സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

അയർക്കുന്നം പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1912 ൽ ബഹു. ഫാ. ജോൺ പൊറ്റേടത്തിൽ അച്ചനാൽ സ്ഥാപിതമായി.ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 1 മുതൽ 4 വരെ ക്ളാസ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് പുന്നത്തുറ സെൻ്റ് ജോസഫ്സ് എൽ പി സ്കൂളായി വികസിച്ചു. ഈ നാടിൻറെ അഭിവൃദ്ധിക്കും പുരോഗതിക്കും ഈ സ്കൂളിന്റെ പങ്ക് വളരെ വലുതാണ്. കാലപ്പഴക്കത്താൽ ജീര്ണാവസ്ഥയിൽ ആയിരുന്ന ഈ സ്കൂൾ കെട്ടിടം ശതാബ്ദിആഘോഷങ്ങളവേളയിൽ പൊളിച്ചു മാറ്റുകയും 2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെടുകയും ചെയ്തു.

സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ

പുന്നത്തുറ ഈസ്റ്റ് പി.ഒ.
,
686583
,
31424 ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0481 2592436
ഇമെയിൽ31424lpspunnathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്31424 (സമേതം)
യുഡൈസ് കോഡ്32100300205
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31424
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅയർക്കുന്നം
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്സ്. Joseph's LPS Punnathura
അവസാനം തിരുത്തിയത്
30-01-202231424-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെട്ടു . ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ സ്കൂളിൽ പ്രീപൈമറി ക്‌ളാസ്സുകളും പ്രവർത്തിച്ചു വരുന്നു. ആവശ്യത്തിന് ക്ലാസ്സ് മുറികളും  പാചകപ്പുരയും ടോയ്‌ലെറ്റുകളും  സ്കൂളിനുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും 2 ഡിജിറ്റൽ ക്ളാസ്സ്മുറികളും ഇവിടെ ഉണ്ട്. കൂടാതെ കുട്ടികൾക്ക് കളിസ്ഥലവും പച്ചക്കറി കൃഷിക്കായുള്ള സ്ഥലസൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്. സ്കൂളിന് മുൻപിലെ വിവിധ ഫലവൃക്ഷങ്ങളും ചെടികളും ചേർ്ന്ന പൂന്തോട്ടം  സ്കൂളിന് ഭംഗി കൂട്ടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ് - സ്കൂളിൽ സയൻസ് ക്ളബ്ബ് പ്രവർത്തിക്കുന്നുണ്ട്. മാസത്തിലൊരിക്കൽ ക്ളബ്ബഗംങ്ങൾ ഒന്നിച്ചുകൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.പുതിയ ശാസ്ത്രവാർത്തകൾ ശേഖരിക്കുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
  • ഐ.ടി. ക്ലബ്ബ് -
  • വിദ്യാരംഗം കലാ സാഹിത്യ വേദി. -സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു.രണ്ടാഴ്ചയിലൊരിക്കൽ കൂടുകയും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
  • ഗണിത ക്ലബ്ബ്. -സ്കൂളിൽ ഗണിത ക്ളബ്ബ് പ്രവർത്തിക്കുന്നു,മാസത്തിലൊരിക്കൽ ഒന്നിച്ചുകൂടുകയും പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു.ഗണിതകേളികൾ ഗണിതപസ്സിൽസ് എന്നിവ ശേഖരിക്കുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
  • പരിസ്ഥിതി ക്ലബ്ബ്. - കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പരിസ്ഥിതി ക്ളബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ പരിസരത്തെ ചെടികളും ഫലവൃക്ഷങ്ങളും പരിപാലിക്കുന്നതിൽ ക്ളബ്ബഗംങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.

ചിത്രശാല

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സ്കൂൾ വാർഷികം
സ്കൂൾ വാർഷികം
സ്കൂൾ വാർഷികം
സ്കൂൾ വാർഷികം

വഴികാട്ടി