വെബ്ബ് പേജ് ഡിസൈനിങ്ങിൽ പോൾജോ ടി പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ അദ്വിക് വിഎസ്, സ്ക്രാച്ച് പ്രോഗ്രാമിൽ ഭരത്ചന്ദ്രൻ സി എസ്, അനിമേഷനിൽ അന മിത്രൻ എസ്, ഐടി ക്വിസിൽ ശിവനന്ദന എന്നീവർ എ ഗ്രേഡ് കരസ്ഥമാക്കി. യുപി വിഭാഗം വിദ്യാർഥികളായ ജോൺ ഫ്രാൻസിസ് ഡിജിറ്റൽ പെയിന്റിങ്ങിൽ ബി ഗ്രേഡും,മലയാളം ടൈപ്പിങ്ങിൽ ജെഫീന ബി ഗ്രേഡും കരസ്ഥമാക്കി. ശ്രീഹരി ഇ കെ, സൗരവ് ഒ ആർ എന്നീ വിദ്യാർത്ഥികൾക്ക് ജില്ലാതല ഐടി മേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.
സ്കൂൾ തല ഐടി മേള 2025-26

മാത ഹൈസ്കൂളിലെ സ്കൂൾതല ഐടി മേള യുപി,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സെപ്റ്റംബർ 19ന് വിവിധ യിനം മത്സരങ്ങളോടെ സംഘടിപ്പിക്കുകയുണ്ടായി. വളരെ ആവേശത്തോടെ തന്നെ ഐടി മേഖലയിലെ പ്രാവീണ്യം തെളിയിക്കുന്നതിനായി കുട്ടികൾ മുന്നോട്ടുവന്നു. ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നിങ്ങനെയുള്ള ചില മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. ശാരീരികമായ ഒരുപാട് പരിമിതികൾ ഉള്ള ഭിന്നശേഷി വിഭാഗത്തിൽ പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ സൗരവ് ഒ ആർ സ്കൂൾതല ഡിജിറ്റൽ പെയിന്റിങ് ഒന്നാമതായി എത്തി എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.സ്കൂൾ തല മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. യുപി വിഭാഗത്തിനായി നടത്തിയ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിങ്,ഐടി ക്വിസ് എന്നീ മത്സരങ്ങളിൽ വളരെപ്പേർ പങ്കെടുത്തു.ഇവരിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക്ക് തന്നെയാണ് സബ്ജില്ലാതലത്തിലേക്കുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.
ശാസ്ത്രമേള റിപ്പോർട്ട്- 2025-26

ചേർപ്പ് ഉപജില്ല ഒക്ടോബർ 15ന് ആലപ്പാട് GLPS ൽ നടന്ന ചേർപ് ഉപജില്ലാ ശാസ്ത്രമേളയിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ച വച്ചു. എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 35 ഓളം കുട്ടികൾ പങ്കെടുത്തു. സയൻസ് ഫെയർ ഹൈ സ്കൂൾ വിഭാഗം ഓവർ ഓൾ അഞ്ചാം സ്ഥാനം കൈവരിച്ചത് എടുത്തു പറയേണ്ട കാര്യമാണ്. HS വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്തമാക്കി റവന്യു ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 8 എ യിലെ ചാരുത് ചന്ദ്ര വി സ്, 10 ബി യിലെ ആദിലക്ഷ്മി കെ സ് എന്നിവരാണ് ഈ ഇനത്തിൽ മത്സരിച്ചത്. പുതുതായി ഉൾപ്പെടുത്തിയ തത്സമയ മത്സരമായ individual project ഇലക്ട്രോണിക്സ് വിഭാഗത്തിൽ മത്സരിച്ച 8c യിലെ ലേയസ് ജിജോയും എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്തമാക്കി റവന്യൂവിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. സയൻസ് ടാലെന്റ് സെർച്ച് എക്സാമിനേഷനിൽ XA യിലെ ജെനിഫർ ലിക്സൺ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്തമാക്കി. വർക്കിംഗ് മോഡൽ ( ജോവിൻ ഷൈജെൻ XC, എഷിൻ സ് മഞ്ഞളി XB) 4 th place with C ഗ്രേഡ്. സ്റ്റിൽ മോഡൽ (അളഘ നന്ദ മനേഷ് 8ബി, ഓളീവിയ റോയ് 8B) ബി ഗ്രേഡ്. ഇമ്പ്രൊവൈസഡ് എക്സ്പീരിമെൻറ്സ് ( അശ്വിൻ ഇ നായർ XB, അക്ഷയ് എ നായർ 9A) സി ഗ്രേഡ്. റോബോട്ടിക്സ് ആര്യൻ സി സ് 4th place with സി ഗ്രേഡ്. IOT ആഷിഷ് വിനോജ് XA 4th place സി ഗ്രേഡ്. സയൻസ് സെമിനാർ അവന്തിക കെ യു 9ബി, സയൻസ് ക്വിസ് തരുൺ മഹേഷ് 9എ, ദേവപ്രിയ 8 എ എന്നിവരും പങ്കെടുത്തു.
UP വിഭാഗം ആലപ്പാട് ജി.എൽ. പി. എസിൽ നടന്ന ചേർപ്പ് ഉപജില്ലാശാസ്ത്രമേളയിൽ യു. പി വിഭാഗത്തിൽ നിന്നു 12 കുട്ടികളാണ് പങ്കെടുത്തത്. യു. പി വിഭാഗം പുതിയ മത്സരഇനമായ പരിസരനിരീക്ഷണത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 5 ബി യിലെ ശ്യാമപ്രിയ പി എസ് ഉം5 സി യിലെ റെയ്‌ചെൽ ജിൻസൺ ഉം ആണ് പരിസരനീരിക്ഷണത്തിൽ മികച്ച പ്രകടനം ഗ്രേഡ് നടത്തിയത്. ഇമ്പ്രൂവ്സ്ഡ് എക്സ്പീരിമെൻറ്സ്ൽ 5 ബി യിലെ നിഹാൽ കൃഷ്ണയും 5 ബി യിലെ ഫെലിക്സ് റൈഗണും ബി ഗ്രേഡ് കരസ്ഥമാക്കി.റിസർച്ച് ടൈപ്പ് പ്രൊജക്റ്റ്‌ൽ 7 എ യിലെ ദർശന സജികുമാറും 7എ യിലെ ശിഖ പി എസസും സി ഗ്രേഡ് നേടി. സ്റ്റിൽ മോഡലിൽ മത്സരിച്ച സെന്ന റോസും അമേലിയ റോസ് ബിജുവും സി ഗ്രേഡ് കരസ്ഥമാക്കി.വർക്കിംഗ് മോഡലിൽ ആദിത് കൃഷ്ണ (7A), വാസുദേവ് കെ വിവേക് (7A) എന്നിവരും സയൻസ് ക്വിസ് മത്സരത്തിൽ പ്രണവ് പി (7B), എൽന സനോയ് (7A) എന്നിവരും പങ്കെടുത്തു.
എൽ പി വിഭാഗം എൽ പി വിഭാഗം ശാസ്ത്ര മേളയിൽ 4 ഇനങ്ങളിലായി 8 കുട്ടികളാണ് പങ്കെടുത്തത്. സയൻസ് ക്വിസ് -ൽ മനു കൃഷ്ണയും കാർത്തിക് രാജു Agrade സ്വന്തമാക്കി. സയൻസ് ചാർട്ടിൽ- ൽ മനു കൃഷ്ണ എ എം അയനയും Agrade നേടി. അലങ്കൃത ടി എസ് ,എവിൻ സനോയ് എന്നിവർ സിമ്പിൾ എക്സ്പിരിമെന്റ് ൽ B grade നേടുകയുണ്ടായി. എൽ പി കളക്ഷൻ ഇവാൻജലിൻ സി ഗ്രേഡ് എബിനും ദിയ കൃഷ്ണയും B ഗ്രേഡ് നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം കരസ്ഥമാക്കു കയുണ്ടായി. എല്ലാ മത്സര ഇനങ്ങളിലും പങ്കെടുത്ത വളരെ നല്ല റിസൾട്ട് കാഴ്ചവെച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു.
സാമൂഹ്യശാസ്ത്രമേള റിപ്പോർട്ട്- 2025-26
ചേർപ്പ് ഉപജില്ല സാമൂഹ്യശാസ്ത്രമേള 2025 ഒക്ടോബർ 13, 14 ദിവസങ്ങളിലായി ആലപ്പാട് ജി എൽ പി എസ് ൽ നടന്നു. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 16 കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആൻലിയ ജോബി 9B അറ്റ്ലസ് നിർമ്മാണത്തിൽ ബി ഗ്രേഡും, ദേവിക ബി 9B പ്രാദേശിക ചരിത്രരചനയിൽ ബി ഗ്രേഡും, സ്റ്റിൽ മോഡലിൽ ആന്റണി ജോസ് 10 എ, അഭിനന്ദ് കൃഷ്ണ ടി എസ് 10 എ ബി ഗ്രേഡും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ അവന്തിക കെ യു 9B സീ ഗ്രേഡും, പ്രസംഗം മത്സരത്തിൽ എസ്തർ ജോസ്ഫിൻ 8D സി ഗ്രേഡും നേടി. യുപി വിഭാഗത്തിൽ വർക്കിംഗ് മോഡൽ മത്സരത്തിൽ മോസസ് മരിയൻ എം ജെ, മയൂഖ് കെ ആർ 6C ബി ഗ്രേഡും, സ്റ്റിൽ മോഡൽ മത്സരത്തിൽ അഹല്യശ്രീ എ എച്ച്, വൈഗ കെ എസ് 6B ബി ഗ്രേഡും ക്വിസ് മത്സരത്തിൽ ആൻ മരിയ റോയ് 7B സി ഗ്രേഡും നേടി. എൽ പി വിഭാഗത്തിൽ നിന്ന് ആൽബം നിർമ്മാണത്തിൽ ആര്യൻ എസ്, രണദേവ് എൻ എസ് ബി ഗ്രേഡും ക്വിസ് മത്സരത്തിൽ ദേവിക പ്രസാദ് സി ഗ്രേഡും കരസ്ഥമാക്കി.
ചേർപ്പ് ഉപജില്ല പ്രവർത്തിപരിചയമേളയ റിപ്പോർട്ട്- 2025-26

