എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജൂൺ 5 ലോക പരിസ്ഥിതി ദിനം 2021
പരിസ്ഥിതിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്താനും, പുതിയ തലമുറയിൽ പരിസ്ഥിതി സ്നേഹം വളർത്താനും ഉദ്ദേശിച്ച് ഈ വർഷവും നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം ഓൺലൈനായി സംഘടിപ്പിച്ചു.പതിവുപോലെ എല്ലാ വിദ്യാർത്ഥിനികളും വീടുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.ഈ വർഷത്തെ പരിസ്ഥിതി ദിന വിഷയമായ 'പരിസ്ഥിതി പുനസ്ഥാപനം ' എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഓൺലൈനായി പരിസ്ഥിതി ദിന ക്വിസും നടത്തി.
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
രായഭേദമന്യേ എല്ലാവരിലും വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് ലഹരി മരുന്നുപയോഗം'. ലഹരി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദൂഷ്യ ഫലങ്ങളെക്കുറിച്ച് നമ്മുടെ പുതു തലമുറയെ ബോധവൽക്കരിക്കുന്നതിനും ഇത്തരം ആ സക്തികളിൽ നിന്ന് അകന്നു നിൽക്കാൻ പ്രേരിപ്പിക്കുന്നതിനും എല്ലാവർഷവും ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു. അന്നേ ദിവസംക്ലാസുകളിൽ രാവിലെ ഓൺലൈൻ അസംബ്ലി നടത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.
ജൂലൈ 21 ചാന്ദ്രദിനം
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്ക് എല്ലാവർഷവും ജൂലൈ 21 ന് ചാന്ദ്ര ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിൽ ആദ്യ ചാന്ദ്രയാത്രയുടെ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ചന്ദ്രദിനം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു.ചാന്ദ്രദിന ക്വിസ്, ചന്ദ്രദിനപ്പതിപ്പ് ,റോക്കറ്റ് നിർമ്മാണം, അമ്പിളിമാമന് കത്ത് തുടങ്ങിയവയായിരുന്നു പരിപാടികൾ
വായനാദിനം
'വായിച്ചു വളരുക ചിന്തിച്ചു ഉദ്ബുദ്ധരാകുക' എന്ന പ്രമാണത്തിലൂന്നി വായനയെ മഹത്വവത്കരിച്ച ശ്രീ.പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് മലയാളികൾ വായന ദിനം ആചരിക്കുന്നു. ഗ്രന്ഥശാലകൾ അറിവിന്റെ നിറകുടങ്ങളായും പുസ്തകങ്ങളെ ഉത്തമ ചങ്ങാതിമാരായും വായനയെ വൈജ്ഞാനികതയുടെ അനന്തവിഹായസ്സിലേക്ക് കൈപിടിച്ച് നടത്തുന്ന ഗുരുനാഥന്മാരായും കാണുന്ന ഒരു പുതു തലമുറയാണ് വായനാദിനത്തിൽ വിഭാവനം ചെയ്യുന്നത്. ലൈബ്രറി സാധ്യതകൾ പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്കു നൽകുകയുണ്ടായി വായനാകുറിപ്പ്,കഥാരചന കവിതാ രചന,ക്വിസ് മത്സരം,കാർട്ടൂൺ രചന, കഥാപാത്രനിരൂപണം, പഴഞ്ചൊല്ല് ശേഖരണം, ലഘുലേഖ തയ്യാറാക്കൽ, പ്രസംഗ മത്സരം, കയ്യെഴുത്തുമാസിക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
വിദ്യാരംഗം
'വിദ്യാധനം സർവ്വധനാൽ പ്രധാനം' എന്ന ആപ്തവാക്യത്തിലൂന്നി കൊണ്ട് വിജ്ഞാനത്തിന്റെയും കലയുടെയും ലോകത്തേക്ക് ഒരു കൈത്തിരി ആയി പ്രവർത്തിക്കാൻ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.സർഗ്ഗ ശേഷിയുടെ ആദ്യ നാമ്പുകൾ സരസ്വതീക്ഷേത്ര നടയിൽ ഹരിശ്രീ കുറിച്ചുകൊണ്ട് താളലയ സമ്മിശ്രമായ കലാവിരുന്നുകളിലൂടെ കലയുടെ മാസ്മര ലോകത്തേക്ക് പിച്ച വെച്ച് നടത്താനുതകുന്ന പ്രവർത്തനങ്ങളിലൂടെയാണ് അധ്യയനവർഷത്തിലു ടനീളം വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചത്.നാടൻപാട്ട്, കഥ പറച്ചിൽ,കവിതചൊല്ലൽ, കഥാപ്രസംഗം, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
നവംബർ1കേരള പിറവി ദിനം
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രകീർത്തിക്കപ്പെടുന്ന കേരളം രൂപീകൃതമായത് 1956 നവംബർ ഒന്നിനാണ്. മലയാണ്മയുടെ മഹിമയും കേരളീയതയുടെ കരവിരുതും സമന്വയിപ്പിക്കുന്ന കേരളപ്പിറവിദിനം മലയാളികൾ സാഭിമാനം ആഘോഷിക്കുന്നു. കേരളത്തനിമയേയും മലയാളിത്തിളക്കത്തേയും പരിപോഷിപ്പിക്കുന്നതിന് വേണ്ടി കേരളപ്പിറവി ദിനത്തിൽ ഉപന്യാസം ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിതാരചന, കഥാരചന, ക്വിസ് മത്സരം, കവിതാലാപനം തുടങ്ങിയ പരിപാടികൾ സ്കൂളിൽ നടത്തുകയുണ്ടായി. മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്.