ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/സൗകര്യങ്ങൾ
ഒരു സ്കൂൾ മികവുള്ളതാകുന്നത് അവിടെയുള്ള ഭൗതീകസാഹചര്യങ്ങൾ കൂടി മഹത്തരമാകുമ്പോഴാണ്. ഞങ്ങളുടെ സ്കൂളിലെ സാഹചര്യങ്ങൾ....
- സ്കൂൾ കെട്ടിടം
രണ്ടു നിലയിലായി എല്ലാവിധസൗകര്യങ്ങളുള്ള കെട്ടിടം.
- ഹൈടെക് ക്ലാസ്സ്മുറികൾ
ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ ക്ലാസ് മുറികളെല്ലാം വൃത്തിയുള്ളതും ഹൈടെക്കും അണ്.1 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ്മുറികളിലും അനുയോജ്യമായ രീതിയിൽ ഇത് പ്രയോജനപ്പെടുത്തിവരുന്നു.
- സ്പീച്ച് തെറാപ്പി റൂം
അധരവായനയ്ക്ക് പ്രാധാന്യം നൽകുന്ന അധ്യയനരീതിയാണ് ഇവിടെ പിന്തുടരുന്നത്.അതിനാൽ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സ്പീച്ച് തെറാപ്പിയും നൽകിവരുന്നു.ഇതിനായി സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
- സൈക്കാഡെലിക് ലൈറ്റ്
സ്പീച്ച് തെറാപ്പിയിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനാണ് സൈക്കാഡെലിക് ലൈറ്റ് ഉപയോഗിക്കുന്നത്.കുട്ടികൾ ഉപോഗിക്കുന്ന ശബ്ദതീവ്രതയ്ക്കനുസരിച്ച് ഈ ലൈറ്റ് പ്രകാശിക്കുന്നു.
- കമ്പ്യൂട്ടർ ലാബ്
വിവരവിനിമയ സാങ്കേതിക വിദ്യയിൽ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും നല്ല രീതിയിൽ പരിജ്ഞാനം നൽകുന്നതിനായി 15 കമ്പ്യൂട്ടറുകൾ ഇപ്പോൾ നിലവിലുണ്ട്.
- പ്രകമ്പന-പ്രതിധ്വനി-പ്രതലം
യാതൊരു ശബ്ദവും കേൾക്കാനോ പുറപ്പെടുവിക്കാനോ കഴിവില്ലാത്ത കുട്ടികൾക്ക് താളശബ്ദങ്ങളെ കൃത്യതയോടെ മനസ്സില്ക്കുന്നതിന് പ്രകമ്പന-പ്രതിധ്വനി-പ്രതലം സഹായകമാണ്.
- കായിക പരിശീലനം
നല്ല സേവന സന്നദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൻ കീഴിൽ കുട്ടികൾക്ക്(ഓട്ടം,ചാട്ടം,ഷോട്ട്പുട്ട്,ഫുട്ബോൾ.......) വളരെ മികച്ച രീതിയിൽ കായിക പരിശീലനം നടത്തിവരുന്നു. ഇവ കൂടാതെ,
- കൊച്ചു കുട്ടികൾക്കായുള്ള പാർക്ക്
- വിശാലമായ ഓഡിറ്റോറിയം
- സ്കൂൾ വാഹനം
- ചെറിയ പൂന്തോട്ടം
- സി.സി.ടി.വി
- വിശാലമായ കളിസ്ഥലം
- ലൈബ്രറി