സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം

സെന്റ് ത്രേസ്യാസ് യു പി സ്കൂൾ വിളക്കുമാടം
,
പൂവരണി പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9496987602
ഇമെയിൽstthresiasupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്31541 (സമേതം)
യുഡൈസ് കോഡ്32101000408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംതദ്ദേശ ഭരണ സംവിധാനം
സ്കൂൾ വിഭാഗംഎൽ പി ,യു പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജയ് മോൾ മാത്യൂ
പി.ടി.എ. പ്രസിഡണ്ട്റെജിമോൻ ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ജോൺസി ജോയൻ
അവസാനം തിരുത്തിയത്
15-02-202431541-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ വിളക്കുമാടം എന്ന സ്ഥലത്ത് കർമ്മലീത്താ (CMC)സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1929-ൽ ആരംഭിച്ച അതിപുരാതനമായ ഒരു വിദ്യാലയമാണിത്.

ചരിത്രം


വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി

പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ പ്രൗഢ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സിൽ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിൻറെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ത്രേസ്യാസ് യു പി സ്കൂൾ . ചരിത്രം സാക്ഷിയായ 88 വത്സരങ്ങൾ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളിൽ തെളിച്ച പ്രകാശഗോപുരം . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒന്നേമുക്കാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, 1 ഹാളിൽ ഓഫീസ് മുറി, സ്റ്റാഫ് റൂം, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. എൽ സി ഡി പ്രൊജക്ടർ, 6ലാബ് ടോപ്പ്, ബ്രോഡ് ബാന്റ് സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു നവീകരിച്ച ലൈബ്രറി യും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂൾവിക്കി അധ്യാപക പരിശീലനം

പാലാ സബ് ജില്ലയിലെ പ്രൈമറി സകൂൾ അധ്യാപകർക്കുളള സ്ക്കൂൾവിക്കി പരിശീലനം 2022 ജനുവരി 6ന് പുലിയന്നൂർ ആശ്രമം ഗവ.എൽ.പി.സ്കൂളിൽ വച്ച് നടത്തപ്പെട്ടു.നമ്മുടെ സ്ക്കൂളിലെ അധ്യാപികയും പങ്കെടുത്തു.

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

അറിവിന്റെ ഒളിമങ്ങാത്ത വിളക്കായി ഉയരങ്ങളിൽ പ്രകാശിക്കുന്ന വെള്ളിനക്ഷത്രമായ സെന്റ് ത്രേസ്യാസിന്റെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രഥമാദ്ധ്യപകരാണ് ഇവർ.

ക്രമ നമ്പർ പേര് സേവനകാലം
1 സി. ബിയാട്രീസ് 1929-1949
2. സി. അന്നമരിയ 1949-1976
3. സി. സാവിയോ 1976-1989
4 സി. ജസ്സിമരിയ 1989-1999
5 സി. ബീന 1999-2005
6 സി. മരിയറ്റ് 2005-2007
7 സി. മേരിക്കുട്ടി ജോർജ്ജ് 2007-2019
8. സി.ജയ് മോൾ മാത്യൂ 2019 -

മാനേജർമാർ

ക്രാന്തദർശികളും സർവ്വാദരണീയരുമായ മാനേജർമാരുടെ നേതൃത്വം സെന്റ് ത്രേസ്യാസി നെ ധന്യമാക്കുകയാണ്.

ക്രമ നമ്പർ പേര് സേവനകാലം
1 ഫാ. പോൾ കൊഴുപ്പുംകുറ്റി 1996-2001
2. ഫാ. ജോസഫ് വടയാറ്റുകുഴി 2001-2007
3 ഫാ. സെബാസ്റ്റ്യൻ പാട്ടത്തിൽ 2007-2012
4 ഫാ. അഗ്സ്റ്റ്യൻ കോലത്ത് 2012-18
5 ഫാ മാണി വെളളിലാംതടം 2018_2019
6. ഫാ . ജോസഫ് പാണ്ടിയാംമാക്കൽ -2019-2024
7 ഫാ. ജോർജ് മണ്ണുക്കുശുമ്പിൽ 2024-

