എസ്സ് .യു .പി .എസ്സ് .പൂവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:21, 8 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37345 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ് .യു .പി .എസ്സ് .പൂവത്തൂർ
വിലാസം
പൂവത്തൂർ

പൂവത്തൂർ പി.ഒ.
,
689536
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽsupspvtr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37345 (സമേതം)
യുഡൈസ് കോഡ്32120600517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോയിപ്രം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എ വിജയകുമാർ
പി.ടി.എ. പ്രസിഡണ്ട്Rajesh K N
എം.പി.ടി.എ. പ്രസിഡണ്ട്Beena Bobas
അവസാനം തിരുത്തിയത്
08-12-202237345


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ലഹരി വിരുദ്ധ ബോധവത്കരണം
ലഹരി വിരുദ്ധ  ബോധവത്കരണം

പത്തനംതിട്ട ജില്ലയിൽ  തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിൽ പൂവത്തൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സർവോദയ അപ്പർ പ്രൈമറി സ്കൂൾ ,ഈ സ്കൂൾ 1953 ആണ് സ്ഥാപിതമായത്. പൂവത്തൂർ പനങ്ങാട് കുടുംബമാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ്

ചരിത്രം

അയ്യംകോയിക്കൽനാരായണപിള്ളയുടെയും സഹധർമ്മിണി പനങ്ങാട്ട് ഗൗരിയമ്മയുടെയും ഇച്ഛാശക്തിയിൽ അവരുടെ നേതൃത്വത്തിൽ 1953 ഏപ്രിൽ 4 -ാം തീയതി പൂവത്തൂർ ഗ്രാമത്തിന്റെ സർവ്വതോമുഖമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് ഈ നാടിന്റെ തിലകക്കുറിയായി സ്ഥാപിതമായി.തിരുകൊച്ചി മന്ത്രിസഭയിലെകൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

* മെച്ചപ്പെട്ട സൗകര്യങ്ങോളോട് കൂടി പ്രധാന റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് പൂവത്തൂർ സർവോദയ യൂ പി സ്കൂൾ.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

#  2017 -2018  ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻ

# സബ്ജില്ലാ കലോത്സവം ,സംസ്കൃത കലോത്സവം ,ബാലകലോത്സവം എന്നിവയിൽ കുട്ടികൾക്കു മികവ് പുലർത്തുന്നു.

# വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ടു സ്കൂൾ തലം ,ജില്ലാതലം ,സബ് ജില്ലാതലം എന്നീ  മത്സര തലങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നു.

മുൻസാരഥികൾ

ക്രമ  നമ്പർ പേര് കാലയളവ്
1 ലക്ഷ്മിക്കുട്ടിയമ്മ 1953-1984
2 എം ബി തങ്കമ്മ 1984-1991
3 സി.വി .ഇന്ദിരാമ്മ 1991-1996
4 പി.വസന്തകുമാരി 1996-2015
5 കെ.എ.വിജയകുമാർ 2015 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .നെല്ലിക്കൽ മുരളീധരൻ(കവി )

ശ്രീ.എൻ. കെ.സുകുമാരൻ നായർ (പരിസ്ഥിതി പ്രവർത്തകൻ)

ശ്രീ.സജിത്ത് പരമേശ്വരൻ (മാധ്യമ പ്രവർത്തകൻ)

ഡോ .പി എൽ ശാന്തകുമാരി  ( അദ്ധ്യാപനം )

ശ്രീ റോയ് കെ അലക്സാണ്ടർ ( ബാങ്ക് ഉദ്യാഗസ്ഥൻ )

ദിനാചരണങ്ങൾ

ദേശീയ , അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം , ചിത്രരചന , ചെറുകഥ ,ഉപന്യാസം , ബോധവത്കരണ ക്ലാസ്സുകൾ , വിവിധ കലാരൂപങ്ങളുടെ അവതരണം , ക്വിസ് മത്സരം , പതിപ്പ് തയ്യാറാക്കൽ , വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു .

