വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2024-27

17:54, 10 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-27 ബാച്ചിലേയ്ക്കായി ജൂൺ 15 ന് സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 78കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 40 പേർ അംഗത്വം നേടുകയും ചെയ്തു.

44034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44034
യൂണിറ്റ് നമ്പർLK/2018/44034
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഹരികൃഷ്ണൻ ആർ
ഡെപ്യൂട്ടി ലീഡർവിവേക് എസ് നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രാജശ്രീ.പി.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കുറുപ്പ് കിരണേന്ദു.ജി.
അവസാനം തിരുത്തിയത്
10-08-202444034
പ്രിലിമിനറി ക്യാമ്പ് 2024

അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. 8എഫിലെ ഹരികൃഷ്ണൻ ആർ, 8 സിയിലെ വിവേക് എസ് നായർ എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ആഗസ്റ്റ് മാസം ആറാം തീയതി ചൊവ്വാഴ്ച രാവിലെ 9. 30 മുതൽ സ്കൂൾ ലാബിൽ നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രമദേവി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായിഎത്തിച്ചേർന്നത്. 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തെരഞ്ഞെടുത്തുകൊണ്ടാണ്, ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവയും ക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. ആർഡിനോ കിറ്റിന്റെ സഹായത്തോടെ നിർമിച്ച റോബോ ഹെൻ കുട്ടികളിൽ വളരെ താല്പര്യവും സന്തോഷവും ഉണ്ടാക്കി. മികവ് കാഴ്ചവച്ച ഗ്രൂപ്പിന് സമ്മാനം നൽകി .