സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര
St.mary's A U P School Mamankara
വിലാസം
മാമാങ്കര

സെന്റ്.മേരീസ് എ യു പി സ്ക്കൂൾ മാമാങ്കര
,
കബ്ലക്കല്ല് പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04931288222
ഇമെയിൽstmarysaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48480 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32050400112
വിക്കിഡാറ്റQ64565684
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവഴിക്കടവ് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ213
ആകെ വിദ്യാർത്ഥികൾ477
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻThomas George
പി.ടി.എ. പ്രസിഡണ്ട്Shaji o s
എം.പി.ടി.എ. പ്രസിഡണ്ട്manju
അവസാനം തിരുത്തിയത്
15-03-2024Smaups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ നിലമ്പൂ‍ർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര എന്ന ഗ്രാമത്തിൽ ബത്തേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 1982 ൽ സ്ഥാപിതമായ വിദ്യാലയമാണ് സെൻറ് മേരീസ് എ യു പി സ്ക്കൂൾ .

ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂ‍ർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര എന്ന ഗ്രാമത്തിൽ ബത്തേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 1982 ൽ സെൻറ് മേരീസ് എ യു പി സ്ക്കൂൾ സ്ഥാപിതമായി.മാമാങ്കര പ്രദേശത്തിൻെറ തിലകക്കൂറിയായി നിലകൊള്ളുന്ന ഈ വിദ്യാലയം നിലമ്പൂർ ഉപജില്ലയിലെ പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചതായി നിൽക്കുന്നു.നാലു പതിറ്റാണ്ട് മുമ്പ് മൂന്നു ഭാഗം വെള്ളത്താലും വനത്താലും ചുറ്റപ്പെട്ട ഒരു ദ്വീപിന്റെ പ്രതീതിയുള്ള സ്ഥലമാണ് മാമാങ്കര പ്രദേശം വഴിക്കടവ് ഭാഗത്തേക്ക് പുഴ കടന്നുപോകാൻ പാലമോ പോകാൻ ആവശ്യമായ റോഡുകളോ ഇല്ലാത്ത ഒരു മാമാങ്കര വാഹന സൗകര്യം തീരെ ഇല്ലാത്ത അവസ്ഥ ഒന്നോ രണ്ടോ ജീപ്പുകൾ മാത്രം വിരലിൽ എണ്ണാവുന്ന ഓടിട്ട വീടുകൾ ബാക്കി വീടുകൾ മുഴുവനും  വീടുകളായിരുന്നു ജനസംഖ്യയും വളരെ കുറവായിരുന്നു ധാരാളം നെൽകൃഷിയുള്ള സ്ഥലമായിരുന്നു മാമാങ്കര സാമ്പത്തികം വളരെ കുറവായിരുന്ന ജനങ്ങളുടെ ഉപജീവനമാർഗ്ഗം കമ്പനിക്ക് ആവശ്യമായ മുള വെട്ടി ലോഡിങ് ആയിരുന്നു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വൈകി ആരംഭിച്ച എൽ പി സ്കൂളും എന്നാൽ അതിനുശേഷം തുടർ പഠനത്തിനായി വളരെ ദൂരം നടന്നു പോകേണ്ടി വന്നു അങ്ങനെ വിദ്യാഭ്യാസം നടത്തിയിരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ചിരകാല അഭിലാഷം ആയിരുന്നു മാമാങ്കരയിൽ ഒരു യുപി സ്കൂൾ അങ്ങനെയിരിക്കെ നാടൻ മുഹമ്മദ് വനം വകുപ്പ് മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ ആയിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ടിൽ അദ്ദേഹം അനുമതി നേടിക്കൊടുത്തു അതിൽ മാമാങ്കര യുപി സ്കൂൾ ഈ ചാക്കോ എന്ന വ്യക്തിക്കും കുഞ്ഞികൈ തോമസ് എന്ന വ്യക്തിക്കും ആയിരുന്നു സ്കൂൾ  അനുവദിച്ചത് എന്നാൽ പിടി ചാക്കോയും തോമസും ഏറ്റെടുക്കാൻ താല്പര്യമില്ല എന്ന് അറിയിച്ചത് കൊണ്ട് മാമാങ്കര സെൻമേരിസ് മലങ്കര കത്തോലിക്കാ പള്ളിയിലെ ഇടവക ജനങ്ങളുടെ തയ്യാറാക്കി ബത്തേരി രൂപതയുടെ ആദ്യ മെത്രാൻ ആയിരുന്ന സിരൽമാർ ബസേലിയോസ് പിതാവിൻറെ സന്നിധിയിൽ എത്തുകയും നാട്ടുകാരുടെ സമ്മതപ്രകാരം പിതാവിനെ പോയി കാണുകയും പിതാവ് കേൾക്കുകയും ചെയ്തു അങ്ങനെ പിതാവിന്റെ ദീർഘവീക്ഷണവും ഉണ്ട് പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്നുള്ള കാഴ്ചപ്പാടിൽ മാമാങ്കരയിൽ തന്നെ പള്ളിക്കൂടം നിർമ്മിക്കാൻ തീരുമാനിച്ചു അങ്ങനെ പുളിക്കൽ ഓടി ജോസഫ് എന്ന കോൺടാക്ട് ആണ് ബിൽഡിങ്ങിന് തറക്കല്ലിട്ട് പണി ആരംഭിച്ചത് ആദ്യം രണ്ട് പണിതു അങ്ങനെ 5 1982 യുപി സ്കൂളിൻറെ ഔദ്യോഗികമായ ഉദ്ഘാടനം നടത്തുകയുണ്ടായി ബത്തേരി കോർപ്പറേറ്റീവ് സ്കൂൾ മാനേജർ ഫാദർ കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ആയ വിവിധ വ്യക്തികളുടെ പ്രസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു സ്കൂളിനെ സംബന്ധിച്ച വലിയ പ്രതീക്ഷ അന്ന് തടിച്ചു കൂടിയ ജനാവലിയിൽ നിഴലിച്ചു നിന്നിരുന്നു ഈ പ്രദേശത്തിന്റെ പ്രതീക്ഷയാണ് ഈ സ്കൂൾ എന്ന് ഓരോ പ്രാസംഗികരും ഊന്നിപ്പറഞ്ഞു 57 വിദ്യാർത്ഥികളും അധ്യാപകരും ആയി ആരംഭം കുറിച്ച ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപികയായി സിസ്റ്റർ എസ് ഐ  സി സഹപ്രവർത്തകയായി സിസ്റ്റർ റൊസീന എസ്ഐ സി യും ഹിന്ദി അധ്യാപകനായി ശ്രീ കെ എം മത്തായി മാസ്റ്ററും ഉറുദു അധ്യാപകനായി ഓയെ ജോസഫ് മാസ്റ്ററും അറബി അധ്യാപികയായി ശ്രീ മതി പാത്തുമ്മക്കുട്ടിയും ആയിരുന്നു തുടർന്ന് കുട്ടികളുടെ എണ്ണം വർദ്ധിച്ചു അധ്യാപകരുടെ എണ്ണം വർദ്ധിച്ചു ആറുവർഷം കഴിഞ്ഞപ്പോൾ സിസ്റ്റർ തബീത്ത എസ്ഐ സി ട്രാൻസ്ഫറായി പോയി ആ ഒഴിവിലേക്ക് സിസ്റ്റർ ജോസിന എസ്ഐ സി എച്ച് എം ആയി  ചുമതലയേറ്റു തുടർന്ന് സിസ്റ്റർ ദയ എസ്ഐ സി ശ്രീ വി പി മത്തായി മാസ്റ്റർ സി ജോർജ് മാത്യു മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ ശ്രീമതി മീനാകുമാരി ടീച്ചർ ശ്രീ തോമസ് ജോർജ് സാർ തുടങ്ങിയ വരിലൂടെ ഹെഡ്മാസ്റ്റർമാരുടെ ഉത്തരവാദിത്വം കൈമാറ്റം ചെയ്യപ്പെട്ടു ദീർഘകാലം സേവനമനുഷ്ഠിച്ച നമ്മളിൽ നിന്നും വേർപിരിഞ്ഞ സിസ്റ്റർ ദയ എസ് ഐ സി യോടും സിസ്റ്റർ തബീത്ത എസ് ഐ സി യോടും നന്ദിയും ആത്മാവിന് നിത്യശാന്തിയും നേരുന്നു 5 അധ്യാപകരും 57 വിദ്യാർത്ഥികളും ആയി തുടങ്ങിയ സെൻമേരിസ് എ യു പി സ്കൂൾ ഇന്ന് 500 വിദ്യാർത്ഥികളും 22 അധ്യാപകരുമായി ജൈത്രയാത്ര തുടരുന്നു ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചത് നിലമ്പൂർ ഉപജില്ലയിലെ മാമാങ്കര വിദ്യാലയത്തിലാണ് എന്നുള്ളത് അഭിമാനകരമാണ് അതിനൂതനമായ പരിഷ്ക്കാരങ്ങളും ഈ വിദ്യാലയം മുന്നോട്ടു വച്ചിട്ടുണ്ട്. കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ ആരംഭകാലം തൊട്ടെ നിലമ്പൂർ ഉപജില്ലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചു. കായികമായ പരിശീലനത്തിന് റോഡിനെ ആശ്രയിച്ചിരുന്ന സമയത്ത് ഫാ. തുമ്പയിൽച്ചിറയിൽ അച്ചൻ ലോക്കൽ മാനേജരായി വരുക്കുകയും ആ സമയത്ത് ശ്രീ വി. പി മത്തായി സാർ സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ ആയ സമയം അദ്ദേഹത്തിൻ്റെ ദീർഘ വീക്ഷണവും കാഴ്ചപ്പാടും കഷ്ടപ്പാടും കൊണ്ട് മറ്റ് സഹപ്രവർത്തകരുടെ സഹകരണവും കൊണ്ട് മനോഹരമായ ഒരു ഗ്രൗണ്ട് ആക്കി തീർക്കാൻ സാധിച്ചു. അതുപോലെ ഇന്നുള്ള ഭൗതീക സാഹചര്യങ്ങളെല്ലാം നേടിയെടുക്കാൻ സാധിച്ചത്. ഈ കാലയളവിലാണ്.

