എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട് | |
---|---|
വിലാസം | |
ചടയമംഗലം ചടയമംഗലം പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഫോൺ | 0474 2478259 |
ഇമെയിൽ | svlps100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40224 (സമേതം) |
യുഡൈസ് കോഡ് | 32130200109 |
വിക്കിഡാറ്റ | Q105813753 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചടയമംഗലം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | മഞ്ചേഷ് കുമാർ റ്റി എസ് |
അവസാനം തിരുത്തിയത് | |
07-02-2022 | 40224schoolwiki |
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമായ ചടയമംഗലം പഞ്ചായത്തിലാണ് എസ് .വി .എൽ .പി .സ്കൂളിന്റെ ആസ്ഥാനം .ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം (ജടായു )സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ് .ചടയമംഗലം എന്നപേര് ജടായുമംഗലം എന്ന പേരിൽ നിന്നുമാണെന്നു വിശ്വസിക്കുന്നു .
1937 -ൽ പൂങ്കോട് ഭാഗത്തു ആരംഭിച്ച ഈ വിദ്യാലയം എൽപി ,യു പി ,എഛ് എസ് എന്നിവഒരുമിച്ചു നടത്താനുളള സ്‌ഥല പരിമിതി മൂലം ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തു കരയോഗം കെട്ടിടത്തിലേക്കു മാറ്റുകയാണുണ്ടായത് . അവിടെ നിന്നും മാറിയ ശേഷം ശ്രീമതി പൊന്നമ്മ,ശ്രീ ചന്ദ്രശേഖരൻ പിള്ള ശ്രീമതി ചെല്ലമ്മ ,ശ്രീ ആനന്ദൻ പിള്ള,ശ്രീ കൃഷ്‌ണപിള്ള ,ശ്രീമതി രുഗ്മിണിയമ്മ,ശ്രീമതി സുമ ,ശ്രീമതി ഗിരിജ ,ശ്രീമതി ഷൈലാബീവി എന്നിവർ ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ ശ്രീമതി ശ്രീജ ടീച്ചറാണ് ഈ സ്കൂളിന്റെ സാരഥി .ഇവരെക്കൂടാതെ ശ്രീ പുരുഷോത്തമൻപിള്ള ,ശ്രീമതിരത്നമ്മ ,ശ്രീമതിഭാർഗ്ഗവിയമ്മ, ശ്രീമതിസുമതിയമ്മ,ശ്രീമതിജാനമ്മ ,ശ്രീമതിജുമൈനത്‌ബീവി ,ശ്രീമതിനിഷാദേവി ,ശ്രീമതിസുഹറാബീവി ,ശ്രീരാമചന്ദ്രൻനായർ ,ശ്രീഷാഫി ശ്രീപ്രഭാകരൻനായർ ,ശ്രീഗോപൻ മുതലായവർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
പരിപാവനമായ ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തിലെ പ്പോലെ പതിനെട്ട് പടികൾ ചവിട്ടിക്കയറാൻ പറ്റുന്ന ശ്രീകുഞ്ഞയ്യപ്പ -ക്ഷേത്രം, ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം, ഹിന്ദുപുരാണത്തിലെ ശ്രീരാമന്റെ കാല്പാദം പതിഞ്ഞ സ്ഥലം ,ശ്രീരാമനും പത്‌നി സീതാദേവി താമസിച്ചിരുന്നുവെന്ന് തോന്നുന്ന അവശിഷ്‌ടങ്ങൾ ,ഹനുമാനും ജഡായുവും തമ്മിലുണ്ടായ സംഘര്ഷത്തിന്റെ ഫലമായിജടായുവിന്റെ കൊക്കുരഞ്ഞുരൂപപ്പെട്ട കുളം ,ശ്രീരാമക്ഷേത്രം ,പ്രസിസ്ഥമായ ഇത്തിക്കരയാർ ,ഇവയുടെയൊക്കെ സാന്നിധ്യംകൊണ്ട് ഈ പ്രദേശം ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക സാമൂഹിക വികസനത്തിന് ഈ സ്കൂളിന്റെ പങ്ക് നിസ്സീമമാണ് .
ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന സ്ഥാപനമാണ് എസ് വി എൽ പി എസ് പൂങ്കോട് . ഗുണമേന്മയുള്ള വിദ്യാഭാസപരിശീലനത്തിലൂടെ സാമൂഹികപ്രതിബ്ധതതയുള്ളതും മാനുഷികമൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവയിലൂടെ സാമൂഹികസാംസ്കാരികമുന്നേറ്റവും സാധ്യമാകുകയുമാണ് ഈ സ്കൂളിന്റെ ലക്‌ഷ്യം .
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി മുതൽ നാലാം സ്റ്റാൻഡേർഡ് വരെയാണ് ഈ സ്കൂളിൽ അധ്യയനമുള്ളത് എല്ലാ ക്ലാസ്സിനും വേണ്ട ക്ലാസ്സ്മുറികൾ ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം ,പാചകപ്പുര ആഹാരംകഴിക്കാനുള്ളസ്ഥലം ,ഓഫീസ് ,വിശാലമായ ആഡിറ്റോറിയം എന്നിവ ഈ സ്കൂളിലുണ്ട് .ഒരിക്കലും വറ്റാത്ത എപ്പോഴും തെളിനീർ മാത്രം തരുന്ന ഒരു കിണറും ഈ സ്കൂളിന്റെ പ്രത്യകതയാണ് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട് .സ്കൂളിന്റെ മുറ്റത്തു ചെറിയ കളിസ്ഥലവുമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീമതിപൊന്നമ്മ ,ശ്രീചന്ദ്രശേഖരൻപിള്ള ,ശ്രീമതിചെല്ലമ്മ ,ശ്രീആനന്ദൻപിള്ള ,ശ്രീകൃഷ്ണപിള്ള ,ശ്രീമതീരുഗ്മിണിയമ്മ ,ശ്രീമതിസുമ ,ശ്രീമതിസുമ ,ശ്രീമതിഗിരിജ ,ശ്രീമതിഷൈലാബീവി ,ശ്രീമതിരത്‌നമ്മ ,ശ്രീമതിഭാർഗ്ഗവിയമ്മ ,ശ്രീമതിസുമതിയമ്മ ,ശ്രീമതിജാനമ്മ ശ്രീമതിചെല്ലമ്മ ,ശ്രീപുരുഷോത്തമൻപിള്ള ,ശ്രീക്കുറുപ് ,ശ്രീഷാഫി ,ശ്രീരാമചന്ദ്രൻനായർ ,ശ്രീപ്രഭാകരൻനായർ ,ശ്രീമതിനിഷാദേവി ,ശ്രീമതിസുഹറ ,ശ്രീഗോപൻ .
നേട്ടങ്ങൾ
എല്ലാ വർഷവും എൽ എസ് എസ് സ്കോളർഷിപ്പിന് ഈ സ്കൂളിലെ കുട്ടികൾ അർഹരാകാറുണ്ട് .എല്ലാ വർഷവും
ഗണിതസമൂഹ്യശാസ്ത്രഗണിതമേളകളിൽ മികച്ച നേട്ടം കൈവരിക്കാറുണ്ട് .വിദ്യാരംഗം ,വിവിധക്വിസ് സ്പോർട്സ്
ചിത്രരചനാ മുതലയവയിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട് .ഈ വർഷം എല്ലാ കുട്ടികളും
കുടുംബമാഗസിൻ രൂപീകരണത്തിൽ പങ്കെടുക്കുകയും അത് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു.
ഓരോ കുട്ടിക്കും ഓരോ മാഗസിൻ ഈ വർഷത്തെ ഞങ്ങളുടെ തനതുപ്രവർത്തനമാണ് .അത് എല്ലാ കുട്ടികളും
എറ്റെടുത്തു ചെയ്യുന്നുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ.എൻ .രാധാകൃഷ്ണൻ ഡയറക്ടർ ഗാന്ധിസ്‌മൃതി ,രാജീവ് ഗാന്ധിസദ്ഭാവനഅവാർഡ് കിട്ടിയവ്യക്തി ആയിരത്തിൽപരം
പുസ്തകരചയിതാവ് ,ഗാന്ധി കിംഗ് പീസ് പ്രൈസ് ജേതാവ് .ശ്രീബാബുക്കുട്ടൻ സീനിയർ അദ്ധ്യാപകൻ ,ശ്രീഡോക്ടർകബീര്
ഡയറ്റ് അദ്ധ്യാപകൻ ,ശ്രീഹരി.വി.നായർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ,ശ്രീമതി ബിന്ദു പഞ്ചായത്ത് പ്രസിഡന്റ് ,
ഡോക്ടർ വിജേഷ് അസിസ്റ്റന്റ് സർജൻ ,ശ്രീമതി വീണ അഡ്വക്കേറ്റ് ,ശ്രീ എം എ റഹിം തഹസിൽദാർ ,ശ്രീഗോപൻ
ഡയറ്റ് അധ്യാപകൻ ,ശ്രീപ്രേമചന്ദ്രൻപിള്ള സെക്രട്ടേറിയറ്റ് അഡീഷണൽ സെക്രെട്ടറി മുതലായവർ .
വഴികാട്ടി
{{#multimaps:8.87132,76.86540 |zoom=13}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40224
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