സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ കോടുകുളഞ്ഞി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.യു.പി. സ്കൂൾ കോടുകുളഞ്ഞി.
സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി | |
---|---|
വിലാസം | |
കോടുകുളഞ്ഞി കോടുകുളഞ്ഞി , കോടുകുളഞ്ഞി പി.ഒ. , 689508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1842 |
വിവരങ്ങൾ | |
ഫോൺ | 0479 2367006 |
ഇമെയിൽ | kodukulanjicmsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36371 (സമേതം) |
യുഡൈസ് കോഡ് | 3211030065 |
വിക്കിഡാറ്റ | Q87479240 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആല പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 58 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 112 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന തങ്കച്ചൻ |
പി.ടി.എ. പ്രസിഡണ്ട് | ഗോപാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനി |
അവസാനം തിരുത്തിയത് | |
25-01-2022 | 36371 |
ചരിത്രം.
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ആല വില്ലേജിൽ ആല പഞ്ചായത്ത് എട്ടാം വാർഡിൽ ചെങ്ങന്നൂർ മാവേലിക്കര റോഡിൽ കോടുകുളഞ്ഞി ഗ്രാമത്തിൽ പുരാതന സി എസ് ഐ ദേവാലയ ത്തോട് ചേർന്ന് റവ. ജോസഫ് പീറ്റിൻ്റെ നേതൃത്വത്തിൽ കോടുകുളഞ്ഞി പ്രദേശത്തിൻ്റെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസം ലക്ഷ്യമാക്കി 1842 ൽ സ്ഥാപിതമായ സ്കൂളാണ് കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ . വാലേത് ഉമ്മുമ്മൻ എന്നയാളിൻ്റെ വക പ്ലാന്തറയിൽ പുരയിടത്തിൽ കാട്ടുകൊമ്പുകൾ വെട്ടി രാത്രി സമയത്ത് പള്ളിക്കൂടം കെട്ടിയുണ്ടാക്കി . നമ്പൂരി ആശാനെ പഠിപ്പിക്കുവനായി നിയമിച്ചു. 1842 മുതൽ 1888 വരെ ഒരു ആശാൻ പള്ളിക്കൂടം എന്ന നിലയിൽ അത് തുടർന്ന് പോന്നു. 1888 മുതൽ ആംഗ്ലോ വേർണക്കുലർ എന്ന പേരോടെ സ്കൂൾ ഉയർത്തപ്പെട്ടു . അക്കാലയലവിൽ തന്നെ ആൺ പള്ളികുടം , പെൺ പള്ളിക്കൂടം , ഇംഗ്ലീഷ് സ്കൂൾ എന്നിങ്ങനെ മൂന്നായി വേർതിരിച്ചു പഠിപ്പിക്കുവാൻ ഉള്ള സൗകര്യം ഉണ്ടായി . ഇന്നു എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടി നില കൊള്ളുന്ന കോടുകുളഞ്ഞി സി എം എസ് യു പി സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെയും ചെങ്ങന്നൂർ ഉപ ജില്ല വിദ്യാഭ്യാസ ഓഫീസിൻ്റെയും പരിധിയിലാണ് . ചെങ്ങന്നൂർ ഉപ ജില്ലയിലെ വിദ്യാലയ മുത്തശ്ശി ആയ ഈ വിദ്യാലയത്തിൽ ആദ്യ കാലങ്ങളിൽ ചെങ്ങന്നൂർ, കൊല്ലകടവു , വെൺമണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. പഗത്ഭരായ ധാരാളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻ്റെ സന്തനങ്ങളായിട്ടുണ്ട് . ഇന്ന് ലോകത്തിൻ്റെ തന്നെ വിവിധ രാജ്യങ്ങളിൽ ഇവിടെ പഠിച്ചവർ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് അഭിമാനകരമാണ് . മൂല്യമുള്ള വിദ്യാഭ്യാസം നൽകാൻ സാധിക്കുന്നതാണ് ഇതിനെല്ലാം ആദരമയിട്ടുള്ളത് ..
ഭൗതികസൗകര്യങ്ങൾ
- കിണർ
- പാചകപ്പുര
- കെട്ടുറപ്പുള്ളതും ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.
- ഓഫീസ് റൂം,
- കമ്പ്യൂട്ടർ ലാബ്.
- സയൻസ് ലാബ്.
- കളിസ്ഥലം.
- ഗാർഡൻ.
- വാഹന സൗകര്യം.
- അഞ്ച് ലാപ്ടോപ്പുകൾ.
