2018-19ലെ ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങൾ
44046-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44046 |
യൂണിറ്റ് നമ്പർ | LK/2018/44046 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | ആരോമൽ കെ ആർ |
ഡെപ്യൂട്ടി ലീഡർ | അക്ഷയ് എസ് എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി പി ആർ പ്രജിത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി ശ്രീദേവി വി |
അവസാനം തിരുത്തിയത് | |
07-03-2022 | Vpsbhssvenganoor |
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ൽനടപ്പിലാക്കിയ ലിറ്റിൽ കൈറ്റ് സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിർവ്വഹിച്ചു വി പി എസും ലിറ്റിൽ കൈറ്റ് സ് തങ്ങളുടെ ഭാഗമാക്കിയിരിക്കുന്നു. അഭിരുചി പരീക്ഷ നടത്തി ഒൻപതാം ക്ലാസ്സിലെ 35 പേരടങ്ങുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.
സ്കൂൾ തല സമിതി യോഗം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല സംഘാടനവും പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ സ്കൂൾതലസമിതി യോഗം 8-6-18 ന് നടന്നു. കുട്ടികളുടെ പ്രതിനിധികളായി ആരോമൽ കെ ആറിനെയും അക്ഷയ് എസ് എസിനേയും തിരഞ്ഞെടുത്തു. ശ്രീമതി ശ്രീദേവി , ശ്രീമതി പി ആർ പ്രജിദ എന്നിവരാണ് കൈറ്റ് മിസ്ട്രസുമാർ.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ഭരണ നിർവ്വഹണ സമിതി
പ്രിലിമിനറി ക്യാമ്പ്
ബാലരാമപുരം സബ്ജില്ലാ ഐ ടി കോ ഓർഡിനേറ്റർ ശ്രീമതി ജലജ ടീച്ചറിന്റെ നേത്യത്വത്തിൽ ജൂൺ 2 ന് നടന്ന പരിശീലനത്തേടു കൂടി 2018 - 19 അധ്യയന വർഷത്തിലെ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിസിന്റെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കുകയുണ്ടായി.
യൂണിറ്റു തല പരിശീലനം
കൈറ്റ് മിസ്ട്രസ്സുമാരുടെ നേതൃത്ത്വത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.
അനിമേഷൻ
അനിമേഷൻ ക്ലാസ്സായിരുന്നു ആദ്യം. ടുപ്പി ട്യൂബ് ഡെസ്ക് എന്ന സോഫ്റ്റുവെയറാണ് പരിചയപ്പെട്ടത്. അനിമേഷൻ പ്രവർത്തനങ്ങൾക്ക് ട്വീനീങ്, എക്സ്റ്റെൻഡ് തുടങ്ങിയ ടൂളുകൾ പുതുമ നൽകി. . അനിമേഷൻ ചിത്രങ്ങൾ ഇങ്ക്സ്കേപ്പ്, ജിമ്പ് എന്നിവയിലൂടെ വരയ്ക്കാൻ പഠിച്ചു.
എക്സ്പേർട്ട് ക്ലാസ്സ്
ആനിമേഷനെ കുറിച്ച് ആധികാരികമായി കുട്ടികൾക്ക് അറിവു കൊടുക്കാൻ ഞങ്ങളുടെ സ്കൂളിലെ തന്നെ ഹയർ സെക്കന്ററി അധ്യാപകനായ സുരേഷ് കുമാർ സാറിനെ ചുമതലപ്പെടുത്തി. അനിമേഷന്റെ വിഭിന്ന തലകൾ 28-7-18 ശനിയാഴ്ച സാർ കുട്ടികൾക്ക് പകർന്നു കൊടുത്തു.
സ്കൂൾ തല ക്യാമ്പ്
2018 - 19 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളോടനുബന്ധിച്ച് 4-8 - 18 ന് സ്കൂൾ തല ക്യാമ്പു നടന്നു. അനിമേഷൻ സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നടന്നത്. ഓപ്പൺ ഷോട്ട് വീഡിയോ, ഒഡാസിറ്റി എന്നീ സോഫ്റ്റുവെയറുകൾ പരിചയപ്പെട്ടു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജുറൈജ്, ബിനോയ്, ആരോമൽ, ഹാഷിം ഖാൻ എന്നിവരെ സബ് ജില്ലയിലേയ്ക്ക് അനിമേഷനു വേണ്ടി തിരഞ്ഞെടുത്തു. പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ്, ഇൻഷാദ്, ഹാഫിസ്, ശരത് എന്നിവർ സബ് ജിലയിലത്തേയ്ക്ക് യോഗ്യരായി.
മലയാളം കമ്പ്യൂട്ടിങ്
മലയാളം കമ്പ്യൂട്ടിങ് എങ്ങനെ, വിവിധയിനം ഫോണ്ടുകൾ, മാഗസീൻ നിർമ്മാണ ഘടന എന്നിവയാണ് ഈ യൂണിറ്റിലൂടെ പരിചയപെത്. സൂര്യേ തേജസ് എന്ന് ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി. സ്കൂൾ വിക്കിയിൽ അപ്‌ലോഡു ചെയ്തു.
സ്ക്രാച്ച് ട, ചാ ഗ്രാമിങ്, മെ ബൈൽ ആപ്പ്, ബോട്ടിക്സ്, ഇന്റർനെറ്റ് വിവര ശേഖരങ്ങൾ, ൈ പത്തൺ, ഇലക്ട്രോണിക്സ് തുടങ്ങിയ യൂണിറ്റുകളുട : സമഗ്രമായ ഒരു ധാരണ തുടർന്നുള്ള ക്ലാസ്സുകളിൽ നേടി.