ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26
44055-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44055 |
യൂണിറ്റ് നമ്പർ | LK/2018/44055 |
അംഗങ്ങളുടെ എണ്ണം | 23 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ലീഡർ | അനശ്വര ബി എസ് |
ഡെപ്യൂട്ടി ലീഡർ | പ്രണവ് പി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിസി ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിമ |
അവസാനം തിരുത്തിയത് | |
14-01-2024 | 44055 |
പൊതുവിവരങ്ങൾ
പ്രമാണം:44055 LK 2023 2026 batch.jpg
2023-2026 ബാച്ചിൽ ആകെ 23അംഗങ്ങളാണ് ഉള്ളത്. പ്രിലിമിനറി പരീക്ഷ എഴുതിയ റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.ഇതിൽ നിന്നും 9 കുട്ടികൾ എൻ സി സി യിൽ അംഗത്വം ലഭിച്ചതിനെ തുടർന്ന് എൻ സി സി യിലേയ്ക്ക് പോകുകയും അവരെ ഒഴിവാക്കി ബാക്കി 23 പേരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാക്കി തുടർന്നും പ്രവർത്തിച്ചു. കൈറ്റ് മിസ്ട്രസുമാരായി ലിസി ടീച്ചറും നിമ ടീച്ചറും പ്രവർത്തിച്ചു വരുന്നു. വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ അനശ്വരയും ഡെപ്യൂട്ടി ലീഡർ പ്രണവ് പി എസുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.
-
ലിസി ടീച്ചർ,കൈറ്റ് മിസ്ട്രസ് 1
-
നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ)
കർഷകരോടൊപ്പം
2023 നവംബറിൽ കർഷകർക്ക് മൊബൈൽ ആപ്പ് പരിചയപ്പെടുത്തുന്ന പരിപാടിയിൽ പങ്കെടുത്തു.വിഎച്ച്എസ്ഇ കുട്ടികളുടെ പഠനഭാഗമായി തകഴി ഗ്രത്ഥശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹൈടെക് സജ്ജീകരണത്തിന് സഹായിച്ചു.മാത്രമല്ല മൊബൈൽ ആപ്പ് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് പരിപാടിയിലും പങ്കാളിത്തമുണ്ടായിരുന്നു.
സ്കൂൾവിക്കി അപ്ഡേഷൻ പരിശീലനം
സ്കൂൾവിക്കി അപ്ഡേഷൻ പരിശീലനം നൽകി.മലയാളം ടൈപ്പിംഗ് പരിശീലിപ്പിച്ചു.എങ്ങനെയാണ് വാർത്ത ശേഖരിക്കുന്നതെന്നും അത് എങ്ങനെ ടൈപ്പ് ചെയ്ത് എവിടെ സേവ് ചെയ്യണമെന്നും പറഞ്ഞുകൊടുത്തു.മാത്രമല്ല വിക്കിപേജിൽ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതും കാണിച്ചുകൊടുത്തു.
ഹൈടെക് ഉപകരണ പരിപാലനം
ഈ ബാച്ചിലെ കുട്ടികൾക്ക് പരിശീലനം നൽകി.വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ ക്ലാസുകളും അവർ സന്ദർശിച്ചു.നിലവിലെ ഉപകരണങ്ങളും അതിന്റെ നിലവിലെ അവസ്ഥയും വിലയിരുത്തി റിപ്പോർട്ടാക്കി നോട്ടിൽ കുറിച്ചുവച്ചു.അറിയിക്കേണ്ട പ്രത്യേക കാര്യങ്ങൾ ലിസിടീച്ചറിനെ അറിയിക്കുകയും ചെയ്തു.
പ്രയാഗ് 3.0 ലൈൻ ഫോളോവർ മത്സരം
2023 ഒക്ടോബർ 1 ന് എൽ ബി എസ് ഐ ടി ഡബ്യു സംഘടിപ്പിച്ച ടെക്കി ഫെസ്റ്റ് ആയ പ്രയാഗ് 3.0 യോട് അനുബന്ധിച്ച് നടത്തിയ പ്രദർശനവും മത്സരങ്ങളും റോബോട്ടിക്സിൽ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ ഉതകുന്നവയായിരുന്നു.റോബോട്ടിക്സിന്റെ വിവിധ ആശയങ്ങൾ പരിചയപ്പെടാനും അതിന്റെ പ്രായോഗികത മനസിലാക്കാനും സാധിക്കുന്ന തരത്തിലാണ് ഷോ സംഘടിപ്പിച്ചത്.അതിനോടനുബന്ധിച്ച് നടത്തിയ വിവിധ റോബോട്ടിക്സ് മത്സരങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് ലൈൻ ഫോളോവർ മത്സരം നടത്തിയത്.വീരണകാവ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗമായ മാസ്റ്റർ പ്രണവ് പി എസ് ഈ മത്സരത്തിൽ പങ്കെടുക്കുകയും ഒന്നാം സമ്മാനം നേടുകയും ചെയ്തത് അഭിമാനാർഹമായി.
