അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം കാലം അതിൻ്റെ ചെപ്പിലൊളിപ്പിച്ച ഒരു കൊച്ച് അത്ഭുതം തന്നെയായിരുന്നു ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം. തീർത്തും അപരിചിതമായ ഒരു ഓൺലൈൻ പ്രവേശനോത്സവം !പ്രതിസന്ധികളെ പ്രതീക്ഷകളാക്കി മാറ്റുക എന്ന സന്ദേശമയിരുന്നു ഈ തവണത്തെ പ്രവേശനോത്സവം നമുക്ക് നൽകിയത്. ജൂൺ 1ന് നടന്ന സംസ്ഥാന തല പ്രവേശനോത്സവം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുകയുണ്ടായി. തുടർന്ന് സ്കൂൾ തല പ്രവേശനോത്സവവും നടത്തപ്പെട്ടു. പുതുമ കൊണ്ടും വ്യത്യസ്തത കൊണ്ടും സമ്പന്നമായ ഈ വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം അസംപ്ഷൻ എ.യു.പി സ്കൂളിലും ഗംഭീരമായി നടത്തപ്പെട്ടു. ബഹു. ബത്തേരി MLA ശ്രീ. ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം നടത്തുകയുണ്ടായി. ബഹുമാന്യനായ മുൻസിപ്പൽ ചെയർമാൻ ശ്രീ. രമേശൻ, മാനേജർ റവ. ഫാ. ജയിംസ് പുത്തൻപുര, വാർഡ് കൗൺസിലർ ശ്രീമതി നിഷ ടി. എബ്രാഹം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ബഹു. ഹെഡ്മാസ്റ്റർ ശ്രീ. വർക്കി N.M കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി. തുടർന്ന് ഓരോ ക്ലാസ്സിലും ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി നടത്തപ്പെടുകയുണ്ടായി. പരിസ്ഥിതി ദിനം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കഠിനമായ ദുരിതം പേറുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റ ആവശ്യകതയെ ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി വരവായി. പരിസ്ഥിതി ദിനാചരണം വിദ്യാലയങ്ങളിൽ അന്യമായ ഈ വർഷം, വിദ്യാർത്ഥികൾ വീടുകളിൽ പരിസ്ഥിതി ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടു തന്നെ പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. ഓരോ വിദ്യാർത്ഥികളും കുടുംബാംഗങ്ങളോടൊത്ത് പുതിയ മരങ്ങൾ നടുകയും ക്ലാസ്സ് അദ്ധ്യാപകർ ഓൺലൈൻ മീറ്റിംങ് വഴി ഈ ദിനത്തിൻ്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഈ ദിനത്തെക്കുറിച്ചുള്ള കൂടുതൽ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഈ മീറ്റിംങ് അവസരമൊരുക്കി . ലോക സമുദ്രദിനം സമുദ്രങ്ങളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുക, സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ ശ്രദ്ധയിൽ കൊണ്ടുവരിക, ഇവയുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 1992 ൽ റിയോഡി ജനീറയിൽ നടന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ ആണ് ജൂൺ 8 സമുദ്ര ദിനമായി ആചരിക്കുവാൻ തീരുമാനമായത്. കാനഡയാണ് ഇത് ആദ്യമായി ആചരിച്ചത് . മാറി വരുന്ന കാലാവസ്ഥാ പരിസ്ഥിതിയിൽ സമുദ്രത്തിൻ്റ പ്രാധാന്യം കുട്ടികളെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അസംപ്ഷൻ എ.യു.പി സ്കൂളിലും സമുദ്രദിനം ആചരിക്കുകയുണ്ടായി. ക്ലാസ്സ് തല പ്രസംഗങ്ങൾ, പോസ്റ്റർ നിർമ്മാണം തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഈ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തപ്പെട്ടു. ഡോക്ടേഴ്സ് ഡേ 2019 മാർച്ച് മുതൽ ലോകം ഒരു പുതിയ പോരാട്ടത്തിലായിരുന്നു, കോവിഡിനെതിരെയുള്ള പോരാട്ടം. ഈ പോരാട്ടത്തിൽ മുന്നണി പോരാളികളായി പോരാടിയവരിൽ മുൻപന്തിയിൽ ഉള്ളവരായിരുന്നു ഡോക്ടേഴ്സ്. ഇവരെ പ്രത്യേകമാം വിധം ആദരിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ് എന്നുള്ള ബോധ്യത്തോടെയാണ് ഈ ദിനം അസംപ്ഷൻ എ.യു.