സ്ക്കുൾ തല പ്രവർത്തനങ്ങൾ -നേട്ടങ്ങൾ


2007 മുതൽ തുടർച്ചയായി 10 വർഷം പാലാ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗണിത ലാബിനുളള അവാർഡിന് അർഹയാണ് എന്നത് അഭിമാനത്തോടെ പറയട്ടെ. സബ്ജില്ലാ, ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് ഓവർ ഓൾ ഒന്ന്,രണ്ട്,മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.ശ്രിനാഥ്.png Anson Saju.jpg "Ashlin" (1)2016-17 - ൽ സംസ്ഥാനതല ഗണിത നിശ്ചല മാതൃക l- ന് ശ്രീനാഥ് കെ.ബി. എ ഗ്രേഡ് നേടി. (2)2016-17 ൽ എൽ എസ് എസ് ന് ആൻസൺ ജോണി അർഹനായി.(3)എൽ പി വിഭാഗം ആഷ്ക്ക്ലിൻ മരിയ - മാപ്പിളപാട്ട് - ഫസ്റ്റും എ ഗ്രേഡും, മലയാളം പദ്യംചൊല്ലൽസെക്കന് റും എ ഗ്രേഡും , അറബി പദ്യം -സെക്കന് റും എ ഗ്രേഡും, സംഘഗാനം എ ഗ്രേഡും ഉം ലഭിച്ചു. സബ്ജില്ല, ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും, കലോത്സവരംഗത്തും കുുട്ടികൾ ഏറെ മികവു പുലർത്തി.

==

സബിജില്ലാ ഗണിതശാസ്ത്രമേളയിൽഎൽ പി വിഭാഗം ജ്യോമെട്രിക് ചാർട്ട് ,പസ്സിൽ , എന്നീ ഇനങ്ങളിൽ അൽഫോൻസ ബെന്നി ആഷ്ക്ക്ലിൻ മരിയ , ഒന്നാം സ്ഥാനവുംഎ ഗ്രേഡും , മോ‍‍ഡലിന് എ ഗ്രേഡും നേടി. ഓവറോൾ ഒന്നാം സ്ഥാനവും, ജില്ലാതലത്തിൽ ഓവറോൾസെക്കന് റുംനേടി. യു പി വിഭാഗം - നമ്പർ ചാർട്ട് , പസ്സിൽ , മോഡൽ, എന്നീ ഇനങ്ങളിൽ അനസ് മോൾ ബെന്നി, ലിസ് മരിയ ജോസഫ്, ശ്രീനാഥ് കെ ബി ഉം, ജോമെട്രിക്കൽ ചാർട്ടിൽ ആവണി എ രതീഷ് സെക്കന് റും എ ഗ്രേഡും നേടി ഓവറോൾ ഒന്നാം സ്ഥാനവുംനേടി. ജില്ലാ തലത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

'

യുപി വിഭാഗം സയൻസ് - ന് സബ്ജില്ലയിൽ നിശ്ചല മാരൃക സെക്കന്റുെ എ ഗ്രേഡും ഉം , ക്വിസിന് സെക്കന്റുെ എ ഗ്രേഡും ഉം ലഭിച്ചു. ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


പ്രവൃത്തിപരിചയ മേളയിൽയുപി വിഭാഗം ഫസ്റ്റ് -1, സെക്കന്റുെ -5 ,തേർഡ്-2 നേടി ഓവറോൾ നാലാം സ്ഥാനത്തിന് അർഹരായി. ജില്ലാപ്രവൃത്തിപരിചയമേളയിൽ കുടനിർമ്മാണ്, പാവ നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പ്രിന്റിംങ് എന്നീ ഇനങ്ങൾക്ക് എ ഗ്രേഡും ലഭിച്ചു.

