ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
പഴക്കം കൊണ്ടും പാരമ്പര്യം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം.......1920 കൾക്ക് മുൻപു തന്നെ ഈ സ്ഥാപനം നിലവിൽ വന്നു. പ്രസിദ്ധ തറവാടായ കരുവാപ്പള്ളി ചെട്ടിയാം വീട്ടിൽ നാരായണൻ നായരാണ് വിദ്യാലയ പ്രവർത്തനം ആരംഭിക്കാനുള്ള സ്ഥലവും കെട്ടിടവും തന്നത്.ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ വിദ്യാലയം അഞ്ചാം ക്ലാസുവരെ വരെ വിദ്യാർഥികൾ പഠിക്കുന്ന ഒന്നായി മാറി . കാലക്രമേണ അഞ്ചാംതരം നഷ്ടമായി അഞ്ഞൂറിലധികം കുട്ടികളും ഒമ്പതിൽ അധികം ഡിവിഷനുകളും വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. 2000 ത്തിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്തു ഫണ്ടും പിടിഎ വിഹിതവും ഉപയോഗിച്ച് 10 സെൻറ് ഭൂമി വാങ്ങിച്ചു. ശ്രീ എ വിജയരാഘവൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 3 ക്ലാസ് മുറികൾ പൂർത്തിയാക്കി. പിന്നീട് 2005 ൽ എസ് എസ് എ ഫണ്ട് ഉപയോഗിച്ച് ഒന്നാം നിലയിൽ ഇതിൽ 3 ക്ലാസ് മുറികൾ കൂടി പണിതു. അറ്റകുറ്റപ്പണികൾ നടത്തായ്കയാൽ 2006 ൽ വാടകക്കെട്ടിടം അയോഗ്യം ആവുകയും യും 3 ഡിവിഷനുകൾ നഷ്ടപ്പെടുകയും ചെയ്തു. വാടകക്കെട്ടിടം നിൽക്കുന്ന 14 സെൻറ് സ്ഥലം ഏറ്റെടുക്കാനുള്ള ഉള്ള പ്രവർത്തനങ്ങളുമായി ആയി പിടിഎയും പഞ്ചായത്തും മുന്നോട്ടുപോകുന്നു . ശ്രീ ഇടി മുഹമ്മദ് ബഷീർ എം പി യുടെടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും എല്ലാ ക്ലാസ്റൂമും സ്മാർട്ട് ആക്കി. അക്കാദമിക നിലവാരം ഉയരുന്ന സാഹചര്യത്തിൽ വർഷാവർഷം കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്നു.