എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ
വിലാസം
ചുള്ളിമാനൂർ

ചുള്ളിമാനൂർ
,
ചുള്ളിമാനൂർ പി.ഒ.
,
495541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽshupschmnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്42557 (സമേതം)
യുഡൈസ് കോഡ്32140600105
വിക്കിഡാറ്റQ64035415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആനാട്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ203
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ379
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലോറൻസ് എൽ
പി.ടി.എ. പ്രസിഡണ്ട്രതീഷ് മന്നൂർക്കോണം
എം.പി.ടി.എ. പ്രസിഡണ്ട്ലിജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചുള്ളിമാനൂർ

'ഇന്നലകളിലൂടെ'

എസ് എച്ച്  യു പി എസ്  ചുള്ളിമാനൂർ

ചുള്ളിമാനൂർ ഗ്രാമത്തിന്റെ സാമൂഹിക സാംസ്‌കാരിക വളർച്ചയ്ക്ക് പിന്നിലെ മുഖ്യ ശില്പിയായി നിലകൊള്ളുന്ന എസ് എച്ച്  യു പി എസിന്റെ പ്രവർത്തനം ആരംഭിക്കുന്നത് കത്തോലിക്കാ പള്ളിയോടു അനുബന്ധിച്ചുള്ള പള്ളിക്കൂടമായിട്ടാണ്. 1950 ജൂൺ മാസം ഈ പള്ളിക്കൂടം സേക്രട്ട് ഹാർട്ട് യു പി സ്കൂൾ ആയി മാറി .ചുള്ളിമാനൂർ നമ്മുടെ സ്വന്തം ദേശം. പച്ചയായ മനുഷ്യർ ജാതി മത ഭേദമന്യേ സ്വസ്ഥവും സ്വച്ഛവുമായി തിങ്ങിപ്പാർക്കുന്ന നമ്മുടെ സ്വന്തം ചുള്ളിമാനൂർ. വർഷങ്ങൾക്കപ്പുറം ചുള്ളിമാനൂരിന് ഇന്ന് നാം കാണുന്ന പ്രൗഢിയോ യശസ്സോ ഇല്ലാത്തൊരു ഭൂതകാലം ഉണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര ഭൂതകാലം....പൂർവികർക്കു മാത്രമറിയാവുന്ന ഇന്നലകളിലേക്കുള്ള യാത്ര....ചരിത്രം എന്നത് മറക്കാൻ ഉള്ളതല്ല...എന്നും ഓർക്കാൻ ഉള്ളതാണെന്ന ഓർമ്മപെടുത്തലോടെ .തുടർന്ന് വായിക്കാം .…

തെളിവുകളുടെ അടിസ്ഥാനത്തിൽ രചിക്കപ്പെടുന്ന ഇന്നലെകളെയാണ് ചരിത്രം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഇന്നലെകളുടെ പുനരാവിഷ്‌ക്കാരം...ഊഹങ്ങളിൽനിന്നും അനുമാനങ്ങളിൽ നിന്നും രൂപപ്പെടേണ്ടതല്ല അത്. വസ്തുതകളുടെയും പ്രാഥമിക തെളിവുകളുടെയും അടിസ്ഥാനത്തിൽ രചിക്കപ്പെടേണ്ടതാണ്.അപ്പോഴാണ് ശാസ്ത്രത്തിന്റെ ഭാഗമാകുന്നത്. ഒരു പ്രദേശത്തിന്റെ ഇന്നലെകൾ അറിയുക എന്നത് ഇന്നത്തെ ജീവിതത്തിലുള്ള വിളക്ക് മരമായോ വഴിക്കാട്ടിയായോ കണക്കാക്കാം. ഇന്നലെ എന്തായിരുന്നെന്നോ , എങ്ങനെയായിരുന്നെന്നോ എന്നത് തിരിച്ചറിഞ്ഞാൽ മാത്രമേ, അതിൽ നിന്ന് പാഠമുൾക്കൊണ്ടുകൊണ്ട് ഇന്നത്തെ ജീവിതം ക്രമപ്പെടുത്താനാകൂ. അതുകൊണ്ട്തന്നെ നാമെല്ലാവരും വസിക്കുന്ന ഭൂപ്രദേശത്തിന്റെ ഇന്നലെകളെക്കുറിച്ചു വ്യക്തമായി അറിഞ്ഞിരിക്കണം.

