ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് സബ് ജില്ലയിൽ ദേശീയ പാതയോരത്ത്, അതി പുരാതനമായ ചേപ്പാട് സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സമീപം സ്ഥിതിചെയ്യുന്നു
ചരിത്രം
ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1918 മുതൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.ഈ പള്ളിയിൽ കബറടക്കിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ദീവന്യാസിയോസ് തിരുമേനിയുടെ നാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 1918 മെയ് മാസം .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടു കൂടിയ സ്കൂൾകെട്ടിടം .അഞ്ചു മുതൽ ഏഴ് വരെ രണ്ട് ഡിവിഷനുകൾ വീതം 6 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യം ഉണ്ട് .കുട്ടികളുടെ വായനാശീലം വളർത്താൻ ഉതകുന്ന ലൈബ്രറി,പഠനപ്രവർത്തനങ്ങൾ അനുഭവവേദ്യമാക്കാൻ തുടർന്ന് വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടന്നുലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾസ്കൗട്ട് & ഗൈഡ്സ്
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങ്സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാക്കിയ വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം.
ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ശാസ്ത്ര മേളകളിൽ ശാസ്ത്ര പ്രോജക്ടുകൾ തയ്യാറാക്കുന്നതിലും ഗണിതമാഗസിൻ തയ്യാറാക്കുന്നതിലും നിരവധി തവണ ഒന്നാമതെത്താൻ കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാഹിത്യ നായകന്മാർ, സിനിമ -സീരിയൽ നടീനടന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, രാഷ്ട്രീയ -മത നേതാക്കന്മാർ, ബിഷപ്പുമാർ തുടങ്ങി അനവധി ആളുകൾ ഇവിടെനിന്നും വിദ്യ അഭ്യസിച്ചു നേതൃനിരയിൽ എത്തപ്പെട്ടിട്ടുണ്ട്. സിനിമ നടൻ അശോകൻ,ബാലസാഹിത്യകാരൻ ചേപ്പാട് ഭാസ്കരൻ നായർ, ആതുര ശുശ്രൂഷ രംഗത്ത് പ്രസിദ്ധനായ ഡോ. രാധാകൃഷ്ണൻ, ഡോ. ആദർശ്, രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ് എന്നിവർ അവരിൽ ചിലരാണ് .
വഴികാട്ടി
ചേപ്പാട് സ്ഥിതിചെയ്യുന്നു.
ചേപ്പാട് ബസ് സ്റ്റോപ്പിൽ നിന്നും 3 മീറ്റർ അകലം.
ചേപ്പാട്റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം. (അര കിലോമീറ്റർ)