സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
1 - 8 - 2024 വ്യാഴാഴ്ച കൃത്യം ഒമ്പതരയോടു കൂടി സെൻറ് ജോൺസ് സ്കൂളിലെ പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. പ്രഥമ അധ്യാപകൻ ബിജോ സാർ മാസ്റ്റർ ട്രെയിനർ ആയ ശ്രീജ ടീച്ചറിനെ വെൽക്കം ചെയ്തു. അതിനുശേഷം ടീച്ചർ ലിറ്റിൽ കൈറ്റ് നെ കുറിച്ച് ചെറിയൊരു ഇൻട്രൊഡക്ഷൻ കൊടുത്തു. അതിനുശേഷം ശ്രീജ ടീച്ചർ കുട്ടികളോട് പ്രിലിമിനറി ക്യാമ്പിന്റെ പ്രാധാന്യത്തെ പറ്റി പറയുകയും അവരെ ഗ്രൂപ്പ് തിരിച്ച് എ ഐ, റോബോട്ടിക്സ്, പ്രവർത്തന കലണ്ടർ, പരിശീലന പ്രവർത്തനങ്ങൾ, ചെക്ക് ലിസ്റ്റ് ഇവയെക്കുറിച്ച് വിശദമായി പറയുകയും ഹെൽത്ത് ഹാബിറ്റ്സ് എന്ന ഗെയിം ഓടുകൂടി ക്ലാസ് സ്റ്റാർട്ട് ചെയ്യുകയും ചെയ്തു. സ്ക്രാച്ച്, ഓപ്പൺ ട്യൂൺസ്, ഓടിനോ കിറ്റ് ഇവയെക്കുറിച്ച് വളരെ രസകരമായി ക്ലാസുകൾ എടുക്കുകയും ചെയ്തു. തുടർന്ന് വൈകിട്ട് മൂന്ന് മണിയോടുകൂടി പേരൻസ് മീറ്റിങ്ങിൽ അറ്റൻഡൻസിന്റെ ആവശ്യകത, വിദ്യാഭ്യാസ കലണ്ടർ, എത്ര ക്ലാസുകളാണ് ഒരു വർഷം ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസ് കൈകാര്യം ചെയ്യുന്നത് ഇവയെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും കുട്ടികളുടെ പ്രോഡക്ട് പാരന്റ്സിന് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അതിനുശേഷം പേരൻസും കുട്ടികളും അധ്യാപകർക്ക് ആവശ്യമായ പിന്തുണ നൽകണം എന്നതിനെക്കുറിച്ചും വിശദമായി തന്നെ പറഞ്ഞു. അതിനുശേഷം ഡെപ്യൂട്ടി ലീഡറായ സിദ്ധാർത്ഥ് എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ക്ലാസ്സുകൾ അവസാനിപ്പിച്ചു.
| 43027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43027 |
| യൂണിറ്റ് നമ്പർ | LK/2018/43027 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം നോർത്ത് |
| ഉപജില്ല | തിരുവനന്തപുരം |
| ലീഡർ | മുഹമ്മദ് ഫർസീൻ |
| ഡെപ്യൂട്ടി ലീഡർ | സിദ്ധാർത്ഥ് ഉണ്ണികൃഷ്ണൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജിനി എം ലോറൻസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മെറ്റിൽഡ എസ് |
| അവസാനം തിരുത്തിയത് | |
| 01-06-2025 | 43027 |


റോബോട്ടിക് ഫെസ്റ്റ്
ഫെബ്രുവരി ഇരുപതാം തീയതി വ്യാഴാഴ്ച ഈ വർഷത്തെ റോബോട്ടിക് ഫെസ്റ്റ് സെൻറ് ജോൺസ് മോഡൽ ഹൈസ്കൂൾ നാലാഞ്ചിറയിൽ വച്ച് നടന്നു. അന്നേദിവസം 10.30 am നു പ്രിൻസിപ്പൽ ഫാദർ ജോസ് ചരുവിൽ ഉദ്ഘാടനം ചെയ്തു. ഇനി വരും കാലത്ത് എഐയുടെ ഇംപോർട്ടൻസ് അച്ഛൻ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുത്തു. എട്ടാം ക്ലാസിൽ നിന്നും ഒമ്പതാം ക്ലാസിൽ നിന്നുമായി 33 കുട്ടികൾ അന്നേദിവസം റോബോട്ടിക് ബെസ്റ്റ് conduct ചെയ്തു. എല്ലാവരും വളരെ താല്പര്യത്തോടെ കൂടെ റോബോട്ടിക് ഫെസ്റ്റിൽ സംബന്ധിച്ചു. പുതിയ നൂതനാശയങ്ങളുമായി സിദ്ധാർഥ് (8 ) ഓടിനോ കിറ്റ് ഉപയോഗിച്ച് ഒരു കാർ ഉണ്ടാക്കുകയും നോവ എസ് ബാബു (9) , ഹരിശങ്കർ (9) എന്നിവർ റോബോട്ട് ഉണ്ടാക്കുകയും ചെയ്തു. എല്ലാ ടീച്ചേഴ്സും കുട്ടികളും അന്നേദിവസം റോബോട്ടിക് ഫെസ്റ്റ് കാണാൻ എത്തുകയുണ്ടായി. അന്നേദിവസം രണ്ടര മണിക്ക് റോബോട്ടിക് ഫെസ്ട് അവസാനിച്ചു.
ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് അവധിക്കാല പരിശീലനം

28/05/2025 സെൻറ് ജോൺസ് മോഡൽ എച്ച്എസ്എസ് നാലാഞ്ചിറ 2024-27 ബാച്ച്-ലെ കുട്ടികൾക്ക് അവധിക്കാല ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ് പരിശീലനം നടന്നു. ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ് സാർ ക്യാമ്പിന്റെ ഉദ്ഘാടനം നടത്തി. സെൻറ് ഗോരേറ്റീസ് ഹൈസ്കൂളിലെ ആഷ്മി ടീച്ചർ ആയിരുന്നു എക്സ്റ്റേണൽ ആർ പി. ആദ്യം ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റി. തുടർന്ന് സ്വന്തമായി കുട്ടികൾ റീൽസും ഷോർട്‌സും നിർമ്മിച്ചു. തുടർന്ന് അധ്യാപിക പോരായ്മകൾ ചൂണ്ടികാണിക്കുകയും റീൽസ് കൂടുതൽ ഭംഗിയാക്കാനുള്ള വഴികൾ പറഞ്ഞുകൊടുക്കുകയും ആക്ടിവിറ്റി 3 യിലെ വീഡിയോസ് കാണിച്ച് കൃത്യമായ സ്ക്രിപ്റ്റ് പ്ലാനിങ് മുതലായവയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് കേദൻ ലൈവിൽ വീഡിയോ എഡിറ്റിംഗ് പഠിപ്പിക്കുകയും സ്പോർട്സ് മീറ്റിന്റെ പ്രമോ വീഡിയോ തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ തന്നെ ക്ലാസുകൾ കൈകാര്യം ചെയ്തു.