സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SEBIN (സംവാദം | സംഭാവനകൾ)
സെൻറ് ജോസഫ് എച്ച് എസ് പങ്ങാരപ്പിള്ളി
വിലാസം
പങ്ങാരപ്പിള്ളി

തൃശ്ശൂ൪ ജില്ല
സ്ഥാപിതം29 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രധാന അദ്ധ്യാപകന്‍= ശ്രീമതി. കൊച്ചുറാണി എൻ ജെ
അവസാനം തിരുത്തിയത്
07-01-2017SEBIN



തൃശ്ശൂ൪ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പങ്ങാരപ്പിള്ളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ,ശിരസ്സുയര്‍ത്തി നില്ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് ജോസഫ്സ് എച്ച്.എസ്.പങ്ങാരപ്പിള്ളി.പങ്ങാരപ്പിള്ളി സ്കൂള്‍എന്ന പേരിലാണ് പൊതുവെ ഈ വിദ്യാലയം അറിയപ്പെടുന്നത്.സി. എം.ഐ മാനേജ്മെന്റില്‍ പ്രവത്തിക്കുന്ന ഈ വിദ്യാലയം പങ്ങാരപ്പിള്ളിയുടെ അഭിമാനമാണ്.

ചരിത്രം

മലയോര കുടിയേറ്റ പ്രദേശമായ പങ്ങാരപ്പിള്ളി ഗ്രാമത്തില്‍, 1983 ആഗസ്റ്റ് 29 ന് ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാര്‍മലീത്ത സന്യാസ സഭയുടെ( സി. എം.ഐ} ദേവമാത പ്രൊവിന്‍സിന് കീഴിലെ അന്നത്തേ പ്രൊവിന്‍ഷ്യാളായ റവ.ഫാ. അലക്സ് ഊക്കന്‍ സി. എം.ഐ ആണ് വിദ്യാലയം സ്ഥാപിച്ചത്.റവ.ഫാ. പോള്‍ പുല്ലന്‍ സി .എം.ഐ ആയിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായ റവ.ഫാ. പോള്‍ പുല്ലന്‍ സി എം.ഐ യുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1983 ആഗസ്റ്റ് 29ം തിയതി, 8ം ക്ലാസ്സില്‍ 121 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ,1986 മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം S.S.L.C ക്ക് 100% വിജയം വിദ്യാര്‍ത്ഥികളുമായി സാധിച്ചു.2008-ല്‍ രജതജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം ,വളര്‍ന്ന് വികസിച്ച് അറിവിന്റെ നിറവെളിച്ചം പകര്‍ന്ന് പങ്ങാരപ്പിള്ളിയുടെ ജ്യോതിസ്സായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിദ്യാര്‍ത്ഥികളുമായി യു.പി.ക്കും വെവ്വേറെ കംപ്യൂട്ടര്‍ ലാബുകളുണ്ട്. . രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 സോഷ്യല്‍ സര്‍വീസ് ക്ലബ്ബിനു കീഴിലെ പ്രവ്ര്‍ത്തി പരിചയ കോഴ്സുകള്‍ :

1. മെഴുകുതിരി നിര്‍മ്മാണ പരിശീലനം.

2. ചന്ദനത്തിരി നിര്‍മ്മാണ പരിശീലനം.

3. ബുക്ക് ബൈന്‍ഡിങ് പരിശീലനം.

4. സോപ്പ് നിര്‍മ്മാണ പരിശീലനം.

5. സര്‍ക്യൂട്ട് സോള്‍ഡറീങ് പരിശീലനം.

6. പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം.

7. ചോക്ക് നിര്‍മ്മാണ പരിശീലനം.

8. എംബ്രോയ്ഡറി പരിശീലനം.

9. ത്രെഡ് വര്‍ക്ക് പരിശീലനം.

സോഷ്യല്‍ സര്‍വീസ് ക്ലബ്ബിനു കീഴിലെ മറ്റു ചില 'പ്രധാന' പ്രവര്‍ത്തനങ്ങള്‍:

1. Care A Child ( അര്‍ഹതയുള്ള നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം , പുസ്തകങങള്‍, ചികിത്സ എന്നിവക്കുള്ള സഹായം)

2. Roof A Home. ( നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് പുര മേയാന്‍ സഹായം )

3. Rice For Needy.( അര്‍ഹതയുള്ള നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ അരി വിതരണം )

4. Grocery For X' Mas Week( ക്രിസ്തുമസ്സിനോടനുബന്ധിച്ച് ,അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള നിത്യോപയോഗസാധനങ്ങളുടെ വിതരണം)

5. Plastic Paper Management.

6. Waste Paper Management.

8. ഹോണസ്റ്റ് കോര്‍ണര്‍.



മാനേജ്മെന്റ്

കാര്‍മലീത്ത സന്യാസ സഭയുടെ (സി. എം.ഐ) കീഴിലുള്ള , തൃശ്ശൂ൪ ജില്ലയിലെ ദേവമാത കോര്‍പ്പറേറ്റ് എഡ്യുക്കേണല്‍ ഏജന്‍സി (D.C.E.A) ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.D.C.E.A മാനേജ്മെന്റിന്റെ കീഴില്‍ ,നിലവില്‍ 4 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റവ.ഫാ.Thomas chakkalamattath സി .എം.ഐ കോര്‍പ്പറേറ്റ് മാനേജറായും ,റവ.ഫാ.wilson kokkat സി .എം.ഐ ലോക്കല്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. കൊച്ചുറാണി ടീച്ചറും യു.പി. വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി.ഷീബ ടീച്ചറും ആണ്.

ഈ വിദ്യാലയത്തില്‍ നിന്ന് വിരമിച്ച അദ്ധ്യാപകര്‍

1. റവ. ഫാ. പോള്‍ പുല്ലന്‍ സി .എം.ഐ

2. റവ.ഫാ.ജോര്‍ജ് ചക്കാലക്കല്‍ സി .എം.ഐ

3. റവ.ഫാ.അഗസ്റ്റിന്‍ ഇല്ലിക്കല്‍ സി .എം.ഐ

4. ശ്രീ.കെ.കെ റപ്പായി മാസറ്റര്‍

5.തോമസ് (Office Staff)

6.ശ്രീമതി മറിയാമ്മ സക്കറിയാസ് ടീച്ചർ H M

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983 -1999 റവ. ഫാ. പോള്‍ പുല്ലന്‍ സി .എം.ഐ
04/01/96-31/05/96 റവ.ഫാ.ജോണ്‍.എ.പുല്ലോക്കാരന്‍ സി .എം.ഐ
1999 - 2000 റവ.ഫാ.പോളി മുരിങ്ങാത്തേരി സി .എം.ഐ
2000 - 2003 റവ.ഫാ.ജോര്‍ജ് ചക്കാലക്കല്‍ സി .എം.ഐ
2003-2016 ശ്രീമതി.മറീയാമ്മ സക്കറിയാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  • ഒന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം