എം.ഡി.എൽ.പി.എസ്. കല്ലുങ്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഡി.എൽ.പി.എസ്. കല്ലുങ്കൽ | |
---|---|
വിലാസം | |
കല്ലുങ്കൽ കല്ലുങ്കൽ പി.ഒ. , 689102 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | mdlpskallunkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37244 (സമേതം) |
യുഡൈസ് കോഡ് | 32120900322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 7 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷിനി ഇ ചാണ്ടി (ടീച്ചർ ഇൻ ചാർജ് ) |
പി.ടി.എ. പ്രസിഡണ്ട് | സിന്ധു എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോളി ഷിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കല്ലുങ്കൽ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനം ആണ് ഈ സ്കൂൾ. 1914 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് നിരണം പള്ളി ഇടവക കാരായ ആളുകൾക്ക് സൺഡേസ്കൂൾ പ്രാർത്ഥനായോഗം മുതലായവ നടത്തുന്നതിന് ഒരു പൊതു സ്ഥലം ആവശ്യമായി വന്നു. വട്ടശ്ശേരിൽ തിരു മനസ്സിന്റെ ദീർഘവീക്ഷണ ഫലമായും മട്ടക്കൽ അലക്സിയോസ് ശെമ്മാശന്റെ ശ്രമഫലമായും സ്ഥലവാസികളുടെ ഉത്സാഹപൂർവ്വമായ പ്രവർത്തന ഫലമായും ഈ സ്കൂൾ സ്ഥാപിതമാവുകയും ഇതിന് ഗവൺമെന്റ് നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്തു. കാലാകാലങ്ങളിലായി പുണ്യസ്ലോകൻമാരായ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനി പുത്തൻകാവിൽ കബറടങ്ങിയിരിക്കുന്ന മാർ പീലക്സിനോസ് തിരുമേനി മോറോൻ മാർ ബസേലിയോസ് ഗീവർഗീസ്ദ്വിതീയൻ ബാവ തിരുമനസ്സുകൊണ്ടും ഈ സ്കൂളിന്റെ മാനേജർമാർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് പിന്നീട് ഈ സരസ്വതി ക്ഷേത്രം കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസിൽ ലയിക്കപ്പെട്ടു. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമനസ്സുകൊണ്ട് ഇപ്പോൾ സ്കൂൾ മാനേജർ ആയി സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികൾ, ഒരു ഓഫീസ് മുറി, രണ്ട് ടോയ്ലറ്റ്, രണ്ട് യൂറിനെൽസ്, ജൈവവൈവിധ്യ ഉദ്യാനം, ഐടി പരിശീലന സൗകര്യങ്ങൾ തുടങ്ങിയവ സ്കൂളിലുണ്ട്.
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
കല്ലുങ്കൽ എം.ഡി.എൽ.പി. സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.
മികവുകൾ
ഒന്ന് മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ നന്നായി വായിക്കുകയും എഴുതുകയും ചെയ്യും. കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സ്കൂൾ ഫോട്ടോകൾ
-
യോഗ ക്ലാസ്
-
ശിശുദിനാഘോഷം
-
ക്രിസ്മസ് ആഘോഷം
-
ഓണാഘോഷം
-
ജൈവ പച്ചക്കറിത്തോട്ടം
-
ഉല്ലാസഗണിതം
-
പഠനോത്സവം