ക്ലബ്ബുകൾ

ഭാഷ ക്ലബ്ബുകൾ

ശാസ്ത്ര ക്ലബ്ബുകൾ

ഇക്കോ ക്ലബ്

ഗണിത ക്ലബ്


പതിപ്പുകൾ - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഭാഷാ പരിശീലനം - പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും വായനക്കാർഡും നൽകിയിട്ടുണ്ട്. മലയാളം, ഹിന്ദി എന്നീ ഭാഷകൾക്കും അധ്യാപകർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു. ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഗണിതോത്സവം - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.

ലൈബ്രറി - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.

പൊതു വിജ്ഞാനം - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി പൊതുവിജ്ജാനവുമായി ബന്ധപ്പെട്ട ചോദ്യാവലികളും  ഉത്തരങ്ങളും വാട്ട്സ് ആപ്പ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മാസവസാനം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.

അസംബ്ളി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.

ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു. സയൻസ് - സോഷ്യൽ ക്ലബ്ബ് : ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.

കലാകായിക മത്സരങ്ങൾ - കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അധ്യാപകർ നൽകുന്ന പരിശീലനം എടുത്തുപറയത്തക്കതാണ് .

പ്രവർത്തിപരിചയം - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം , ചിത്രരചന , പെയിൻ്റിങ് , ക്രാഫ്റ്റ് വർക്കുകൾ എന്നിവയിൽ ബി.ആർ.സിയിലെ ശ്രീമതി.ഗിരിജ ടീച്ചർ പരിശീലനം നൽകി വരുന്നു .

അദ്ധ്യാപകർ

കെ   എ   വിജയകുമാർ  (ഹെഡ്  മാസ്റ്റർ  )

സുജാത   എസ്‌

സ്മിത  വി

നീതു വിജയൻ

രമ്യ  എം  പിളള (ഒ. എ )

ഗ്യാലറി

വനിതാ ദിനം ആഘോഷം
ക്രിസ്തുമസ് ആഘോഷം
സ്‌കൂൾ തുറന്ന ദിനം
വായനാദിനം -പോസ്റ്റർ മത്സരം
പരിസ്ഥിതി ദിനം

2022 -2023വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ

ജൂൺ 1  -  പ്രവേശനോത്സവം

  പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി .വാർഡ് മെമ്പർ  എം.സി  രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു .കുമാരി രാധാ  ദേവി (ഡയറക്ടർ വിവേകാനന്ദ  കേന്ദ്രം, കന്യാകുമാരി)വിശിഷ്ട അതിഥി ആയിരുന്നു .കാവ്യാ (ഫെഡറൽ ബാങ്ക് മാനേജർ പൂവത്തൂർ  ),അലക്സാണ്ടർ കെ തോമസ്ഗ്  (സെക്രട്ടറി,വായനശാല ,പൂവത്തൂർ  ) എന്നിവർ ആശംസകൾ നൽകി .

ജൂൺ - 5  പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം  വാതി ദിനംർഡ് മെമ്പർ എം സി  രാജേന്ദ്രൻ  ഉദ്‌ഘാടനം ചെയ്തു. വൃക്ഷ തൈ  നടീൽ, ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം കവിതകൾ  എന്നിങ്ങനെ വിവിധ ഇനം പരിപാടികൾ ഉണ്ടായിരുന്നു .

ജൂൺ - 10 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

  സിവിൽ എക്സിസ് ഓഫീസർ ബിജു ലാൽ സാറിന്റെ നേതൃത്വത്തിൽ  സർവോദയ യു പി സ്കൂളും ,ഗവ .എൽ .പി  പൂവത്തൂരും സംയുക്തമായി കുട്ടികൾക്കു ലഹരിയുടെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനായി ഒരു ക്ലാസ് നൽകി .

