സി കെ എം യു പി എസ്സ് തോട്ടകം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് വൈക്കം താലൂക്കിൽ തോട്ടകം എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിലാണ് സി കേശവൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1976 സ്ഥാപിതമായ ഈ സ്കൂളിൽ 5 6 7 ക്ലാസുകൾ ആണ് പ്രവർത്തിക്കുന്നത്. വൈക്കം വെച്ചൂർ റോഡിൽ കിഴക്കുവശത്തായി പ്രവർത്തിച്ചുവരുന്ന സ്കൂളിൽ അഞ്ച് അധ്യാപകരും ഒരു അധ്യാപകരുമായി ആറ് ജീവനക്കാരാണുള്ളത്. മനോഹരമായ ഒരു ചെറിയ പൂന്തോട്ടത്താൽ ഭംഗിയാക്കപ്പെട്ട സ്കൂളിന് ആവശ്യത്തിനുള്ള ക്ലാസ് മുറികളും, ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങളുമുണ്ട്.
| സി കെ എം യു പി എസ്സ് തോട്ടകം | |
|---|---|
| പ്രമാണം:45266 schoolpic | |
| വിലാസം | |
THOTTAKAM തോട്ടകം PO പി.ഒ. , 686607 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1976 |
| വിവരങ്ങൾ | |
| ഇമെയിൽ | ckmupst@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45266 (സമേതം) |
| യുഡൈസ് കോഡ് | 32101300305 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 73 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അഞ്ജു മോഹൻ |
| പി.ടി.എ. പ്രസിഡണ്ട് | ദിവ്യമോൾ G |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാരി |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 45266-psitc |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1976 ഏപ്രിൽ 10ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം പണി തുടങ്ങി. മെയ് 31ന് അതായത് 51 ദിവസങ്ങൾകൊണ്ട് 120 അടി നീളമുള്ള കെട്ടിടം പണി പൂർത്തിയായി. 1976 ജൂൺ ഒന്നിന് സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1977 പൊതുയോഗം കൂടി തോട്ടകം ടിപി ഭവനിൽ ശ്രീ വിജയനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും പുതിയ ഭരണസമിതി ഭരണം ഏറ്റെടുക്കുകയും ചെയ്ത. തെക്ക് ഭാഗം കിഴക്ക് പടിഞ്ഞാറ് കെട്ടിടം പണി പൂർത്തിയായി. ഒരദ്ധ്യാപകനേ സ്കൂൾ മാനേജർ ലഭിച്ചതിൽ ഏവരും അത്യന്തം സന്തോഷിച്ചു. കാര്യമായ സാമ്പത്തിക സാഹചര്യങ്ങൾ ഒന്നുമില്ലാതിരുന്ന സാഹചര്യത്തിൽ ഒരു സ്കൂൾ നിയമാനുസരണം ഉള്ള എല്ലാ സൗകര്യങ്ങളോടും കൂടി ആരംഭിക്കുവാൻ സാധിച്ചത് ഗുരുദേവ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് എന്ന് ഞങ്ങൾ വിശ്വസിച്ചു പോരുന്നു. സി കെ എം യു പി സ്കൂൾ സ്ഥാപിക്കുന്നതിന് തികഞ്ഞ ആത്മാർത്ഥതയോടെ ഒത്തൊരുമിച്ച് പ്രവർത്തിച്ച യശശരീരനായ ഇ. കരുണാകരൻ തുപ്പുറത്ത്, ഒ.വി.കൃഷ്ണൻ ഒറ്റത്തെങ്കുങ്കൽ , പി. കെ .വാസവൻ പൂന്തുരുത്ത്, കെ. കെ. വേലു കട്ടപ്പുറത്ത്, സി. വി.കുമാരൻ കണ്ടങ്കേരിൽ, പി. പരമേശ്വരൻ വല്യാക്കട തുടങ്ങിയവരേയും ശ്രീനാരായണഗുരുദേവ ഭക്തരായ എല്ലാ അംഗങ്ങളെയും എക്കാലവും നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്. ഒരേക്കർ സ്ഥലവും 120,100 അടി വീതമുള്ള രണ്ട് കെട്ടിടങ്ങളും 5, 6, 7 എന്നീ മൂന്ന് ക്ലാസ്സുകളും ഓരോന്നിലും 3 ഡിവിഷൻ വീതം 9 ഡിവിഷനുകളും ആവശ്യമായ എല്ലാ ഉപകരണങ്ങളും, ആകെ 12 ജീവനക്കാരും ഉൾക്കൊള്ളുന്ന ഈ സ്ഥാപനം 1978 ജൂണിൽ പൂർത്തിയായി ഏവർക്കും അഭിമാനകരമായി പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.731721, 76.414310| width=500px | zoom=10 }}