ജി എൽ പി എസ് പുത്തൻചിറ നോർത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (added Category:പ്രാദേശികചരിത്രത്താളുകൾ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                            പുത്തൻചിറ

ചേരസാമ്രാജ്യത്തിൻ്റെ തക‍ർച്ചക്ക്ശേഷം കൊടുങ്ങല്ലൂ‍‍ർ രാജാക്കന്മാ‍രാണ് പുത്തൻചിറ ഭരിച്ചത്.ബുദ്ധൻചിറ ലോപിച്ചാണ് പുത്തൻചിറ ആയത് എന്ന് കരുതുന്നു.തിരുവിതാംകൂ‍ർ രാജാവിൻ്റെ സഹായത്താൽ സാമൂതിരിയെ പരാജയപ്പെടുത്തിയ കൊച്ചിൻരാജാവ് സന്തോഷ സൂചകമായി പുത്തൻചിറ തിരുവിതാംകൂ‍ർ ദിവാന് സമ്മാനിക്കുകയായിരുന്നു. തിരുകൊച്ചി സംയോജനം വരെ കൊച്ചിരാജ്യത്തിനുള്ളിൽ പുത്തൻചിറ തിരുവിതാംകൂർ രാജാവിൻ്റെ ഭരണത്തിൽ ആയിരുന്നു.തിരുവിതാംകൂർ രാജാവിൻ്റെ ശ്രമഫലമായി നെൽകൃഷിക്ക് പ്രസിദ്ധിയാ‍‍ർജ്ജിച്ച പ്രദേശമായി പുത്തൻചിറ മാറി. രാജഭരണകാലത്തെ പലശേഷിപ്പുകളും പുത്തൻചിറയിൽ കാണാൻ സാധിക്കും