ജി എൽ പി ജി എസ് വർക്കല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) (വിവരം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

താലോലം :-

മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ സ്കൂൾ ഏറ്റെടുത്തു പഠിപ്പിക്കുന്ന പദ്ധതിയാണിത്.

പാലിയേറ്റീവ് കെയർ യൂണിറ്റുമായി ചേർന്ന്  സാന്ത്വനചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പരിചരണത്തോടൊപ്പം അത്യാവശ്യ സഹായവും എത്തിക്കുവാൻ ശ്രമിക്കുന്നു.

പ്രതീക്ഷ :-

ഗുരുതര രോഗാവസ്ഥയിൽ കഴിയുന്ന രക്ഷിതാക്കൾക്ക് സഹായം എത്തിക്കുന്ന പദ്ധതിയാണിത്. കുട്ടികൾ തങ്ങളുടെ പിറന്നാൾ ആഘോഷങ്ങളിൽ നിന്നും മിച്ചംപിടിച്ചു സ്വരൂപിച്ച തുകയും മറ്റു സംഭവനകളുമാണ് ഇതിന്റെ മൂലധനം.

രോഗരഹിതബല്യം :-

പഠനത്തോടൊപ്പം ആരോഗ്യവും അതീവ പ്രധാനമാണ്.  വിദ്യാർത്ഥികൾക്കായി കൃത്യസമയങ്ങളിൽ ആരോഗ്യപരിശോധനകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടത്തിവരുന്നു. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചു കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തുകയും അതിനായി ആവശ്യമായ മാർഗനിർദേശങ്ങളും സഹായവും  രക്ഷിതാക്കൾക്കു നൽകുകയും ചെയ്യുന്നു.

വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം :-

'വീട് ഒരു വിദ്യാലയം' പദ്ധതിയുടെ ഭാഗമായി കുട്ടികൾ അവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ ഉണ്ടാക്കുകയും അത്യാവശ്യ പച്ചക്കറികൾ കൃഷിചെയ്തെടുക്കുകയും ചെയ്യുന്നു. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതോടൊപ്പം പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ പ്രേരണ വളർത്തുന്നു