ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44029
യൂണിറ്റ് നമ്പർLK/2018/44029
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിര‌ുവനന്തപ‌ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർബെൻസൺ
ഡെപ്യൂട്ടി ലീഡർഅഭിരാമി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റോളിൻ പെട്രീഷ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യ
അവസാനം തിരുത്തിയത്
16-03-202444029

പൊത‌ുവിവരം‍‍

2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ ആകെ 42 ക‌ുട്ടികളാണ് ഉള്ളത്. സ്‌ക‌ൂളിൽ ആദ്യമായി ലിറ്റിൽ കൈറ്റ്സ് യ‌ൂണിഫോം തയ്യാറാക്കിയത് 2021-24 ബാച്ചിനാണ്. എല്ലാ ബ‌ുധനാഴ്‌ചകളില‌ും വൈക‌ുന്നേരം 3.30 മ‍ുതൽ 5 മണി വരെ കൈറ്റ് മിസ്‌ട്രസ്സ്മാരായ റോളിൻ ടീച്ചറ‌ും, സന്ധ്യ ടീച്ചറ‍ും ചേർന്ന് ക്ലാസ്സെട‌ുക്ക‌ുന്ന‌ു. ബ‌ുധനാഴ്‌ച ദിവസങ്ങളിലാണ് ക‌ുട്ടികൾ ലിറ്റിൽ കൈറ്റ്സ് യ‌ൂണിഫോം ധരിക്ക‌ുന്നത്.

ലിറ്റിൽ കൈറ്റ്സിന്റെ സെലക്ഷൻ

കൈറ്റിന്റെ സർക്ക‌ുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ താത്പര്യമ‌ുള്ള ക‌ുട്ടികള‌ുടെ രക്ഷിതാക്കളിൽ നിന്ന‌ും സമ്മതപത്രം വാങ്ങ‌ുകയ‍ും , ക‍ുട്ടികള‌ുടെ പേര്, അഡ്‌മിഷൻ നമ്പർ , ക്സാസ്സ് & ഡിവിഷൻ എന്നിവ എൽ കെ എം എസ് സൈറ്റിലേക്ക് എന്റർ ചെയ്യ‍ുകയ‍ും ചെയ്‌ത‌ു.രജിസ്റ്റർ ചെയ്ത ന‌ൂറോളം ക‌ുട്ടികള‌ും പ്രിലിമിനറി ടെസ്‌റ്റിൽ പങ്കെട‌ുത്ത‌ു. അതിൽ 42 പേർക്ക് സെലക്ഷൻ ലഭിച്ച‌ു.

ആദ്യത്തെ മീറ്റിംഗ്

ജ‌ൂൺ മാസത്തിലെ ആദ്യത്തെ ആഴ്‌ചയിൽ തന്നെ സെലക്ഷൻ നേടിയ എല്ലാ ക‍ുട്ടികളെയ‌ും ഉൾപ്പെട‌ുത്തി കൊണ്ട് ആദ്യത്തെ മീറ്റിംഗ് നടന്ന‌ു. ആദ്യ യോഗത്തിൽ വച്ച് തന്നെ ലീഡറിനേയ‌ും, ഡെപ്യ‌ൂട്ടി ലീഡറിനേയ‌ും തെരഞ്ഞെട‌ുത്ത‌ു. ലീഡറായി തെരഞ്ഞെട‌ുക്കപ്പെട്ടത് ബെൻസണ‌ും, ഡെപ്യ‌ൂട്ടി ലീഡറായി തെരഞ്ഞെട‌ുക്കപ്പെട്ടത് അഭിരാമിയ‌ും ആയിര‌ുന്ന‌ു. ലീഡറിന്റേയ‌ും ഡെപ്യ‌ൂട്ടി ലീഡറിന്റേയ‌‌ും ച‌ുമതലകൾ എന്തൊക്കെയാണെന്നത് ആദ്യ മീറ്റിംഗിൽ തന്നെ ക‌ുട്ടികളെ ബോധ്യപ്പെട‌ുത്തി.

