LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ക്ലാസ് ആരംഭം.

2020-23 ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ ഔദ്യോഗികമായി കുന്നമംഗലം എ ഇ ഓ ശ്രി കെ ജെ പോൾ ഉത്ഘാടനം ചെയ്തു. പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി അധ്യക്ഷത വഹിച്ചു. എസ് ഐ ടി സി മുഹമ്മദ് സാലിം പദ്ധതി അവതരിപ്പിച്ചു. ശേഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരുന്ന വിവിധ സംശയങ്ങൾക്ക് കൈറ്റ് മാസ്റ്റർമാർ മറുപടി നൽകി. സ്കൂൾ ആർട്സ് അധ്യാപകൻ ശ്രീ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു.  സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം എം ഹബീബ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ നജീബ് നന്ദി അറിയിച്ചു.

 

 
പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് അഭിരുചി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫിജാസ് എന്ന വിദ്യാർത്ഥിക്കുള്ള ഉപഹാരം.

സ്കൂൾ വിക്കി ശില്പശാല

സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത വിക്കി എഴുത്ത് എങ്ങനെ, ചിത്രങ്ങൾ ചേർക്കുന്നത് എങ്ങനെ വിപുലപ്പെടുത്തുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് അവതരിപ്പിച്ചു നൽകി. ഓരോ ചുമതലകൾ വഹിച്ചിരുന്ന അധ്യാപകരെയും വിദ്യാർത്ഥി പ്രതിനിധികളെയും സന്ദർശിച്ചു വിവര ശേഖരണം നടത്തി.  സ്കൂൾ വിക്കി അപ്ഡേഷന്റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പും ഓരോ മേഖലയിലെ വിവര ശേഖരണം നടത്തി. പ്രാഥമികമായി സ്കൂൾ യൂസറിൽ ആണ് കുട്ടികൾ വികി അപ്ഡേഷൻ നടത്തിയത്. സമൂലമായ മാറ്റമാണ് സ്കൾ വിക്കി പേജിൽ കുട്ടികൾ വരുത്തിയത്. വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾക് നേതൃത്യം നൽകിയ കുട്ടികളെ ഹെഡ്മാസ്റ്റർ അനുമോദിച്ചു.

ലിറ്റിൽ കൈറ്റ്‌സ് മർകസ് എച്ച് എസ് എസ് സ്‌കൂൾതല ക്യാമ്പ്

 
മർകസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപകൻ ഉത്ഘാടനം

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഈ അധ്യയന വർഷം നടത്തിയ അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർത്ഥികളിൽ നിന്നുള്ള 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കാളികളായി. 2022 ജനുവരി 15ന് ശനിയാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്പ് വളരെ ലളിതമായി ആണ് സംഘടിപ്പിച്ചത്. ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി ഉത്ഘാടനം ചെയ്തു. എ പി അബ്ദുൽ ജലീൽ, അബ്ദുൽ റഹ്മാൻ ആശംസകൾ അറിയിച്ചു.

പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച്‌ ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്പിലെ ഉള്ളടക്കം. ക്യാമ്പിന് മുന്നോടിയായി ഈ മേഖലകളിൽ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ്, മുഹമ്മദ് സാലിം എൻ കെ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്പുകൾ സംഘടിപ്പിച്ചത്.

കൈറ്റ് മാസ്റ്റർ തന്റെ മൊബൈൽ സ്ക്രീൻ കാസ്റ്റ് സങ്കേതം ഉപയോഗപ്പെടുത്തി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു മൊബൈലിൽ പടങ്ങൾ വരയ്ക്കുന്ന ആപ്പ്, കാൽക്കുലേറ്റർ ആപ്പ്  പ്രദർശിപ്പിച്ചു. ഇത്തരങ്ങൾ ആപ്പുകൾ മൊബൈൽ ആപ്പ് ഇൻവെന്ററി  പ്രോഗ്രാമിന്റെ സഹായത്താൽ  നമുക്ക് നിർമിക്കാം എന്നത് കുട്ടികൾക്ക് നവ്യാനുഭവമായി. ഇങ്ങനെ ഉള്ള നൈപുണ്യങ്ങൾ നമുക്ക് ആർജിച്ചെടുക്കാം എന്ന പ്രത്യാശ നൽകി. സ്കൂൾ വിക്കി എഴുത്ത്,  സ്കൂൾ ഡിജിറ്റൽ മാഗസിൻ എന്നിവയെക്കുറിച്ചു വിശദീകരിച്ചു.

ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. പഠന ശിബിരം സമാപന വേളയിൽ സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും ലിറ്റിൽ കൈറ്റ്സ് മുൻ സ്കൂൾ കൈറ്റ് മാസ്റ്ററും ആയിരുന്ന സി പി ഫസൽ അമീർ അംഗങ്ങളുമായി സംവദിച്ചു. തുടർന്ന് ആനിമേഷൻ മേഖലയിൽ നിന്നും സ്ക്രാച് പ്രോഗ്രാം മേഖലയിൽ നിന്നും തുടർ പ്രവത്തനങ്ങൾ നൽകി പ്രവർത്തനം പൂർത്തീകരിക്കാനുതകുന്ന നിർദ്ദേശങ്ങൾ നൽകി കൃത്യം 4.30ന്  ക്യാമ്പ് സമാപിച്ചു. സ്കൂളി നടന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിർദ്ദേശിക്കപ്പെട്ട തുടർപ്രവർത്തനങ്ങൾ മികച്ച രീതിയിൽ ചെയ്തു സമർപ്പിച്ച വിദ്യാർത്ഥികളെ സബ് ജില്ലാ ക്യാമ്പിലേക്ക് പേരുകൾ രജിസ്റ്റർ ചെയ്തു. അനിമേഷൻ വിഭാഗത്തിലേക്ക് റഫഹത്  കെ, ശാലി ടി, മുഹമ്മദ് ഹിജാസ് സി പി, മുഹമ്മദ്  അഫ്സൽ എന്നീ വിദ്യാർത്ഥികളും പ്രോഗ്രാം വിഭാഗത്തിൽ സിദാൻ അഹമ്മദ് ഇ,   മുഹമ്മദ് ആരിഫ് പി, മുഹമ്മദ് സവാദ് പി വി, അബൂഷാൻ .കെ .എം എന്നീ വിദ്യാർത്ഥികളും അർഹത നേടി.