ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് ക്ലബ്
2023-24 അധ്യയനവർഷത്തെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം ജൂലൈ ആദ്യവാരത്തോടെ ആരംഭിച്ചു. ഓരോ മാസവും അവസാന വ്യാഴാഴ്ച ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
അസംബ്ലിയിൽ ഇംഗ്ലീഷ് വാക്കുകൾ പരിചയപ്പെടുത്തൽ, ക്ലാസിൽ ഇംഗ്ലീഷ് ടൈം, ഇംഗ്ലീഷ് കോർണർ, ഇംഗ്ലീഷ് ലൈബ്രറി വായന തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.
ഓരോ ക്ലാസിൽ നിന്നും 10 അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നവരും ഭാഷയിൽ താല്പര്യമുള്ളവരെയും ആണ് തെരെഞ്ഞെടുത്തത്. പഠനോത്സവവുമായി ബന്ധപ്പെട്ട് ഈ വർഷം ഇംഗ്ലീഷനാണ് കൂടുതൽ പ്രാധാന്യം നൽകിയത്.സംഭാഷണം, വിവരണം, പത്രവായന എന്നിവ ഇംഗ്ലീഷിൽ നടത്തി. എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് പ്രാർത്ഥന ആണ് ചൊല്ലിയിരുന്നത്.