ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹയർസെക്കന്ററി വിഭാഗം

നമ്മുടെ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗം അനുവദിച്ചത് 2014ൽ ആണ്. ബയോളജിക്കൽ സയൻസ്, കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളാണ് ഉള്ളത്.

പ്രിൻസിപ്പാൾ

2014 ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചുവെങ്കിലും പ്രിൻസിപ്പാൾ പദവിയിലേയ്ക്ക് സ്ഥിരമായൊരാൾ എത്തുന്നത് 2017 ൽ ആണ്. ടീച്ചർ തന്നെയാണ് ഇപ്പോഴും പ്രിൻസിപ്പാളായി തുടരുന്നത്.

പ്രിൻസിപ്പാൾ- ശ്രീമതി. ഹേമപ്രിയ ആർ എസ്

ഹയർസെക്കന്ററി വിഭാഗം അധ്യാപക- അനധ്യാപകർ

ഹയർസെക്കന്ററി വിഭാഗം അധ്യാപകർ
നമ്പർ പേര് വിഷയം
1 ശ്രീമതി. സാഹിതി എസ് ഇംഗ്ലീഷ്
2 ശ്രീമതി. ലേഖാ റാണി സി എസ് കെമിസ്ട്രി
3 ശ്രീമതി. ലക്ഷ്മി എസ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
4 ശ്രീമതി. ലാലി എൽ മാത്തമറ്റിക്സ്
5 ശ്രീമതി. റംല എസ് ആർ കൊമേഴ്സ്
6 ശ്രീ. ബോബൻ ഇക്കണോമിക്സ്
7 ശ്രീമതി. സന്ധ്യ എസ് സുവോളജി
8 ശ്രീമതി. സ്മിത എസ് എൽ ഹിന്ദി
9 ശ്രീമതി. ദൃശ്യനാഥ് പി എസ് മലയാളം
10 ശ്രീമതി. സുമലത വി കെ കൊമേഴ്സ്
11 ശ്രീമതി. ബിജിമോൾ ബോട്ടണി
ഹയർസെക്കന്ററി വിഭാഗം അനധ്യാപകർ
നമ്പർ പേര് റിമാർക്ക്സ്
1 സജീദ എൻ എം ലാബ് അസിസ്റ്റന്റ്
2 മിഥുൻ ജി സതീഷ് ലാബ് അസിസ്റ്റന്റ്

നേട്ടങ്ങൾ

  • ഹയ‍ർസെക്കന്ററി വിഭാഗത്തിൽ പരീക്ഷയ്ക്ക് മികച്ച വി‍ജയങ്ങൾ നേടാനാകുന്നത് അഭിമാനകരമായ കാര്യമാണ്. 2019-2020 അധ്യയനവർഷത്തിൽ സയൻസിന് 86% വും കൊമേഴ്സിൽ 83%വും വിജയം നേടി. സയൻസിൽ 87% മാർക്ക് നേടി അമൃതശ്രീയും കൊമേഴ്സിൽ 89% മാർക്ക് നേടി ശീതൾ ദാസും തിളക്കമാർന്ന നേട്ടം കൊയ്തു..
  • 2020-2021 അധ്യയനവർഷത്തിൽ സയൻസിന് 75% വും കൊമേഴ്സിന് 82% വിജയം നേടാനായി. സയൻസ് വിഭാഗത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൽ ഐശ്വര്യ ജയൻ 98.5% മാ‍ർക്ക് നേടിയത് എടുത്തു പറയേണ്ട കാര്യമാണ്. കൊമേഴ്സ് വിഭാഗത്തിൽ സ്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഫുൾ എ പ്ലസ് നേടിക്കൊണ്ട് ഭഗത് വിജയിച്ചത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സെപ്റ്റംബറിൽ എൻ എസ് എസ് അനുവദിച്ചു. വിദ്യാർത്ഥികളുടെ സജീവമായപങ്കാളിത്തത്താൽ സ്കൂള്ർ പുരോഗതിയ്ക്ക് കരുത്തേകുന്നു.
  • കരിയ‍ർ ഗൈഡൻസ്
  • സൗഹൃദ ക്ലബ്