ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം ജൂൺ 2023
ജി.എൽ.പി.എസ്.അമ്മാടം സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പാറളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രവേശനോത്സവത്തിനു തിരി കൊളുത്തി .കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി .പുതിയ കൂട്ടുക്കാരെ തൊപ്പിയും ബലൂണും നൽകി വരവേറ്റു .ജി.എൽ.പി.എസ്.അമ്മാടം സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.പാറളം ഗ്രാമപഞ്ചായത് പ്രസിഡണ്ട് പ്രവേശനോത്സവത്തിനു തിരി കൊളുത്തി .കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി .പുതിയ കൂട്ടുക്കാരെ തൊപ്പിയും ബലൂണും നൽകി വരവേറ്റു .
പ്രഭാത ഭക്ഷണം ഉദ്ഘാടനം
പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രഭാത ഭക്ഷണം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 5 ന് നടത്തുകയുണ്ടായി. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം നടത്തുകയുണ്ടായി. വൈസ് പ്രസിഡൻറ് ശ്രീമതി ആശാ മാത്യൂസ് ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻശ്രീ.ജയിംസ് മാഷ് മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പരിസ്ഥിതി ദിനാഘോഷം
ജി എൽ പി എസ് അമ്മാടം സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം അതിഗംഭീരമായി ആചരിച്ചു.പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു. അത്തിമരം നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കം കുറിച്ചു.ചേർപ്പ് മുൻ ബി.പി.സി വി.വി സാജൻ സർ പരിസ്ഥിതി ദിന പ്രഭാഷണം നടത്തി. കുട്ടികളും അധ്യാപകരും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ റാലി സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി .പരിസ്ഥിതി ദിന കവിത പ്രസംഗം ക്വിസ് എന്നിവ നടത്തി. ചിത്രരചന മത്സരം നടത്തുകയുണ്ടായി.
വായനാവാരാഘോഷം
അമ്മാടം ഗവൺമെന്റ് എൽ പി സ്കൂളിലെ വായനാവാരാഘോഷ പ്രവർത്തനങ്ങൾ അമ്മാടം സെൻറ് ആൻറണീസ് ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി റോസ്മോൾ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കുട്ടികൾ കവിതാലാപനം,പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു .അമ്മ വായന , വായന കുറിപ്പ് തയ്യാറാക്കൽ കവി പരിചയം തുടങ്ങിയ പ്രവർത്തനങ്ങൾ വായനാവാരത്തിൽ ചെയ്തു . പി.ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി റോസ്മേരി അപേഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അമ്മാടം ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷെൽബി ടീച്ചർസ്വാഗതവും സീനിയർ അധ്യാപിക ഷീജ ടീച്ചർ നന്ദിയും പറഞ്ഞു.
കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം
വേദിക സാംസ്‌കാരിക സമിതിയുടെ കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരം രണ്ടാം ക്ലാസിൽ വാർഷിക പരീക്ഷയ്ക്ക് മലയാളത്തിൽ A ഗ്രേഡ് ലഭിച്ച 12 കുട്ടികൾ കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരത്തിന് അർഹത നേടി.
ഡോക്ടേഴ്സ് ഡേ
ഡോക്ടേഴ്സ് ഡേആയ ജൂലൈ ഒന്നിന് സ്കൂളിലെ പ്രധാന അധ്യാപിക ഷെൽബി ടീച്ചർ, SRG കൺവീനർ ഹെലൻ ടീച്ചറും നാലാം ക്ലാസിലെ കുട്ടികളും പാറളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആശുപത്രിയിലെത്തി ആദരിക്കുകയുണ്ടായി.
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളിമാമൻ കവിത അവതരിപ്പിക്കുക അതുപോലെ മൂന്ന് നാല് ക്ലാസിലെ കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് ,ചുവർ പത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. റോക്കറ്റുകളുടെ മാതൃക തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്സ് കുട്ടികളെ കാണിക്കുകയുണ്ടായി.
ഹരിതം ഔഷധസസ്യ പ്രദർശനം
ജി. എൽ. പി എസ് അമ്മാടം സ്കൂളിൽ കർക്കിടക മാസത്തോടനുബന്ധിച്ച് ഔഷധസസ്യപ്രദർശനം, പത്തില പ്രദർശനം, ദശപുഷ്പ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു കുട്ടികൾ കൊണ്ടുവന്ന ഔഷധസസ്യങ്ങളുടെ പ്രദർശനം മികച്ച നിലവാരം ഉള്ളതായി.
പൂക്കാലം വരവായി
പാറളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൂ കൃഷി കാണാൻ ജി എൽ പി എസ് അമ്മാടം സ്കൂളിലെ കുരുന്നുകൾ.
ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ചിട്ട് സ്കൂളിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ചുമർ പത്രിക നിർമ്മാണം, പ്രസംഗം, ക്വിസ് തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ഗാന്ധി വാരാഘോഷത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
ഓർമ്മകളിൽ മായാത്ത ഒരു അധ്യാപക ദിനം കൂടി
അധ്യാപക ദിനം ഒട്ടേറെ പുതുമകളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി .പിടിഎ ,എം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിക്കുകയുണ്ടായി. കുട്ടികൾ അധ്യാപകർക്ക് പൂച്ചെണ്ടുകളും മറ്റും നൽകി അധ്യാപക ദിനം ആശംസിച്ചു. അധ്യാപകർക്കായി കളികളും മറ്റും സംഘടിപ്പിച്ചു.
ഓർമ്മകളിൽ മായാത്ത ഒരു അധ്യാപകദിനം സമ്മാനിച്ച പിടിഎ,എം പി ടി എ അംഗങ്ങൾക്കും, കുഞ്ഞുങ്ങൾക്കും അധ്യാപകർ നന്ദി അറിയിച്ചു.
യാത്രയയപ്പ്
30 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ലീലാമണി ചേച്ചിക്ക് നൽകിയ യാത്രയയപ്പ്.
ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ /ഗണിതശാസ്ത്രമേള
ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയ മേള ഒൿടോബർ 28,30 തീയതികളിൽ സെൻറ്. ആൻറണീസ് H S S പഴുവിൽ വെച്ച് നടത്തിയ ഉപജില്ല പ്രവർത്തി പരിചയമേള/ ഗണിതശാസ്ത്രമേളയിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി ഗ്രേഡുകൾ നേടുകയും ചെയ്തു.
നവംബർ 1 കേരളപ്പിറവി
നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് ജി എൽ പി എസ് അമ്മാടം സ്കൂളിൽ സ്കൂൾ ലീഡർ അനാമിക പി അനിൽ ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ശ്രീമതി ഷെൽബി ടീച്ചർ കേരളപ്പിറവി ദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.നാലാം ക്ലാസ് വിദ്യാർത്ഥി ഭരത് കൃഷ്ണ പി .എ കേരളപ്പിറവി ദിന പ്രസംഗം അസംബ്ലിയിൽ അവതരിപ്പിച്ചു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർപത്രിക നിർമ്മാണം നടത്തുകയുണ്ടായി. ഓരോ ക്ലാസുകാരും കേരളപ്പിറവി ഗീതങ്ങൾ പാടിയവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി തീർത്ഥ.കെ. എ കേരളം വിവരണം അവതരിപ്പിക്കുകയുണ്ടായി.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു.