LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42003
യൂണിറ്റ് നമ്പർLK/2018/42003
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർMUHAMMAD YAZEEN A
ഡെപ്യൂട്ടി ലീഡർALIYA S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആഷാ റാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മായാദേവി
അവസാനം തിരുത്തിയത്
19-06-202542003




പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ്





പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024 ന് നടന്നു . നെടുമങ്ങാട് സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി അനിജ ബി എസ് ക്യാമ്പിന് നേതൃത്വം നൽകി . കുട്ടികൾ ഉത്സാഹത്തോടെയും ആവേശത്തോടെയും ക്യാമ്പിനെ സ്വീകരിച്ചു .ക്യാമ്പിന് ശേഷം നടന്ന പി റ്റി എ മീറ്റിംഗ് ഏറെ ഫലപ്രദമായിരുന്നു . പി ടി എ അംഗങ്ങൾക്കും , രക്ഷിതാക്കൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനത്തെക്കുറിച്ചു കൂടുതൽ അറിയുവാൻ സാധിച്ചു . നമ്മുടെ സ്‌കൂളിലെ പ്രവർത്തനങ്ങളും അവരിലേക്കെത്തിക്കാൻ സാധിച്ചു .



ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾ നയിച്ച ക്‌ളാസ്

ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് ഗ്രാഫിക് ഡിസൈണിങ്നെക്കുറിച്ചു കൂടുതൽ പരിശീലനം നൽകി .അതിലൂടെ എട്ടാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാൻ കൂടുതൽ ആത്മവിശ്വാസം നേടാൻ സാധിച്ചു .

 
 









സ്‌കൂൾ തല ക്യാമ്പ്

2024 - 2027 ബാച്ചിന്റെ സ്‌കൂൾ തല ക്യാമ്പ് 27/05/2025 ചൊവ്വാഴ്ച നടന്നു. ഗവ.ഹൈ സ്‌കൂൾ പൂവത്തൂരിലെ ജ്യോതി ടീച്ചർ കുട്ടികൾക്ക് kdenlive സോഫ്ട്‍വെയർ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ എഡിറ്റിംഗ് പരിശീലനം നൽകി . കുട്ടികൾ വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും ക്യാമ്പിൽ പങ്കാളികളായി .

 
സ്കൂൾതല ക്യാമ്പ് ( 27/05/2025 )





2025-26 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

1. പ്രവേശനോത്സവം 2025-26

രണ്ടു മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഞങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു .അറിവ് തേടിയെത്തിയ കുഞ്ഞുങ്ങളെയും രക്ഷകർത്താക്കളെയും മനസ്സിന് കുളിര്മയേകുന്ന തരത്തിൽ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ മനോഹരമായി ചെയ്തു .

 
 










2. പരിസ്ഥിതി ദിനാഘോഷം 2025

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യു പി , ഹൈ സ്‌കൂൾ തലത്തിലുള്ള കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .

 
ഡിജിറ്റൽ പെയിന്റിംഗ് , ഡിജിറ്റൽ പോസ്റ്റർ മേക്കിങ്







3. ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസിൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും , അതിനെ എങ്ങനെ പരിഹരിക്കാമെന്നും , സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും എല്ലാം വ്യക്തമായി കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .

 
ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്




 
ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്‌ളാസ്






4. സൈബർ ഗ്രൂമിംഗ്  ക്‌ളാസ്

ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടന്ന സൈബർ ഗ്രൂമിംഗ്  ക്‌ളാസിൽ സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ,എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം , നമുക്ക് നേരെ ഉണ്ടാകുന്ന ഭീഷണിയെ എങ്ങനെ നേരിടാം , നിയമപരമായി എങ്ങനെ നേരിടാം എന്നിങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .

 
സൈബർ ഗ്രൂമിംഗ്  ക്‌ളാസ്






5.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി

2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളുടെ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്കു ആകർഷിക്കുന്നതിന് വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീൽസ് തയ്യാറാക്കി .

 
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും








 
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും








 
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും









 
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയാറാക്കിയ റീൽസിൽ നിന്നും