വിവിധ മേഖലകളിൽ നാം കൈവരിച്ച നേട്ടങ്ങളും നേരിടേണ്ടിവന്ന വെല്ലുവിളികളും ഗുണപാഠങ്ങളും സ്വർണ്ണം ഉലയിലെന്നപോലെ സംസ്ക്കരിച്ചെടുത്തൽ മാത്രമേ ഒരുവന്റെ വിദ്യാഭ്യാസത്തിൽ അൽപ്പമെങ്കിലും പൂർണ്ണത കൈവരിക്കാനാവുക. ഈ ബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനും നാടിൻറെ ഇന്നലെകളിൽ അഭിമാനമുള്ളവരാകുന്നതിനും അതിലൂടെ പിറന്ന മണ്ണിനോടും രാജ്യത്തോടും കടപ്പാടുള്ളവരാക്കി രാജ്യസ്നേഹത്തിൽ വളർത്താനും നിലനിർത്താനും ഇത്തരം പ്രാദേശിക ചരിത്ര അന്വേഷണ പഠനത്തിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.ചുള്ളിമാനൂർ ഗ്രാമത്തിന്റെ സാമൂഹിക - സാംസ്‌കാരിക വളർച്ചക്ക് പിന്നിലെ മുഖ്യ ശില്പിയായി നിലകൊള്ളുന്ന SH UPS പ്രവർത്തനം ആരംഭിക്കുന്നത് കത്തോലിക്കാപള്ളിയോടുഅനുബന്ധിച്ചുള്ള പള്ളിക്കൂടമായിട്ടാണ്.1950 ജൂൺ മാസം ഈ പള്ളിക്കൂടം സേക്രട്ട്‌ ഹാർട്ട് UP സ്കൂളായിമാറി.പള്ളി ആരാധന കഴിഞ്ഞാൽ പള്ളിക്കൂടമായി മാറിയിരുന്ന ഈ സ്കൂൾ ,താഴ്ന്ന ജാതിക്കാരെ അക്ഷരാഭ്യാസം ചെയ്യിക്കുക ,നാനാജാതി മതവിഭാഗങ്ങൾക്കു അക്ഷര വെളിച്ചം കാട്ടികൊടുക്കുക തുടങ്ങിയ കർത്തവ്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു ക്രിസ്ത്യൻ മിഷനറിമാർ .ഇതിൽ ഫാദർ മാനുവൽ അൻപുടയോന്റെ നേതൃത്യത്തിൽ നടത്തിയ വിദ്യാഭ്യാസ മുന്നേറ്റമാണ് SH UPS ന്റെ പിറവിക്കു കാരണം.

ശ്രീ തങ്കരാജിന്റെ നെയ്തു പുരയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടം LP സ്കൂളായി വളരുകയും, തിരുവനന്തപുരം ബിഷപ്പ് ആയിരുന്ന റവ.ഡോ. ബർണാഡ് പെരേരാ ഇവിടെ ഇടവക വികാരിയായിരിക്കെ ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശ്രീ ജി ഞാനപ്രകാശം ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. തുടർന്ന് നരസിംഹ അയ്യർ, ശ്രീ സാംസൺ ,ശ്രീ ബി. ഡിക്രൂസ്, ശ്രീ ഗോഡ് ഫ്രേ ലംബർട്ട്, ശ്രീ നന്ദകുമാർ വാധ്യാർ, ശ്രീ കെ. വി വർഗ്ഗീസ്, ശ്രീ ഗെറ്റ് റൂഡ്ഗേറട്ടി , ശ്രീ ജസ്റ്റിൻകുലാസ്, ശ്രീ ജോർജ്‌ റൂബൽ, ശ്രീ മെറേയ്സ്, ശ്രീ എം വിൻസെന്റ്, ശ്രീ കരുണാകരൻ നായർ, ശ്രീ എൽ. കെ വിൻസെന്റ്, ശ്രീ ഗബ്രിയേൽ നാടാർ, ശ്രീ ആർ ഡൊമിനിക്, ശ്രീ എസ. ലാസർ, ശ്രീ എസ് ക്രിസ്തുദാസൻ എന്നീ പ്രഥമ അധ്യാപകരിലൂടെ സ്കൂളിന്റെ വളർച്ച വികാസം പ്രാപിച്ചു. 2019 മുതൽ ശ്രീ ലോറെൻസ് ആണ് സ്കൂളിനെ നേതൃനിരയിൽ നിന്ന് നയിക്കുന്നത്.

