ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആറ്റിങ്ങല്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 42006 |
ആറ്റിങ്ങല്‍ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍. 1912 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലര്‍ത്തുന്നുണ്ട്. നൂറ് വര്‍ഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുകയും പ്രിയങ്കരമാക്കിതീര്‍ക്കുകയും ചെയ്യുന്നു.|
ചരിത്രം
}}. 2012 -ല്‍ ശതാബ്ദിയുടെ നിറവില്‍ എത്താന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ തന്നെ ചിറയിന്‍കീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങല്‍. തിരുവിതാംകൂറിലെ ആദ്യത്തെ നാല് ഹയര്‍ ഗ്രേഡ് സ്ക്കൂളുകളില്‍ ഒന്നായിരുന്നു ഇത്. ശ്രീ. പി.രാജഗോപാലാചാരി ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴില്‍ ഒരു ഇംഗ്ലീഷ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.ആറ്റിങ്ങലിലെ ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി ഈ സ്ക്കൂള്‍ ആറ്റിങ്ങലിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ ദിവാന്‍ ഉത്തരവിട്ടു. കോയിക്കല്‍ കൊട്ടാരത്തിനടുത്താണ് ഇത് ആദ്യം ആരംഭിച്ചത്.ഇംഗ്ളീഷ് പ്രിപ്പറേറ്ററി സ്കൂള്‍ ആയാണ് ഈസ്ഥാപനം ആരംഭിച്ചത്. പിന്നീട് അത് ഇപ്പോഴത്തെ ടൗണ്‍ യു.പി. സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്ക്ക് മാറ്റി. തുടര്‍ന്ന് 1912- ല്‍ ഗവണ്‍മെന്റ് കിഴക്കേ നാലുമുക്കിന് സമീപം ബ്രാഹ്മണരുടെ ചുടുകാടായിരുന്ന പതിനെട്ടേക്കര്‍ ഭൂമി ഏറ്റെടുത്ത് വിദ്യാലയം അങ്ങോട്ട് മാറ്റുകയും ഹയര്‍ഗ്രേഡായി ഉയര്‍ത്തുകയും ചെയ്തു. ആറ് ക്ലാസ് മുറികളിലായിട്ടാണ് സ്ക്കൂള്‍ ആരംഭിച്ചത്. 1950-ല്‍ ആറ്റിങ്ങല്‍ നിവാസികളുടെ ആവശ്യം മാനിച്ച് പെണ്‍കുട്ടികള്‍ക്കായി ഗേള്‍സ്ഹൈസ്കൂള്‍ മാറ്റി സ്ഥപിക്കപ്പെട്ടു. 1950 മുതല്‍ ഇത് ബോയ്സ്ഹൈസ്ക്കൂള്‍ ആയി മാറി .
- ലഭ്യമായ തെളിവുകള്‍ വച്ച് ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ധര്‍മ്മരാജ അയ്യര്‍ ആണ്. ആദ്യത്തെ വിദ്യാര്‍ത്ഥി എ. അനന്തനാരായണ അയ്യര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യത്തെ സ്ക്കൂള്‍ ഫൈനല്‍ പരീക്ഷ 1914-ല്‍ ആണ് നടന്നത്. സ്ക്കൂള്‍ ഫൈനല്‍ പരീക്ഷ പാസായ ആദ്യബാച്ച് കുട്ടികളുടെ കൂട്ടത്തില്‍ ശ്രീ. വി.ആര്‍. കൃഷ്ണന്‍ , അഡ്വ. ദാമോദരന്‍ , ശ്രീ. കെ. പത്മനാഭപിള്ള എന്നിവര്‍ ഉള്‍പ്പെടുന്നു.
- 1912-ല്‍ ഈ സ്ക്കൂള്‍ ഡിവിഷണല്‍ അസംബ്ലിയുടെ കീഴില്‍ ആയിരുന്നു. 1913-ല്‍ ടൗണ്‍ വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെ സ്ക്കൂള്‍ ഈ കമ്മിറ്റിയുടെ കീഴിലായി.1938-ല്‍ മാതൃഭാഷയില്‍ സ്ക്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സ്ഥാപനമായി ഉയര്‍ത്തപ്പെട്ടു. 1941-ല്‍ ESLC സ്ഥാപനമായി ഉയര്‍ന്നു. 1936-വരെ സ്ക്കൂള്‍ 11+1കോഴ്സ് മാതൃകയിലാണ് പ്രവര്‍ത്തിച്ചത്.1964-ല്‍ ആണ് ആദ്യത്തെ SSLC ബാച്ച് രൂപീകരിക്കപ്പെട്ടത്. 1984-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും 1997-ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഈ വിദ്യാലയം ഉയര്‍ന്നു. 1936-ല്‍ സ്ക്കൂള്‍ അതിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സര്‍.സി.പി. രാമസ്വാമി അയ്യരായിരുന്നു മുഖ്യാതിഥി. സ്വാഗതം ആശംസിച്ചത് അഡ്വ.ജി.ദാമോദരന്‍ ആയിരുന്നു.1971-ല്‍ സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടപ്പെട്ടു.
- പണ്ട് ഈ വിദ്യാലയത്തിന് 18 ഏക്കര്‍ ഭൂവിസ്തൃതിയും സ്വന്തം കൃഷി നിലങ്ങളും സ്വന്തമായി നെല്‍കൃഷിയും മറ്റുമുണ്ടായിരുന്നു. ഗവണ്‍മെന്റ് കോളേജിനും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സ്ഥലം കൈമാറിയാണ് വിദ്യാലയം മൂന്ന് ഏക്കറായി ചുരുങ്ങിയത്. കലപ്പ പോലുള്ള പഴയകാല കൃഷി ഉപകരണങ്ങള്‍ പഴയപ്രതാപത്തിന്റെ ചിഹ്നമായി ഇപ്പോഴും സ്കൂളില്‍ അവശേഷിക്കുന്നുണ്ട്.2010-2011 അദ്ധ്യയന വര്‍ഷത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ മോഡല്‍ ഐ.റ്റി. സ്ക്കൂളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.