ജി എം എൽ പി എസ് മഞ്ഞപ്പറ്റ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ (2022 -23 )

ക്ലാസ് ലൈബ്രറി

കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനായി ക്ലാസ് മുറികളിൽ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് .റഫറൻസിനും പുസ്തകങ്ങൾ ഉപയോഗപ്പെടുത്തുന്നു'

കുട്ടികൾ വിശേഷാവസരങ്ങളിൽ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവനയായി നൽകി വരുന്നു'.

പ്രതിഭകൾക്കൊപ്പം

വിവിധ മേഖലകളിൽ പാണ്ഡിത്യമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഭകൾക്കൊപ്പം പരിപാടി നടത്തി 'ചിത്രകാരൻ ജനു മഞ്ചേരി ,സയൻസ് അധ്യാപകൻ നാസർ മാസ്റ്റർ ,എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ സാജിദ് എന്നിവരുടെ ക്ലാസ്സുകൾ വിവിധ മാസങ്ങളിലെ പ്രതിഭകൾക്കൊപ്പം പരിപാടിയിൽ ഉൾപ്പെടുത്തി .

അക്ഷരച്ചെപ്പ്

കോവിഡ് കാലം സൃഷ്ട്ടിച്ച പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഈവർഷം അക്ഷരച്ചെപ്പ് തനതുപ്രവർത്തനമായി ഏറ്റെടുത്തു നടപ്പാക്കി .എല്ലാക്ലാസ്സുകളിലെയും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഈ പരിപാടിയിൽ മലയാള ചിഹ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു,വായന കാർഡുകളും ഉപയോഗപ്പെടുത്തി .മലയാളഭാഷയിൽ വളരെ നല്ല പരിണാമം കുട്ടികളിൽ ദൃശ്യമായി.

സി പി ടി എ

കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനായി ഓരോ മാസത്തിലും സി പി ടി എ സംഘടിപ്പിക്കുന്നു .രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സുകളും നടത്തുന്നു .

കേളീരവം ;ഏകദിന സഹവാസ ക്യാമ്പ്

മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കേളീരവം ഏകദിന സഹവാസക്യാമ്പ് നടത്തി .പ്രശസ്ത പാവകളി കലാകാരൻ ശ്രീ പ്രേമൻ ചെമ്രക്കാട്ടൂർ,കഥകളി കലാകാരൻ ശ്രീ ജിഷ്ണു മനോജ്,അധ്യാപകനും വാനനിരീക്ഷകനുമായ ശ്രീ വാരിസ് എന്നിവർ കുട്ടികൾക്ക് പുതിയ ദൃശ്യാനുഭവങ്ങൾ പകർന്നു നൽകി .

പഠനോത്സവം

മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പഠനോത്സവം നടത്തി. കഥ,കവിത,സ്‌കിറ്റ് .ലഘു പരീക്ഷണങ്ങൾ എന്നിവ അരങ്ങേറി