ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്
ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ് | |
---|---|
വിലാസം | |
കൂടൽ ഗവ. എൽ. പി. എസ്സ് നെടുമൺകാവ് ഈസ്റ്റ് , നെടുമൺകാവ് പി.ഒ. , 689693 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | glpsnedumoncavueast2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38731 (സമേതം) |
യുഡൈസ് കോഡ് | 32120302301 |
വിക്കിഡാറ്റ | Q87599653 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷക്കീർബീന കെ |
പി.ടി.എ. പ്രസിഡണ്ട് | സുദർശനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത അജികുമാർ |
അവസാനം തിരുത്തിയത് | |
29-01-2022 | Thomasm |
വിദ്യാലയ ചരിത്രം
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുൻപുള്ള കാലഘട്ടം .ബ്രിട്ടീഷുകാരും അവരുടെ ശിങ്കിടികളും എങ്ങനെ സ്വന്തം കീശ വീർപ്പിക്കാമെന്ന് നോക്കുന്ന കാലം .ഭരണകർത്താക്കൾക്ക് സമ്പത്തു കൈക്കലാക്കുന്ന ലക്‌ഷ്യം മാത്രം .ഭരണകാര്യത്തിൽ തങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം ഇന്ത്യക്കാർക്ക് വിദ്യാഭ്യാസം നല്കാൻ ബ്രിട്ടീഷ്കാർ തയ്യാറായി .ഇതിൽനിന്നും വിഭിന്നമായ ഒരു നിലപാടാണ് തിരുവിതാംകൂർ മഹാരാജാവ് തീരുമാനിച്ചത് .1940കളിൽ ചിത്തിരതിരുനാൾ മഹാരാജാവ് നിർബന്ധിത വിദ്യാഭ്യാസപദ്ധതി പ്രഖ്യാപിച്ചു . ഈ പദ്ധതി പ്രകാരം അൻപത് സെന്റ് സ്ഥലവും ഒരു താൽക്കാലിക ഷെഡ്ഡും ആരു നൽകിയാലും (അത് വ്യക്തിയോ സ്ഥാപനമോ സംഘടനകളോ )അവിടെ സർക്കാരിന്റെ കീഴിൽ വിദ്യാലയം തുടങ്ങും .ഇതിന് പ്രകാരം തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും വിദ്യാലയങ്ങൾ ഉയർന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസപദ്ധതി ഇടത്തരക്കാരും ജന്മിമാരും ഫലപ്രദമായി ഉപയോഗിച്ചു .എന്നാൽ ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ രൂപം കൊണ്ട വിദ്യാലയങ്ങൾ ഗവൺമെന്റ് വിദ്യാലയങ്ങളായി മാറുകയും ചെയ്തു .അത്തരത്തിൽ രൂപം കൊണ്ട വിദ്യാലയമാണ് ഗവ .എൽ .പി ,എസ് നെടുമൺകാവ് ഈസ്റ്റ് . 1940കളിൽ കൊടുമണ്ണിനും കൂടലിനുമിടയിൽ മിക്കവാറും വനപ്രദേശമായിരുന്ന നെടുമൺകാവ് വിദ്യാഭ്യാസത്തിൽ പിന്നോക്കമായിരുന്നു .ഇവിടെ ഒരു സ്കൂൾ അത്യാവശ്യമായിരുന്നു .അതിനുള്ള ശ്രമങ്ങളും തുടങ്ങി .1946ൽ നെടുമൺകാവിൽ ഒരു പ്രൈമറി വിദ്യാലയം തുടങ്ങുന്നതിനുള്ള അനുവാദം ലഭിച്ചു .എന്നാൽ 50 സെന്റ് ഭൂമി നല്കാൻ ആരും തയ്യാറായില്ല .നെടുമൺകാവിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറുള്ള കോച്ചുകൾ ജംക്ഷനിൽ ഓവിൽ കുടുംബക്കാർ 50 സെന്റ് ഭൂമി സൗജന്യമായി നല്കാൻ തയ്യാറായി .അങ്ങനെ നെടുമൺകാവ് പ്രദേശമല്ലാത്ത സ്ഥലത്തു ഗവ .എൽ .പി ,എസ് നെടുമൺകാവ് ഈസ്റ്റ് സ്ഥാപിതമായി .കോന്നി സബ് ജില്ലയിലാണ് ഈ സ്കൂൾ.ശ്രീ കെ കെ രാഘവക്കുറുപ്പ് ,ശ്രീ ഉതിമൂട്ടിൽ നീലകണ്ഠൻ വൈദ്യൻ ,ശ്രീ പേറാനിപ്പുറത് തോമസ് വര്ഗീസ് എന്നിവർ ഈ സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച പ്രമുഖരാണ് .
