നാരകത്തറ യുപി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups46419 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നാരകത്തറ യുപി എസ്
വിലാസം
നാരകത്തറ

നാരകത്തറ
,
നാരകത്തറ പി.ഒ.
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 05 - 1948
വിവരങ്ങൾ
ഫോൺ0477 2746179
ഇമെയിൽgovtupsnarakathara@gmail.com
കോഡുകൾ
സ്കൂൾ കോഡ്46419 (സമേതം)
യുഡൈസ് കോഡ്32111100217
വിക്കിഡാറ്റQ87479738
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിൻസി എ
പി.ടി.എ. പ്രസിഡണ്ട്ജയപ്രകാശ് എം
എം.പി.ടി.എ. പ്രസിഡണ്ട്ജെയ്‌നമ്മ തോമസ്
അവസാനം തിരുത്തിയത്
30-01-2022Gups46419


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻ്റെ ഭരണച്ചുമതല നടത്തുന്നത്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ഒരു സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻ്റെ ഭരണച്ചുമതല നടത്തുന്നത്.ശ്രീ കൃഷ്ണാശ്രമം, സ്വാമി ഈശ്വരാനന്ദജി വക സ്ഥലം അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം കുടുംബാഗമായ നാരായണക്കുറുപ്പ് നൽകിയ സ്ഥലത്താണ് 1948 ൽ നാരകത്തറ ഗവ.യു.പി സ്കൂൾ ആരംഭിച്ചത്.1948 ൽ LP വിഭാഗമായി മാത്രം തുടങ്ങിയ ഈ സ്ഥാപനത്തിൽ 1952ൽ ആണ് യു .പി വിഭാഗം ആരംഭിച്ചത്.ആദ്യകാലങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ ഇവിടെ പിച്ചിരുന്നു.എന്നാൽ ക്രമേണ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടായിരുന്നു. മുൻ കാലങ്ങളെ അപേക്ഷിച്ച്ഇപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ് പാഠ്യേതര പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. വിവിധ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. അർപ്പണ മനോഭാവമുള്ള അധ്യാപകരുടെ സേവനവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന SMCയും സ്കൂളിൻ്റെ മികവ് കാത്തു സൂക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്. നല്ലവരായ നാട്ടുകാരുടെയും പ്രാദേശിക സംഘടനകളുടെയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പൂർവ്വ അധ്യാപക കൂട്ടായ്മ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയും സഹകരണവും സ്കൂളിനൊരു മുതൽക്കൂട്ടാണ്

ഭൗതികസൗകര്യങ്ങൾ

              ഈ സ്കൂൾ കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്കൂളിൻ്റെ വടക്ക് വശത്തുള്ള കെട്ടിടം          അൺഫിറ്റായതിനാൽ ക്ലാസ്സ് മുറികളുടെ അഭാവം നിലനിൽക്കുന്നുണ്ട്. 2022 ജനുവരി മാസത്തിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം തുടങ്ങുന്നതിനാൽ ഭൗതിക സാഹചര്യം മെച്ചപ്പെടും.നിലവിലുള്ള ക്ലാസ്സ് മുറികൾ വൃത്തിയുള്ളതും ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കുന്നവയുമാണ്. എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ലൈബ്രറി സയൻസ് ലാബ് മൾട്ടി മീഡീയ റൂം എന്നിവയുടെ അഭാവം നിലനിൽക്കുന്നു. ക്ലാസ് മുറികളിൽ ഫർണീച്ചറുകളുടെ കുറവുണ്ട്. അതിവിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്. ആൺ/പെൺ ആനുപാതികമായി പ്രത്യേക ടോയ്ലറ്റ് സൗകര്യമുണ്ട്. 2 യൂറിനലുകളും 5 ടോയ്ലറ്റും ഉണ്ട്. വൃത്തിയുള്ള പാചക മുറിയും വാഷിംഗ് ഏരിയയും ഉണ്ട്. കുടിവെള്ളത്തിനായി കിണർ ഉണ്ട്. വേണ്ടത്ര വെള്ളം വേനൽക്കാലത്ത് ലഭിക്കാത്തതിനാൽ കുടിവെള്ളം വാങ്ങുകയാണ് ചെയ്യുന്നത്. സുരക്ഷയ്ക്കായി ഗെയിറ്റോടു കൂടിയ ചുറ്റുമതിൽ ഉണ്ട്.സ്കൂളിൽ എത്തിച്ചേരുന്നതിനായി റോഡ് സൗകര്യം ഉണ്ട്.

ക്ലബ്ബ്

കുട്ടികളുടെ കലാ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗം സാഹിത്യവേദി നടത്തുന്നു. ഈ പരിപാടിയുടെ നേതൃത്വം വഹിക്കുന്നത് Dr. ഷൈജ ടീച്ചറാണ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.C. K കുഞ്ഞൂഞ്ഞ്
  2. ശ്രീ.B.സുധാകരൻ
  3. ശ്രീ.P .K അമ്മുണ്ണി
  4. ശ്രീ.C I തോമസ്
  5. ശ്രീ.T .O ജോസഫ്
  6. ശ്രീ.V. Tജോൺ
  7. ശ്രീമതി.മേരിക്കുട്ടി ജോർജ്
  8. ശ്രീമതി.V. S ലീല
  9. ശ്രീമതി.റോസമ്മ K T
  10. ശ്രീമതി.S.S ഉഷാകുമാരി (2006-2007)
  11. ശ്രീമതി.T .K മോളി (2007-2014)
  12. ശ്രീമതി.വിജയമ്മ CK (2014-17)
  13. ശ്രീ.ഉദയകുമാർ C ( 2017-2018)
  14. ശ്രീമതി.PM ഉഷ ( 2018)
  15. ശ്രീമതി.രേണുക P S (2018-2020)..

നേട്ടങ്ങൾ

കലാ കായിക പ്രവൃത്തി പരിചയമേളകളിൽ നിരവധി സമ്മാനങ്ങൾ .

LSS സ്കോളർഷിപ്പ് ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കലാമണ്ഡലം സോമൻ


വഴികാട്ടി

കോട്ടയം ചങ്ങനാശ്ശേരി റോഡിൽ തുരുത്തി പുന്നമൂട് ജംഗ്ഷനിൽ നിന്ന്  കാവാലം റൂട്ടിൽ വാലടി ജംഗ്ഷൻ വഴി 6 കി.മി യാത്ര ചെയ്ത് വരുമ്പോൾ നാരകത്തറ ജംഗ്ഷനു മുമ്പ് വലതു വശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 9.4567, 76.4317| width=800px | zoom=16 }} n

"https://schoolwiki.in/index.php?title=നാരകത്തറ_യുപി_എസ്&oldid=1500328" എന്ന താളിൽനിന്ന് ശേഖരിച്ചത്