ജൂലൈ 14 അമൃതം മലയാളം

അമൃതം മലയാളം എന്നത് കുട്ടികളിൽ വായനാശീലവും ,അറിവും വളർത്തുന്നതിനായി ജന്മഭുമി പത്രം സ്ക്കൂളിൽ സ്പോൺസർ ചെയ്യുന്നതായിരുന്നു.

ജൂൺ 15 വലയിൽ വീഴാതെ വളരാം

കൊറോണ എന്ന മഹാമാരി നമ്മുടെ കുട്ടികളുടെ രണ്ടു വർഷമാണ് ഇരുട്ടിലാക്കിയത് .ഈ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സിനും വിനോദത്തിനുമായി കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങി . മൊബൈൽ ഫോൺ   ഉപയോഗം കുട്ടികളെ പല വിപത്തിലേക്കും എത്തിക്കുന്നു  .ഈ വിപത്തിൽ നിന്നും കുട്ടികളെ കരകയറ്റുന്നതിനായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകിയ ബോധവത്കരണ ക്ലാസ്. .ക്ലാസ് നയിച്ചത് സൗരക്ഷിക  പത്തനംതിട്ടയുടെ മേധാവി സേതു ഗോവിന്ദ് സർ ആണ്.

ജൂൺ 19  വായന ദിനം

പി.എൻ  പണിക്കരുടെ ചരമ ദിനം ആണ് നാം വായന ദിനമായി ആചരിക്കുന്നത് .കുട്ടികൾക്കു വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ധ്യാപിക എസ്  സുജാത മനസിലാക്കി കൊടുക്കുകയും .,പി .എൻ പണിക്കരുടെ ഡോക്യുമെന്ററി ,കുഞ്ഞുണ്ണിമാഷിന്റെ കവിതകൾ, എന്നിവയുടെ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.വായന മത്സരം,ക്വിസ് മത്സരം എന്നിവ നടത്തി.

ജൂൺ 21 -അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തിൽ   ജീവിത ശൈലി  രോഗങ്ങൾ കൂടുതലുള്ള ഈ കാലഘട്ടത്തിൽ യോഗയ്ക്കുള്ള  പ്രധാന്യം കുട്ടികൾക്കു മനസ്സിലാക്കി  കൊടുക്കുകയും ,കുട്ടികളെ കൊണ്ട് യോഗ പരിശീലനം പ്രധാന അദ്ധ്യാപകൻ കെ എ  വിജയകുമാർ സാറിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു .

ജൂലൈ 5  ബഷീർ ദിനം

മലയാള സാഹിത്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ബഷീർ എന്ന സാഹിത്യകാരനെ കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്ന ഒരു വീഡിയോ ദൃശ്യ ആവിഷ്കരണവും  നടത്തി .

ജൂലൈ 12  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം  ഗവ .   എൽ പി സ്കൂൾ പ്രദാന അധ്യാപകൻ ശ്രീ .സി കെ  ചന്ദ്രൻ സർ ചെയ്തു .ഇതോടൊപ്പം കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു .

ജൂലൈ 20  ചാന്ദ്ര ദിനം

കുട്ടികൾക്കു ജ്യോതി ശാസ്ത്രത്തിൽ  കൂടുതൽ അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ ചാന്ദ്ര ദിനത്തിൽ ചന്ദ്രനെ കുറിച്ചും ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ വിവിധ കാലഘട്ടത്തിൽ നടത്തിയ പരിവേഷണത്തെ കുറിച്ചും കുട്ടികൾക്കു സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് എടുക്കുകയും ,ദൃശ്യ ആവിഷ്കരണം നടത്തുകയും ചെയ്തു.ഊഹക്കു ശേഷം ചന്ദ്രദിനവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുകയും ചെയ്തു.

ജൂലൈ 27  എ പി ജെ അബ്ദുൾകലാം ചരമ ദിനം.

ഇന്ത്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുള്കലാമിന്റെ ഏഴാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കുമാരി അഞ്ജന അദ്ദേഹത്തെ കുറിച്ച്  പ്രബന്ധം അവതരിപ്പിച്ചു.അദ്ദേഹത്തിന്റെ ജീവിതാനത്തിന്റെ പ്രദാന നിമിഷങ്ങളും ,വിദ്യാഭ്യാസ കാലഘട്ടങ്ങളും ,മിസൈൽ ആവിഷ്കരണങ്ങളും ,തുമ്പ റോക്കറ്റ് വിക്ഷേപണ കേദ്രത്തിന്റെ ആവിഷ്കരണത്തിനും അവിടുത്തെ ആദ്യ റോക്കറ്റ് വിക്ഷേപങ്ങൾ ഉം അടങ്ങിയ ഒരു ദൃശ്യ ആവിഷ്കരണം കുട്ടികൾക്കു നൽകി.അതിനുശേഷം ക്വിസ് മത്സരം നടത്തി .

ഓഗസ്റ്റ് 6  - ഹിരോഷിമ ദിനം.

ഓഗസ്റ്റ് 6  അവധി ആയതിനാൽ ഓഗസ്റ്റ് 8 നു ഹിരോഷിമ ദിനം ആചരിച്ചു .മൗന പ്രാർത്ഥന നടത്തി .കുട്ടികൾക്കു രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ച്  മനസിലാക്കുന്നതിനും ,അതിന്റെ അനന്തര ഫലങ്ങൾ ഹിരോഷിമ നാഗസാക്കി  എന്നീ സ്ഥലങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് മനസിലാക്കുന്നതിനുമുള്ള വീഡിയോ ആവിഷ്കരണം  നടത്തി .

ഓഗസ്റ്റ് 8 -12   സത്യമേവ ജയതേ

കുട്ടികളിൽ മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും ദുരുപയോയോഗങ്ങളും, അത്  ഓരോരുത്തരെയും എങ്ങനെ വഴിതെറ്റിക്കുന്നതെന്നും മനസിലാക്കി കൊടുക്കാൻ സർക്കാർ തലത്തിൽ നിന്നും കിട്ടിയ ട്രെയിനിങ്  വഴി digital സഹായത്തോടെ സ്കൂളിൽ നടപ്പാക്കിയ ക്ലാസ്.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാചരണം

8 :30  am നു പതാക ഉയർത്തി കൊണ്ടാണ് സ്വാതന്ത്ര്യ ദിനാചരണം ആരംഭിച്ചത് .അതിനു ശേഷം സർവോദയ സ്കൂളും  ,gov എൽ പി സ്കോലും സംയോചിച്ചു കൊണ്ട് ഒരു റാലി സംഘടിപ്പിച്ചു .റാലിയിൽ വിവിധ വേഷങ്ങൾ  അണി നിരന്നു. അതിനു ശേഷം രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച ധീര ജവാന്മാരെ ആദരിക്കുന്ന ചടങ്ങായിരുന്നു

.അഡ്വ . അനിൽ പി നായർ ഭരണഘടനയെ കുറിച്ച ഒരു ക്ലാസും നൽകി.സ്കൂളിൽ എത്താൻ ശാരീരിക ബുദ്ധിമുട്ടുള്ള ജവാൻമാരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു .അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ക്വിസ് മത്സരം നടത്തി.ക്വിസ് മത്സരത്തിന് ആദ്യ 3 സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾക്ക് ഫോൿലോർ അക്കാഡമിയുടെ വക ട്രോഫി നൽകി. ഉച്ചക്കു മാനേജ്മെന്റിന്റെ വക സദ്യയും ഉണ്ടായിരുന്നു.

