ജി എം എൽ പി എസ് മഞ്ഞപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് മഞ്ഞപ്പറ്റ
വിലാസം
മഞ്ഞപ്പറ്റ

GMLPS MANHAPPATTA
,
മഞ്ഞപ്പറ്റ പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgmlpsmpta@gmail.com
കോഡുകൾ
സ്കൂൾ കോഡ്18529 (സമേതം)
യുഡൈസ് കോഡ്32050601005
വിക്കിഡാറ്റQ64567826
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ111
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കെ വി
പി.ടി.എ. പ്രസിഡണ്ട്ജാഫർ സി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
26-01-2022PUSHPALATHA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.1924 ൽ സ്ഥാപിതമായി. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 255 കുട്ടികൾ ഇപ്പോൾ അധ്യയനം നടത്തുന്നു.

ചരിത്രം

ജി എം എൽ പി സ്കൂ ൾ മഞ്ഞപ്പറ്റ , മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ

ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ തൃക്കലങ്ങോട് പഞ്ചായത്തിൽ പതിനേഴാം വാർഡിൽ മഞ്ഞപ്പററ എന്ന പ്രകൃതിരമണീയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്നു.

1923 ൽ സ്വാകാര്യ വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.പാലാം തൊടിക മൊയ്ദീൻകുട്ടി എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിന്നീട് നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും നിരന്തര പ്രയത്നം മൂലം 1924 ൽ സർക്കാർ വിദ്യാലയമായി മാറി .1995 വരെ കളത്തിങ്ങൽ കുടുംബം വക വാടക കെട്ടിടത്തിലും ശേഷം ഭാഗികമായി വാടക കെട്ടിടത്തിലും സർക്കാർ കെട്ടിടത്തിലുമായി പ്രവർത്തിച്ചുവന്നു.അന്നത്തെ പ്രധാന അധ്യാപകൻ ഉമ്മർ മാസ്റ്റർ പാപ്പിനിപ്പാറ,പി ടി എ പ്രസിഡന്റ് സീമാമു എന്ന കുഞ്ഞാൻ, കാരിയോട്ടിൽ അഹമ്മദ് മുസ്‌ലിയാർ ,മഞ്ചേരിക്കാടൻ മമ്മുട്ടി ,പാങ്ങോട്ടിൽ ബാലൻ, കിഴക്കയിൽ ഖാദർ എന്നിവരുടെയൊക്കെ ശ്രമഫലമായി 2003 ൽ വിദ്യാലയം പൂർണ്ണമായും 30 സെന്റ് ഉള്ള സ്വന്തം സ്ഥലത്തു പ്രവർത്തിച്ചു വരുന്നു.

കിഴക്ക് കല്ലേന്തോട് കോളനി മുതൽ പടിഞ്ഞാറേത്തല വരെയും ,തെക്ക് എക്കാപ്പാറ മുതൽ വടക്ക് പുത്തൻകുളം വരെയും ഏകദേശം 8 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുനിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 255 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.വിദ്യാലയം ഇന്ന് കാണുന്ന പ്രൗഢിയിൽ നിലകൊള്ളുന്നത് അനേകം വ്യക്തിത്വങ്ങളുടെ നിരന്തരമായ അധ്വാനത്തിന്റെയും,സേവന തല്പരതയുടെയും ഫലമായിട്ടാണ് .

മുഹമ്മദ് മാസ്റ്റർ ,ചെറുതൊടി മുഹമ്മദ് മാസ്റ്റർ,മണി മാസ്റ്റർ ,അബ്ദുള്ള മാസ്റ്റർ,ഉമ്മർ മാസ്റ്റർ,കുര്യൻ മാസ്റ്റർ,ഓമന ടീച്ചർ,അബ്ബാസ് മാസ്റ്റർ,ശാരദ ടീച്ചർ,ആനി ടീച്ചർ,മാലിനി ടീച്ചർ,ബീന വര്ഗീസ് ടീച്ചർ എന്നിവരാണ് ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച മുൻകാല പ്രധാനാധ്യാപകർ.

അക്കാദമിക-ഭൗതിക സാഹചര്യങ്ങളിൽ വിദ്യാലയം നേടിയെടുത്ത മികവുകൾ എടുത്തുപറയത്തക്കതാണ്.ആരോഗ്യ രംഗത്തും,വിദ്യാഭ്യാസ രംഗത്തും,വാണിജ്യ രംഗത്തും സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.നേടിയെടുത്ത മികവുകൾക്കപ്പുറംഭൗതികവും,അക്കാദമികവും,സാങ്കേതികവുമായ രംഗങ്ങളിൽ കൂടുതൽ മുന്നേറാനാവുമെന്ന വിശ്വാസത്തോടെ ജൈത്രയാത്ര തുടരുന്നു .

ഭൗതികസൗകര്യങ്ങൾ

എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 6 നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.ഡിജിറ്റൽ ക്ലാസ്റൂമും, മികച്ച ഐ ടി സൗകര്യങ്ങളും ഉണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ആൺകുട്ടികൾക്കും,പെൺ കുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യങ്ങളും ഇന്നുണ്ട്.പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു.വൃത്തിയുള്ള പാചകപ്പുരയും,ഗ്യാസ് അടുപ്പുകളും ഗുണമേന്മയുള്ള വിഭവങ്ങളും കൊണ്ട് ഉച്ചഭക്ഷണ സംവിധാനം വളരെയേറെ മെച്ചപ്പെട്ടു കഴിഞ്ഞു.വിനോദത്തിനായി നിർമ്മിച്ച മിനി പാർക്ക് എടുത്തുപറയാവുന്ന ഒരു നേട്ടമാണ്.സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്ക്‌ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്രിസ്തുമസ് പുതുവത്സരാഘോഷം          2022
തിരികെ സ്കൂളിലേക്ക്



ക്ലബുകൾ

വിദ്യാരംഗം സയൻസ് സ്കൂൾ സുരക്ഷാ ക്ലബ് ,ഹരിത ക്ലബ്,ഗണിത ക്ലബ്

മുൻ സാരഥികൾ

  • മുഹമ്മദ് മാസ്റ്റർ
  • ചെറുതൊടി മുഹമ്മദ് മാസ്റ്റർ
  • മണി മാസ്റ്റർ
  • അബ്ദുള്ള മാസ്റ്റർ
  • ഉമ്മർ മാസ്റ്റർ
  • കുര്യൻ മാസ്റ്റർ
  • ഓമന ടീച്ചർ
  • അബ്ബാസ് മാസ്റ്റർ
  • ശാരദ ടീച്ചർ
  • ആനി ടീച്ചർ
  • മാലിനി ടീച്ചർ
  • ബീന വര്ഗീസ് ടീച്ചർ

പൂർവ വിദ്യാർഥികൾ

ഷാന നെസ്‌റിൻ       അദ്ധ്യാപിക

സൈഫുള്ള              കെ സ് ഇ ബി സബ് എൻജിനീയർ

ജംഷീദ് മഞ്ചേരി         ഗായകൻ

സാബിരി                  പഞ്ചായത്ത് മെമ്പർ

സജിത                    ആയുർവേദ ഡോക്ടർ

അബ്ദുൽ അസീസ്     റിട്ടയേർഡ്    പോലീസ്

മൊയ്‌തീൻ കുട്ടി        അറബിക് മാസ്റ്റർ ..........

വഴികാട്ടി

{{#multimaps: 11.15473568337225, 76.15094654024485| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_മഞ്ഞപ്പറ്റ&oldid=1418738" എന്ന താളിൽനിന്ന് ശേഖരിച്ചത്