പിണറായി ജി.വി ബേസിക് യു.പി.എസ്

19:58, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14366 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

പിണറായി ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ : കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

            കണ്ണൂർ ജില്ലയിൽപ്പെട്ട  പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ. കൂടുതൽ വായിക്കുക    

പാഠ്യേതര പ്രവർത്തനങ്ങൾ

         ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത.കൂടുതൽ വായിക്കുക 

ദിനാചരണങ്ങൾ

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ  ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തി. കുട്ടികൾ വീട് പരിസരങ്ങളിൽ വൃക്ഷത്തൈ നടുകയും ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.

സമുദ്ര ദിനം

അധ്യാപകരുടെ നേതൃത്വത്തിൽ സമുദ്ര ദിനം ആഘോഷിച്ചു. ചിത്രരചന, മത്സ്യങ്ങളുടെ പേര് എഴുതൽ, മത്സ്യ ത്തിന്റെ ചിത്രം വരക്കൽ, പോസ്റ്റർ, ക്വിസ്മത്സരം, കുറിപ്പ് തയ്യാറാക്കൽ

ബാലവേല വിരുദ്ധ ദിനം

അന്തർദേശീയ ബാലവേല വിരുദ്ധ ദിനം ആയി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ അഡ്വക്കേറ്റ് ബിന്ദു ബോധവൽക്കരണ ക്ലാസ് നടത്തി.മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസിലെ കുട്ടികൾ പോസ്റ്റർ തയ്യാറാക്കു ക്ലാസ് whatsapp ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു

ജൂൺ 14 ലോക രക്തദാതൃ ദിനം

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ രോഗ രക്തദാന ദിനം ആഘോഷിച്ചു. ഓൺലൈൻ ക്വിസ് പോസ്റ്റർ രചന എന്നിവ നടത്തി

വായനാപക്ഷാചരണം

19/6/2021 മുതൽ 5/7/2021 വരെ വായനാപക്ഷാചരണം നടത്തി.വായനാദിനത്തോടനുബന്ധിച് പ്രശസ്ത കവി കൽപ്പറ്റ നാരായണൻ സർഗ്ഗവേദി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട ആശംസ അറിയിക്കുകയും ചെയ്തു.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ലൈബ്രറി ഒരുക്കൽ,അക്ഷര വൃക്ഷം ഷം, അക്ഷര കേളിഗ്രഹം ,വായനാമത്സരം ,മഹത്‌വചനം ശേഖരണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ , പ്രാദേശിക വിവരശേഖരണം , പ്രാദേശിക എഴുത്തുകാരെ കണ്ടെത്തൽ ,ക്വിസ് മത്സരം ,ഡിജിറ്റൽ കുടുംബമാസിക തയ്യാറാക്കൽ, മഹത് ഗ്രന്ഥങ്ങളുടെ പാരായണം, പത്രം തയ്യാറാക്കൽ ,എന്നെ സ്വാധീനിച്ച കഥാപാത്രം , പോസ്റ്റർ രചന പ്രവർത്തനങ്ങൾ നടന്നു.മുഴുവൻ രക്ഷിതാക്കളുടെ സഹകരണം കൊണ്ട് വായനാപക്ഷാചരണം ഭംഗിയായി നടത്താൻ കഴിഞ്ഞു.

മാനേജ്‌മെന്റ്

  • ശ്രീ കുഞ്ഞപ്പ ഗുരിക്കൾ -സ്ഥാപകനും ആദ്യത്തെ മാനേജരും
  • ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി എന്നിവരാണ് തുടർന്നുളള മാനേജർമാർ
  • ഇപ്പോഴത്തെ മാനേജർ ശ്രീ ആർ ഭാസ്ക്കരൻ

ചിത്രശാല

 
ശിശു ദിനം


 
പരിസ്ഥിതി ദിനം
 
ചാന്ദ്ര ദിനം


മുൻസാരഥികൾ

 
രാജേശ്വരി ടീച്ചർ
 
ജയൻ മാഷ്
 
പുഷ്പ ടീച്ചർ
 
പ്രേമ ടീച്ചർ










പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണ്ണൂരിൽ നിന്ന് - മമ്പറം - പിണറായി - തലശ്ശേരി  റോഡ് - കമ്പൗണ്ടർ ഷോപ്പ്  ഗണപതി വിലാസം ബി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു
  • കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി - മമ്പറം - കമ്പൗണ്ടർ ഷോപ്പിൽ ഗണപതി വിലാസം സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.
  • വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.

{{#multimaps:11.804584, 75.493118|width=800px|zoom=17}}