ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ മലയോരനാടായ നെടുമങ്ങാട് ഉപജില്ലയിൽ നെടുമങ്ങാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണിത് .ചരിത്രപ്രാധാന്യത്താലും രാജകീയ പാരമ്പര്യങ്ങളാലും സമൃദ്ധമായ ഈ മലയോര നാട്ടിലെ വിദ്യാലയത്തിൽ ഏറെയും സാധാരണക്കാരായ വിദ്യാർഥികളാണ്. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ വളെരെയേറെ ശ്രദ്ധയാക൪ഷിക്കപ്പെട്ടവയാണ് .ഈ പ്രവർത്തനങ്ങളെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാവരിലേക്കും എത്തിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ ആദ്യമായി ഓൺലൈൻ ക്ലാസ് , മികച്ച കർഷക അധ്യാപകനുള്ള ജില്ലാതല അവാർഡ് ,ദേശീയതലത്തിൽ ലഭ്യമായ ഇൻസ്പയ൪ അവാർഡ് തുടങ്ങിയവയെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളിൽ ചിലതാണ് .
ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട് | |
---|---|
വിലാസം | |
നെടുമങ്ങാട് നെടുമങ്ങാട്. പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 15 - 05 - 1966 |
വിവരങ്ങൾ | |
ഫോൺ | 0472 2813820 |
ഇമെയിൽ | hmgbupsndd@gmail.com |
വെബ്‍സൈറ്റ് | hmgbupsndd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42560 (സമേതം) |
യുഡൈസ് കോഡ് | 32140600602 |
വിക്കിഡാറ്റ | Q64035462 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട്. |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി നെടുമങ്ങാട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 292 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകുമാർ എസ് |
പി.ടി.എ. പ്രസിഡണ്ട് | ഉദയകുമാർ.കെ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
28-01-2022 | 42560 |
ചരിത്രം
നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപു രാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂൾ .നെടുമങ്ങാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗവ :ടൗൺ യു പി സ്കൂൾ, ഗവ :ബോയ്സ് യു പി സ്കൂൾ എന്ന പേരിൽ 1968-ലാണ് ആരംഭിച്ചത് . കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ഒരേക്കറിനകത്തുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓട് മേഞ്ഞ 4കെട്ടിടങ്ങളും ഒരു ഇരുനില കെട്ടിടവും ഓഫീസ് പ്രവർത്തിക്കുന്ന ഒരു കെട്ടിടവും കിച്ചനും ഡൈനിങ്ങ് ഹാളും ചേർന്നുള്ള ഒരു കെട്ടിടവുമാണുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനുമായി പ്രത്യകം ടോയ് ലറ്റുകളുമുണ്ട് .സ്മാർട്ട് ക്ലാസ്റൂമും ഒബ്സർവേറ്ററിയും കമ്പ്യൂട്ടർ ലാബുമെല്ലാം ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .സൗകര്യങ്ങളെക്കുറിച്ചു കൂടുതൽ അറിയുന്നതിന്
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ പ്രഥമാധ്യാപക൪
പേര് | വ൪ഷം | ഫോട്ടോ |
---|---|---|
ഒ സി മദനൻ | ||
സി ബാലകൃഷ്ണൻ | ||
അബ്ദുൽഅസീസ് | ||
ശാരദാമ്മ | ||
കൃഷ്ണൻ നായ൪ | ||
യൂനുസ് കുഞ്ഞ് | ||
വേലപ്പൻ പിള്ള | ||
രാജമ്മ | ||
അബ്ദുൽസലാം | ||
മോഹനൻ നായ൪ | ||
ശിവപ്രസാദ് | ||
ഷംസുദ്ദീൻ | ||
എസ് ജയകുമാ൪ |
സ്റ്റാഫ്
നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ അധ്യാപകരും അനധ്യാപകരുമായ ജീവനക്കാ൪
പേര് | തസ്തിക |
---|---|
എസ് ജയകുമാർ | ഹെഡ്മാസ്റ്റ൪ |
ലിസി കുട്ടി | പി ഡി ടീച്ചർ |
സാദിഖ് | ഹിന്ദി ടീച്ചർ |
സരളകുമാരി | പി ഡി ടീച്ചർ |
ബിനിത | പി ഡി ടീച്ചർ |
രജനി എസ് ആർ | പി ഡി ടീച്ചർ |
സുധീർ | വ൪ക്ക് ഷോപ്പ് ഇൻസ്‌ട്രുക്ടർ |
മീന | സംസ്‌കൃതം ടീച്ചർ |
സീന ജി ആർ | യു പി എസ് എ |
സജിത വി | യു പി എസ് എ |
ദീപ്തി വി എസ് | യു പി എസ് എ |
രേണുകാദേവി | ഓഫീസ് സ്റ്റാഫ് |
സന്തോഷ് കുമാർ |
പി ടി എ പ്രതിനിധികൾ
നെടുമങ്ങാട് ഗവ :ടൗൺ യു പി സ്കൂളിലെ പി ടി എ പ്രതിനിധികൾ
പേര് | |
---|---|
എസ് ജയകുമാർ | ഹെഡ്മാസ്റ്റ൪ |
കെ എസ് ഉദയകുമാർ | പി ടി എ പ്രസിഡന്റ് |
സുധീർ | പി ടി എ വൈസ് പ്രസിഡന്റ് |
ഷീജ | എം പി ടി എ പ്രസിഡന്റ് |
സംഗീത | രക്ഷിതാവ് , എക്സിക്യൂട്ടീവ് അംഗം |
ജ്യോതി | രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം |
ബിധു | രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം |
വിനീത | രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം |
ശാന്തി | രക്ഷിതാവ്,എക്സിക്യൂട്ടീവ് അംഗം |
ലിസി കുട്ടി | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
സാദിഖ് | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
സരളകുമാരി | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
സുധീർ | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
രജനി എസ് ആർ | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
ദീപ്തി വി എസ് | ടീച്ചർ,എക്സിക്യൂട്ടീവ് അംഗം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | മേഖല | ചിത്രം |
---|---|---|
എൻ പി ഗിരി | ഐ എസ് ആ൪ ഒ ശാസ്ത്രജ്ഞൻ | |
ഷിജുഖാൻ | ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി | |
സി എ ഉത്തമൻ | സാഹിത്യകാരൻ | |
കൊല്ലംകാവ് ചന്ദ്രൻ | മുൻ നെടുമങ്ങാട് നഗരസഭാ ചെയ൪മാൻ |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
- നെടുമങ്ങാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ആലിൻ ചുവടു വഴി താഴേക്ക് 300 m മാറി ഗേൾസ് ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.60570,76.99931 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |