ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്
ആരോഗ്യ ശുചിത്വ ക്ലബ്
2023-24 അധ്യയന വർഷത്തെ ആരോഗ്യ ശുചിത്വ ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ അവസാനത്തോടെ നടന്നു. എല്ലാ ക്ലാസ്സിലെയും തല്പരരായ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിച്ചത്.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നന്നമ്പ്ര സാമൂഹികരോഗ്യ കേന്ദ്രത്തിലെ JHI ശ്രീ ജയറാം സാറിന്റെ ഒരു ആരോഗ്യ ബോധവൽകരണ ക്ലാസ്സ് സെപ്റ്റംബർ 20 ന് കുട്ടികൾക്കായി നടത്തി. കുട്ടികളുടെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പോഷകാഹാര രീതി, പകർച്ചവ്യാധികൾ, തുടങ്ങിയവയെ കുറിച്ച് ക്ലാസ്സ് എടുത്തു.
എല്ലാ വെള്ളിയാഴ്ചയും ക്ലബ് അംഗങ്ങൾ ഒത്തുകൂടി സ്കൂളിന്റെ ശുചിത്വ കാര്യങ്ങൾ വിലയിരുത്താറുണ്ട്. ശുചിത്വവുമായി ബന്ധപ്പെട്ട അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ഓരോ ക്ലാസ്സിൽ നിന്നും രണ്ടു ലീഡേർമാരെ തെരഞ്ഞെടുത്തു. കാര്യങ്ങൾ വിലയിരുത്തി. സ്കൂളിൽ മുണ്ടിനീര് Standards സാഹചര്യത്തിൽ കുട്ടികൾക്കു ബോധവൽക്കരണ ക്ലാസ്സ് നടത്തി.ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ മാസ്റ്റർ ശ്രീ കൃഷ്ണൻ കാരങ്ങരയുടെ ഒരു യോഗ ക്ലാസ്സ് നടത്തി.