കെ കെ രാഘവക്കുറുപ്പ് പ്രഥമാധ്യാപകനായി .രണ്ടു വര്ഷം കഴിഞ്ഞപ്പോൾ രാഘവക്കുറുപ്പ് സാർ നാട്ടുകാരുമായി അകലാൻ തുടങ്ങി .ഈ കാലഘട്ടത്തിൽ നെടുമൺകാവിലെ ജനങ്ങൾ തങ്ങളുടെ പ്രദേശത്തു വിദ്യാലയം ലഭിക്കാതെ പോയതിന്റെ വിഷയം പരസ്പരം പറയാൻ തുടങ്ങിയിരുന്നു പ്രദേശത്തെ ഒരു പ്രധാന വ്യക്തിയായിരുന്ന ശ്രീ തോമസ് മുതലാളിയുടെ രണ്ടാമത്തെ മരുമകൾ ശ്രീമതി പി പി കുഞ്ഞമ്മ മാനേജ്‌മന്റ് സ്കൂളായ പേരൂർക്കുളം എൽ പി എസ്സിൽ അധ്യാപികയായി പ്രവേശിച്ചു .രണ്ടു വർഷം കഴിഞ്ഞപ്പോൾ സ്കൂൾ സറണ്ടർ ചെയ്തു .അങ്ങനെ കുഞ്ഞമ്മ സാർ സറണ്ടർ സ്കൂൾ അധ്യാപികയായി മാറി . ഈ നിയമനം നെടുമൺകാവ് ഈസ്റ്റ് സ്കൂൾ സ്ഥാപിതമാകാനുള്ള ഒരു കാരണമായി മാറി .1946ൽ വിദ്യാലയത്തിനുവേണ്ടി സ്ഥലം കിട്ടാതിരുന്ന നെടുമൺകാവിൽ കുഞ്ഞമ്മസാറിന്റെ നിയമനവും രാഘവക്കുറുപ്പ് സാറിന്റെ പ്രയത്നവും നാട്ടുകാരിലും വേട്ടക്കുളത്തു കുടുംബത്തിലും ഉത്സാഹവും ഉണർവും ഉണ്ടാക്കി .
സ്കൂൾ തുടങ്ങുന്നതിന്റെ ആദ്യപടിയായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചു .കെ കെ രാഘവക്കുറുപ്പ് ,വേട്ടക്കുളത്തു തോമസ് മുതലാളി ,പി ടി വര്ഗീസ് ,പുത്തൻവിളയിൽ തോമസ് ഡാനിയേൽ ,ഓടക്കക്കുഴിയിൽ ശ്രീധരൻ,ഓ വി വാസുക്കുട്ടി ,പുഷ്പമംഗലത്തു നാണു ,മേപ്പുറത് എബ്രഹാം ,പേരാണിപ്പുറത്തു തോമസ് വര്ഗീസ് എന്നിവർ അംഗങ്ങളായിരുന്നു .പി ടി വര്ഗീസ് കൺവീനറായും പ്രവർത്തിച്ചു . വേട്ടക്കുളത്തു തോമസ് മുതലാളി 50 സെന്റ് സ്ഥലം സൗജന്യമായി കമ്മിറ്റിക്കു വിട്ടു നൽകി .ഒരു രൂപ വില കാണിച്ചുകൊണ്ടാണ് സർക്കാരിലേക്ക് രജിസ്റ്റർ ചെയ്തത് ,ഷെഡ്ഡ് ഉടൻ പണിതുകൊള്ളാമെന്ന വ്യവസ്ഥയിൽ 1951 ൽ സ്കൂൾ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .ഒന്നും രണ്ടും ക്ലാസ്സുകളുമായി തോമസ് മുതലാളിയുടെ കളീലിൽ പ്രവർത്തനം ആരംഭിച്ചു .ശ്രീ കെ കെ രാഘവക്കുറുപ്പ് ഹെഡ് മാസ്റ്ററും ശ്രീമതി പി പി കുഞ്ഞമ്മയും ആയിരുന്നു ആദ്യ അധ്യാപകർ .കമ്മിറ്റിയുടെ നിരന്തര പ്രവർത്തന ഫലമായി ഒരു സ്ഥിര കെട്ടിടം ഉയർന്നു വന്നു .80 അടി നീളവും 20 അടി വീതിയുമായി വെട്ടുകല്ലിൽ പണിത് ഒരു വർഷത്തിനുള്ളിൽ ക്ലാസ് നടത്തുന്നതിന് അനുയോജ്യമായ രീതിയിൽ ആക്കിയെടുത്തു .ചുമരുകൾ തേക്കാനോ തറയിടുന്നതിനോ കഴിഞ്ഞിരുന്നില്ല .ഈ കെട്ടിടത്തിൽ ൽ പഠനം തുടങ്ങി . അങ്ങനെ ജി എൽ പി എസ് നെടുമൺകാവ് ഈസ്റ്റ് യാഥാർഥ്യമായി .സ്കൂളിനെ പല കാലയളവിൽ മികവുറ്റ അധ്യാപകർ നയിച്ചു .1974ൽ വന്ന ശ്രീ കെ ഗോപിനാഥൻ നായർ സാർ പ്രഥമാധ്യാപകനായി .എന്ന് കാണുന്ന തരത്തിൽ വിദ്യാലയത്തെ ഉയർത്തിയത് അദ്ദേഹമാണ് .നാട്ടുകാരിൽ നിന്നും ധനസമാഹരണം നടത്തിയും പ്ലാന്റേഷൻ കോർപറേഷന്റെയും സഹകരണത്തോടെ പണിപൂർത്തിയാക്കി .നിലവിലുള്ള കെട്ടിടത്തോട് ചേർന്ന് പുതിയ കെട്ടിടം പണിയാൻ നേതൃത്വം കൊടുത്ത ഹെഡ്മാസ്റ്ററായിരുന്നു ശ്രീ എം എൻ ചന്ദ്രശേഖരൻ .1990ൽ ഓപ്പറേഷൻ ബ്ലാക്ക്ബോർഡിന്റെ കീഴിൽ പുതിയ കെട്ടിടം അനുവദിച്ചു വന്നു .1991ൽ പതിയ കെട്ടിടമായി .ഈ കെട്ടിടത്തിന്റെ ഒരു മുറി പ്രീ പ്രൈമറി ക്ലാസ്സായും ഒരെണ്ണം ഓഫീസ് മുറിയായും പ്രവർത്തിക്കുന്നു .പതിമൂന്ന് ഡിവിഷനുകളും പതിനാല് അധ്യാപരുമായി ഒരു കാലത്തു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നു .
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട പഠനാന്തരീക്ഷം സൃഷ്ടിക്കാനുതകുന്ന ക്ലാസ്സ്മുറികൾ , സ്കൂൾ ലൈബ്രറി , ടോയ്‌ലറ്റ് സൗകര്യം , കുടിവെള്ള വിതരണം , സ്മാർട്ക്ലാസ്സ് റൂം , ഡൈനിങ്ങ് ഹാൾ , കളിസ്ഥലം.
ജൈവവൈവിധ്യ ഉദ്യാനം
മിനി പാർക്
പരിസ്ഥിതി സൗഹാർദ്ദമായ വിദ്യാലയ അന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്കുട്ടികളിൽ ശാസ്ത്രപഠനത്തോട് താല്പര്യവും ആഭിമുഖ്യവും വളർത്തുന്നതിനും ശാസ്ത്ര ബോധം നേടുന്നതിനും സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു .ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു .
- വിദ്യാരംഗം കലാ സാഹിത്യ വേദി.സർഗാത്മകത വളർത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങളും ലേഖനം,വായന,ചിത്രരചന തുടങ്ങിയവയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു .
- ഗണിത ക്ലബ്ബ്.ഗണിത പഠനം ലളിതവും രസകരവുമാക്കാനും ഉതകുന്ന പ്രവർത്തനങ്ങൾ ഗണിതക്ലബ് വഴി നടത്തുന്നു . ഗണിതലാബ് ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട് .ഗണിതപ്രധാന്യമുള്ള ദിനാചരണങ്ങളും നടത്തുന്നു .
