ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47110-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47110
യൂണിറ്റ് നമ്പർLK/2018/47110
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർഅൽസാബിത്ത്
ഡെപ്യൂട്ടി ലീഡർശിവനന്ദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അബ്ദുസ്സമദ്. വി. പി.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റസീന. കെ.പി.
അവസാനം തിരുത്തിയത്
05-12-202347110-hm

ലിറ്റിൽകൈറ്റ്സ് 2021-24

2021-2024 ബാച്ച് വിദ്യാർത്ഥികൾക്ക് 2022 ജൂൺ മാസം മുതൽ തന്നെ പരിശീലന ക്ലാസ്‍സുകൾ നൽകി. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 03.45 മുതൽ 04.45 വരെ ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ് നടന്നു. 34 ക്ലാസ്‍‍സുകളാണ് നൽകിയത്. 2022 ഡിസംബർ മൂന്നിന് ഏകദിന ക്യാമ്പ് നടന്നു. വിദ്യാർത്ഥികൾക്ക് ക്യാമറ ഉപയോഗിക്കുന്നതിനായി പരിശീലനം നൽകി. സ്കൂളിലെ വിവിധ പരിപാടികളുടെ വീഡിയോ കവറേജ് നടത്തുന്നത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് . 2022 -23 അധ്യായന വർഷത്തിൽ പേരാമ്പ്ര സബ് ജില്ലാ കലാമേളയുടെ സ്‍റ്റേജിനങ്ങളുടെ വീഡിയോ കവറേജ് നടത്തുന്നതിന് ഞങ്ങളുടെ യൂണിറ്റിനെ ചുമതലപ്പെടുത്തിയത് അംഗീകാരമായി കരുതുന്നു.

ഐഡി കാർഡ്

2021-24 ബാച്ച് വിദ്യാർത്ഥികൾക്കുള്ള ഐഡി കാർഡ് വിതരണം 17. 08. 2022-ന് ഐ.ടി ലേബിൽ വെച്ച് നടന്നു. സ്‍കൂൾ ഐ.ടി കോ-ഓർഡിനേറ്റർ പി.പി. റഷീദ് ജോയിന്റ് എസ്.ഐ.ടി.സി. പി.എം. ബഷീർ കൈറ്റ് മാസ്‍റ്റർ വി.പി. അബ്‍ദുസമദ് കൈറ്റ് മിസ്‍ട്രസ് കെ.പി. റസീന എന്നിവർ പങ്കെടുത്തു.

യൂണിഫോം

22.11.2022-ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ചെയ്‍തു.

സ്‍കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ

സ്‍കൂളിലെ ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി കോഹ ഇന്റ‍ഗ്രേറ്റഡ് ലൈബ്രറി മാനേജ്‍മെന്റ് ഓപ്പൺ സോഫ്‍റ്റ്‌വെയറിലേക്ക് മാറി. ഇതിന്റെ ഡാറ്റാ എൻട്രി നടത്തിയത് 2021-2024 യൂണിററ് ബാച്ച് വിദ്യാർഥികളാണ്. 1500ഓളം പുസ്‍തകങ്ങളുടെ എൻട്രി വിദ്യാർത്ഥികൾ പൂർത്തിയാക്കി. ബോധവൽക്കരണ ക്ലാസ്‍സുകൾ, രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐ.ടി പരിശീലനം എന്നീ തനത് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം

സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്ര രചനയിലൂടെ ലോകത്തെ കൂടുതൽ സ്‍നേഹിക്കുകയാണ്. എട്ടാം ക്ലാസ്‍സിൽ പഠിക്കുമ്പോൾ സ്‍കൂളിൽ നടന്ന 'വാൻഗോഗ്' അനുസ്‍മരണ ദിനത്തോടനുബന്ധിച്ച്, ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂളിൽ പ്ലസ്‍വണിന് പഠിക്കുന്ന നവീൻ പക്ഷേ നിരാശയിലാണ്. കൈകൾ കൂടുതൽ വേഗതയിൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്ര രചനയ്‍ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്‍റർ നിർമ്മിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ 2021-2024 യൂണിററ് ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്ര രചനയിൽ പരിശീലനം നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ആഴ്‍ചയിലൊരിക്കൽ വീട്ടിലെത്തി അവർ തങ്ങളുടെ കൂട്ടുകാരനെ, വർണ്ണങ്ങളുടെ ലോകത്ത് വിസ്‍മയം തീർക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതൊരു തുടർ പ്രവർത്തനമായി ഏറ്റെടുത്തിരിക്കുകയാണ് യൂണിറ്റംഗങ്ങൾ.

മികവ് തേടി ഹരിത വിദ്യാലയത്തിലേക്ക് യുപി സ്‍കൂൾ വിദ്യാർത്ഥികൾ

സമീപപ്രദേശത്തെ പ്രൈമറി സ്‍കൂളിലെ വിദ്യാർഥികൾ മികവുകൾ പങ്കിടുന്നതിനു വേണ്ടി 01 .03. 2023-ന് ഞങ്ങളുടെ സ്‍കൂൾ സന്ദർശിച്ചപ്പോൾ 2021-24 ബാച്ച്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആനിമേഷൻ സോഫ്‍റ്റ്‌വെയർ അവരെ പരിചയപ്പെടുത്തി. പ്രസ്‍തുത വിദ്യാർഥികളിൽ നിന്നും മികച്ച പ്രകടനം കാഴ്‍ച വെച്ചവരെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അനുമോദിച്ചു. സമീപപ്രദേശത്തെ ഏഴാം ക്ലാസ്‍സിൽ പഠിക്കുന്ന യു.എസ്.എസ്. പരീക്ഷക്ക് തയ്യാറെടുക്കുന്ന 200 ഓളം വിദ്യാർത്ഥികൾക്ക് വേണ്ടി സ്‍കൂളിൽ നടത്തിയ ഏകദിന ശിൽപശാലയിലും വിദ്യാർത്ഥികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആനിമേഷൻ സോഫ്‍റ്റ്‌വെയർ പരിചയപ്പെടുത്തി.

ഷീ ടെക്

2021-24 ബാച്ച് അംഗങ്ങൾ മുൻ കൈയെടുത്ത്, സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി പരിശീലനം നൽകി. 2022-23 അധ്യായന വർഷ കാലത്ത് നടന്ന പരിശീലനത്തിൽ 8, 9, 10 ക്ലാസ്‍സുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അമ്മമാർ പങ്കെടുത്തു.

സോഷ്യൽ മീഡിയയും രക്ഷിതാവും

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് 2021-24 ബാച്ച് വിദ്യാർഥികൾ നവമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്‍സെടുത്തു. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.

ബോധവൽക്കരണ ക്ലാസ്‍സ്‍

2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കായി, 'ലഹരിയല്ല ജീവിതം' എന്ന വിഷയത്തെ ആസ്‍പദമാക്കി 2021-24 ബാച്ച് വിദ്യാർത്ഥികൾ ക്ലാസ്‍സ് നടത്തി. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടുകൂടി വിദ്യാർത്ഥികൾ നടത്തിയ ക്ലാസ്‍സ് എട്ടാംതരം വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2022-25, 2023-26 യൂണിറ്റ് ബാച്ച്, എസ്.പി.സി. കേഡറ്റുകൾക്കായി 'സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും' എന്ന വിഷയത്തെ ആസ്‍പദമാക്കി ബോധവൽക്കരണ ക്ലാസ്‍സ് നടത്തി.

സ്‍കൂൾ വിക്കി അപ്ഡേഷൻ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ സ്‍കൂൾ വിക്കി അപ്ഡേഷനിൽ; കൈറ്റ് മാസ്‍റ്ററെയും, കൈറ്റ് മിസ്‍ട്രസിനെയും സഹായിക്കുന്നു. 2021-2022 വർഷത്തിൽ രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്‍കാരത്തിന്, കോഴിക്കോട് ജില്ലയിൽ ഞങ്ങളുടെ വിദ്യാലയം രണ്ടാം സ്ഥാനത്തിന് അർഹത നേടി. ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ ഞങ്ങളുടെ സ്‍കൂൾ വിക്കി അപ്ഡേഷനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങളും ജൂറിയുടെ പ്രത്യേക പരാമർശത്തിന് വിധേയമായി.

ഐ.ടി ലാബ് പരിപാലനം

സ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഐ.ടി ലാബ് പരിപാലനത്തിൽ പങ്കാളികളാകുന്നു. ക്ലാസ്‍സ് മുറികളിലെ ഐ.ടി ഉപകരണങ്ങളുടെ പരിപാലനവും പ്രവർത്തനവും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.

ചിത്രശാല