ഓഗസ്റ്റ് 16 ജലശ്രീ ക്ലബ് ഉത്‌ഘാടനം

കേന്ദ്ര സർക്കാരിന്റെയും കേരളം സർക്കാരിന്റെയും ,പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക,നമ്മുടെ അടുത്തുള്ള ശുദ്ധ ജല സമുച്ഛയങ്ങൾ സാം രക്ഷിക്കുക അണ്ണാ ലക്ഷ്യത്തോടെ സ്കൂൾ വഴി നടപ്പാക്കുന്ന പദ്ധതി. വളർന്നു  വരുന്ന തലമുറക് ശുയൂദ ജലം സംരകിക്കേണ്ട ആവശ്യം മനസിലാക്കി കൊടുക്കുക  എന്നതാണ് പ്രധാന ലക്‌ഷ്യം. ഇതിനായി സ്കൂളിൽ നിന്നുംകോർഡിനേറ്ററായി സ്മിത ടീച്ചറിനെയുംഎം കുട്ടികളുടെ ലീഡറായി അജ്ഞാനകൃഷ്ണൻ യൂ,എന്നിവരെ തിരഞ്ഞെടുത്തു.

സെപ്തംബര് 2 -ഓണാഘോഷം

ഓണാഘോഷം വളരെ ഗംഭീരമായി  നടത്തി.കുട്ടികളുടെ അത്തപൂക്കള മത്സരം നടത്തി .നാരങ്ങാ സ്പൂൺ ,മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള ഓട്ടം, ചാക്കിൽ കയറി ചാട്ടം,മിഠായി പെറുക്കൽ ,കസേര കളി മത്‌സരം,സുന്ദരിക് പൊട്ടു  തൊടൽ എന്നിങ്ങനെ   വിവിധ മത്സരങ്ങൾ ഉണ്ടായിരുന്നു.കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.ഊഹക്കു സ്കൂളും PTA അംഗങ്ങളും ചേർന്ന് ഗംഭീര സദ്യ ഒരുക്കി.

കുട്ടികളുടെ മറ്റു കലാ പരിപാടികളോടെ വൈകുന്നേരം ഓണാഘോഷം സമാപിച്ചു.

സെപ്‌റ്റംബർ 17 -numats

numats പരീക്ഷയിൽ ജ്യോതിഷ് കൃഷ്ണ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സെപ്‌റ്റംബർ 27 -പോഷൻ അഭിയാൻ

പോഷൻ അഭിയാൻ ഭാഗമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽപോഷൻ അഭിയാൻ ബാലികമാരുടെ  ക്ലബ് രൂപീകരണം  ,ചർച്ചകൾ, പോഷകങ്ങൾ വേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവൽക്കരണം എന്നിവ നടത്തി .

ഒക്‌ടോബർ 6 -, ലഹരി വിരുദ്ധ ക്യാമ്പയിൻ

അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കും,രക്ഷകർത്താക്കൾക്കും ലഹരിയുടെ നിലവിലുള്ള സഹചര്യങ്ങളും ,കുട്ടികൾ അതിൽ പെടാതിരിക്കുന്നതിനുമുള്ള ബോധവൽക്കരണം നടത്തി

ഒക്‌ടോബർ 18 - ശാസ്ത്രോത്സവാവയും പ്രവർത്തി പരിചയ മേളയും

പുല്ലാട് ഉപജില്ലയിലെ ശാസ്ത്രോത്സവത്തിൽ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .പുല്ലാട് ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലും അ സ്ഥാനവും കരസ്ഥമാക്കി.talent സെർച്ച് പരീക്ഷ യിൽ ജ്യോതിഷ് കൃഷ്ണ പുല്ലാട് ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഒക്ടോബർ 29-അനുമോദനവും ബോധ വത്കരണ ക്ലാസും

കോയിപ്പുറം ബ്ലോക്ക് പഞ്ചായത്തും സർവോദയ യുപി  സ്കൂളും ചേർന്ന് ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി നടന്ന ബോധവത്കരണ ക്ലാസ് സബ് ഇൻസ്‌പെക്ടർ വിനോദ്  സർ എടുത്തു .അന്നേ ദിവസം പ്രവർത്തി പരിചയ മേളയിൽ ഉന്നത വിജയം നേടിത്തന്ന കുട്ടികളെ അനുമോദിച്ചു .