കലോൽസവം -യുപി വിഭാഗം 13/16 ഇനങ്ങളിൽഎ ഗ്രേഡും നേടി ഓവറോൾ നേടിയെടുത്തു. പദ്യചൊല്ലൽ മലയാളം, ഹിന്ദി, കവിതാരചന - ഫസ്റ്റ് എ ഗ്രേഡും, കഥാപ്രസംഗം -സെക്കന്റുെ എ ഗ്രേഡും , മലയാളം പ്രസംഗം - സെക്കന്റുെ എ ഗ്രേഡും, അറബി പദ്യം -തേർഡ് എ ഗ്രേഡും, ഉറുദു പദ്യം - സെക്കന്റുെ എ ഗ്രേഡും, ഉറുദു സംഘഗാനം - തേർഡ് എ ഗ്രേഡും ലഭിച്ചു.

ചിത്രശാല

സ്ക്കുൾതല പ്രവർത്തനങ്ങൾ

ഐ ക്യൂ ടാലന്റ് പരീക്ഷ2 പേർക്ക്എ ++ക്യാഷ് അവാർഡും എ ഗ്രേഡ്,- 33 , ബി+32, ബി-15, സി -14 ആകെ -94.

തിരികെ സ്കൂളിലേയ്ക്ക്

2021നവംബർ 1 പ്രവേശനോത്സവം സംഘടിപ്പിച്ചു.പൂക്കളും സമ്മാനങ്ങളും മധുരപലഹാരങ്ങളും കൂടെ മാസ്ക്കും സാനിടൈസറും നൽകി വിദ്യാർത്ഥികളെ വരവേറ്റു.


ശിശുദിനാഘോഷം

2021നവംബർ 14 ന് ആഘോഷിച്ചു.

ശിശുദിനം

വിദ്യാരംഗം കലാസാഹിത്യവേദി - വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2021-2022 വർഷത്തെ ഉപജില്ലാ മത്സരങ്ങൾ പാലാ ബി ആർ സി യുടെ നേതൃത്വത്തിൽ നവംബർ മാസത്തിൽ നടത്തപ്പെട്ടു.നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി ദേവനന്ദ പ്രസാദ് കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


ഫിറ്റ് ഇന്ത്യാ വാരാചരണം

2021നവംബർ29 മുതൽ ‍ഡിസംബർ 4 വരെ വിവിധ പരിപാടികളോടെ ഫിറ്റ് ഇന്ത്യാ വാരാചരണം സ്കൂളിൽ സംഘടിപ്പിച്ചു.

ക്രിസ്തുമസ്ആഘോഷം

2021 ഡിസംബർ 23 ന് ക്രിസ്തുമസ്ആഘോഷം സ്കൂളിൽ സംഘടിപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദി

ക്വിസ് മത്സരം

സബ് ജില്ലാതലം ഗാന്ധിക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിലെ ജോയൽ ഫ്രാൻസിസ് പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എൽ എസ് എസ്

യു എസ് എസ് വിജയികൾ

യു എസ് എസ് വിജയികൾ
യു എസ് എസ് വിജയികൾ

അഭിമാനാർഹമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.

അക്കാദമിക വർഷം 2022 -2023

സ്കൂൾ കൃഷിത്തോട്ടം
പ്രവേശനോത്സവം

വിളക്കുമാടം സെന്റ് ത്രേസ്യാസ് യു പി സ്കൂളിൽ 2022 ജൂൺ മാസം 1-ാം തീയതി പ്രവേശനോത്സവം വർണ്ണാഭമായി സംഘടി്പ്പിച്ചു.സമ്മേളനത്തിന് സ്കൂൾ മാനേജർ ഫാ.ജോസഫ് പാണ്ടിയാമാക്കൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീ.പുന്നുസ് തൊടുകയിൽ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു .പി.ടി .എ പ്രസിഡണ്ട് ശ്രീ.പോൾ അബ്രാഹം ആശംസകൾ നേർന്നു.കലാപരിപാടികൾ, മധുരപലഹാരവിതരണം, നവാഗതരെ സ്വീകരിക്കൽ ,പ്രവേശനോത്സവഗാനാലാപനം എന്നിവ നടത്തി.75ൽ പരം വിദ്യാർത്ഥികൾ പുതുതായി സ്കൂളിൽ ചേർന്നു.