സ്ക‌ൂൾ ലെവൽ ക്യാമ്പ്

സബ്‌ജില്ലാ ക്യാമ്പ്

ജില്ലാ ക്യാമ്പ്

സംസ്ഥാന ക്യാമ്പ്

അനിമേഷൻ & ഗ്രാഫിക്സ് പരിശീലനം

ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറ‌ുകളായ ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നിവയ‌ും, അനിമേഷൻ സോഫ്‌റ്റ്‌വെയറായ ട‌ുപി ട്യ‌ൂബ് സെസ്ക്ക‌ും ക‌ുട്ടികളെ പരിചയപ്പെട‌ുത്ത‌ുകയ‌ും പരിശീലനം നല്‌ക‌ുകയ‌ും ചെയ്‌തു.

മലയാളം ടൈപ്പിംഗ്

മലയാളം കമ്പ‌്യ‌ൂട്ടിംഗിന്റെ ഭാഗമായി ഇൻപ‌ുട്ട് ലാംഗ്വേജ് കൊണ്ട് വര‌ുന്ന വിധം, മലയാളം അക്ഷരങ്ങള‌ും, ചിഹ്നങ്ങള‍ും ഏത് കീകളിലാണ് വര‍ുന്നത് എന്നത‌ും ക‌ുട്ടികൾ പരിശീലിച്ച‌ു.

ഇന്റർനെറ്റിനെ ക‌ുറിച്ച‌ുള്ള പരിശീലനം

ഇന്റർനെറ്റ് ബ്രൌസറ‌ുകൾ ഏതൊക്കെയാണെന്ന‌ും, സ‌ുരക്ഷിതമായി ഇന്റർനെറ്റിൽ കാര്യങ്ങൾ കണ്ടെത്ത‌ുന്നത് എങ്ങനെയാണെന്ന‌ും,പകർപ്പവകാശമ‍ുള്ള ചിത്രങ്ങൾ എങ്ങനെ ഡൌൺലോഡ് ചെയ്യാമെന്ന‌ും, ഇന്റർനെറ്റിന്റെ ചതിക്ക‌ുഴികളിൽ പെടാതിരിക്കാന‍ുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന‍ും മനസ്സിലാക്കിപ്പിച്ച‌ു.

സ്ക്രാച്ച് പ്രോഗ്രാമിംഗ് പരിശീലനം‍‍

പ്രോഗ്രാമിംഗ് സോഫ്‌റ്റ‌വെയറായ സ്ക്രാച്ചിന്റെ രണ്ട് വേർഷവ‌ന‌ുകൾ ( സ്ക്രാച്ച് 2, സ്ക്രാച്ച് 3 ) എന്നിവ ക‌ുട്ടികൾ പരിശീലിച്ച‌ു. ബാക്ക് ഡ്രോപ്പ്, സ്പ്രൈറ്റ് എന്നിവ എന്താണെന്ന‌ും ,അവ എങ്ങനെയാണ് കൊണ്ട് വരേണ്ടത് എന്ന‍ും, സ്ക്രിപ്റ്റ് കൊട‌ുക്കേണ്ടത് എങ്ങനെയെന്ന‌ും പരിശീലിച്ച‌ു.ശേഷം ക‌ുട്ടികൾ സ്വയം ചെറിയ ഗെയിമ‌ുകൾ തയ്യാറാക്കി.

മൊബൈൽ ആപ്പ് നിർമ്മാണം- പരിശീലനം

അർദിനോ പരിചയപ്പെടൽ

കമ്പ്യ‌ൂട്ടർ ഹാർഡ് വെയർ - എക്സ്പെർട്ട് ക്ലാസ്സ്

ഡിജിറ്റൽ മാഗസിൻ നിർമ്മാണം