ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് ഹൈസ്കൂൾ നിരണം

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് ഹൈസ്കൂൾ നിരണം
വിലാസം
നിരണം

689 621
,
പത്തനംത്തിട്ട ജില്ല
സ്ഥാപിതം15 - 05 - 1918
വിവരങ്ങൾ
ഫോൺ0469-2610309
ഇമെയിൽstmaryshsniranam@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്37031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെലിൻ ജോസഫ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ





ചരിത്രം

ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാർതോമ്മശ്ശീഹായാൽ സഥാപിതമായ നിരണം സെന്റമേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂൾ. 1918ൽ മിഡിൽ സ്കൂൾ ആയിരുന്ന ഈ സ്ഥാപനം 1947ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. മിഡിൽ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചൻ എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതൽ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉന്നത നിലവാരം പുലർത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥൻമാർക്ക് ജന്മം നൽകിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുൻമന്ത്രിമാരായ ശ്രീ. ഈ ജോൺ ജേക്കബ്, ശ്രീ. ഈ ജോൺ ഫിലിപ്പോസ്, ശ്രീ.എൻ.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ മുൻകാല പ്രവർത്തകരായിരുന്നു.

ഭൗതികസൗകര്യങ്ങൾ

1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അദ്ധ്യാപകർ‍‍‍‍

മാനേജ്മെന്റ്

നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1947 - 62 റവ. ഫാ.ഈ.പി.ജേക്കബ്
1962 - 64 റവ. ഫാ.കെ.ജെ.മത്തായി
1964 - 79 എം.ഐ.ജോസഫ്
1979 - 81 കെ.എം.കുരുവിള
1981 - 87 കെ.റ്റി.ജേക്കബ്
1987 - 88 കെ.കുഞ്ഞുകുട്ടി
1988 - 92 അന്നമ്മ ജോസഫ്
1992- 94 അന്നമ്മ വർഗീസ്
1994 - 95 എം.എസ്.സാറാമ്മ
1995 - 96 ബെഞ്ചമിൻ നൈനാൻ
1996 - 2000 എൻ.കമലമ്മ
2000 - 2006 കെ.വൽസാവർഗീസ്
2006 - 2009 പി.ജി.കോശി
2009 - സെലിൻ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എസ്.എൻ.പിള്ള (കടപ്ര ​​എസ്.എൻ നേഴ്സിംഗ് ഹോം സ്ഥാപകൻ)
  • ഡോ.സുലോചനൻപിള്ള
  • അഭിവന്ദ്യ.ഡോ.സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത (മാർതോമ്മ സഫ്രഗൻ തിരുമേനി)
  • അഭിവന്ദ്യ.ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത (തിരുവല്ല അതിരൂപത ആർച്ച്ബിഷപ്പ് )
  • നിരണം രാജൻ(പ്രശസ്ത കാഥികൻ)

വഴികാട്ടി

{{#multimaps:9.3502554,76.4492828| zoom=15}}