ദ്രുതഗതിയിൽ ഒത്തിരി മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഒരു പാട് കാര്യങ്ങൾ ആവിഷ്ക്കരിച്ചു കൊണ്ട് മുന്നോട്ട് പോകുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ച് സ്കൂൾ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുന്നേ അവർക്ക് വേണ്ട ക്ലാസ്സുകൾ കൊടുക്കുന്നു.

കാലം ചെയ്ത മോറൻ മോർസിറിൽ മാർ ബസേലിയോസ് കാതോലിക്ക ബാവായേയും മുൻ എച്ച് എം ആയിരുന്ന സി.തമ്പീത്ത എസ് ഐ സി , സി.ദയ എസ് ഐ സി , ശ്രീമതി ഡെയ്സി ടീച്ചർ എന്നിവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ഭൗതികസാഹചര്യങ്ങൾ

  • വിശാലമായ ഗ്രൗണ്ട്(ഫുട്ബോൾ കോച്ചിംഗ്)
  • ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ് റും

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടേ പരിശീലനം
  • സ്കൗട്ട് ആൻറ് ഗൈഡ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 സി.തബീത്ത എസ് ഐ സി 1982 1988
2 സി.ജോസീന എസ് ഐ സി 1988 1993
48480-Joseena Sr.jpg (പ്രമാണം)
3 സി.ദയ എസ് ഐ സി 1993 2002
48480-Sr.Daya.jpg (പ്രമാണം)
4 വി പി മത്തായി 2002 2015
48480-mathai.jpg (പ്രമാണം)
5 ജോർജ് മാത്യു 2015 2018
48480-george mathew.jpg (പ്രമാണം)
6 എൻ എം തോമസ് 2018 2020
48480-thomas.jpg (പ്രമാണം)
7 മീനാകുമാരി കെ 2020 2023
48480-meena.jpg (പ്രമാണം)
8 തോമസ് ജോർജ് 2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗം ഇരുപത്ത് അ‍ഞ്ച് കിലോ മീറ്റർ യാത്ര ചെയ്ത് എത്താം.
  • നിലമ്പൂർ- ഗൂഡല്ലൂർ ദേശീയപാതയിലെ വഴിക്കടവ് ബസ്റ്റാന്റിൽ നിന്നും നാല് കിലോ മീറ്റർ യാത്ര ചെയ്ത് ബസ്സ്/ഓട്ടോ മാർഗം എത്താം.



{{#multimaps:11.405401,76.33451|zoom=18}}