ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ-5 ലോക പരിസ്ഥിതിദിനം
പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനായി എല്ലാവർഷത്തെയുംപോലെ ഈവർഷവും ഞങ്ങളുടെ വിദ്യാലയത്തിലും ജൂൺ-5 പരിസ്ഥിതിദിനം ആചരിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പരിസ്ഥിതിദിന ഉത്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ നിർവ്വഹിച്ചു.അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി കൊടുത്തു.
ജൂൺ-12 മുതൽ 21 വരെ പാരിസ്ഥിതികാവബോധം ഉളവാക്കുന്നതിനായി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന പ്രമേയവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
- ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക
ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മ്ച്ച് റാലി നടത്തുകയുണ്ടായി. ശുചിമുറികൾ, കൈകഴുകുന്നയിടം എന്നിവിടങ്ങളിലെ പൈപ്പുകളിലെ ലീക്ക് പരിശോധിക്കുകയുണ്ടായി. അതോടെപ്പം ജലസംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തുകയുണ്ടായി.