എം .റ്റി .എൽ .പി .എസ്സ് .പൂവത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ് .പൂവത്തൂർ | |
---|---|
വിലാസം | |
വരയന്നൂർ പുല്ലാട് പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഇമെയിൽ | mtlpspoovathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37330 (സമേതം) |
യുഡൈസ് കോഡ് | 32120600518 |
വിക്കിഡാറ്റ | Q87593754 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 8 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഫിലിപ്പ് എ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | സൗദാംബിക കെ. എച്ച് |
അവസാനം തിരുത്തിയത് | |
26-01-2022 | 37330 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1894-ൽ ഈ സ്കൂൾ സ്ഥാപിതമായി.125 വർഷം പിന്നിടുന്നു. എം. റ്റി. എൽ. പി. സ്കൂൾ പുല്ലാട് സബ്ജില്ലയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. പൂവത്തൂർ, തോട്ടപ്പുഴശ്ശേരി, വെള്ളങ്ങൂർ എന്നീ കരകളിലെ ആളുകൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരു സ്കൂൾ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പൂവത്തൂർ എം. റ്റി. എൽ. പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്. ആ കാലത്ത് ദീർഘ വീക്ഷണമുള്ള ആളുകൾ ഇവിടെ താമസിച്ചിരുന്നു. അവരുടെ ശ്രമഫലമായി 1894-)മാണ്ട് ഈ സ്കൂൾ ആരംഭിച്ചു. ഒരു രാത്രി കൊണ്ടാണ് ഈ സ്കൂൾ ആരംഭിച്ചത് എന്ന് പറഞ്ഞാൽ അ വിശ്വസനീയമായി തോന്നാം. പ്രാരംഭത്തിൽ ഒന്നാം ക്ലാസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.ഇതിന്റെ പ്രരംഭപ്രവർത്തകരായി പലർ ഉണ്ടങ്കിലും ശ്രീമാന്മാരായ കോശി ഫിലിപ്പോസ് കൂമ്പുളൂർ, ചെറിയാൻ കോശി കൂമ്പുളൂർ, ഏബ്രഹാം തോമസ് വലിയപറമ്പിൽ, ചാക്കോ വറുഗീസ് വല്യേത്ത്, ഫിലിപ്പോസ് പരുത്തൻപാറ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.ഇവർക്ക് വേണ്ട പ്രോത്സാഹനവും മാർഗ ദർശനവും നൽകിയത് മാർത്തോമാ സഭയുടെ അന്നത്തെ വലിയ മെത്രാപ്പോലീത്താ ആയിരുന്ന പാലക്കുന്നത് തീത്തുസ് ദ്വിതീയൻ തിരുമേനിയാണ് എന്നുള്ളത് പ്രത്യേകം പ്രസ്ഥാവ്യമത്രേ. ഒന്നാം ക്ലാസ്സ് മാത്രമായി ആരംഭിച്ച വിദ്യാലയം ക്രമേണ നാല് ക്ലാസുള്ള ഒരു പ്രൈമറി സ്കൂളായി. ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകരുടെ ഒരു നീണ്ട പട്ടികയുണ്ട്. ആ കൂട്ടത്തിൽ മഹാകവി കെ. വി സൈമനും ഉൾപ്പെടുന്നു.ബഹുമാനപെട്ട ഇന്ത്യൻ പ്രസിഡന്റിൽ നിന്നും നാഷണൽ അവാർഡ് വാങ്ങി ഡി. ഈ. ഒ സ്ഥാനത്തു നിന്നും റിട്ടയർ ചെയ്തതിനു ശേഷം എം. റ്റി &ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജറായി സേവനം അനുഷ്ഠിച്ചതിനു ശേഷം വിട വാങ്ങിയ ശ്രീമാൻ കെ. സി ഫിലിപ്പ് ബി. എ. എൽ. റ്റി ഇ സ്കൂളിലെ ഒരു പൂർവ വിദ്യാർത്ഥിയാണെന്നുള്ളത് സസന്തോഷം എടുത്തു പറഞ്ഞുകൊള്ളട്ടെ.ശ്രീമാൻ റ്റി. ജെ വറുഗീസ് ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ച കാലത്താണ് ഇന്ന് കാണുന്ന മനോഹരമായ ഗേറ്റും മതിലും ഇ സ്കൂളിന് പണികഴിപ്പിച്ചത്. ഇടവകയുടെ ചുമതലയിൽ 1996-ൽ ഒരു മൂത്രപ്പുര സ്കൂളിന് നിർമ്മിച്ചു. സ്കൂളിന്റെ അറ്റകുറ്റപണികൾക്ക് ഇടവക സാമ്പത്തിക സഹായം ചെയ്ത് വരുന്നു.1997-ൽ ഒരു നേഴ്സറി ക്ലാസ്സ് ആരംഭിച്ച് തുടർന്ന് നടത്തിവരുന്നു.1997 മാർച്ച് 31ന് ശ്രീമതി എം.റ്റി അന്നമ്മ റിട്ടെയർ ചെയ്ത സ്ഥാനത്തു ശ്രീമതി വി. ജെ. റോസമ്മയെ ഹെഡ്മിസ്ട്രസായി നിയമിച്ചു. ഇപ്പോൾ റവ. സി. ഇ തോമസ് പ്രസിഡന്റായി എൽ. എ. സിയും അധ്യാപക രക്ഷകർത്തൃസംഘടനയും സ്കൂളിന്റെ ബഹു മുഖമായ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വാഹനം,വൈദ്യുതി, ലാപ്‌ടോപ്പ്-ഓട്ടോ സൗകര്യം ,പ്രൊജക്ടർ,ടൊയലെറ്റ്,ഓഫീസ് റൂം, ക്ളാസ് റൂം,ലൈബ്രറി, സ്ക്രീനുകൾ, ഫർണിച്ചറുകൾ, ബ്ലാക്ക് ബോർഡുകൾ, കുടിവെള്ളം
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- കലാകായിക പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ- സുരക്ഷ ക്ളബ്ബ്, പരിസ്ഥിതി ക്ളബ്ബ്, ശാസ്ത്ര ക്ളബ്ബ്, ഗണിത ക്ളബ്ബ്
മികവുകൾ
കാല കാലങ്ങളിൽ ഉപജില്ലയായി നടത്തപ്പെടുന്ന ശാസ്ത്രമേളകളിലും കായിക മേളകളിലും പ്രവർത്തി പരിചയ മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് സ്കൂൾ തലത്തിലും, ഉപജില്ലാതലത്തിലും നടത്തപ്പെടുന്ന ക്വിസ് കോമ്പറ്റിഷനുകളിൽ പങ്കെടുപ്പിക്കുകയും സമ്മാനഅർഹരാകുകയും ചെയ്തിട്ടുണ്ട്.