നവാഗതർ

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം അർത്ഥവത്തായി ആചരിച്ചു.പോസ്റ്റർ തയ്യാറാക്കിയും വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണെന്ന് പ്രഘോഷിച്ചു.ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി'എന്നതാണ്. നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നുവെന്ന് ബോധ്യപ്പെടുത്തി.

വായനദിനം

വായനയുടെ പ്രസക്തി വിദ്യാർത്ഥികളിൽ ഉളവാക്കുന്നതിന് വിപുലമായ പരിപാടികൾ ആസൂത്രണംചെയ്തു നടപ്പിലാക്കുന്നു.ഒരു മാസം നീളുന്ന വിവിധ പരിപാടികൾ മലയാളം അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്നു.

യോഗദിനം 2022ജൂൺ 21

ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ എന്ന് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി മരിയ ജോണി യോഗാസനങ്ങൾ പരിചയപ്പെടുത്തി.

അക്കാദമിക വർഷം 2023-24

വിളക്കുമാടം സെന്റ് ത്രേസ്യാസ് യു പി സ്കൂളിൽ 2023 ജൂൺ മാസം 1-ാം തീയതി പ്രവേശനോത്സവം സംഘടി്പ്പിച്ചു.സമ്മേളനത്തിന് സ്കൂൾ മാനേജർ ഫാ.ജോസഫ് പാണ്ടിയാമാക്കൽ അദ്ധ്യക്ഷത വഹിച്ചു.

മികവുകൾ

പാലാ ഉപജില്ല ശാസ്ത്രോത്സവത്തിൽ നമ്മുടെ വിദ്യാലയം മികച്ച വിജയം നേടി.

എൽ.എസ്.എസ്, യു .എസ്.എസ്

പ്രമാണം:എൽ.എസ്.എസ്, യു എസ്.എസ് .jpg

എൽ.എസ്.എസ്, യു .എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി.

യാത്രയയപ്പ്

സുദീർഘമായ സേവനത്തിന് ശേഷം ശ്രീമതി മാഗി എബ്രാഹം, സി. ജെസ്സിമോൾ സെബാസ്റ്റ്യൻ എന്നിവർ വിരമിക്കുന്നു.

വാർഷികം
പ്രമാണം:WhatsApp Image 2024-01-22 at 3.24.53 PM.jpg

2024 ജനുവരി 25 ന് സ്കൂൾ വാർഷികം ആഘോഷിച്ചു.യാത്രയയപ്പു സമ്മേളനവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശിശുദിനം
ശിശുദിനം
  1. ശാസ്ത്രമേള വിജയികൾ
ക്രമ നമ്പർ പേര്
1 ശ്രീ കെ പി ജോസഫ് കുറ്റിക്കാട്ട് ,എ ഇ ഒ
2 ശ്രീ കെ എം മാത്യു കുറ്റിക്കാട്ട് ,എ ഇ ഒ
3 ഡോ.ലൂയിസ് കുരുവിള കളളുവയലിൽ
4 ഡോ. ജോസ് കുരുവിള തൂങ്കുഴി യു എസ് എ
5 ടോമി സേവ്യർ , തെക്കേൽ,

പ്രിൻസിപ്പാൾ,

സെന്റ് ജോസഫ് എച്ച് എസ് എസ് വിളക്കുമാടം

6 ഡോ.ഗ്രേസിക്കുട്ടി ഗണപതിപ്ലാക്കൽ
7 ശ്രീ.ജസ്റ്റിൻ,പോലീസ്
8 ഫാ.ജോയൽ , പണ്ടാരപറമ്പിൽ
9 ഡോ.പൊന്നമ്മ
10 ഡോ.എൻ കെ ജോസഫ് നടുതൊട്ടിയിൽ
11 ശ്രീമതി.ശ്രീകല കെ ബി,എ ഇ ഒ

{{#multimaps:9.657577,76.727764 |width=1100px|zoom=16}} പാലാ പൊൻകുുന്നം റൂട്ടിൽ പൈക ബസ്റ്റോപ്പിൽ ഇറങ്ങി ഭരണങ്ങാനം വിളക്കുമാടം റൂട്ടിൽ 1/2 കി.മി. നടന്നാൽ സ്കൂളിൽ എത്തും� ===