സെന്റ്. റാഫേൽ യു. പി. എസ്.കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22271 (സംവാദം | സംഭാവനകൾ) (വഴികാട്ടിയിൽ വിവരങ്ങൾ ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. റാഫേൽ യു. പി. എസ്.കല്ലൂർ
വിലാസം
കല്ലൂർ

കല്ലൂർ പി.ഒ.
,
680317
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽstraphealsupseast@gmail.com
കോഡുകൾ
സ്കൂൾ കോഡ്22271 (സമേതം)
യുഡൈസ് കോഡ്32070800405
വിക്കിഡാറ്റQ64091087
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ103
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഷൈജു കെ ഡി
എം.പി.ടി.എ. പ്രസിഡണ്ട്നാൻസി ഷാജു
അവസാനം തിരുത്തിയത്
02-02-202222271


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് റാഫേൽസ്  യുപി സ്കൂൾ , കല്ലൂർ.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മുകുന്ദപുരം താലൂക്കിലെ കല്ലൂർ വില്ലേജിൽ തൃക്കൂർ പഞ്ചായത്തിലെ പള്ളിക്കുന്ന് ദേശത്ത് സെൻറ് റാഫേൽസ് യു പി എസ് സ്ഥിതിചെയ്യുന്നു.കല്ലൂർ കിഴക്കെ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയം 1953 ൽ സ്ഥാപിതമായി. 5,6,7 എന്നീ ക്ലാളാസ്സുകളിലായി നൂറോളം വിദ്യാർത്ഥികൾ ഇവിടെ അദ്ധ്യായനം നടത്തുന്നു. പ്രധാന അദ്ധ്യപിക ഉൾപ്പെടെ 6 അദ്ധ്യാപകർ ജോലി ചെയ്യുന്നു.ജാതി മത ഭേദമന്യേയുള്ള കർഷകർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് കിഴക്കേ കല്ലൂർ. ഈ സ്ഥാപനം സ്ഥിതിച്ചെയ്യുന്ന പ്രദേശം വള്ളിക്കുന്ന് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വന്യമ്യഗങ്ങൾ നിർഭയം വസിച്ചിരുന്ന വള്ളിക്കൂട്ടങ്ങൾ വെട്ടിതെളിച്ച് ജനവാസയോഗ്യമാക്കി. വിശുദ്ധ റപ്പായേൽ മാലാഖയുടെ നാമധേയത്തിൽ ദേവാലയം സ്ഥാപിതമായതിനെതുടർന്ന് പഴയ വള്ളിക്കുന്ന് പള്ളിക്കുന്ന് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഈ പ്രദേശത്തെ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ കൃഷിപ്പണിയിലേക്ക് തിരിയുകയാണ് പതിവ്. പള്ളിക്കൂടങ്ങളുടെ പ്രാണപ്രിയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റവ. ഫാ. ആർ ജോൺ ചിറയത്ത് അവർകൾ കല്ലൂരിലെ നാഡിമിടിപ്പ് മനസ്സിലാക്കി പ്രവർത്തിച്ചതിൻ ഫലമാണ് ഇന്ന് കാണുന്ന സെൻറ് റാഫേൽസ് യു പി സ്കൂൾ. ജനാഭിലാഷപ്രകാരം റവ. ഫാദർ സർക്കാരിൽ നിന്നും അനുവാദം വാങ്ങി. 1 - 6 - 1953 ൽ ഇന്നു കാണുന്ന സ്കൂളിന് ഭദ്രദീപം കൊളുത്തി. 35 വിദ്യാർത്ഥികളും ഒരു അദ്ധാപകനുമായി ശ്രി. സി. ജെ പോൾമാസ്റ്ററുടെ നേതൃത്വത്തിൽ സെൻറ് റാഫേൽസ് സ്കൂൾ ജൈത്രയാത്ര തുടങ്ങി. തുടക്കം മുതലെ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകിയിരുന്നു.1954 ൽ പതിനൊന്നാം ഫോറവും 1955 ൽ മൂന്നാം ഫോറവും ആരംഭിച്ച് പരിപ്പൂർണ്ണ മിഡിൽ സ്കൂൾ പദവിയിൽ എത്തി. 1976-77 കാലഘട്ടത്തിൽ 14 ക്ലാലസ്സുകളിലായി 600 വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു. ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തിൽ സർക്കാർ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കൽ എന്നീ പ്രവർത്തനങ്ങളോടെ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി , കംന്വ്യൂട്ടർ ലാബ്, സയൻസ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പോൾ മാസ്റ്റർ, റെജീന ടീച്ചർ, ജോയ് മാസ്റ്റർ, മറിയം ടീച്ചർ, മേഴ്സി ടിച്ചർ, ഫ്ളോറൻസ് ടിച്ചർ, ഫ്രാൻസീസ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.457027,76.290272|zoom=18}} വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ;

  • എൻ എച്ച് 47 എറണാകുളം -തൃശൂർ ഹൈവേയിൽ ആമ്പല്ലൂർ സെൻററിൽ ( തൃശ്ശൂരിൽ നിന്നും 10 കിലോമീറ്റർ) നിന്നും 4.5 കിലോമീറ്റർ അകലെയായി കല്ലൂർസെൻറ് റാഫേൽ പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു.
  • പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏഴു കിലോമീറ്റർ.