കരുവണ്ണൂർ ജി യൂ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരുവണ്ണൂർ ജി യൂ പി എസ്
വിലാസം
കരുവണ്ണൂർ

കരുവണ്ണൂർ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2651470
ഇമെയിൽgupskaruvannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47650 (സമേതം)
യുഡൈസ് കോഡ്32040100608
വിക്കിഡാറ്റQ64552306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനടുവണ്ണൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധൻ കെ
പി.ടി.എ. പ്രസിഡണ്ട്രാജു കെ വി
എം.പി.ടി.എ. പ്രസിഡണ്ട്സജിത കെ ടി
അവസാനം തിരുത്തിയത്
09-02-2022Radhan K


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ പെട്ട കരുവണ്ണുർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കരുവണ്ണൂരിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നതിനു വേണ്ടി 1925ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയിരുന്ന കണ്ടമ്പത്ത് പുതിയേടത്ത് മായൻ സാഹിബും പുതുശ്ശേരി കോവുണ്ണി നായരും മുൻകൈ എടുത്തതിന്റെ ഫലമായാണ് സ്കൂളിന് അനുമതി ലഭിച്ചത്. മുതുവംവെള്ളി പറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി ആയിരുന്നു ക്ലാസ് ആരംഭിച്ചത്. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. 1925 മുതൽ അഞ്ചു വർഷക്കാലം ചന്തു മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ.

താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ, പുതുശ്ശേരി കോവുണ്ണിനായർ കുന്നത്ത് പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അതോടെ കുന്നത്ത് സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടു തുടങ്ങി. മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന് പിന്നീട് ഈ വിദ്യാലയം വിട്ടുകൊടുത്തു. കോവുണ്ണിനായർക്ക് ശേഷം നാഗത്ത് അപ്പു നായർ, മാലതി അമ്മ, കാർത്ത്യായനി അമ്മ എന്നിവർ ചേർന്നു ഉടമസ്ഥാവകാശം വിലയ്ക്കുവാങ്ങി.

ഈ വിദ്യാലയം ഒരു യുപി സ്കൂളായി ഉയർത്തുക എന്നുള്ളത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. ഇതിനായി പുതുശ്ശേരി വിശ്വൻ നായർ പ്രസിഡണ്ടായി സ്പോൺസർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കെ. സി ചാത്തുക്കുട്ടി, കോഴിക്കാവിൽ ഭാസ്കരൻ മാസ്റ്റർ എന്നിവരിൽനിന്നും സൗജന്യ വിലയ്ക്ക് സ്ഥലം വാങ്ങി നാല് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമിച്ചു. നിരന്തരമായ ശ്രമത്തിന്റെ ഫലമായി താൽക്കാലിക അംഗീകാരത്തോടെ 1983 ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആരംഭത്തോടുകൂടിയാണ് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടത്. 1998- 99 വർഷത്തിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിലവിലുള്ള കെട്ടിടത്തിന്റെ താഴെ നില നിർമിച്ചു. വടകര പാർലമെന്റ് അംഗം പ്രൊഫ എ. കെ പ്രേമജത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2000-01 വർഷത്തിൽ ഒന്നാം നിലയുടെ നിർമാണവും പൂർത്തിയായി. അതോടെയാണ് രണ്ടു വ്യത്യസ്ഥ സ്ഥലങ്ങളിലി നടന്നു വന്ന സ്കൂളിന്റെ പ്രവർത്തനത്തിന് മാറ്റം വരുത്താൻ കഴിഞ്ഞത്. ഇതിന്റെ പിന്നിൽ അധ്യാപക രക്ഷാകർതൃ സമിതിയുടേയും നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും അതി കഠിനമായ പരിശ്രമം ഉണ്ടായിട്ടുണ്ട് എന്നത് നന്ദിപൂർവം സ്മരിക്കുന്നു.


പ്രധാനാധ്യാപകർ

പേര് കാലയളവ്
ചന്തു മാസ്റ്റർ 1925 1930
വി.പി. നാരായണൻ നമ്പ്യാർ < 1950 ആഗസ്റ്റ്
കെ. പി. ബാലകൃഷ്ണൻ നായർ < 1958 സെപ്റ്റംബർ 23.02.1959
കെ ഗോപാലക്കുറുപ്പ് < 1966 സെപ്റ്റംബർ 25.10.1966
എം. പി. കേളു നായർ < 1968 മെയ് 31.03.1969
എ. അരുമ 01.04.1969 31.03.1971
എ. മാധവി 01.04.1971 31.03.1980
എം പി ബാലകൃഷ്ണൻ നായർ 06.06.1980 04.08.1980
എം. കുഞ്ഞിക്കണാരൻ നായർ 23.09.1980 01.06.1985
സെബാസ്റ്റ്യൻ ഫ്രാൻസിസ് 01.06.1985 03.06.1986
കെ. ടി. ബാലകൃഷ്ണൻ നായർ 05.06.1986 31.03.1990
കെ. കെ. വാസു (ടീച്ചർ ഇൻ ചാർജ്) 01.04.1990 03.06.1990
കെ. കെ ഫക്രുദ്ദീൻ 04.06.1990 03.07.1991
കെ. ഐ. കൃഷ്ണൻ നമ്പൂതിരി 12.06.1991 03.06.1992
ടി. എച്ഛ്. നാരായണൻ 03.07.1992 08.06.1993
സി. മുഹമ്മദ് 25.06.1993 18.02.1994
പി. എം. ശ്രീധരൻ 21.02.1994 06.06.1994
കെ. നാരായണൻ നമ്പൂതിരി 06.06.1994 12.07.1994
കെ. പി. കേളുക്കുട്ടി 12.07.1994 05.06.1995
എം. ദിവാകരക്കുറുപ്പ് 05.06.1995 31.03.1998
എൻ. കെ. ഗംഗാധരൻ നായർ (ടീച്ചർ ഇൻ ചാർജ്) 01.04.1998 03.06.1998
കെ. പി. ബാലകൃഷ്ണൻ 03.06.1998 31.03.2002
പി കെ ഗോപാലകൃഷ്ണൻ (ടീച്ചര ഇൻ ചാർജ്) 01.04.2002 04.06.2002
എം വി ബാലൻ 05.06.2002 31.03.2003
സി രാമകൃഷ്ണൻ (ടീച്ചർ ഇൻ ചാർജ്) 01.04.2003 11.06.2003
സി മാധവൻ നമ്പ്യാർ 11.06.2003 31.05.2004
ആലി കെ പി 01.06.2004 31.05.2006
കെ അബ്ദുള്ള 01.06.2006 31.03.2011
കെ ടി വസന്ത (ടീച്ചർ ഇൻ ചാർജ്) 01.04.2011 07.06.2011
സി കെ പ്രദീപൻ 08.06.2011 15.05.2013
ശൈലജ വി ആർ 22.05.2013 02.06.2017
ബാബുരാജ് എം 02.06.2017 31.05.2020
ലക്ഷ്മി പാലിയോട്ടിൽ 24.06.2020 30.06.2021
വിജയകുമാരി ടി വി (ടീച്ചർ ഇൻ ചാർജ്) 01.07.2021 31.08.2021
രാധൻ കെ 01.09.2021

കൂടുതൽ വായിക്കാൻ

ഭൗതിക സൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള ക്ലാസുകളിലായി നിലവിൽ 444 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ രണ്ടു പ്രധാന കെട്ടിടങ്ങളിലായി ഓഫീസ് മുറി കൂടാതെ 15 ക്ലാസ് മുറികളാണുള്ളത്. അതിൽ ഒന്ന് കമ്പ്യൂട്ടർ ലാബായി ഉപയോഗിക്കുന്നു. കെട്ടിട സൗകര്യമില്ലാത്തതിനാൽ പ്രീ പ്രൈമറി വിഭാഗം ക്ലസ്റ്റർ റിസോഴ്സ് സെന്ററിനായി അനുവദിച്ച മുറിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

നിലവിലുള്ള അധ്യാപകർ
1 രാധൻ.കെ
2 രാജാമണി. പി
3 രമ കെ. കിഴക്കയിൽ
4 പ്രമീള എൻ. കെ
5 അമ്മത്കുട്ടി എൻ
6 ദീപ കെ. കെ
7 ശാന്ത എ
8 ശാനിബ പി
9 ബിസ കെ. ടി
10 രജിത വി. പി
11 ശ്രീജിന വി.പി
12 രാഗിണി ഇ
13 റീന ചാലിൽ
14 സുബൈദ പി.കെ
15 അനീസ പി
16 മനോജ് കുമാർ
17 നസീമ പി
18 വർഗീസ് ആർ എം (ഓഫീസ് അറ്റന്റന്റ്)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=കരുവണ്ണൂർ_ജി_യൂ_പി_എസ്&oldid=1636072" എന്ന താളിൽനിന്ന് ശേഖരിച്ചത്