അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.

അസംപ്ഷൻ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.രാവിലെ 9 30 ന് പരീക്ഷ പ്രവേശന ആരംഭിച്ചു.ഈ വർഷം പ്രവേശനത്തിനായി യൂണിറ്റ് ലേക്കുള്ള140 ഓളം വിദ്യാർത്ഥികൾ അപേക്ഷ നൽകിയിരുന്നു.ആകെ 40 വിദ്യാർഥികളെയാണ് എൻട്രൻസ് പരീക്ഷയിലൂടെ അസംപ്ഷൻ ഹൈസ്കൂൾ യൂണിറ്റിലേക്കുള്ള അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്.പരീക്ഷ ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിച്ചത്.പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ നൽകിയാണ് പങ്കെടുപ്പിക്കുന്നത്.പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.പരീക്ഷയുടെ സുതാര്യത നിലനിർത്തുന്നതിനായി പ്രത്യേക പാസ്സ്‌വേർഡ് സെറ്റ് ചെയ്താണ് പരീക്ഷ സോഫ്റ്റ്‌വെയർ രാവിലെ തുറക്കുന്നത്.കൈറ്റ് പനമരത്ത് നിന്നുള്ള ഇൻസ്പെക്ഷൻ ടീം പരീക്ഷക്കിടയിൽ വിവിധ സ്കൂളുകളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.നേരത്തെ പരീക്ഷയുടെ മാതൃക മനസ്സിലാക്കുന്നതിനായി മോഡൽ പരീക്ഷ സംഘടിപ്പിച്ചിരുന്നു. അധ്യാപകർക്ക് പ്രത്യേക പരിശീലനവും നൽകി.പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ റിസൾട്ട് പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയുടെ മാതൃകയിൽ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്താണ്പരീക്ഷ സംഘടിപ്പിച്ചത്.പരിശീലശേഷം ലിറ്റിൽ കൈറ്റ്സ് എക്സാം സൈറ്റിൽ എക്സ്പോർട്ട് ഫയലുകൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു .
2025 -28 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് എട്ടാം ക്ലാസുകളിൽ നിന്നും വിദ്യാർത്ഥികളുടെ അപേക്ഷ.
2025 -28 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഭാഗമായി എട്ടാം ക്ലാസുകളിൽ നിന്നുംവിദ്യാർത്ഥികളുടെ അപേക്ഷ ക്ഷണിച്ചു.അപേക്ഷകരുടെ പേരുകൾ പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. അപേക്ഷ തന്നവർക്കുള്ള ഓൺലൈൻ പരീക്ഷ ജൂൺ മാസം 25ന് ഐടി ലാബിൽ വച്ച് നടക്കും.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 27-06-2025 | Assumption |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.