2025 സെപ്റ്റംബർ പതിനാലാം തീയതി നമ്മുടെ സ്കൂളിൽ വെച്ച് നടത്തിയ വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച HS വിഭാഗത്തിലെ 14 കുട്ടികളെയും യുപി വിഭാഗത്തിലെ പത്തു കുട്ടികളെയും ഉപജില്ലയിലേക്ക് സെലക്ട് ചെയ്യുകയുണ്ടായി. ഒക്ടോബർ 18 ശനിയാഴ്ച ചാഴൂർ എച്ച്എസ്എസിൽ വച്ച് നടന്ന ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയമേളയിൽ നമ്മുടെ സ്കൂളിൽ നിന്ന് എച്ച്എസ് വിഭാഗം 3 ഫസ്റ്റ് 1സെക്കൻഡ് 1 തേർഡ് 6 ഫോർത്ത് എന്നിവ ലഭിച്ചു.രണ്ട് കുട്ടികൾക്ക് എ ഗ്രേയ്‌ഡും ഒരു ബിഗ്രേഡും ലഭിച്ചു. യുപി വിഭാഗത്തിൽ ഒരു ഫസ്റ്റ് ഒരു സെക്കൻഡ് രണ്ടു തേർഡ് രണ്ടു ഫോർത്ത് രണ്ടു കുട്ടികൾക്ക് എ ഗ്രേഡ് രണ്ടു കുട്ടികൾക്ക് ബി ഗ്രേഡ് എന്നിവയും ലഭിച്ചു.നമ്മുടെ സ്കൂളിന് ചേർപ്പ് സബ്ജില്ലയിൽ ഓവറോൾ ഒമ്പതാം സ്ഥാനം ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ബഡിങ് ,ഗ്രാഫ്റ്റിങ് ,ലെയറിങ്ങ് മത്സരത്തിൽ 9 എ യിൽ പഠിക്കുന്ന തരുൺ മഹേഷ് ഫസ്റ്റ് എ ഗ്രേഡ് 10 ബി യിൽ പഠിക്കുന്ന വൈഗ സുരേഷ് ഫസ്റ്റ് എ ഗ്രേഡ്, പപ്പറ്റ് മേക്കിങ് 9 ഡിയിലെ ജുവൽ മരിയ ഫസ്റ്റ് എ ഗ്രേഡ്,ചാർട്ട് കാർബോർഡ് സ്ടോബോർഡ് എന്നിവയിൽ 8 ബി യിൽ പഠിക്കുന്ന ക്രിസ്‌വിൻ PS സെക്കൻഡ് എ ഗ്രേഡ് ഉം കരസ്ഥമാക്കി 'ചാവക്കാട് നടക്കുന്ന തൃശൂർ റവന്യൂ പ്രവർത്തി പരിചയമേളയിലേക്ക് സെലക്ഷൻ ലഭിച്ചു.
ഗണിതശാസ്ത്രമേള റിപ്പോർട്ട്- 2025-26


ചേർപ്പ് ഉപജില്ല ഗണിതശാസ്ത്രമേള 2025 ഒക്ടോബർ 15ന് ചാഴൂർ SNMHSS ൽ നടന്നു മാതാ സ്കൂൾ മണ്ണംപെട്ടയിൽ നിന്ന് എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 25 ഓളം കുട്ടികൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എൽ പി വിഭാഗത്തിൽ മൂന്നു കുട്ടികൾക്കും A ഗ്രേഡും യുപി വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം കൂടി എ ഗ്രേഡ് ലഭിച്ചു ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് ലഭിച്ചു പ്യുവർ കൺസ്ട്രക്ഷൻ,ഗെയിംസ് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു എല്ലാ മത്സരയിനങ്ങളിലും പങ്കെടുത്തു കൊണ്ട് മറ്റു ഇനങ്ങളിൽ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി കൊണ്ട് ഓവറോൾ അഞ്ചാം സ്ഥാനം നേടുകയുണ്ടായി സ്കൂൾ മാഗസി്ന് ഒന്നാംസ്ഥാനവും A ഗ്രേഡും ലഭിച്ചു ടീച്ചിംഗ് എയ്ഡ് വിഭാഗത്തിൽ ഗണിത അധ്യാപിക ശ്രീമതി ലിൻസി ആൻ്റു വിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു എൽ പി വിഭാഗം ഗണിത പസിൽ__ആത്മിൽക്ക അനൂപ്__എ ഗ്രേഡ് നമ്പർ ചാർട്ട്__നൈ വേദിക എ ഗ്രേഡ് സ്റ്റിൽ മോഡൽ__ദൈവിക് പോൾ ഷിമാൽ എ ഗ്രേഡ് ഗണിത ക്വിസ്__ഇവിൻ സനോയ് _ബി ഗ്രേഡ് യു പി വിഭാഗം സ്റ്റിൽ മോഡൽ__റിനു കെ എസ് ,_രണ്ടാം വിത്ത് എ ഗ്രേഡ് നമ്പർ ചാർട്ട്__ഇവാനിയ സിറിൽ__ എ ഗ്രേഡ് ഗെയിംസ്__സാവന്ത് കൃഷ്ണ സി എസ്__എ ഗ്രേഡ് പസിൽ__ജോന്ന ടി ജെ_ ബി ഗ്രേഡ് ജ്യാമിതീയ ചാർട്ട്_ജെനേഷ്യ എം ജെ__ബി ഗ്രേഡ് ഗണിത ക്വിസ് _ബ്രിന്ത മരിയ __മൂന്നാം വിത്ത് എ ഗ്രേഡ് ഗണിത പ്രതിഭ__റീച്ചൽ ലിജി_സി ഗ്രേഡ് -എച്ച് എസ് വിഭാഗം സ്റ്റിൽ മോഡൽ_ജിയന്ന ഷൈജൻ__എ ഗ്രേഡുള്ള ആദ്യ എ ഗ്രേഡ് ഗെയിംസ്__അന്നമരിയ _3ആർഡി എ ഗ്രേഡുള്ള പ്യൂർ കൺസ്ട്രക്ഷൻ __മാളവിക പി എസ് 3ആർഡി എ ഗ്രേഡ് പസിൽ__നൈലൈസ് റോസ് ജിന്റോ __എ ഗ്രേഡുള്ള നാലാം എ ഗ്രേഡ് നമ്പർ ചാർട്ട് _ ആഗ്ന മേരി ടി ബിജു__എ ഗ്രേഡുള്ള നാലാം ക്ലാസ് ജ്യാമിതീയ ചാർട്ട് _റോസ്മേരി പി വി__എ ഗ്രേഡ് ജിയോജിബ്ര _ആൻലിയോ റോയ്_ എ ഗ്രേഡ് മറ്റ് ചാർട്ട് _ അമേയ രാജേഷ്__ ബി ഗ്രേഡ് വർക്കിംഗ് മോഡൽ __ജിസ്മേരിൻ ജെയ്‌സൺ__ബി ഗ്രേഡ് സിംഗിൾ പ്രോജക്റ്റ് __ഹെവൻ എ തോമസ് __ബി ഗ്രേഡ് ഗ്രൂപ്പ് പ്രോജക്റ്റ് _അന്നമരിയ ജിമ്മി ആൻഡ് ദേവനന്ദ എസ് ബി__ ബി ഗ്രേഡ് ഗണിത ക്വിസ് _ ആശിഷ് വിനോജ് ഗണിത പ്രതിഭ_ അശ്വിൻ ഇ നായർ വളരെ നല്ല റിസൾട്ട് കാഴ്ചവെച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു
ഗാന്ധി ജയന്തി

ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാത ഹൈസ്കൂൾ മണ്ണം പേട്ടയിൽ ഗാന്ധി അനുസ്മരണ ദിനം കൊണ്ടാടി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച ആ മഹാവ്യക്തിത്വ ത്തെ വിദ്യാർത്ഥികൾക്ക് കൂടുതൽ മനസ്സിലാക്കി കൊടുക്കാൻ വേണ്ടി പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും നടത്തി. LP , UP , Hs വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. ഹെവന തോമസ്,എവിൻ പ്രിൻ്റോ , ആര്യൻ എന്നിവർ പ്രസംഗ മത്സരത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. അധ്യാപികമാരായ ബീന സി.ഡി, ലിൻസി ആൻ്റു , നീതു ജോസഫ് , ബെസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനാഘോഷം2025 ഓഗസ്റ്റ് 15 ന് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹു.മാനേജർ റവ.ഫാ.ജെയ്സൺ പുന്നശ്ശേരി പതാക ഉയർത്തി. അങ്ങനെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മനോഹരമായി പര്യവസാനിച്ചു. പ്രസ്തുത പരിപാടികളിൽ പങ്കെടുത്ത് മാനേജർ അച്ഛനും, കുട്ടികളും രക്ഷിതാക്കളും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സഹപ്രവർത്തകരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെ മനോഹരമാക്കി. ഈ പരിപാടി വിജയമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും എച്ച്.എം പ്രത്യേകം നന്ദി പറഞ്ഞു.
സെപ്റ്റംബർ 20 സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം

സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി സ്കൂൾ അസംബ്ലിയിൽ വച്ച്, സ്കൂൾ ലീഡറും ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ച് യൂണിറ്റ് ലീഡറുമായ തരുൺ മഹേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന വാരാചരണ പരിപാടികൾ മാതാ ഹൈസ്കൂളിൽ ആരംഭിച്ചു. ഈ ദിനത്തോടനുബന്ധിച്ച് ഉബണ്ടു 22.04 ഇൻസ്റ്റാളേഷൻ, ആവശ്യപ്പെട്ട കുട്ടികൾക്ക് ചെയ്ത് കൊടുക്കുകയുണ്ടായി. കുട്ടികൾക്കായി നടത്തിയ ഡിജിറ്റൽ പോസ്റ്റർരചനാ മത്സരത്തിൽനിന്ന്, ലിറ്റിൽ കൈറ്റ്സ് 25 - 28 ബാച്ചിലെ അംഗമായ സൗരവ് ഒ ആർ നിർമ്മിച്ച പോസ്റ്ററാണ് മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്.കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അന്നയും ദേവനന്ദയും പ്രസന്റേഷൻ സ്ലൈഡുകളുടെ സഹായത്തോടുകൂടി അവതരിപ്പിക്കുകയുണ്ടായി. രക്ഷിതാക്കൾക്ക് ഈ ക്ലാസ്സിൽ നിന്ന് ലഭിച്ചത് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പുതിയ അറിവുകൾ ആയിരുന്നു.
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷയും പ്രിലിമിനറി ക്യാമ്പും

