ഗവ എൽ. പി. എസ്. കോട്ടവട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ കൊട്ടാരക്കര ഉപ ജില്ലയിലെ കൊട്ടാവട്ടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ .എൽ പി എസ് കോട്ടവട്ടം .
| ഗവ എൽ. പി. എസ്. കോട്ടവട്ടം | |
|---|---|
| വിലാസം | |
കോട്ടവട്ടം കോട്ടവട്ടം പി.ഒ. , കൊല്ലം - 691322 , കൊല്ലം ജില്ല | |
| സ്ഥാപിതം | 04 - 06 - 1951 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskottavattom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39212 (സമേതം) |
| യുഡൈസ് കോഡ് | 32130700511 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | കൊട്ടാരക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | പത്തനാപുരം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 27 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദിവാകരൻ എ |
| പി.ടി.എ. പ്രസിഡണ്ട് | കല |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 39212hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കോട്ടവട്ടം എന്ന ഗ്രാമത്തിലാണ് ജി എൽ പി എസ് കോട്ടവട്ടം വിദ്യാലയം. ചരിത്രപരമായും, ഐതീഹ്യപരമായും പെരുമയേറുന്ന നാടാണിത് . മലയാള സാഹിത്യത്തിൻറെ പൊൻതൂവലായിമാറിയ പ്രിയ എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ ജന്മനാടാണിത് .വയലേലകൾ കൊണ്ട് സമൃദ്ധമായ നാടാണിത് . ധാരാളം കലാകായിക താരങ്ങളെ വാർത്തെടുത്ത നാടാണ് കോട്ടവട്ടം .
കൊട്ടാരക്കര ബി ആർ സി യുടെ പരിധിയിൽ വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ കോട്ടവട്ടത്തിന്റെ തിലകക്കുറിയായി സ്ഥിതിചെയ്യുന്ന ജി എൽ പി എസ് കോട്ടവട്ടം 1951 ഇൽ സ്ഥാപിതമായി . നമ്മുടെ ഈ സരസ്വതി ക്ഷേത്രം ഇപ്പോൾ 71 വർഷം പിന്നിട്ടിരിക്കുകയാണ് .ഇത്രയും കാലയളവിനുള്ളിൽ മഹത്തായ ധാരാളം നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
പ്രൈമറി മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുള്ളത് . 5 ക്ലാസ് മുറികളും ഓഫീസ് റൂമും ഉൾപ്പെടെ 2 കെട്ടിടങ്ങളിലായാണ് ക്ലാസ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത് .
കുട്ടികൾക്കായുള്ള പാർക്കും അനുബന്ധ സൗകര്യങ്ങളും ഉണ്ട് . 5 കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും മറ്റു സൗകങ്ങളും ഉള്ള ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് . 2012 -2014 കാലയളവിൽ എല്ലാ ക്ലാസ് മുറികളിലും ടൈൽസ് വർക്കുകൾ നടത്തി മുറികൾ മനോഹരമാക്കി .കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനുള്ള മെസ് ഹാളും മേശയും കസേരയും പത്രങ്ങളും ഗ്ലാസും ഉണ്ട് .മികച്ച രീതിയിലുള്ള സ്കൂൾലൈബ്രറയും ക്ലാസ് ലൈബ്രറികളും ഒരുക്കിയിട്ടുണ്ട്.2020 ഇൽ സ്കൂൾ സുരക്ഷിതത്വം ഉറപ്പാക്കുന്ന ചുറ്റുമതിൽ നിർമ്മാണവും 2021 ഇൽ പുതിയ അടുക്കളയുടെ നിർമാണവും പൂർത്തിയായി. പുതിയ ടോയ്‌ലറ്റ് ന്റെ പണി പുരോഗമിക്കുന്നുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | വേണുകുമാർ | 2014-15
2015-16 |
| 2 | കുശലാകുമാരി | 2016-17 |
| 3 | വിജയകുമാരി | 2017-18 |
| 4 | അനിതകുമാരി | 2018-19 |
| 5 | അജിതകുമാരി | 2019-20
2020-21 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കോട്ടവട്ടം സ്കൂളിലെ പൂർവ്വവിദ്യാർഥികളിൽ പലരും ഇന്ന് വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് . രമാദേവി (കോട്ടവട്ടം ഹൈ സ്കൂൾ അദ്ധ്യാപിക ),സുരേഷ്‌കുമാർ (ഐ എ എസ് ),വീരമൃത്യുവരിച്ച ജവാൻ ജോസ്‌തരികൻ , ശ്രീലത (എ ജി ഓഫീസ് ഓഡിറ്റർ ), രാജം (ബി എസ് എൻ എൽ ജെ.റ്റി .ഒ ),ശ്യാമ (നൃത്താധ്യാപിക ),കലാരംഗത് തിളങ്ങുന്ന സിനിമ സീരിയൽ നടൻ വിനയൻ ,ബോബൻ ആലുമ്മൂടൻ ,രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സാന്നിത്യമറിയിച്ച നിരവധി പേര് ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.0101375,76.6955091 |zoom=13}}