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും ദിനാചരണങ്ങളും നടത്തപ്പെടുന്നു
- പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു
- സ്കൂൾ സുരക്ഷാ ക്ലബ്ബ്
- വിദ്യാരംഗം കല സാഹിത്യ വേദി
- കാർഷിക ക്ലബ്ബ്
- ഇംഗ്ലീഷ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
മുൻ പ്രഥമാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|
സി കെ തോമസ് കുട്ടി | 2011-2013 |
സൂസമ്മ എബ്രഹാം | 2013-2015 |
നേട്ടങ്ങൾ
മികച്ച പഠനാന്തരീക്ഷം , ഐ സി ടി അധിഷ്ഠിത പഠനം , പ്രീ പ്രൈമറി പഠന സൗകര്യം , പഠന പരിപോഷണ പ്രവർത്തങ്ങൾ , സാമൂഹിക പങ്കാളിത്തം , വായനപരിപോഷണ പരിപാടികൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ തോമസ് ശാമുവേൽ (വൈസ് പ്രിൻസിപ്പൽ ,മാർ ഈവാനിയോസ് കോളേജ് തിരുവനന്തപുരം )
- ശ്രീ മോഹൻ ദാസ് (നാഗാലാന്റ് ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു .ഇപ്പോൾ കേരള ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു )
- ശ്രീ കൂടൽ ബിജു (സിനി ആർട്ടിസ്റ് )
മികവുകൾ
- മികച്ച പഠനാന്തരീക്ഷം
- പരിസ്ഥിതി സൗഹാർദ്ദപരമായ വിദ്യാലയാന്തരീക്ഷം
- വ്യത്യസ്തവും നവ്യവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകൾ
- ദിനാചരണങ്ങൾ ,സാമൂഹിക പങ്കാളിത്തത്തോടെ നടത്തുന്ന വിവിധ പരിപാടികൾ
- പഠന പരിപോഷണ പ്രവർത്തനങ്ങൾ (ശ്രദ്ധ ,മലയാളത്തിളക്കം ,ഉല്ലാസഗണിതം ,ഗണിത വിജയം ,ഹലോ ഇംഗ്ലീഷ് )
- പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയങ്ങൾ
- സ്കൂൾ-ക്ലാസ് ലൈബ്രറികളും വായനമൂലയും
- പഠനോപകരണങ്ങൾ , കളിയുപകരണങ്ങൾ
- സ്മാർട്ട് ക്ലാസ്സ്മുറികളും ഐ സി ടി അധിഷ്ഠിത പഠനവും
- പഠനയാത്രകളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീൽഡ് വിസിറ്റുകളും
- കല -പ്രവൃത്തി പരിചയ ശില്പശാലകൾ
- ബോധവൽക്കരണ ക്ലാസുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം.09.കർഷകദിനം.10. കേരളപ്പിറവി .11.ഹിരോഷിമദിനം .12. ഭക്ഷ്യദിനം.13. ഓസോൺദിനം.14. പക്ഷിനിരീക്ഷണദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഷക്കീർബീന .കെ
അഞ്ജലി ഹരിഹരൻ
ഹസീന .എൻ
സ്മിത .പി
ലിജി ഡാനിയേൽ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
*കാർഷിക ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
പഠനയാത്ര
-
ക്രിസ്തുമസ് ആഘോഷം
-
പഠനോത്സവം
-
വിളവെടുപ്പ്
-
ഗണിതമാഗസിൻ പ്രകാശനം
-
വിവിധ പ്രവർത്തനങ്ങൾ
-
പ്രഖ്യാപന ചടങ്ങ്
-
പച്ചക്കറിത്തോട്ടം
വഴികാട്ടി
01.(പത്തനംതിട്ട ഭാഗത്തുനിന്ന് വരുന്നവർ)
പത്തനംതിട്ട-പുനലൂർ റോഡിൽ നെടുമൺകാവ് ജംഗ്ഷനിൽ ഇറങ്ങുക .അവിടെനിന്നും കൂടൽ- ആനയടി റോഡിൽ പ്രവേശിച്ചു നെടുമൺകാവ് കുരിശുംമുക്ക് ജംഗ്ഷനിൽ എത്തി 500 മീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിന്റെ വലതുഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
02.(കൊടുമൺ -അങ്ങാടിക്കൽ ഭാഗത്തുനിന്ന് വരുന്നവർ )
കൊടുമൺ-അങ്ങാടിക്കൽ ഭാഗത്തുനിന്ന് വരുന്നവർ ആനയടി -കൂടൽ റോഡിൽ പ്രവേശിച്ചു കല്ലേലിപ്പാലം ജംഗ്ഷൻ കഴിഞ്ഞു 300മീറ്റർ മുൻപോട്ട് വരുമ്പോൾ ഇടത് വശത്തു സ്കൂൾ സ്ഥിതിചെയ്യുന്നു .
{{#multimaps:9.167353, 76.831036|zoom=18}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38731
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