മുൻസാരഥികൾ
പേര് ചാർജ് എടുത്ത തീയതി
എ. റ്റി അന്നമ്മ-1988
ജോർജ് മാത്യു -5/5/1989
പി. വി ജോർജ് -9/4/1991
എ. റ്റി അന്നമ്മ -1/4/1992
എൽ. തോമസ് -7/9/1993
എ. റ്റി അന്നമ്മ -4/12/1993
സൂസമ്മ കോശി - 21/1/1995
എ. ടി. അന്നമ്മ - 31/1/1995
വി. ജെ. റോസമ്മ - 1/4/1997
ഷീല. സൂസൻ ജോൺ - 1/4/1999
റെയ്ച്ചൽ. സൂസൻ - 16/5/2003
വത്സമ.എസ് - 1/4/2005
ആനി ഫിലിപ്പ് - 1/4/2008
സാറാമ്മ അലക്സാണ്ടർ - 1/6/2019
റീന മാത്യു - 1/6/2020
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ശ്രീമാൻ കെ.സി ഫിലിപ്പ്(ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് നാഷണൽ അവാർഡ് വാങ്ങി)
അദ്ധ്യാപകർ
പേര് ചാർജ് എടുത്ത തീയതി
എ. റ്റി അന്നമ്മ-1988
ജോർജ് മാത്യു -5/5/1989
പി. വി ജോർജ് -9/4/1991
എ. റ്റി അന്നമ്മ -1/4/1992
എൽ. തോമസ് -7/9/1993
എ. റ്റി അന്നമ്മ -4/12/1993
സൂസമ്മ കോശി - 21/1/1995
എ. ടി. അന്നമ്മ - 31/1/1995
വി. ജെ. റോസമ്മ - 1/4/1997
ഷീല. സൂസൻ ജോൺ - 1/4/1999
റെയ്ച്ചൽ. സൂസൻ - 16/5/2003
വത്സമ.എസ് - 1/4/2005
ആനി ഫിലിപ്പ് - 1/4/2008
സാറാമ്മ അലക്സാണ്ടർ - 1/6/2019
റീന മാത്യു - 1/6/2020
ദിനാചരണങ്ങൾ
പ്രവേശനോത്സവം
നവംബർ -1ന് പ്രവേശനോത്സവം നടന്നു. വാർഡ് മെമ്പർ -ആശ സി. ജെ മുഖ്യ അഥിതിയായി മീറ്റിഗ് ഉദ്ഘാടനം ചെയ്തു.
നവംബർ 1-കേരളപ്പിറവി ദിനാഘോഷം കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികളെ കേരളത്തിന്റെ ചരിത്രം വീഡിയോയായി കാണിക്കുകയും ക്വിസ് നടത്തുകയും ചെയ്തു.
നവംബർ 15 -ശിശുദിനം ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾ ചാച്ചജി ആയി ഒരുങ്ങുകയും ഒത്തുചേർന്നു ശിശുദിന ഗാനം പാടുകയും ശിശു ദിന ക്വിസ് നടത്തുകയും ചെയ്തു. ആഘോഷത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു.
ഡിസംബർ 23-ക്രിസ്മസ് കരോൾ ഡിസംബർ 23 ക്രിസ്മസ് കരോൾ നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു (വാക്യം പറയൽ, ക്രിസ്മസ് ഗാനം, ക്രിസ്മസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കൽ )കുട്ടികൾക്ക് ക്രിസ്മസ് മധുരം, ക്രിസ്മസ് വിരുന്ന് എന്നിവ നൽകി
ക്ലബ്ബുകൾ
•പരിസ്ഥിതി ക്ലബ്ബ് •ഹെൽത്ത് ക്ലബ്ബ് •സയൻസ് ക്ലബ്ബ് •വിദ്യാരംഭം •ഗണിത ക്ലബ്ബ് •ഭാഷ ക്ലബ്ബ് സുരക്ഷ ക്ലബ്ബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.332679,76.677618 |width=800px|zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37330
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