പി. എസ് ആചരിച്ചത്. രണ്ട് തരത്തിലുള്ള ഓൺലൈൻ മത്സരങ്ങൾ ഈ ദിനവുമായി ബന്ധപ്പെട്ട് നടത്തപ്പെടുകയുണ്ടായി. തങ്ങളെ ഏറെ സ്വാധീനിച്ച ഡോക്ടേഴ്സിനുള്ള കത്ത് എഴുത്ത് മത്സരവും, ആശംസാകാർഡ് മത്സരവുമാണ് നടത്തപ്പെട്ടത്. ഈ രണ്ട് മത്സരത്തിലും ധാരാളം കുട്ടികൾ പങ്കെടുക്കുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ ഡിജിറ്റൽ ട്രോഫി നൽകി അനുമോദിക്കുകയും ചെയ്തു. ഇത് കുട്ടികളിൽ ഡോക്ടേഴിനോട് കൂടുതൽ ആദരവ് ഉളവാകുവാൻ ഇടയായി. ഓസോൺ ദിനാഘോഷം ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയുടെ സംരക്ഷണത്തിൻ്റെ, പ്രാധാന്യം നാളെയുടെ കാവലാളുകൾ ആകേണ്ട ഇന്നത്തെ വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനായി ഓസോൺ ദിനാഘോഷം വ്യത്യസ്തമായി ആചരിക്കുകയുണ്ടായി. പൂക്കോട് വെറ്റിനറി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ Dr. ജോൺ എബ്രാഹം പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ഡീസൽ ഉണ്ടാക്കുന്നതെങ്ങനെയെന്നും ഓസോൺ സംരക്ഷണത്തിൻ്റ ആവശ്യകതയെക്കുറിച്ചും വെബിനാർ നടത്തപ്പെടുകയുണ്ടായി. കൂടാതെ ഓസോൺ സംരക്ഷണം വിളിച്ചോതുന്ന പോസ്റ്റർ മത്സരവും നടത്തപ്പെട്ടു. ഹിരോഷിമ, നാഗസാക്കി ദിനം ആയുധം കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് തോൽപ്പിക്കേണ്ടത് എന്ന മഹത് സന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് Assumption എ .യു.പി സ്കൂളിലെ കുഞ്ഞു കുരുന്നുകൾ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താധിഷ്ഠിത പരിപാടി നടത്തി. കോവിഡ് അതിജീവന കാലമായതിനാൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് സംവിധാനം ആയതിനാലും ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താ സംപ്രേഷണം ഒരുക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്തു കൊണ്ട് മുഴുവൻ കുട്ടികളിലേക്കും എത്തിച്ചു. ഹിരോഷിമ നാഗസാക്കി ചരിത്രത്തിലെ ഓരോ ഏടും വിട്ടുപോകാതെ ആൻ തെരേസയും ടീമും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. സമാധാനത്തിന്റെ സഡോക്കോ പക്ഷികൾ ഓരോ കുഞ്ഞു മുറ്റത്തും ചിറകുവിരിച്ചു പറന്നുയർന്നു. എൽപി യുപി വിഭാഗം കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന വീഡിയോ, ഫോട്ടോ പ്രദർശനം ഒരുക്കി, ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ജോയ്സി ടീച്ചർ കുട്ടികൾക്കായി സന്ദേശം നൽകി. ചാന്ദ്രദിനം ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഓൺലൈൻ ചാന്ദ്രദിന ആഘോഷങ്ങൾ നടത്തപ്പെട്ടു. എൽപി, യുപി വിഭാഗം കുട്ടികൾക്കായി വാർത്താവായന, ചാന്ദ്രദിനപതിപ്പ്, കൊളാഷ്, കവിതാരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി അനുമോദിച്ചു. ചാന്ദ്ര ദിന ആഘോഷം മുഴുവൻ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അന്നേ ദിവസം നടന്ന പരിപാടികളുടെ വീഡിയോ തയ്യാറാക്കുകയും അവ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. മത്സര വിജയികൾക്ക് പ്രത്യേക അനുമോദന പോസ്റ്റർ തയ്യാറാക്കി നൽകി. ഓണാഘോഷം ഐശ്വര്യത്തിൻെറയും സമൃദ്ധിയുടെയും സാഹോദര്യത്തിൻ്റയും ആഘോഷമായ ഓണം കോവിഡ് പ്രതിസന്ധി മൂലം വീടിൻ്റെ അകത്തള ങ്ങളിലായിരുന്നുവെങ്കിലും ഓണം മനോഹരമാക്കുവാൻ കുട്ടികൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പരിശ്രമിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളുമൊക്കെയായി 2021 ലെ 'വീട്ടിലെ ഓണം ' മനോഹരമാക്കി. ഓരോരുത്തരും അവരവരുടെ വീടുകളിലെ ഓണപ്പൂക്കളത്തിൻ്റെയും ഓണസദ്യയുടെയും ഓണക്കളികളുടെയും എല്ലാം വീഡിയോസും ഫോട്ടോസും ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഓണപ്പാട്ട് മത്സരം ക്ലാസ്സ് തലത്തിൽ നടത്തപ്പെടുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയതു . ഓണാത്തിൻ്റ തനിമ ചോരാതെ കഴിക്കുന്ന വിധത്തിൽ ആഘോഷിക്കുവാൻ എല്ലാവരും പരിശ്രമിച്ചു. അധ്യാപക ദിനാഘോഷം വിദ്യാർത്ഥികളില്ലാതെയുള്ള കലാലയ അകത്തളങ്ങൾ അധ്യാപക ദിനാഘോഷത്തിന് ഉതകുന്നത് അല്ലായിരുന്നുവെങ്കിലും കഴിയുന്ന വിധത്തിൽ അധ്യാപക ദിനാലോഷം നടത്തുവാൻ എല്ലാവരും ശ്രദ്ധിച്ചു. ഓരോ ക്ലാസ്സിൽ നിന്നും ഉള്ള വിദ്യാർത്ഥി പ്രതിനിധികൾ തങ്ങളുടെ സന്ദേശവും പൂച്ചെണ്ടും കൈമാറുകയും അതിന്റെ വീഡിയോ തയ്യാറാക്കുകയും സ്കൂൾ മാനേജർ, PTA പ്രസിഡൻ്റ, MPTA പ്രസിഡൻ്റ തുടങ്ങിയവർ ആശംസാ വീഡിയോകൾ തയ്യാറാക്കി നൽകുകയും ചെയ്തു കൊണ്ട് എല്ലാവരും തങ്ങൾക്ക് കഴിയുന്ന വിധത്തിൽ ഈ ദിനം മനോഹരമാക്കാൻ പരിശ്രമിച്ചു. ഗാന്ധി ജയന്തി നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ന്തകൾക്കും ആശയങ്ങൾക്കും പ്രാധാന്യം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ 2 ഏറ്റവും സമുന്നതമായി ആചരിക്കുന്നതിൻ്റെ ഭാഗമായി അസംപ്ഷൻ എ.യു.പി സ്കൂളിൽ 7 day ചലഞ്ച് നടത്തപ്പെടുകയുണ്ടായി. ഓരോ ദിവസവും ഗാന്ധിജിയുടെ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ നൽകി. കുട്ടികളെല്ലാം വളരെ ആവേശത്തോടെ ഈ ചലഞ്ചിൽ പങ്കെടുത്തു. 6 കുട്ടികൾ എല്ലാ ദിവസത്തെയും ചലഞ്ച് കൃത്യമായി പൂർത്തിയാക്കി വീഡിയോകൾ അയച്ചു തന്നു. ഇതൊരു വ്യത്യസ്തത നിറഞ്ഞ ദിനാചരണമായി ഏവർക്കും അനുഭവപ്പെട്ടു. ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം സുൽത്താൻബത്തേരി മുൻസിപ്പാലിറ്റി 2020- 21 വർഷത്തെ പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി assumption യുപി സ്കൂളിന് നിർമ്മിച്ചു നൽകിയ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ ശ്രീ. ടി.കെ രമേശ് നിർവഹിച്ചു. വിദ്യാകിരണം പദ്ധതി ഡിജിറ്റൽ ക്ലാസ്സുകളുടെ മുന്നേറ്റത്തിൽ ഒപ്പം പിടിച്ചു നിൽക്കാൻ കഴിയാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് കൈതാങ്ങായി സർക്കാർ കൂടെ നിന്നപ്പോൾ; നമ്മുടെ സ്കൂളിലെ 13 വിദ്യാർത്ഥികൾക്കും വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്പ്ടോപ്പ് ലഭിക്കുകയുണ്ടായി . അതിൻ്റ വിതരണോദ്ഘാടനം ബത്തേരി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോം ജോസ് അവറുകൾ നിർവ്വഹിക്കുകയുണ്ടായി. പിന്നീട് ഇതിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും ലാപ്ടോപ്പ് കൃത്യമായി വിതരണം ചെയ്തു. വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് കൂടുതൽ കരുതൽ എന്ന നിലയിൽ ബത്തേരി മുൻസിപ്പാലിറ്റി മേശയും കസേരയും നൽകുകയും ചെയ്തു. ഇതിൻ്റെ ഉദ്ഘാടനം അദ്ധ്യാപികയും കട്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീമതി നിഷ ടി. എബ്രാഹം നിർവ്വഹിച്ചു. Queen of Assumption contest മാർച്ച് 8 ,അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ അവസരങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഓർമ്മിപ്പിക്കാൻ ഒരു ദിനം. ഈ ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുവാൻ അസംപ്ഷൻ സ്കൂളിന് സാധിച്ചു. ഏഴാം ക്ലാസ്സിലെ പെൺകുട്ടികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തി. ഓരോ ക്ലാസ്സിൽ നിന്നും നടത്തിയ മത്സരത്തിലെ മികവുറ്റ 2 പേർ വീതം സ്കൂൾ മത്സരത്തിനായി തിരഞ്ഞെടുത്തു. നാല് റൗണ്ടുകളിലായി നടന്ന മത്സരം കാണികളിൽ വളരെ ആവേശം ജനിപ്പിച്ചു. അവസാന റൗണ്ടിൽ നല്ല പെർഫോമൻസ് കാഴ്ച്ച വച്ച അൽന എൽസിനെ Queen ആയി തെരഞ്ഞെടുത്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ എൻ.എം വർക്കി സാർ വിജയിയെ വിജയകിരീടം അണിയിച്ചു .
}} |