ലഹരി വിരുദ്ധ ക്യാമ്പയിൻ

ലഹരി വിരുദ്ധ ക്യാമ്പയിൻ  ഒന്നാം ഘട്ടം പൂർത്തിയാക്കുമ്പോൾ സ്കൂളിൽ അതുമായി ബന്ധപ്പെട്ടു നടന്ന പ്രവർത്തനങ്ങൾ

1) ജൂൺ - 10 ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

  സിവിൽ എക്സിസ് ഓഫീസർ ബിജു ലാൽ സാറിന്റെ നേതൃത്വത്തിൽ  സർവോദയ യു പി സ്കൂളും ,ഗവ .എൽ .പി  പൂവത്തൂരും സംയുക്തമായി കുട്ടികൾക്കു ലഹരിയുടെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനായി ഒരു ക്ലാസ് നൽകി .

2) ജൂൺ 15 വലയിൽ വീഴാതെ വളരാം

കൊറോണ എന്ന മഹാമാരി നമ്മുടെ കുട്ടികളുടെ രണ്ടു വർഷമാണ് ഇരുട്ടിലാക്കിയത് .ഈ കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സിനും വിനോദത്തിനുമായി കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് തുടങ്ങി . മൊബൈൽ ഫോൺ   ഉപയോഗം കുട്ടികളെ പല വിപത്തിലേക്കും എത്തിക്കുന്നു  .ഈ വിപത്തിൽ നിന്നും കുട്ടികളെ കരകയറ്റുന്നതിനായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നൽകിയ ബോധവത്കരണ ക്ലാസ്. .ക്ലാസ് നയിച്ചത് സൗരക്ഷിക  പത്തനംതിട്ടയുടെ മേധാവി സേതു ഗോവിന്ദ് സർ ആണ്.

3)ഒക്ടോബർ  6

സ്കൂളിൽ അദ്യാപകർക് കിട്ടിയ ട്രെയിനിങ്  അടിസ്ഥാനത്തിൽ അദ്ധ്യാപകർ  ലഹരിയുടെ നിലവിലുള്ള ദുരുപയോഗങ്ങളും ,പ്രചരണം ,കുട്ടികൾ അറിയാതെ അവർ എങ്ങനെ അതിന്റെ കണ്ണികൾ ആകുന്നുഎന്നും അതിന്റെ ദൂഷ്യ വശങ്ങളും എല്ലാം  കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ഉളള  ബോധവൽക്കരണ ക്ലാസ് നടത്തി .

4) ഒക്ടോബർ 29

കോയിപ്പുറം ബ്ലോക്ക് പഞ്ചായത്തും സർവോദയ യുപി  സ്കൂളും ചേർന്ന് ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി നടന്ന ബോധവത്കരണ ക്ലാസ് സബ് ഇൻസ്‌പെക്ടർ വിനോദ്  സർ എടുത്തു .

5)ലഖു ലേഖനങ്ങൾ, കാൽനടക്കാർ, അടുത്തുള്ള വീടുകൾ,ഓട്ടോ സ്റ്റാൻഡ് എന്നിവർക്ക്  വിതരണം ചെയ്യുകയും ,ബോധവത്കരണം നടത്തുകയും ചെയ്തു.

5)ലഹരി ക്കെതിരെയുള്ള സ്കിറ്റുകളും ,കുട്ടികൾ അവതരിപ്പിച്ചു .

നവംബര് 1  

മനുക്ഷ്യ ചങ്ങല നടത്തി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

*പമ്പാ നദിയുടെ വലതു കരയിൽ മാരാമൺ ആറാട്ടുപുഴ റോഡിൽ പൂവത്തൂർ ഫെഡറൽ ബാങ്കിന് സമീപം സ്ഥിതി ചെയ്യുന്നു .

* ചെങ്ങന്നൂർ -കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും 3 km  വടക്കു- പടിഞ്ഞാറു  പൂവത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .

* കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ  പുല്ലാട്ടു നിന്നും തെക്കോട്ടു 2 .5 km  പൂത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .

-- {{#multimaps:9.336388,76.667476 |zoom=13}}

--