കെജി ക്ലസ്സുകൾ മുതൽ ഏഴാം ക്ലാസ്സുവരെ പഠനം നടക്കുന്നു. മലയാളം ഇംഗ്ലീഷ് മീഡിയനുകളും അറബിക് സംസ്‌കൃതം സ്പെഷ്യൽ ഭാഷകളും ഇവിടെ പഠിപ്പിക്കുന്നു.സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ ഫാദർ അനിൽകുമാർ ആണ്. ഉപജില്ലാ-റവന്യു ജില്ലാ -ജില്ലാ - സംസ്ഥാന തലത്തിൽ വരെ സ്കൂളിലെ വിദ്യാർത്ഥികൾ മിന്നും പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. ചുള്ളിമാനൂർ ഗ്രാമത്തിലെ കുട്ടികൾക്കു ആധുനീക വിദ്യാഭ്യാസം പകർന്നു നൽകി കൊണ്ട് SH UP സ്കൂൾ ശോഭയോടെ നിൽക്കുന്നു.



പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ

science club

സയൻസ് ക്ലബ്

കാർഷിക ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്

ഗണിത ക്ലബ്

ലാംഗ്വേജ് ലാബ്

ആർദ്രം പദ്ധതി {അഗതികളായ കുട്ടികളെ സാമ്പത്തികമായി സഹായിക്കുക }

പ്രഭാത ഭക്ഷണ പദ്ധതി

കരോട്ടെ പരിശീലനം

സംഗീത പരിശീലനം

ചിത്രചന പരിശീനം

ഗാന്ധി ദർശൻ

മികവുകൾ

അഭിരാമി

2018-2019 സ്റ്റേറ്റ് ലെവൽ വർക്ക് എക്സ്പീരിയൻസ് വിന്നർ

നമ്മ്യ മതീഷ്

നാഷണൽ കരോട്ട ചാമ്പ്യൻ {അണ്ടർ 13 }2018

അമൃത എസ് നായർ

ഇൻസ്‌പൈർ അവാർഡ് 2017-2018

ഫാത്തിമ എൻ എസ്

ഇൻസ്‌പൈർ അവാർഡ് 2017-2018

LS S -2018 -2019

1 .അധർവ്

2 .മാളവിക .എൻ

3 .കൃഷ്ണപ്രിയ


മുൻ സാരഥികൾ

ശ്രീ ജി ജ്ഞാനപ്രകാശം

ശ്രീ നരസിംഹ അയ്യർ

ശ്രീ സാംസൺ

ശ്രീ ബി ഡിക്രൂസ്

ശ്രീ ഗോഡ് ഫ്രേ ലംബർട്ട്

ശ്രീ നന്ദകുമാർ വാധ്യാർ

ശ്രീ കെ വി വർഗീസ്

ശ്രീ ഗെറ്റ് റൂഡ്ഗേറട്ടി

ശ്രീ ജസ്റ്റിൻകുലാസ്

ശ്രീ ജോർജ് റൂബൽ

ശ്രീ മെറേയ്‌സ്

ശ്രീ എം വിൻസെന്റ്

ശ്രീ കരുണാകരൻ നായർ

ശ്രീ എൽ കെ വിൻസെന്റ്

ശ്രീ ഗബ്രിയേൽ നാടാർ

ശ്രീ ആർ ഡൊമിനിക്

ശ്രീ എസ് ലാസർ

ശ്രീ എസ് ക്രിസ്തുദാസൻ

ശ്രീ വിൽസൺ രാജ്

ശ്രീമതി മായാദേവി അന്തർജ്ജനം

ശ്രീ രാജ് പ്രകാശ്

ശ്രീ ബാബുരാജ്

ശ്രീ ലോറെൻസ്



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ശക്തൻ നാടാർ [മുൻ സ്‌പീക്കർ ,മുൻ മന്ത്രി ]

ശ്രീ അക്ബർഷാ [പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ,മെമ്പർ ]

ശ്രീ ആർ സഹായ ദാസ് [നോവലിസ്റ്റ് ]

ശ്രീ ബർണാഡ് [വയലിൻസ്റ് ]

ഡോ .അനൂപ്

ഫാദർ അഖിൽ ബി .റ്റി


വഴികാട്ടി

|

Map

| style="background-color:#A1C2CF;width:30%; " |വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ1 .തിരുവനന്തപുരം -നെടുമങ്ങാട് -ആനാട് -ചുള്ളിമാനൂർ 2 .വിതുര -തൊളിക്കോട് -ചുള്ളിമാനൂർ

3 .കാട്ടാകട -ആര്യനാട് -കുളപ്പട -മന്നൂർക്കോണം -ചുള്ളിമാനൂർ

4 .പാലോട് -ഇളവട്ടം -ചുള്ളിമാനൂർ

|}