കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജൂനിയർ റെഡ് ക്രോസ്/2024-25
2022-23 വരെ | 2023-24 | 2024-25 |
ഹരിതാങ്കണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു
ജൂനിയർ റെഡ് ക്രോസ് ആഭിമുഖ്യത്തിൽ നടത്തുന്ന സമഗ്ര പച്ചക്കറി തോട്ട നിർമാണ പദ്ധതിയായ 'ഹരിതാങ്കണം' ജില്ലാതല ഉദ്ഘാടനം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പ്രസിഡണ്ട് എൻ ടി സുധീന്ദ്രൻ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ജെ ആർ സി കേഡറ്റുകളുടെ വസതികളിലും പച്ചക്കറി തോട്ടങ്ങൾ ആരംഭിക്കും.
കണ്ണൂർ ജില്ല കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി എസ് ശ്രീജ, ഉപജില്ല കോഡിനേറ്റർ പി കെ അശോകൻ, ശാന്തിഭൂഷൺ, എൻ നസീർ, അബ്ദുൾ സലാം, കെ ശരണ്യ എന്നിവർ സംസാരിച്ചു.
ആഗസ്ത് 9 നാഗസാഖി ദിനം
ആഗസ്ത് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജെ ആർ സി കേഡറ്റുകൾ യുദ്ധവിരുദ്ധ റാലി നടത്തി. കൗൺസിലർമാരായ അശോകൻ, ശരണ്യ, അധ്യാപകരായ നസീർ, അരുൺ തുടങ്ങിയയവർ റാലിക്ക് നേതൃത്വം നൽകി
പൊതിച്ചോറ് വിതരണം
4-12-2024 കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ അവശത അനുഭവിക്കുന്നവർക്കുള്ള അക്ഷയപാത്രം പരിപാടിയുടെ ഭാഗമായി പൊതിച്ചോറ് വിതരണത്തിൽ ജൂനിയർ റെഡ് ക്രോസ്സ് പങ്കാളികളായി. കുട്ടികൾ വീട്ടിൽ നിന്നും പൊതിച്ചോറ് കൊണ്ടുവന്നു. കണ്ണൂരിലേക്കുള്ള യാത്രക്ക് ജെ ആർ സി കൗൺസിലർമാരായ അശോകൻ, ശരണ്യ, സ്കൂൾ സീനിയർ അസിസ്റ്റന്റ് നസീർ നേതൃത്വം നൽകി. ജില്ലാ കൗൺസിലർ മുഹമ്മദ് മാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു. ശേഷം കുട്ടികൾ ടൗൺ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സബ് ഇൻസ്‌പെക്ടർമാരായ റഷീദ്, സുബീഷ്, ഡീഅഡിക്ഷൻ സെന്ററിലെ പോലീസ് ഓഫീസർ സുനോജ്, എച്ച് സി രൂപേഷ്, സി പി ഒ ദിനിഷ എന്നിവർ പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.