കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം | |
---|---|
വിലാസം | |
ഇളങ്ങുളം നരിയനാനി പി.ഒ. , 686506 , കോട്ടയം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 9497326610 |
ഇമെയിൽ | kvslpselamgulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32307 (സമേതം) |
യുഡൈസ് കോഡ് | 32100400302 |
വിക്കിഡാറ്റ | Q87659388 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശശികല. എം. കെ. |
പി.ടി.എ. പ്രസിഡണ്ട് | ആശ സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി അനീഷ് |
അവസാനം തിരുത്തിയത് | |
26-07-2022 | 32307-hm |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.
ചരിത്രം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.കേവലം എഴുത്തും വായനയും എന്നതിലുപരി ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കിയ പിൻതലമുറ സഹോദര്യവും, സമത്വവും, മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി, ഒരു ജനതയായി ഒന്നിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് ഈ സ്ഥാപനമാണ്. പ്രീപ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ വാൻ ഓടുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്കും ,പ്രീ പ്രൈമറി ക്ലാസ്സുകൾക്കും അനുയോജ്യമായ ക്ലാസ് മുറികളും വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്ത്യേകം യൂറിനലുകളും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .സ്കൂൾ നോട് ചേർന്ന് തന്നെ പാചകപ്പുര സ്ഥിസ്തി ചെയ്യുന്നുണ്ട് .
ലൈബ്രറി
600 ഓളം പുസ്തകങ്ങളും 100 ഓളം ബാല പ്രസിദ്ധീകരണങ്ങളും അടങ്ങിയ വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായതും,വിവിധ കളികൾക്ക് അനുയോജ്യമായതുമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് .
ഐടി ലാബ്
3 ലാപ്ടോപ്കളും 1 പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവും അടങ്ങിയ ഐ ടി ലാബ് സ്കൂളിന് സ്വന്തമായുണ്ട്
സ്കൂൾ ബസ്
ചെങ്കല്ലേൽ ,രണ്ടാം മൈൽ ,ഒന്നാം മൈൽ , ഇളങ്ങുളം, കൊപ്രക്കളം ,കൂരാലി ഭാഗത്തുള്ള കുട്ടികൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കുന്നതിനായി ഒരു സ്കൂൾ വാൻ സ്വന്തമായുണ്ട്.
ചിത്രശാല
പ്രവേശനോത്സവം - 2022-23
വിദ്യാരംഗം കലാസാഹിത്യ വേദി
അദ്ധ്യാപിക ദേവി .ജി .നായർ ടെ മേൽനേട്ടത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.
മറ്റു പ്രവർത്തനങ്ങൾ
സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങളെ കുറിച്ച് അറിയുവാനായി ലിങ്ക് സന്ദർശിക്കുക .
നേട്ടങ്ങൾ
1.സബ്ജില്ലാതല കലാ മേളയിൽ എ ഗ്രേഡ് കൽ ലഭിച്ചിട്ടുണ്ട്.
2.പഞ്ചായത്തു തല ക്വിസ് മത്സരങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
3.വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ സമ്മാനം ലഭിച്ചിട്ടുണ്ട് .
2021-22 വീട്ടു തല പ്രവേശനോത്സവം വളരെ ഭംഗിയായി തന്നെ എല്ലാവരും ആഘോഷിച്ചു .കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് കാണുക.
ജീവനക്കാർ
അധ്യാപകർ
- എം .കെ ശശികല
- ദേവി .ജി .നായർ
- അരുൺ.വി
- ബീന ദിലീപ്
മുൻ പ്രധാനാധ്യാപകർ
- ശ്രീമതി.സി .എൽ .ഭാർഗവി അമ്മ
- ശ്രീമതി.സുമതിയമ്മ .കെ
- ശ്രീമതി. പി. ജി .ശാരദാ ബായി
- ശ്രീമതി. കെ .കെ ചന്ദ്രികാ ദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എത്തിയ ശേഷം ബസ്റ്റോപ് കഴിഞ്ഞ ഉടൻ ഇടത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക് കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് .
പാലാ ഭാഗത്തു നിന്ന് വരുന്നവർ ഒന്നാം മൈൽ ജംഗ്ഷനിൽ എതുന്നതിനു തൊട്ടു മുമ്ബ് വലതു വശത്തായി ബസ്റ്റോപ് ന്റെ സൈഡ് ലൂടെ കാണുന്ന തച്ചപ്പുഴ -ചെങ്കല്ലേൽ റോഡിലേക്ക് കയറുക. ഈ റോഡിലൂടെ ഏകദേശം 1.2 KM മുമ്പോട്ടു വന്നു കഴിയുമ്പോൾ ഇടതു വശത്തായി ഇളങ്ങുളം സർവീസ് ബാങ്ക് ന്റെ ശാഖാ കാണാവുന്നതാണ് .അവിടെ നിന്നും ഏകദേശം 50 മീറ്റർ മുന്നോട്ട് വരുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാവുന്നതാണ് .
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32307
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