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ 25-28 ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 71 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരാനായി വളരെ ആഗ്രഹത്തോടെയും, താല്പര്യത്തോടെയും പ്രതീക്ഷയോടും കൂടിയാണ് കുട്ടികൾ പേരുകൾ നൽകിയത്. ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 68 വിദ്യാർഥികളാണ് പങ്കെടുത്തത്. ഇവരിൽനിന്ന് ആദ്യ നാല്പത് റാങ്കുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ചിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ ജൂലൈ പത്താം തീയതിതന്നെ പുതിയ അംഗങ്ങളെ വിളിച്ചു ചേർത്ത് യോഗം ചേരുകയുണ്ടായി. അഭിരുചി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പുറമേ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്ററും ,കൈറ്റ് മാസ്റ്റർ ഫ്രാൻസിസ് മാസ്റ്ററും, കൈറ്റ് മിസ്‌ട്രെസ് പ്രിൻസി ടീച്ചറും യോഗത്തിൽ സംബന്ധിക്കുകയുണ്ടായി. ഈ യോഗത്തിൽ വെച്ച് ഏറ്റവും കൂടുതൽ സ്കോർ നേടി ആദ്യ റാങ്ക് കരസ്ഥമാക്കിയ എട്ടാം ക്ലാസ് സി ഡിവിഷനിൽ പഠിക്കുന്ന ഭഗത് ചന്ദ്രൻ സി എസ് എന്ന വിദ്യാർത്ഥിയെ യൂണിറ്റ് ലീഡറായി തിരഞ്ഞെടുത്തു. ഈ യോഗത്തോടെ പുതിയ ലിറ്റിൽ കൈറ്റ്സ് 25-28 ബാച്ച് മാതാ ഹൈസ്കൂളിൽ രൂപീകൃതമായി. ഈ ബാച്ചിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ ഇരുപത്തിയാറാം തീയതി കൈറ്റിലെ മാസ്റ്റർ ട്രെയിനറായ ദിലീപ് കുമാർ സാറിന്റെ നേതൃത്വത്തിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്റർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ ഈ ക്യാമ്പിലൂടെ അംഗങ്ങൾക്ക് ലഭിച്ചു. വിവിധ സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ കുട്ടികളെല്ലാവരും തന്നെ വളരെ താല്പര്യപൂർവ്വം പങ്കെടുത്തു. അന്നേദിവസം തന്നെ ക്യാമ്പിന്റെ അവസാനത്തിൽ നടന്ന രക്ഷാകർതൃയോഗത്തി ൽ ഭൂരിഭാഗം രക്ഷാകർത്താക്കൾ പങ്കെടുക്കുകയും,ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് കൂടുതൽ അവബോധം മാസ്റ്റർ ട്രെയിനർ അവരിൽ ഉണ്ടാക്കുകയും ചെയ്തു. കൈറ്റ് മിസ്‌ട്രെസ് മാസ്റ്റർ ട്രെയിനർക്കും, രക്ഷാകർത്താക്കൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള നന്ദി അറിയിച്ചു സംസാരിച്ചു. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു എല്ലാവരും പിരിയുകയും ചെയ്തു.
സെൽഫ് ഡിഫൻസ് പരിശീലനം

സ്കൂളിലെ എല്ലാ കുട്ടികൾക്കും സെൽഫ് ഡിഫൻസുമായി ബന്ധപ്പെട്ട ക്ലാസുകൾ നടത്തുന്നതിന് വേണ്ടി ക്ലാസ് ലീഡർമാർക്ക് നൽകുന്ന പരിശീലനം. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ലീഡർമാർക്ക് ആണ് പരിശീലനം നൽകിയത് . പരിശീലനം നേടിയത് നേതൃത്വത്തിലാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമുള്ള പരിശീലനം നടക്കുക. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ശ്രീ ജയകൃഷ്ണൻ നമ്പൂതിരിയാണ് പരിശീലനം കൊടുത്തത്. ശ്രീ ആദിത്യൻ എം, ശ്രീമതി എയ്ഞ്ചൽ മരിയ ഡേവിസ് എന്നിവർ നേതൃത്വം കൊടുത്തു.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മാതാ ഹൈസ്കൂൾ, മണ്ണംപേട്ട . വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യം വളർത്തുന്നതിന് വേണ്ടി മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പ് സർക്കാർ ഉത്തരവനുസരിച്ച് 14 - 8 -2025ന് നടത്തപ്പെട്ടു. സ്കൂൾ ഇലക്ഷൻ കമ്മീഷണറായ ഷീജ ടീച്ചർ ആണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. ഓരോ ക്ലാസിലെയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ക്ക് 4-8 -2025 മുതൽ 8/ 8/2025 വരെയുള്ള തിയ്യതികളിൽ പത്രിക സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. വോട്ടെടുപ്പ് തിയതിയും പ്രഖ്യാപിച്ചിരുന്നു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിദ്യാർത്ഥികളുടെപേര് പ്രസിദ്ധപ്പെടുത്തി. ആഗസ്റ്റ് 14-ാം തീയതി, തെരഞ്ഞെടുപ്പ് ദിവസം ,രാവിലെ 10 മണിക്ക് വോട്ടിംഗ് ആരംഭിച്ചു. 12 മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു . ഫലപ്രഖ്യാപനവും നടത്തി. ഓരോ ക്ലാസിലെയും വിജയികളെ പ്രഖ്യാപിച്ച ശേഷം, ക്ലാസ് പ്രതിനിധികൾ 1 pm ന് സ്കൂൾ കോൺഫറൻസ് ഹാളിൽ സമ്മേളിച്ച് സ്കൂൾ പാർലമെന്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. 5 വിദ്യാർഥികളാണ് നോമിനേഷൻ നൽകിയത്. വോട്ടെടുപ്പിൽ 13 വോട്ട് നേടിയ 9 -ാം ക്ലാസ്സ് വിദ്യാർത്ഥി തരുൺ മഹേഷ് സ്‌കൂ ൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. 5 വോട്ടുകൾ നേടി യ ജുവൽ മരിയ വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ പാർലിമെന്റ് പ്രതിനിധികളുടെ ആദ്യ സമ്മേളനം അന്നേ ദിവസം 3 pm ന് നടന്നു. വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാനും, ജനാധിപത്യ ബോധം വളർത്താനും, കൂട്ടുത്തരവാദിത്വം ഉണ്ടാക്കുവാനും ഈ തിരഞ്ഞെടുപ്പ് വളരെ സഹായകമായിരുന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് ഇലക്ഷന് ആത്ർത്ഥമായി സഹായിച്ചു.
സംസ്കൃത ദിനാഘോഷം

ശ്രാവണപൗർണ്ണമി സംസ്കൃത ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്നു. അതിൻ്റെ ഭാഗമായി മാത എച്ച് എസ് മണ്ണംപേട്ടയിലും സംസ്കൃത ദിനം 14/8/25 വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു .എച്ച് എം ശ്രീ തോമസ് മാസ്റ്റർ സംസ്കൃത ദിന സന്ദേശം നൽകി.കുമാരി അവന്തിക സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി .സംസ്കൃതം ക്ലബിലെ കുട്ടികൾ ഓരോ ക്ലാസ്സിലും ചെന്ന് മധുര വിതരണം നടത്തി സംസ്കൃത ദിന ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികൾ സംസ്കൃത സംഘഗാനം അവതരിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ് ടീമിൻറെ വൃദ്ധസദന സന്ദർശനം

ഡിക്ലസ് മഞ്ഞളിയുടെ തിരക്കഥയിൽ പ്രിൻസി ടീച്ചർ സംഭാഷണം എഴുതി സിദിൽ സംവിധാനം ചെയ്യുന്ന ഈയൊരു സിനിമയിൽ വെറും ഒരു ക്യാമറാമാന്റെ റോള് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. ഒരു ഓട്ടോറിക്ഷയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കുത്തിനിറച്ച് പ്രിൻസി ടീച്ചറും രണ്ടാമത്തെ ഓട്ടോറിക്ഷയിൽ ബിരിയാണി ചെമ്പും അതിലും കനം കൂടിയ സിദിലും ഡിക്ലസ് മഞ്ഞളിയും ശോഷിച്ച ഞാനും വരാക്കര അടുത്തുള്ള പിച്ചാമ്പിള്ളിയിലെ വൃദ്ധസദനത്തിലേക്ക് പുറപ്പെടുമ്പോൾ എല്ലാവരും ചിരിച്ചും കളിച്ചും വളരെ സന്തോഷത്തിലായിരുന്നു...... അവിടെ എത്തിയപ്പോളാണ് ദൃശ്യം മോഡലിൽ കഥയുടെ ക്ലൈമാക്സ് മാറുന്നത്.......വളരെ സന്തോഷത്തോടും ചിരിച്ചും കളിച്ചും വേണം അവരോട് ഇടപഴകാൻ എന്ന് പ്രിൻസി ടീച്ചർ നിർദ്ദേശം കൊടുത്തിട്ടുണ്ടായിരുന്നു......ചിരിച്ചു കളിച്ച് അവിടുത്തെ അന്തേവാസികളോട് വർത്തമാനം തുടങ്ങിയ കുട്ടികളുടെ മുഖം മാറാൻ തുടങ്ങി.......കോടിക്കണക്കിന് രൂപ സ്വത്തുള്ള ,രണ്ട് മക്കൾ അമേരിക്കയിലുള്ള അമ്മിണി ചേച്ചിയുടെ കഥ കേട്ടപ്പോൾ .......എന്നെ ജോബിയുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന് പാർക്കിൻസൺ രോഗം ബാധിച്ച ഒരു അമ്മൂമ്മ കുട്ടികളോട് ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ .......നിങ്ങൾ വലിയവരാവുമ്പോൾ നിങ്ങളുടെ മാതാപിതാക്കളെ ഇതുപോലെ വൃദ്ധസദനങ്ങളിൽ കൊണ്ട് ചെന്ന് തള്ളരുത് എന്ന് ഒരു അമ്മ പറയുന്നത് കേട്ടപ്പോൾ ........ഫോണിൽ വീഡിയോയും ചിത്രങ്ങളും ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഞാൻ , പെട്ടെന്ന് എൻ്റെ ക്യാമറ ഔട്ട് ഓഫ് ഫോക്കസ് ആവുന്നത് കണ്ട് എന്തുപറ്റി ക്യാമറയ്ക്ക് എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സത്യം മനസ്സിലായത് - കൺകോണുകളിൽ തുളുമ്പിയ തുള്ളികൾ ആണ് എൻറെ കാഴ്ചയുടെ ഫോക്കസ് , ഔട്ട് ഓഫ് ഫോക്കസ് ആക്കിയതെന്ന സത്യം മനസ്സിലാക്കി ........ "ജലം കൊണ്ട് മുറിവേറ്റവർ " എന്ന കഥ വായിച്ചിട്ടുണ്ടെങ്കിലും അത് അനുഭവിച്ചത് ശരിക്കും ഇപ്പോഴാണ്......അവരുടെ ഒപ്പം പാട്ടുപാടിയും അമ്മൂമ്മമാർ പാടിയ പാട്ടിനൊപ്പം താളം പിടിച്ചും ഞങ്ങൾ തിരിച്ചു പോരുമ്പോൾ നിശബ്ദരായിരുന്നു......തിരികെ ഓട്ടോയിൽ കയറുമ്പോൾ ഒരു കുട്ടി എന്നോട് പറഞ്ഞു "ഈ ലിറ്റിൽ കൈറ്റ്സ് ടീം എനിക്കിഷ്ടായി മാഷേ". പ്രിൻസി ടീച്ചർ പറഞ്ഞു "നമുക്ക് എന്തായാലും ഇനി കുട്ടികളെ കൊണ്ട് കൂടുതൽ സാധനങ്ങളുമായി അവരെ ഒന്നുകൂടി കാണാൻ പോണം മാഷേ " . സിദിൽ പറഞ്ഞു "ഇന്ന് എല്ലാവരും സുഖമായി ഉറങ്ങും. ഒരു നല്ല കാര്യം ചെയ്തതിൻറെ സംതൃപ്തിയോടെ "'. തിരിച്ച് സ്കൂളിലേക്ക് പോരുമ്പോൾ ഓട്ടോറിക്ഷയുടെ കുടുകുടു ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ അതിനേക്കാൾ ഉച്ചത്തിൽ അതിനേക്കാൾ വേഗത്തിൽ ഞങ്ങളുടെ ഹൃദയം മിടിക്കുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു...... ഇങ്ങനെ ഒരു ആശയം പറഞ്ഞ സിദിലിന് അത് പ്രാവർത്തികമാക്കാൻ സഹായിച്ച ഡിക്ലസ് മഞ്ഞളിക്ക് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് പറഞ്ഞപ്പോൾ കുട്ടികളെ കൂട്ടി പോകാം എന്ന് പറഞ്ഞ പ്രിൻസി ടീച്ചർക്ക് ഹൃദയത്തിൻറെ ഉള്ളിൽ നിന്ന് നന്ദി.
ചിത്രീകരണ സാങ്കേതികവിദ്യയെ കുറിച്ചറിയാൻ മാതാ എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ്, ഇംഗ്ലീഷ് ക്ലബ് വിദ്യാർത്ഥികൾ