ചന്ദ്രയാൻ ലാൻഡിങ് ലൈവ് ഷോ ക്രമീകരണം
ഹൈടെക് ഉപകരണപരിപാലന ക്ലാസ് കഴിഞ്ഞ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂൾതലത്തിൽ ചന്ദ്രയാൻ 3 ന്റെ ലാൻഡിങിനുള്ള ക്രമീകരണങ്ങൾക്ക് സഹായിച്ചത്.ക്ലാസിൽ പഠിച്ച ഭാഗങ്ങൾ പ്രാക്ടിക്കലായി കൈകാര്യം ചെയ്യാനായതിൽ അവർക്ക് അഭിമാനം തോന്നി.ചന്ദ്രയാന്റെ ലാൻഡിങ് കണ്ടപ്പോൾ ഭാവിയിൽ ബഹിരാകാശ ശാസ്ത്രജ്ഞരാകണമെന്ന ആഗ്രഹം ചിലരെല്ലാം പ്രകടിപ്പിച്ചു.
പ്രിലിമിനറി ക്യാമ്പ് 2023
ലിറ്റിൽകൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.2023 ജൂലായ് 15 ന് രാവിലെ 9 മണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ശ്രീമതി.രാധിക ടീച്ചർ(ജില്ലാ പഞ്ചായത്ത് അംഗം) നിർവഹിച്ചു.2020-2023 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ പ്രകാശനവും രാധിക ടീച്ചർ നിർവഹിച്ചു.ഡിജിറ്റൽ മാഗസിൻ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.
സ്കൂൾ ഐ ടി ലാബിൽ വച്ച് 9.30 ന് പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു.ആദ്യം കുട്ടികൾ ഗ്രൂപ്പ് തിരിയാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടു.ഓരോരുത്തരായി ലാപ്‍ടോപ്പിനു മുന്നിൽ വന്നു.നേരത്തെ തയ്യാറാക്കി വച്ചിരുന്ന ഫെയ്സ് ഡിക്ടറ്റിംഗ് ഗെയിമിലൂടെ ഓരോരുത്തർക്കും ലഭിച്ച കാര്യങ്ങൾ അനുസരിച്ചായിരുന്നു ഗ്രൂപ്പു തിരിഞ്ഞത്.എ ഐ,റോബോട്ടിക്സ് മുതലായ അഞ്ചു ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്.ഓരോ വിഭാഗത്തിൽപ്പെട്ട കുട്ടികൾ ഒന്നിച്ച് ഒരു ഗ്രൂപ്പായി മാറിയിരുന്നു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചറിന്റെ നേതൃത്വത്തിലാണ് ഗ്രൂപ്പുകൾ രൂപീകരിച്ചത്.തുടർന്ന് മിസ്ട്രസ് നിമ ടീച്ചർ കുട്ടികളെ ഒരു വീഡിയോ കാണിക്കുകയും അതിൽ കാണിച്ചിരിക്കുന്ന കഥ മനസിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് കുട്ടികളോട് ഈ വീഡിയോയിൽ കാണിച്ച സുമനെ കണ്ടെത്താൻ സഹായിച്ച സാങ്കേതികവിദ്യകൾ തിരിച്ചറിഞ്ഞ് കുറിക്കാൻ ആവശ്യപ്പെട്ടു.ഗ്രൂപ്പുകളിൽ തയ്യാറാക്കിയവ കുട്ടികൾ അവതരിപ്പിച്ചു.മിസ്ട്രസുമാർ കുട്ടികളെ അഭിനന്ദിച്ചു.കുട്ടികൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
2023-26 യൂണിറ്റ് അഭിരുചിപരീക്ഷ
2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. നിമ ടീച്ചർ,ലിസി ടീച്ചർ,സിമി ടീച്ചർ,സന്ധ്യ ടീച്ചർ,രേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 45 കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷയ്ക്കായി നടത്തിയ പരിശീലനത്തിൽ പരിചയപ്പെട്ട ചോദ്യങ്ങൾ കുട്ടികൾക്ക് ആശ്വാസം പകരുന്നവയായിരുന്നു.ജൂൺ തീയതി റിസൾട്ട് വന്നപ്പോൾ 38 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 15 പേർ പിന്നീട് നടന്ന എൻ സി സി സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും എൻ സി സിയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 23 പേരാണ് യൂണിറ്റിൽ ഉളളത്.