ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ സർവ്വീസ് സ്കീം/2023-24
| Home | 2026-27 |
മാമ്പഴക്കാലം പദ്ധതിക്കു തുടക്കമായി
അന്യം വന്നു പോകുന്ന നാട്ടുമാവുകൾ നട്ടുവളർത്തി സംരക്ഷിക്കാനും , വരും തലമുറകൾക്ക് മധുരം കിനിയുന്ന മാമ്പഴങ്ങൾ സമ്മാനിക്കാനും ലക്ഷ്യമിട്ട് എൻ.എസ്.എസ് നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്കു തുടക്കമായി. സ്കൂൾ പരിസരങ്ങളിലും , വഴിയോരങ്ങളിലും, കുട്ടികളുടെ വീടുകളിലുമായി അഞ്ഞൂറ് നാട്ടുമാവിൻ തൈകൾ നട്ടുവളർത്തും. പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി നുസ്രത്ത് നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസ ആശാ രാജ്, വാർഡ് മെമ്പർ ടി.പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,പി ടി എ പ്രസിഡണ്ട് എം. വി പ്രിമേഷ് , ഡോ.ബാവ കെ. പാലുകുന്ന് എന്നിവർ പ്രസംഗിച്ചു.

ഓട്ടോ ഡ്രൈവർമാരെ ആദരിച്ചു
മീനങ്ങാടി ടൗണും പരിസരവും, വൃത്തിയായും മനോഹരവുമായും കാത്തുസൂക്ഷിക്കുന്നതിൽ ക്രിയാത്മകമായ പങ്കാളിത്തം വഹിക്കുന്ന ടൗണിലെ ഓട്ടോ ഡ്രൈവർമാരെ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്തിന്റെ കാർബൺ ന്യൂട്രൽ പ്രോജക്ടിന് പിന്തുണയുമായി എൻ എസ് എസ് ആവിഷ്കരിച്ച കർമ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി നുസ്രത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.പി ഷിജു , പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രോഗ്രാം ഓഫീസർ ആശാ രാജ്, ഡോ. ബാവ കെ പാലുകുന്ന് എന്നിവർ പ്രസംഗിച്ചു


വയനദിനം തുറന്നലൈബ്രറി
വയനാദിനത്തിൽ വിദ്യാർത്ഥികൾക്കായി ഓപ്പൺ ലൈബ്രററി ഒരുക്കി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. അടച്ചിട്ട റൂമുകളിൽ നിന്നും വിത്യസ്ഥമായി ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞ് എടുക്കുന്നതിനായി ഹയർ സെക്കണ്ടറി സ്കൂൾ വരാന്തയിൽ ഓപ്പൺ ലൈബ്രററി ഒരുക്കിയാണ് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ വായനാദിനത്തെ അവിസ്മരണീയമാക്കുന്നത്. സ്കൂളിലെ NSS പ്രോഗ്രാം ഓഫീസർ ആഷാ രാജിൻ്റെ നേതൃത്വത്തിൽ NSS വിദ്യാർത്ഥികൾ ചുരുങ്ങിയ ദിവസം കൊണ്ടാണ് നൂറ് കണക്കിന് പുസ്തകങ്ങൾ സമാഹരിച്ചത്. പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങൾ തുടങ്ങി ബാല മാസികകളും, ദ്വൈവാരികളും ഉൾപ്പെടെ വിദ്യാർത്ഥികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.പരിപാടിപൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരിയുമായ പൂജാ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ഡോ.ബാവ കെ.പാലുകുന്ന്, മാതൃഭൂമി ബ്യൂറോ ചീഫ് കെ.പി.ഷൗക്കത്തലി ,എസ്.എം .സി ചെയർമാൻ അഡ്വ.സി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു.