ജി യു പി എസ് നാദാപുരം
നാദാപുരം ദേശത്തിന്റെ വിജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് നാദാപുരം | |
---|---|
വിലാസം | |
നാദാപുരം നാദാപുരം പി.ഒ., കോഴിക്കോട് ജില്ല. , നാദാപുരം പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 1 - 1914 |
വിവരങ്ങൾ | |
ഫോൺ | 0496 2552199 |
ഇമെയിൽ | gupsnadapuram@gmail.ocm |
വെബ്‍സൈറ്റ് | https://www.wikidata.org/wiki/Q64553490 |
കോഡുകൾ | |
സ്കൂൾ കോഡ് | 16662 (സമേതം) |
യുഡൈസ് കോഡ് | 32041200906 |
വിക്കിഡാറ്റ | Q64553490 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശൻ കോഴിക്കോട്ടു കണ്ടിയിൽ |
പി.ടി.എ. പ്രസിഡണ്ട് | സി കെ നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഇനിഷ |
അവസാനം തിരുത്തിയത് | |
29-07-2023 | 16662-hm |
1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ നാദാപുരം. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന[1] ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി ഡാഫോഡിൽസ് പ്രീ സ്കൂളും പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ അപ്പക്കോത്ത് സ്കൂൾ എന്ന് വിളിക്കുന്നു.
പൊതു വിവരങ്ങൾ
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു. എസ്. സി. ആർ. ടി. സി തയ്യാറാക്കിയ പാഠ്യപദ്ധതിക്കനുസരിച്ച് പഠന പ്രവർത്തനങ്ങളും മൂല്യനിർണയവും നടക്കുന്നു. അൻപത്തിയാറ് അധ്യാപകർ അടങ്ങുന്ന സ്റ്റാഫ് കൗൺസിൽ എസ് ആർ ജി രൂപീകരിച്ച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കല, സാഹിത്യം, കായികം, പ്രവൃത്തി പരിചയം, ഭാഷാ നിപുണികൾ, നേതൃ പാടവം, ശാസ്ത്ര അഭിരുചി തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കുവാനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
നാദാപുരം കൂടാതെ സമീപ പഞ്ചായത്തുകളായ തൂണേരി, പുറമേരി, എടച്ചേരി, ആയഞ്ചേരി, കുന്നുമ്മൽ, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികൾ സ്കൂളിലെത്തുന്നു. രണ്ട് ബസുകളും ഒരു വാനും സ്കൂൾ വകയായി സൗകര്യപ്പെടുത്തിയിരിക്കുന്നു.
കാര്യനിർവ്വഹണം
പ്രധാനാധ്യാപകൻ: രമേശൻ കോഴിക്കോട്ട് കണ്ടിയിൽ
പ്രസി. പി റ്റി എ: സി.കെ. നാസർ (വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, നാദാപുരം ഗ്രാമപഞ്ചായത്ത്)
ചെയർമാൻ, എസ് എം സി: വി.കെ. സലിം
പ്രസി. എം പി റ്റി എ: ഇനിഷ
കൺവീനർ, എസ് ആർ ജി: മിനി പി
സെക്ര. സ്റ്റാഫ് കൗൺസിൽ: സാജിദ് സി