മാതാ എച്ച് എസ് മണ്ണംപേട്ടയിൽ ലിറ്റിൽ കൈറ്റ്സും ഇംഗ്ലീഷ് ക്ലബും സംയുക്തമായി ചിത്രീകരണ സങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ കുറിച്ച് അർദ്ധ ദിന സെമിനാർ നടത്തപ്പെട്ടു. ഫാ പ്രതീഷ് കല്ലറയ്ക്കൽ (തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഷൻ ലക്ചറർ.) നേതൃത്വത്തിൽ നടത്തപ്പെട്ട നിമിഷങ്ങൾ കുട്ടികളുടെ മനസിൽ എന്നും നിലനിൽക്കുന്ന സുന്ദര നിമിഷങ്ങളായി. ഓരോരുത്തർക്കും ചിത്രീകരിക്കാൻ പ്രാപ്തരാക്കും വിധമായിരുന്നു ഫാദർ ക്ലാസ് നയിച്ചത്. കുട്ടികൾക്ക് കണ്ട് മനസിലാക്കാനും അത് പ്രയോഗിക്കാനും വളരെയേറെ പ്രചോദനമാകുന്ന വിധത്തിൽ ട്രൈപോഡ്, ജിംബൽ , വിവിധ തരം ഡി എസ് എൽ ആർ ക്യാമറകൾ, വലിയ ലെൻസുകൾ എന്നിവയും അദ്ദേഹം കൊണ്ടു വന്നിരുന്നു. ചിത്രീകരണത്തിൻ്റെ വിവിധ ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ മുന്നോട്ടു വന്നത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ്. ഫാദർ ചിത്രീകരണത്തെ കുറിച്ച് വിശദീകരിച്ചതിനു ശേഷം അഭിയനയിക്കാൻ ചുണക്കുട്ടികളായി ഒരു മടിയും കൂടാതെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ കടന്നുവന്നു. ഇംഗ്ലീഷ് പാഠ ഭാഗവുമായി ബന്ധപ്പെട്ട രംഗമായിരുന്നു അവർ അഭിനയിക്കാൻ തിരഞ്ഞെടുത്തത്. കുട്ടികളുടെ അഭിനയം കണ്ട് അധ്യാപകരും കുട്ടികളും കണ്ണുമിഴിച്ച് പോയി. കണ്ണിനും കാതിനും സന്തോഷം പകരുന്ന മാസ്മരിക പ്രകടനമായിരുന്നു അത്. പ്രകടനം നടക്കുന്ന അതേ സമയം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡി എസ് എൽ ആർ ക്യാമറയിൽ പകർത്തുകയും ഫാദറിൻ്റെ നിർദ്ദേശത്തോടെ അഡോബ് പ്രീമിയറിൽ വീഡിയോ എഡിറ്റിംഗ് നടത്തി. അപ്പോൾ തന്നെ കുട്ടികളുടെ മുമ്പിൽ പ്രദർശിപ്പിച്ച ചിത്രീകരണം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം കുട്ടികളുടെ മനസ്സിൽ അലയടിച്ചു. ചിത്രീകരണ മേഖലകളിലേക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രചോദനമാകുന്ന വിധത്തിലായിരുന്നു ഫാദറിൻ്റെ ക്ലാസ്.
സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന ക്യാമ്പ്

മണ്ണംപേട്ട മാത സ്കൂളിലെ 73rd scout ട്രൂപ്പും 196 th ഗൈഡ് ഗ്രൂപ്പും ചേർന്നുള്ള ത്രിദിന ക്യാമ്പ് ആഗസ്റ്റ് 8,9,10 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഗസ്റ്റ് എട്ടാം തീയതി രാവിലെ 9: 30ന് രജിസ്ട്രേഷനോടുകൂടെ ക്യാമ്പ് പ്രവർത്തനങ്ങൾ* *ആരംഭിച്ചു. 10 മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ. തോമസ് കെ. ജെ യുടെയും സ്കൗട്ട് മാസ്റ്റർ മായ ടീച്ചറിന്റെയും ഗൈഡ് ക്യാപ്റ്റൻമാരായ ശിൽപ്പ ടീച്ചറുടെയും സ്നേഹ ടീച്ചറുടെയും സ്കൗട്ട് - ഗൈഡ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് പതാക സ്കൂൾ അങ്കണത്തിൽ ഉയർത്തികൊണ്ടു ക്യാമ്പിന് ഔപചാരികമായ തുടക്കം കുറിച്ചു. ഗൈഡ് തൃശൂർ ഓപ്പൺ ഗ്രൂപ്പ് ഗൈഡ് ക്യാപ്റ്റനായ ഹിമയും തൃശ്ശൂർ സെൻറ് തോമസ് കോളേജ് വിദ്യാർഥിനി* *റേഞ്ചർ മധുമിതയും ക്യാമ്പിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന് നേതൃത്വം നൽകാൻ എത്തിച്ചേർന്നിരുന്നു. ആദ്യദിനം കോമ്പസ്, മാർച്ച് പാസ്റ്റ്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആയിരുന്നു ക്ലാസുകൾ സംഘടിപ്പിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മാർച്ച് പാസ്റ്റിൻ്റെ ക്ലാസ്സിൽ കുട്ടികൾ വളരെ ആവേശപൂർവ്വം പങ്കെടുത്തു. ഇടനേരങ്ങളിൽ സ്നാക്സും ഉച്ചയ്ക്കും വൈകിട്ടും വിഭവ സമൃദ്ധമായ ഭക്ഷണവും കരുതിയിരുന്നു. വൈകിട്ടത്തെ ക്യാമ്പ് ഫയറും അനുബന്ധ കലാപരിപാടികളോടുംകൂടെ ആദ്യ ദിനത്തിലെ ക്യാമ്പിന് തിരശ്ശീല വീണു. സ്കൂളിൽ തന്നെയാണ് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്കുള്ള താമസം ഒരുക്കിയിരുന്നത്.രണ്ടാം ദിനം രാവിലെ അഞ്ചരയ്ക്ക് തന്നെ എല്ലാ സ്കൗട്ട് ആൻഡ് വിദ്യാർത്ഥികളും ഉണർന്നിരുന്നു. 6:15 ന് ബിപി സിക്സ് എക്സർസൈസോട് കൂടി രണ്ടാം ദിനത്തിലെ ക്യാമ്പിന് തുടക്കമായി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ സ്കൗട്ടും മുൻ റോവറും ആയിരുന്ന ആദിത്യൻ ൻ്റെ സാന്നിധ്യം ക്യാമ്പിന് കൂടുതൽ ഊർജ്ജം പകർന്നു. ഫസ്റ്റ് എയ്ഡ് ക്ളാസിലെ ബാൻഡേജ് കെട്ടലും സ്ട്രക്ചർ ഉണ്ടാക്കലും പുതിയതായി പ്രസ്ഥാനത്തിൽ ചേർന്ന സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. ഗ്രൗണ്ടിൽ പോയി ടെന്റ് അടിക്കാൻ പഠിച്ചതും ഫ്ലാഗ് മാസ്റ്റ് ഉണ്ടാകാൻ പഠിച്ചതും ഗാഡ്ജറ്റ് ഉണ്ടാക്കാൻ പഠിച്ചതും കുട്ടികൾക്ക് വേറിട്ട അനുഭവമായി. പലതരത്തിലുള്ള ഗെയിമുകളും യെല്ലുകളും ക്യാമ്പിൽ ഉടനീളം ഉണ്ടായിരുന്നു. ക്യാമ്പ് ഫയർ നോട് അനുബന്ധിച്ച് കുട്ടികൾ ചെയ്ത കലാപരിപാടികൾ വളരെ മനോഹരമായിരുന്നു. ക്യാമ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ രസകരമായി പത്രവാർത്തയായി ക്യാമ്പ് ഫയറിൽ അവതരിപ്പിക്കപ്പെട്ടു. രണ്ടാം ദിനം മുൻ ഗൈഡ് ക്യാപ്റ്റൻ ആയിരുന്ന മിനി ടീച്ചറുടെ സാന്നിധ്യം ഗൈഡ് അംഗങ്ങൾക്ക് ഏറ്റവും സന്തോഷപ്രദം ആയിരുന്നു.തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയുടെ ട്രെയിനിങ് കൗൺസിലർ ലീന ടീച്ചർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കലാപരിപാടികളോടുകൂടി രണ്ടാംദിനത്തിലെ ക്യാമ്പിന് തിരശീലവീണു . ക്യാമ്പ് അവസാനിക്കുന്ന മൂന്നാം ദിനം രാവിലെ 5:30 ക്ക് തന്നെ സ്കൗട്ട് വിദ്യാർത്ഥികൾ ഒരുങ്ങി ഗ്രൗണ്ടിൽ സ്കൗട്ട് ആൻഡ് ഗൈഡ് പതാക ഉയർത്തുന്നതിനായി എത്തിച്ചേർന്നു . തുടർന്ന് കോൺഫറൻസ് ഹാളിൽ എല്ലാവരും ചേർന്ന് സർവ്വമത പ്രാർത്ഥന സംഘടിപ്പിക്കപ്പെട്ടു. ക്യാമ്പ് നടന്ന സ്ഥലം വൃത്തിയാക്കുന്നതിനുള്ള സമയമായിരുന്നു പിന്നീട്. ഓരോ പെട്രോളുകാരും തങ്ങൾക്ക് വൃത്തിയാക്കാൻ കിട്ടിയ സ്ഥലങ്ങൾ മനോഹരമായ വൃത്തിയാക്കി. സ്കൂൾ കോമ്പൗണ്ടിലെ മിക്കഭാഗങ്ങളും വൃത്തിയാക്കാൻ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾക്ക് കഴിഞ്ഞു. തുടർന്ന് പതാക താഴ്ത്തി ഔപചാരികമായി ക്യാമ്പിന് അവസാനം കുറിച്ചു . രാവിലത്തെ ഭക്ഷണവും കഴിഞ്ഞ് 7 മണിയോടെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ വീട്ടിലേക്കും മടങ്ങി. ക്യാമ്പിലെ ഉടനീളം ഉള്ള പ്രവർത്തനങ്ങളിൽ എല്ലാവരും കൃത്യമായി പങ്കെടുത്തു. കമ്പനി ലീഡർമരായ റോസ്‌ബെല്ലയും ജിസ്‌നയും ട്രൂപ് ലീഡർ ആയ ആദിത്യനും എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. എല്ലാ പെട്രോൾ അംഗങ്ങളും തങ്ങൾക്ക് കിട്ടിയ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിച്ചത് കൊണ്ടാണ് ക്യാമ്പ് ഏറ്റവും മനോഹരമായി പര്യവസാനിച്ചത്. സ്കൗട്ട് മാസ്റ്റർ മായ ടീച്ചർ, ഗൈഡ് ക്യാപ്റ്റൻ മാരായ ശിൽപ്പ ടീച്ചർ സ്നേഹ ടീച്ചർ, തൃശ്ശൂർ ഓപ്പൺ ഗ്രൂപ്പ് ഗൈഡ് ക്യാപ്റ്റൻ ഹിമ , റെയിഞ്ചർ മധുമിത, മുൻ റോവർ ആദിത്യൻ, സ്കൂളിലെ ഗൈഡ് ക്യാപ്റ്റൻ ആയിരുന്ന മിനി ടീച്ചർ, ഓഫീസ് സ്റ്റാഫ് സിദിൽ എന്നിവരെല്ലാം ചേർന്നുള്ള നേതൃത്വത്തിൽ ക്യാമ്പ് ഏറ്റവും മനോഹരമായി* .
നല്ല പാഠം -കളിപ്പാട്ട ശേഖരണം

മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിലെ നല്ല പാഠം പ്രവർത്തകർ ഈ വർഷം പഴയ കളിപ്പാട്ടങ്ങൾ ശേഖരിച്ച് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുന്ന ഒരു പരിപാടിയാണ് സംഘടിപ്പിച്ചത്. എൽപി യുപി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഈ പരിപാടിയിൽ നിറഞ്ഞ മനസ്സോടെ സഹകരിച്ചു. ധാരാളം കളിപ്പാട്ടങ്ങൾ കൂട്ടുകാർക്ക് കൈമാറാനായി നല്ല മനസ്സോടെ അവർ കൊണ്ടുവന്നു. ധാരാളം കുട്ടികൾ അത് സന്തോഷത്തോടെ സ്വീകരിക്കാനും തയ്യാറായി. 11/8/25 തിങ്കളാഴ്ചയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. മലയാള മനോരമയുടെ നല്ല പാഠം കോഡിനേറ്റർമാർ നൽകിയ പ്രചോദനമാണ് സ്കൂളിലെ നല്ല പാഠം പ്രവർത്തകർക്ക് ഇങ്ങനെയൊരു പരിപാടി ആവിഷ്കരിക്കുവാൻ പ്രചോദനം നൽകിയത്. സ്കൂളിലെ നല്ല പാഠം പ്രവർത്തകരും ലിറ്റിൽ കൈറ്റ് അംഗങ്ങളും കളിപ്പാട്ടങ്ങൾ ശേഖരിക്കാനും വിതരണം ചെയ്യാനും മുൻകൈയെടുത്തു വന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് കെ ജെ തോമസ് ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നല്ല പാഠം കോഡിനേറ്റർമാരായ ശ്രീമതി നീന ചാക്കോ, ശ്രീമതി അലീന റെയ്ഗൻ, ശ്രീ ഫ്രാൻസിസ് തോമസ്, ശ്രീ ബിന്ദു ജോൺസൺ, ശ്രീമതി വിജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഫയർ ആൻഡ് സേഫ്റ്റി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സുരക്ഷാ പരിശീലന പരിപാടി


മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ 07/08/2025 വ്യാഴാഴ്ച ഉച്ചയ്ക്ക് പുതുക്കാട് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് സേഫ്റ്റി, പ്രാഥമിക ശുശ്രൂഷകൾ, മറ്റ് അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ട പ്രാഥമിക നടപടികൾ തുടങ്ങിയ വിഷയത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ലൈവ് ആയി ഒരു ക്ലാസ് സംഘടിപ്പിച്ചു. ശ്രീ ഉല്ലാസ്, ശ്രീ അജിത് കുമാർ, ശ്രീ അമൽജിത് എന്നീ ഉദ്യോഗസ്ഥരാണ് വളരെ മനോഹരമായി എല്ലാ കുട്ടികൾക്കും മനസ്സിലാകും വിധം ലൈവ് ഡെമോൺസ്ട്രേഷനും ക്ലാസുകളും നടത്തിയത്. തീപിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ ചെയ്യേണ്ട പ്രാഥമിക നടപടികൾ, കെട്ടിടങ്ങളിൽ തീപിടുത്തം ഉണ്ടായാൽ എന്ത് ചെയ്യണം, പ്രാഥമിക അഗ്നിശമന ഉപാധി എങ്ങനെ ഉപയോഗിക്കണം, വീട്ടിലോ കൂടെയുള്ളവർക്കോ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ എന്തു ചെയ്യണം, അപകടങ്ങളും മറ്റും ഉണ്ടാകുമ്പോൾ രോഗികൾക്ക് പ്രാഥമിക ശുശ്രൂഷകൾ എങ്ങനെ നൽകണം, വീടുകളിലും സ്കൂളുകളിലും ശ്രദ്ധിക്കേണ്ട സുരക്ഷ മുന്നറിയിപ്പുകൾ തുടങ്ങിയ വിഷയങ്ങൾ വളരെ രസകരമായി ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ കൂടി ഈ സെഷനിൽ പങ്കെടുക്കുകയും പറഞ്ഞുകൊടുത്ത വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു
വർക്ക് എക്സ്പീരിയൻസ്

ഇന്ന് നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ വളരെ മനോഹരമായിരുന്നു .കുട്ടികൾ സ്വന്തമായി വീട്ടിൽ നിന്നും തയ്യാറാക്കികൊണ്ടുവന്ന ഇനങ്ങൾ അവരവരുടെ ക്ലാസ്സിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ ഭംഗിയായി പ്രദർശിപ്പിച്ചിരുന്നു . UP, HS വിഭാഗത്തിൽ മികച്ച രീതിയിൽ പ്രദർശിപ്പിച്ച ക്ലാസുകളെ തിരഞ്ഞെടുത്തു . യു പി വിഭാഗം ഫസ്റ്റ് 5 C യും സെക്കൻഡ് 7 ബി യും ഹൈസ്കൂൾ ഫസ്റ്റ് 8D യും സെക്കൻഡ് 8 E യും നേടുകയുണ്ടായി .കുട്ടികളുടെയും ക്ലാസ് അധ്യാപകരുടെയും സഹകരണംകൊണ്ടാണ് ഇത്ര ഭംഗിയായി നടത്താൻ സാധിച്ചത്. ഏതു തൊഴിലിനും അതിന്റെതായ പ്രാധാന്യമുണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും, അവയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും,ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുന്നതിന്നോടൊപ്പം കുട്ടികളെ നാളെയുടെ സ്വയംപര്യാപ്തമായ പൗരന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തി പരിചയ പ്രദർശനം സ്കൂളിൽ സം ഘടിപ്പിച്ചത്.
കുട നിർമ്മാണം

18/6/ 2025 ബുധനാഴ്ച്ച കുട്ടികൾ കടലാസ് കുട നിർമ്മിക്കുന്നതിനാവശ്യമായ വർണ്ണകടലാസുകൾ കൊണ്ടുവന്നു. അധ്യാപിക കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. അധ്യാപികയോടൊപ്പം കുട്ടികളും വർണ്ണകടലാസ് ഉപയോഗിച്ച് കുട നിർമ്മിച്ചു. പരസ്പരം സഹായിച്ചും നിർദ്ദേശങ്ങൾ നൽകിയും കുട്ടികൾ സജീവമായി കുട നിർമാണത്തിൽ പങ്കെടുത്തു.
പട്ടം പറത്തൽ.
അധ്യാപകരുടെ നിർദേശപ്രകാരം കുട്ടികൾ പട്ടം ഉണ്ടാകുന്നതിനു വേണ്ട വർണക്കടലാസുകളും, ഈർക്കിളിയും, ചരടും കൊണ്ടു വന്നു. തുടർന്ന് ഗ്രൂപ്പായി പരസ്പരം സഹായിച്ചു കുട്ടികൾ പട്ടം നിർമിച്ചു. സ്കൂളിന്റെ മുറ്റത്തു പട്ടം പറത്തി.
സോപ്പ് കമ്പനിയിലേക്ക് നടത്തിയ കുഞ്ഞു യാത്ര
ഏഴാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂളിന് അടുത്തുള്ള സോപ്പ് കമ്പനിയിലേക്ക് പഠനയാത്ര നടത്തി.സ്കൂളിൽ നിന്നും നടന്നാണ് സോപ്പുകമ്പനിയിലേക്ക് പോയത്. കുറച്ചു ദൂരം മാത്രമേ ഉണ്ടായിരുന്നുവെങ്കിലും കുട്ടികൾ യാത്ര നന്നായി ആസ്വദിച്ചു. സോപ്പ് ഉണ്ടാക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ കണ്ടു പഠിക്കാൻ കുട്ടികൾക്ക് സാധിച്ചു. വിവിധതരം സോപ്പുകൾ, ക്ലീനിങ്ങിന് ആവശ്യമായ മറ്റു ഉൽപ്പന്നങ്ങൾ എന്നിവയാണ് അവിടെ നിർമ്മിക്കുന്നത്. കമ്പനിയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവിടുത്തെ തൊഴിലാളികളോടും ഉടമസ്ഥനോടും കുട്ടികൾ നേരിട്ട് സംസാരിക്കുകയും വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തു. കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ ഒരു കുഞ്ഞു യാത്രയായിരുന്നു. രാവിലെ പത്തരയോടെ ആരംഭിച്ച് ഉച്ചയ്ക്ക് മുൻപ് തന്നെ സ്കൂളിലേക്ക് എല്ലാവരും തിരിച്ചെത്തി.
സ്മാർട്ട് ഐഡി കാർഡ്

2024-27, 2023 - 26 ബാച്ചിലെലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ 400 ഓളം പുതിയ കുട്ടികൾക്ക് സ്മാർട്ട് ഐഡി കാർഡ് ഉണ്ടാക്കി .അതിൻറെ വിതരണ ഉദ്ഘാടനം എച്ച് എം. ശ്രീ തോമസ് കെ ജെ മാസ്റ്റർ നിർവഹിച്ചു. കൺവീനർ പ്രസാദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കാർഡിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ സ്കൂളിനെ കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ വിക്കിയിൽ നിന്നും ലഭ്യമാകുന്ന രീതിയിലാണ് കാർഡ് സജ്ജമാക്കിയിരിക്കുന്നത്. അതുപോലെ തന്നെ കാർഡിലുള്ള ബാർ കോഡ് സ്കാൻ ചെയ്തു കഴിഞ്ഞാൽ കുട്ടികളുടെ അറ്റൻഡൻസ് രേഖപ്പെടുത്താനും സാധിക്കും.ആർ ഡിനോ കിറ്റും പൈതൺ പ്രോഗ്രാമിങ്ങും ഒരു ബാർകോഡ് സ്കാനറും ഉപയോഗിച്ചുകൊണ്ടാണ് ഇത് പ്രാവർത്തികമാക്കിയിട്ടുള്ളത്. സംസ്ഥാനതലത്തിൽ തന്നെ ഇത് സ്കൂളുകളിൽ ആദ്യമായിട്ടായിരിക്കും എന്ന് പിടിഎ അംഗങ്ങളും സ്റ്റാഫും അഭിപ്രായപ്പെട്ടു.
മാത ആർട്സ് ഫെസ്റ്റ് 2025 - ധ്വനി




ഓരോ വിദ്യാർത്ഥിയിലും ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ കണ്ടെത്തി വളർത്തുന്നതാണ് സ്ക്കൂൾ കലോത്സവങ്ങൾ. എന്നത്തെയും പോലെ മാത ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ഈ വർഷവും സ്ക്കൂൾ കലോത്സവം സമുചിതമായി കൊണ്ടാടി. ഏതൊരു കലോത്സവത്തിൻ്റെയും ആദ്യപടിയെന്നോണം 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളെ 4 ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് ചെണ്ട, തബല, വീണ , തംബുരു എന്നിങ്ങനെ പേര് കൊടുത്തു. ഇത് കുട്ടികളിൽ വീറും വാശിയും ഉണർത്തി. അവരുടെ സർഗവാസനങ്ങളെ വളർത്തി. പുതിയ കലാസൃഷ്ടികൾ രൂപം കൊണ്ടു. ധ്വനി 2025 ൽ 35 ഓൺ സ്റ്റേജ് മത്സരങ്ങളും 20 ഓഫ് സ്റ്റേജ് മത്സരങ്ങളും അരങ്ങേറി. ഓരോ ഗ്രൂപ്പിൻ്റെയും പോയിൻ്റ് നില സൂചിപ്പിക്കുന്ന സ്ക്കോർ ബോർഡും സ്കൂൾ വരാന്തയിൽ ഇടം പിടിച്ചു. മാറി മാറി വരുന്ന പോയിൻ്റ് നില കണ്ടെത്താൻ ഒരു കൂട്ടം കുട്ടികൾ എപ്പോഴും സ്ക്കോർബോർഡിന് മുമ്പിൽ ഉണ്ടായിരുന്നു. ഓഫ് സ്റ്റേജ് ഐറ്റത്തിൽ മത്സരിക്കാൻ വിദ്യാർത്ഥികളുടെ ബാഹുല്യം ഉണ്ടായിരുന്നു. ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികൾ പെൻസിൽ ഡ്രോയിംഗ് മത്സരത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ചു. ഓൺ സ്റ്റേജ് ഐറ്റത്തിലും ഓഫ് സ്റ്റേജ് െഎറ്റത്തിലും തമിഴ്, കന്നട, ഉറുദു, അറബി തുടങ്ങി പല ഭാഷകളിലും മത്സരം നടന്നു. കലോത്സവത്തിൻ്റെ ഒരു പ്രധാന ആകർഷണ മായിരുന്നു ഫുഡ് കോർട്ട്. വിദ്യാർത്ഥികളുടെ ക്ഷീണം അകറ്റാൻ, ഒഴിവ് വേളകൾ ആനന്ദദായകമാക്കാൻ അത് സഹായിച്ചു. ധ്വനി 2025 ൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് 23 -7- 25 ന് മാതാ സ്ക്കൂൾ വേദിയായി. ഉദ്ഘാടന ചടങ്ങിന് നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ . തോമസ് KJ സ്വാഗതം ആശംസിച്ചു.PTA പ്രസിഡണ്ട് ജെൻസൻ പുത്തൂർ അധ്യക്ഷപദം അലങ്കരിച്ചു. സ്ക്കൂൾ മാനേജർ റവ. ഫാ. ജെയ് സൻ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. ധ്വനി 2k25 ഉദ്ഘാടനം ചെയ്തത് പ്രശസ്ത ചാക്യാർകൂത്ത് കലാകാരനും മിമിക്രി ആർട്ടിസ്റ്റും ആയ ശ്രീ . പ്രദീപ് പൂലാനിയായിരുന്നു. ശേഷം അദ്ദേഹം മധുരം മലയാളം എന്ന പരിപാടി അവതരിപ്പിച്ചു. അതിലൂടെ അദ്ദേഹം കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മദർ പി ടി എ പ്രസിഡണ്ട് മജ്ഞു സജി പരിപാടിയ്ക്ക് ആശംസ അർപ്പിച്ചു. ധ്വനി 2k25 ജനറൽ കൺവീനർ ബീന സി.ഡി ടീച്ചർ പരിപാടിയ്ക്ക് നന്ദിയർപ്പിച്ച് സംസാരിച്ചു. അതിനു ശേഷം രണ്ട് വേദികളിലായി ഭരത നാട്യം, നാടോടി നൃത്തം , ഗ്രൂപ്പ് ഡാൻസ്... തുടങ്ങി ധാരാളം പരിപാടികൾ അരങ്ങേറി. 25.7.25 ന് വൈകീട്ട് 5 മണിയ്ക്ക് പരിപാടികൾ അവസാനിച്ചു. ജൂലായ്10 ന് ആരംഭിച്ച് ഏകദേശം 10 ദിവസം നീണ്ടു നിന്ന മത്സരത്തിന് ഒടുവിൽ തംബുരു ഒന്നാം സ്ഥാനം നേടി. വീണ രണ്ടാം സ്ഥാനവും ചെണ്ട മൂന്നാം സ്ഥാനവും തബല നാലാം സ്ഥാനവും നേടി.
എൽ. ഇ.ഡി. ലൈറ്റ് നിർമ്മാണം

ജൂലൈ 26 , ഉച്ചക്ക്1 '30ന് കോൺഫറൻസ് ബഹുമാനപ്പെട്ട എച്ച് എം തോമസ് മാഷിൻറെ നേതൃത്വത്തിൽ എൽഇഡി ട്യൂബ് ലൈറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു ക്ലാസ് ത്യാഗരാജാർ പോളിടെക്നിക്കിലെ ഇൻസ്ട്രക്ടർമാരും കുട്ടികളും ചേർന്ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് പങ്കെടുത്തത്. സോൾഡറിങ് അയേൺ കൈകാര്യം ചെയ്യുന്നതും സോൾഡറിങ് ചെയ്യുന്നതും എൽഇഡി ട്യൂബ് ലൈറ്റ് എങ്ങനെ നിർമ്മിക്കാമെന്നും അവർ പഠിച്ചു. ബോർഡുകളും എൽ ഇ ഡി ലൈറ്റുകളും സോൾഡർ ചെയ്തു നമ്മുടെ കുട്ടികൾ വളരെ ഭംഗിയായി എൽഇഡി ട്യൂബ് ലൈറ്റുകൾ ഉണ്ടാക്കി. സ്വന്തമായി നിർമിച്ച എൽഇഡി ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്ത് പ്രകാശിക്കുന്നത് കണ്ടപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ ചിരിയും ആഹ്ലാദത്തോടെ കൈയ്യടിച്ച് അവർ പ്രകടിപ്പിച്ച സന്തോഷവും ഈ ക്ലാസ് വളരെ ഉപകാരപ്രദമായി എന്നുള്ളതിന് തെളിവായി മാറി.
ചാന്ദ്രദിനം- 2025

ഈ വർഷത്തെ ചാന്ദ്രദിനം മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ വർണ്ണശബളമായ പ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എൽ പി കുട്ടികൾ തയ്യാറാക്കിയ ചന്ദ്രനും നക്ഷത്രങ്ങളും ചാന്ദ്രപതിപ്പും യുപി കുട്ടികൾ തയ്യാറാക്കിയ റോക്കറ്റുകളും എച്ച് എസ് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകളും മറ്റും അധ്യാപകരും കുട്ടികളും ചേർന്ന് വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു.ഇത് കുട്ടികൾക്കെല്ലാം കണ്ട് ആസ്വദിക്കാനും അറിവ് നേടാനും വളരെയേറെ സഹായിച്ചു.സ്കൂൾ അസംബ്ലിയിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ചാന്ദ്ര ദിനത്തിന്റെ ആശംസകൾ എല്ലാവർക്കും നൽകി. ചാന്ദ്രദിനം പോലുള്ള ദിനചാരണങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളരുവാൻ ഉപകരിക്കുമെന്നും ടീച്ചർ അഭിപ്രായപെട്ടു. തുടർന്ന് ചാന്ദ്രദിന പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടു. 41 വർഷത്തിനുശേഷം ബഹിരകാശത്ത് എത്തിയ ശുഭാൻഷു ശുക്ലയുമായി ഓൺലൈൻ കോൺഫറൻസ് വഴി സംസാരിക്കാൻ അവസരം ലഭിച്ച 9എ യിലെ തരുൺ മഹേഷ് തന്റെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു. 9ബി യിലെ അവന്തിക കെ യു ചാന്ദ്രദിനത്തിന്റെ പ്രസക്തി ഉൾക്കൊള്ളിച്ച പ്രബന്ധം അവതരിപ്പിച്ചു. യു പി വിദ്യാർത്ഥികൾ ചാന്ദ്രദിനത്തെക്കുറിച്ചുള്ള സംഘഗാനം ആലപിക്കുകയും ചാന്ദ്രകവിത 4 സി യിലെ ദക്ഷ സജിത്ത് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എൽ പി കുട്ടികളുടെ ഫാൻസി ഡ്രെസ്സ് മത്സരമായിരുന്നു. അമ്പിളി മാമനായി ഒരുങ്ങിയെത്തിയ കുരുന്നുകളുടെ അവതരണം നയന മനോഹരമായിരുന്നു. തുടർന്ന് തത്സമയ റോക്കറ്റ് വിക്ഷേപണം സ്കൂൾ മുറ്റത്ത് നടത്തപ്പെട്ടു. ന്യൂട്ടന്റെ മൂന്നാം ചലനനിയമം അടിസ്ഥാനപ്പെടുത്തി ചലിച്ച റോക്കറ്റ് കുട്ടികളിൽ ഏറെ ആവേശമുണർത്തി. എൽ പി, യു പി, എച്ച് എസ് വിദ്യാർഥികൾക്കായി ചാന്ദ്രദിന ക്വിസും നടത്തി. ഓരോ മത്സരങ്ങളിലെയും വിജയികളെയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വളരെ മനോഹരമായി പര്യവസാനിച്ചു.
ഫയർ ആൻ്റ് സേഫ്റ്റി

മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ഫയർ ആൻ്റ് സേഫ്റ്റിയെക്കുറിച്ച് ഒരു ലഘു ക്ലാസ് സ്കൂളിലെ ഓഫീസ് സ്റ്റാഫും ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പാസായ ശ്രീ. സിദിൽ തോമസ് ക്ലാസ് എടുക്കുകയും ചെയ്തു. വിദ്യാർഥികളെ ഒരു അപകടം ഉണ്ടാവുകയാണെങ്കിൽ എങ്ങനെ പ്രതിരോധിക്കാം എന്നും, തീ ഉണ്ടാവുമ്പോൾ എന്തൊക്കെ കാരണങ്ങളാൽ അല്ലെങ്കിൽ എന്തൊക്കെ ആവശ്യങ്ങൾ നമ്മൾ മുൻകൂർ കരുതണം എന്നും, എങ്ങനെയൊക്കെ ഒരു തീപ്പിടുത്തം ഉണ്ടാകുന്ന അപകടത്തെ തരണം ചെയ്യാമെന്നുള്ള പ്രവർത്തനങ്ങൾ അവർക്ക് ഡെമോൺസ്ട്രേഷൻ നൽകുകയും ചെയ്യ്തു .വിവിധ തരം ഫയർ എക്സ്റ്റിങ്യൂഷർ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും വിവിധതരം തീപിടുത്തങ്ങളെ കുറിച്ചും അവർക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു.ഒരു തീപിടുത്തം ഉണ്ടാവുകയാണെങ്കിൽ തീ ഉണ്ടാക്കുന്ന ഘടകങ്ങളെ ഓരോന്നോരോന്നായി ഉന്മൂലനം ചെയ്തുകൊണ്ട് കെടുത്തുന്ന രീതി എങ്ങനെയാണെന്ന് വിവരിച്ചു.കൂടാതെ ഫയർ എക്സ്റ്റിങ്യൂഷൻ,ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ച് തീപിടുത്തം എങ്ങനെ നിയന്ത്രിക്കാം വെള്ളം ഉപയോഗിച്ച് നിയന്ത്രിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഫയർ എക്സ്റ്റിംഗ്യൂഷനും ഫയർ ബ്ലാങ്കറ്റും ഉപയോഗിക്കുന്ന വിധം കുട്ടികൾ പരിശീലിച്ചു.
ജൂലൈ 5-ബഷീർ ദിനം

മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം ജൂലെെ 5 ശനിയാഴ്ച,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അസംബ്ലിയിൽ നാലാം ക്ലാസിലെ ദിയ കൃഷ്ണ ബഷീർ കവിതയും, ആറാം ക്ലാസിലെ ലെന പി.എസ്. പ്രസംഗവും അവതരിപ്പിച്ചു. ബഷീർ കൃതികളിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'ബാല്യകാലസഖി'യുടെ വായനാനുഭവം ഒൻപതാം ക്ലാസിലെ റോസ്ബെല്ല പങ്കുവെച്ചു. ബഷീർ കൃതികളിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ചിത്രരചന മത്സരത്തിൽ യു. പി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഏകദേശം 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഭൂരിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു. ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഷീർ എന്ന സാഹിത്യകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഈ ദിനം ഏറെ സഹായകമായി.
ലഹരിവിരുദ്ധദിനാചരണം

സമൂഹം ലഹരിയുടെ പിടിയിൽ അമർണ്ണുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ആബലവൃന്ദം ജനങ്ങളെയും ലഹരി വശീകരിക്കുകയാണ്.അത്ഭുതങ്ങൾ വിരിയിക്കാൻ ശക്തിയുള്ള ബുദ്ധിയെ നാം ലഹരിക്ക്അ ടിമയാക്കണോ? സമൂഹത്തെ വല്ലാതെ ഉലച്ചിരിക്കുന്ന ലഹരി എന്ന ക്യാൻസറിനെ പറ്റി വിദ്യാർത്ഥികളെ ബോധവൽകരിക്കുന്നതിനായി മണ്ണംപ്പേട്ട മാത ഹൈ സ്കൂളിൽ ലഹരി വിരുദ്ധദിനം ആചരിച്ചു. ഹെഡ്മാസ്റർ തോമസ് മാസ്റ്റർ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധദിന സന്ദേശം നൽകി. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഗൈഡ് വിഭാഗത്തിൽ നിന്നു 8 ഡി ക്ലാസ്സിൽ പഠിക്കുന്ന കുമാരി എയ്ഞ്ചൽ മരിയ ഷാജു ലഹരി വിരുദ്ധദിന സന്ദേശം നൽകി. തുടർന്ന് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ദിന നൃത്താവിഷ്‌കരമായിരുന്നു. ഗൈഡ് അംഗങ്ങളുടെ സെമി ക്ലാസിക്കൽ നൃത്തവും സ്‌കിറ്റും മോട്ടിവേഷണൽ ഡാൻസും സ്കൗട്ട് അംഗങ്ങളുടെ പിരമിഡ് ഡാൻസും അടങ്ങുന്ന നൃത്താവിഷ്‌കരമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. കണ്ണിനു കുളിർമയും മനസ്സിൽ ലഹരിക്കെതിരെ പ്രചോദിപ്പിക്കുന്ന ആവിഷ്കാരമാണ് കുട്ടികൾ അവതരിപ്പിച്ചത്. തങ്ങളുടെ നിലപാടുകൾ ഉറപ്പിച്ചു പറഞ്ഞു ലഹരിക്കെതിരെയുള്ളപ്ലക്കാർഡും കൈകളിലേന്തി നിന്ന വിദ്യാർത്ഥികൾ തീർച്ചയായും ഒരു പ്രചോദനമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എല്ലാത്തിനും കൂടെയുണ്ടായിരുന്നു .തുടർ മാസങ്ങളിൽ വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ആദ്യത്തെ ഘട്ടമാണ് ലഹരിവിരുദ്ധ ദിനാചരണത്തിലൂടെ നടന്നത്. ലഹരി ഇല്ലാത്ത സമൂഹത്തിനായി നമുക്ക് കൈകോർക്കാം
വായനശാല സന്ദർശനം


വായന പക്ഷാചരണത്തിന്റെ ഭാഗമായി മാതാ ഹൈസ്കൂളിൽ നിന്നും നല്ല പാഠം പ്രവർത്തകർ തൃശ്ശൂർ സാഹിത്യ അക്കാദമി,തൃശ്ശൂർ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ ഒരു പഠനയാത്ര നടത്തുകയുണ്ടായി. സാഹിത്യ അക്കാദമിയിലെ ലൈബ്രറി സന്ദർശിച്ച് നിരവധിയായ പുസ്തകങ്ങൾ കാണുവാനും അടുത്ത് അറിയുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഭിന്നശേഷിക്കാരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുകയും ചെയ്തു. ഭിന്നശേഷിക്കാരെ കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ ഇതോടെ വിദ്യാർഥികൾക്ക് ഒരു അവസരം ലഭിച്ചു. അവരിലുള്ള കലാകാരന്മാരെ പരിചയപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. നല്ല പാഠം പ്രവർത്തകർക്ക് സമൂഹത്തിൽ ചിലതെല്ലാം ചെയ്യാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി.തുടർന്ന് തൃശ്ശൂർ പബ്ലിക് ലൈബ്രറിയിൽ പോയി. അവിടെയുള്ള കുട്ടികൾക്ക് മാത്രമായുള്ള പുസ്തകങ്ങളുടെ വിഭാഗം നമ്മുടെ കുട്ടികളെ ഏറെ ആകർഷിക്കുകയുണ്ടായി. അവിടെയുള്ള പുസ്തകങ്ങളുടെ കലവറ കുട്ടികളെ അമ്പരപ്പെടുത്തുക തന്നെ ചെയ്തു. ഈ വർഷത്തെ വായന പക്ഷാചരണം കാഴ്ചകൾ കൊണ്ടും വിജ്ഞാനം കൊണ്ടും ഏറെ ഉപയോഗപ്രദമായി എന്ന് പറയാതെ വയ്യ.
വായനദിനം


2025 അധ്യയന വർഷത്തിലെ വായന ദിന ആചരണം ജൂൺ 19 വ്യാഴാഴ്ച സ മുചിതമായി നടത്തുകയുണ്ടായി. സാഹിത്യകാരനും നാടക കർത്താവുമായ നിതിൻ കെ ( നന്തി പുലം )ആണ് ഈ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പിടിഎ പ്രസിഡണ്ട് ജെൻസൺ പുത്തൂർ അധ്യക്ഷനായ ഈ ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. ഷീജ ടീച്ചർ,നീന ടീച്ചർ സ്കൂൾ ലീഡർ ദേവനന്ദ എന്നിവർ പ്രസംഗിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് ലൈബ്രറിയിൽ പുസ്തക പ്രദർശനവും നടന്നു
മെറിറ്റ് ഡെ

മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ അഭിമാനതാരങ്ങൾ അണിനിരന്ന സുന്ദരദിനം. മാതാ ഹൈസ്ക്കൂളിൻ്റെ യശസ്സ് വാനോളം ഉയർത്തിക്കൊണ്ട് 2025 ലെ എസ് എസ് എൽ സി , എൽ എസ് എസ്,യു എസ് എസ് , എൻ എം എം എസ് വിജയികൾ , കരാട്ടെ ഗിന്നസ് റെക്കോർഡ് ജേതാക്കൾ, അണിനിരന്നപ്പോൾ അധ്യാപകരുടേയും നാട്ടുകാരുടെയും മനം നിറഞ്ഞു. ആദരവ് ലഭിക്കുന്നത് ഒരു വ്യക്തിക്ക് ലഭിക്കുന്ന വലിയ അംഗീകാരം തന്നെയാണ്. അധ്യാപക പ്രതിനിധിയായ ഷെല്ലി ടീച്ചറുടെ പ്രാർത്ഥനാഗാനത്തോടെയാണ് കാര്യപരിപാടികൾ ആരംഭിച്ചത്. വളരെ സന്തോഷത്തോടും ഉത്സാഹത്തോടും കൂടി സുന്ദരീ സുന്ദരൻമാരായി വിജയികളെല്ലാവരും ഉച്ചയ്ക്ക് 1 .30 ന് തന്നെ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നിരുന്നു. മാതാ ഹൈസ്ക്കൂളിനെ യശസ്സിലെത്തിക്കാൻ അക്ഷീണം പ്രയ്തനിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.ജെ തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ച് കൊണ്ട് പ്രസംഗിച്ചു. സ്കൂളിൻ്റെ പുരോഗമനം ആഗ്രഹിക്കുന്ന നമ്മുടെ സ്വന്തം ബഹു. അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അദ്ധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. സ്കൂൾ പ്രവർത്തനങ്ങൾ ആകാംക്ഷയോടെ നോക്കി ക്കാണുന്ന ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വി. എസ് പ്രിൻസ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയും എസ് എസ് എൽ സി ഫുൾ എ+ നേടിയ കുട്ടികളെ മെമൻ്റോ നൽകി ആദരിക്കുകയും ചെയ്തു. 9എ+ സമ്മാനങ്ങൾ നൽകിയത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ. രാജേശ്വരിയായിരുന്നു.സ്കൂൾ പ്രവർത്തനങ്ങൾ വ്യതിരിക്ത വീക്ഷണത്തോടെ നോക്കി കാണുന്ന സ്കൂൾ മാനേജർ റവ. ഫാ. ജെയ്സൺ പുന്നശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിച്ചു. കരാട്ടെ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയവിദ്യാർത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകനായ റെൻഷി അർഫൻ മാസ്റ്ററേയുംമെമെന്റോ നൽകി ആദരിച്ചത് സ്കൂൾ മാനേജർ ആയിരുന്നു.ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ എൽ എസ് എസ്,എൻ എം എം എസ് കുട്ടികളെ അഭിനന്ദിച്ച് സംസാരിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. യു എസ് എസ് കുട്ടികളെ ആദരിച്ചുകൊണ്ട് സംസാരിച്ചത് ബഹു.അളഗപ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ അവർകളാണ്.പിടിഎ പ്രസിഡൻറ് ശ്രീ ജൻസൺ പുത്തൂർ,എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ഫീനാ ടിറ്റോ,സ്റ്റാഫ് പ്രതിനിധി ശ്രീമതി സൗമ്യ ജോസ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.100% വിജയം കൈവരിച്ച മാതാ ഹൈസ്കൂൾ മണ്ണുപേട്ടയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മെമെന്റോ നൽകി ആദരിച്ചു. മെമെന്റോ നൽകുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് മാസ്റ്റർ , പിടിഎ പ്രസിഡണ്ട് ശ്രീ. ജെൻസൺ പുത്തൂർ,എം പി ടി എ പ്രസിഡണ്ട് ശ്രീ ഫീന ടിറ്റോ ,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ഡിക്ലസ് ,ഷീജ ടീച്ചർ,വിജി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. കുമാരി അനീറ്റ കെ എ മറുപടി പ്രസംഗം നടത്തിയതിനു ശേഷം ഫസ്റ്റ് അസിസ്റ്റൻ്റ് ശ്രീമതി ഷീജ വാറുണ്ണി നന്ദി പ്രകടനം നടത്തി. ശേഷം ദേശീയഗാനത്തോടുകൂടി സമംഗളം മെറിറ്റ് ഡെ അവസാനിച്ചു.
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക- ഗൈഡ്സ്
2025 പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്നതിനോട് ചേർന്ന് ഗൈഡ് പ്രസ്ഥാനത്തിലെ അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടം പുല്ല് പറിച്ച് മനോഹരമാക്കി .
ജൂൺ 5; പരിസ്ഥിതിക്കായി ഒരു ദിനം 2025-26

പുതിയ തലമുറയെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന്പ ഠിപ്പിക്കാൻ ഒരു ദിവസം മാറ്റിവെച്ചിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതാ വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. വളർന്നുവരുന്ന തലമുറയെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുംവിധമുള്ള മനോഹരമായ പരിപാടികളാണ് ഇപ്രാവശ്യം സ്കൂളിൽ സംഘടിപ്പിച്ചിരുന്നത്. ബന്ധപ്പെട്ട അധ്യാപകർ തലേദിവസം തന്നെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട അലങ്കാരങ്ങളും മുന്നൊരുക്കങ്ങളും ചെയ്തു. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വിധത്തിലുള്ള ഹരിതാഭമായ അലങ്കാരമാണ് പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ ചെയ്തിരുന്നത് .സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച പരിസ്ഥിതി ദിന പരിപാടികൾ വൈകുന്നേരം വരെ തുടർന്നുകൊണ്ടിരുന്നു. ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ പരിസ്ഥിതി
സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ഉദ്ബോധിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനി ഹെവനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ഏറ്റുചൊല്ലി . എൽ പി ,എച്ച് എസ് വിദ്യാർത്ഥിനികളായ പാർവതിയും അവന്തികയും പരിസ്ഥിതി ദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. കൃഷ്ണപ്രിയ "ഒരു തൈ നടാം "എന്ന സുഗതകുമാരിയുടെ പരിസ്ഥിതി സൗഹൃദ കവിത ചൊല്ലി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൽ പി വിദ്യാർത്ഥികൾക്കായി പ്ലക്കാർഡ് നിർമ്മാണ മത്സരവും യു പി,എച്ച് എസ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചിരുന്നു. കൂടാതെ പരിസ്ഥിതി ദിനത്തെ കുറിച്ച് കൂടുതൽ കുട്ടികളിലേക്ക്എ ത്തിക്കാൻ യു പി എച്ച് എസ് വിദ്യാർഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.വളരെ വാശിയോടെ തന്നെ വിദ്യാർത്ഥികൾ രണ്ടു മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനർഹരാവുകയും ചെയ്തു. 10: 30 ഓടുകൂടി ഹെഡ്മാസ്റ്ററുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്ലക്കാർഡുകളും പോസ്റ്ററുകളും കൈകളിലേന്തി പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച വിദ്യാർത്ഥികളും ജെ ആർ സി, സ്കൗട്ട്,ഗൈഡ് വിദ്യാർത്ഥികളും ചേർന്ന് പരിസ്ഥിതി ദിന റാലി നടത്തി. "പ്രകൃതി നമ്മുടെ മാതാവ് "എന്ന മുദ്രാവാക്യം അന്തരീക്ഷത്തിൽ അലയടിച്ചു നിന്നു. തുടർന്ന് ഹെഡ്മാസ്റ്റർ വിദ്യാർത്ഥി പ്രതിനിധികളോട് ചേർന്ന് സ്കൂൾ അങ്കണത്തിൽ മരതൈ നട്ടു. സ്കൗട്ട്, ഗൈഡ്, ജെ ആർ സി അംഗങ്ങളും എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്നു. 2025 പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്നതിനോട് ചേർന്ന് യുപി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസ് വൃത്തിയാക്കി. ഗൈഡ് പ്രസ്ഥാനത്തിലെ അംഗങ്ങളുംവിദ്യാർത്ഥികളും ചേർന്ന് സ്കൂളിലെ പച്ചക്കറിത്തോട്ടം പുല്ല് പറിച്ച് മനോഹരമാക്കി. പുതിയൊരു തുടക്കമായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വം എന്ന് ബോധ്യം വരുത്തുന്ന നോട്ടീസ് എല്ലാ ക്ലാസ്സുകളിലും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പതിപ്പിച്ചു. ഓരോ വിദ്യാർത്ഥിക്കും സ്വന്തം ക്ലാസ്സിൽ ഉണ്ടാകുന്ന മാലിന്യം വൃത്തിയാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്ന് ബോധ്യം നൽകാനാണ് ഇതിലൂടെ ശ്രമിച്ചത്. എൽപി വിദ്യാർഥികൾക്കായി പരിസ്ഥിതിയെ സംബന്ധിക്കുന്ന ടെലിഫിലിമും പ്രദർശിപ്പിക്കുകയുണ്ടായി. പരിസ്ഥിതി ദിനം എന്നാൽ വെറും മരം നടൽ മാത്രമല്ല മറിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മപ്പെടുത്തുന്ന ദിനമാണ്. പരിസ്ഥിതി ദിനത്തോടുകൂടി അവസാനിക്കേണ്ട ഒന്നല്ല പരിസ്ഥിതി സംരക്ഷണം നാം എപ്പോഴും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്ന ബോധ്യം വിദ്യാർത്ഥികൾക്ക് നൽകാൻ ഈ പരിസ്ഥിതി ദിനത്തിൽ സാധിച്ചു.
പ്രവേശനോത്സവം 2025-26


ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ഒരു അധ്യായന വർഷം ഇതാ വന്നെത്തി. ഒന്നാം ക്ലാസിലേക്ക് ചേർന്ന കുരുന്നുകളോടൊപ്പം മറ്റു ക്ലാസുകളിലേക്ക് ചേർന്ന പുതിയ കുട്ടികളും ഇന്നത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായിരുന്നു. യോഗം ആരംഭിക്കുന്നതിനു മുൻപ് പ്രവേശനോത്സവം എന്ന് എഴുതിയ ബലൂൺ പിടിച്ച് ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ കുഞ്ഞുങ്ങളുടെ ഒരു മാർച്ച് ഉണ്ടായിരുന്നു കൃത്യം 10.15 ന് തന്നെ യോഗം ആരംഭിച്ചു. നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ.തോമസ് കെ ജെ യോഗത്തിന് സ്വാഗതം ആശംസിച്ചു. യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തിയതും കുട്ടികളെ എഴുത്തിനിരുത്തിയതും നമ്മുടെ ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവറന്റ് ഫാദർ ജയ്സൺ പുന്നശ്ശേരിയാണ്. ഈ യോഗം ഉദ്ഘാടനം ചെയ്തത് അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രനാണ്. യൂണിഫോം വിതരണ ഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡന്റ് ശ്രീ ജെൻസൺ പുത്തൂരും ടെക്സ്റ്റ് ബുക്ക് വിതരണ ഉദ്ഘാടനം നടത്തിയത് എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫീന ടിറ്റോയുമാണ്. ശ്രീമതി ബെസ്റ്റി സിപി കുട്ടികൾക്ക് അനുഗ്രഹ പ്രാർത്ഥന ചൊല്ലിക്കൊടുത്തു. ജോസ് ആലുക്കാസ് ഗ്രൂപ്പ് അസിസ്റ്റന്റ് മാനേജർ ശ്രീ.ക്ലീറ്റസ് പി പി ബാഗ് വിതരണം ഉദ്ഘാടനവും നിർവഹിച്ചു. എല്ലാ കുട്ടികൾക്കും നിറപ്പകിട്ടുള്ള സമ്മാനങ്ങൾക്കു പുറമേ പേനയും മിഠായിയും എല്ലാ കുട്ടികൾക്കും നൽകി . സമ്മാനവിതരണത്തിനു ശേഷം സ്കൂൾ ലീഡർ കുമാരി ദേവനന്ദയുടെ ആശംസകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി.ബിന്ദു ഇയ്യപ്പൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.
ഗാലറി
-
എൽ എസ് എസ്, യു എസ് എസ്
-
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്
-
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റ ട്രെയിനിങ്ങ്
-
സെൽഫ് ഡിഫൻസ് ക്ലാസ്
-
സ്വാതന്ത്ര്യദിനാഘോഷം
-
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ വൃദ്ധസദന സന്ദർശനം
-
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വൃദ്ധസദനത്തിലെ അന്തേവാസികളുമായി സംസാരിക്കുന്നു
-
മീഡിയ ട്രെയിനിങ്
-
മീഡിയ ട്രെയിനിങ് ജിംബൽ ഉപയോഗിച്ച്
-
നല്ല പാഠം -കളിപ്പാട്ട ശേഖരണം
-
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ്
-
ഫയർ ആൻഡ് റെസ്ക്യൂ ടീമിൻ്റെ മോക്ക് ഡ്രിൽ
-
ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ഡെമോൺസ്ട്രേഷൻ ക്ലാസ്സ്
-
വർക്ക് എക്സ്പീരിയൻസ് മേള
-
വർക്ക് എക്സ്പീരിയൻസ്
-
മാത ആർട്സ് ഫെസ്റ്റ് 2025 - ധ്വനി
-
മാത ആർട്സ് ഫെസ്റ്റ് 2025 - ധ്വനി ഉദ്ഘാടനം
-
മാത ആർട്സ് ഫെസ്റ്റ് 2025 - ധ്വനി
-
മാത ആർട്സ് ഫെസ്റ്റ് 2025 - ധ്വനി
-
സ്മാർട്ട് ഐഡി കാർഡ്
-
ചന്ദ്രദിനം
-
പുതിയ പി ടി എ എക്സിക്യൂട്ടീവ്
-
ലഹരി വിരുദ്ധ ക്ളാസ്സ്
-
ഫയർ ആന്റ് സേഫ്റ്റി
-
തരുൺ മഹേഷ് ഐഎസ്ആർഒയിൽ
-
പ്രവേശനോത്സവം 2025-26
-
പ്രവേശനോത്സവം 2025-26
-
പരിസ്ഥിതി ദിനം
-
സ്കൗട്ട് ഗെെഡ് കുട്ടികൾ മരം നടുന്നു
-
മെറിറ്റ് ഡേ
-
പബ്ലിക് ലൈബ്രറി സന്ദർശനം
-
ലഹരി വിരുദ്ധ ദിനം
-
പയർ വിളവെടുപ്പ്