- 7 ടോയ്‌ലറ്റുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ശലഭോദ്യാനം നിർമ്മാണം
- പച്ചക്കറിത്തോട്ട നിർമ്മാണം
- പൂന്തോട്ട നിർമ്മാണം
- കലാകായിക പ്രവർത്തനങ്ങൾ
- ഡാൻസ് ക്ലാസുകൾ
- കായിക പരിശീലനം
- പ്രവർത്തിപരിചയ ക്ലാസുകൾ
- ചോക്ക് നിർമ്മാണം
- പേപ്പർ ക്രാഫ്റ്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | ശ്രീ. എം എ ചാണ്ടി | 1931 | 1933. |
2 | ശ്രീ . എം ജെ തോമസ് | 1933 | 1936. |
3 | ശ്രീ. കെ വി കുരിയിൻ (ബി എ എൽ ടി ) | 1936 | 1939 |
4 | ശ്രീ. വി ക ഉമ്മൻ( ബി എ എൽ ടി ) | 1939 | 1941 |
5 | ശ്രീ. കെ കെ ജോൺ( ബി എ എൽ ടീ ) | 1941 | 1951 |
6 | ശ്രീ. എ എ പോത്തൻ | 1951 | 1957. |
7 | ശ്രീ. പി സി ജോസഫ് | 1957 | 1957 |
8 | ശ്രീ. കെ സി മാത്യു( എം എ ബി ടീ ) | 1957 | 1958. |
9 | ശ്രീ എം കെ മാത്യു | 1958 | 1959 |
10 | ശ്രീ. കെ സി ചാക്കോ | 1959 | 1968 |
11 | ശ്രീ. ദാസ് | 1968 | 1970 |
12 | ശ്രീ. എം കെ മാത്യു( ബി എ ബി ടീ ) | 1970 | 1983 |
13 | ശ്രീമതി . സാറാമ്മ പോൾ | 1983 | 1996 |
14 | ശ്രീ. ജെ ജോൺസൺ | 1996 | 1997 |
15 | ശ്രീമതി. പി സി അന്നമ്മ | 1997 | 2002 |
16 | ശ്രീമതി . ജോളി ജോസ് | 2002 | 2004 |
17 | ശ്രീമതി. സിസി സാമുവൽ | 2004 | 2017 |
18 | ശ്രീമതി. ലീന തങ്കച്ചൻ | 2018 |
നേട്ടങ്ങൾ
ഐ എസ് ആർ ഒ യുടെ ബഹിരാകാശ വാരവുമയി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജില്ലകളിലെ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡ് അഞ്ചു പ്രാവശ്യം ലഭിച്ചു. കോട്ടയം മധ്യ കേരള മഹായിടവകയിലെ സ്കൂളുകളിൽ ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് അഞ്ചു പ്രാവശ്യം ലഭിച്ചു. ആരോഗ്യ ജ്യോതി യുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ബെസ്റ്റ് സ്കൂലിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. ശലോമോൻ പരമ്പരയിൽ പെട്ട ഹൈലി സൈലസി എന്ന എത്യോപ്യൻ ചക്രവർത്തി 1956 ഒക്ടോബറിൽ കേരളം സന്ദർശിച്ചപ്പോൾ കോടുകുളഞ്ഞി സി എം എസ് യൂ പി സ്കൂൾ സ്വീകരണം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥിയായ അനഘ എം എം ന് ധീരതക്കുള്ള അവാർഡ് ലഭിക്കുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Late. റൈറ്റ്. റവ. കെ. സി സേത്ത് ( റിട്ട. ബിഷപ്പ് നോർത്ത് കേരളം )
- റൈറ്റ്. റവ. കെ. പി കുരുവിള( റിട്ട. ബിഷപ്പ് നോർത്ത് കേരള )
- Late. പ്രൊഫ. വർഗീസ് നാക്കോലേക്കൽ ( വൈസ് ചാൻസലർ )
- പ്രൊഫ. ഡോ. കെ. ജി നാരായണപിള്ള ( റിട്ട. പ്രിൻസിപ്പൽ എൻ എസ് എസ് കോളേജ് പന്തളം )
- ശ്രീ. ജോൺ മിനു മാത്യു ( റിട്ട. എഞ്ചിനീയർ കൊച്ചിൻ ഓയിൽ റിഫൈനറി)
- ശ്രീ. മാത്യു പി എബ്രഹാം ( റിട്ട. ജോയിന്റ് ഡയറക്ടർ സെക്രട്ടറിയേറ്റ്)
- പ്രൊഫ. ഡോ. തോമസ് മാത്യു msc അഗ്രികൾച്ചർ, phd ( റിട്ട. പ്രൊഫ. അഗ്രികൾച്ചർ കോളേജ് വെള്ളായണി)
- പ്രൊഫ. ഡോ. റെനു മാത്യു എം ഡി ( റിട്ട. ഡോക്ടർ ഹോമിയോ മെഡിക്കൽ കോളേജ് തിരുവനന്തപുരം)
- ശ്രീമതി. ശോശാമ്മ പോത്തൻ തറയിൽ( റിട്ട. DEO )
- ശ്രീമതി. അന്നമ്മ പോത്തൻ തറയിൽ ( റിട്ട. DD )
- ഡോ. ജോൺ കുരുവിള കൊല്ലംപറമ്പിൽ ( റിട്ട. വെറ്റിനറി സർജൻ)
- ശ്രീ. കെ. കെ കുരുവിള ( റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇലക്ട്രിസിറ്റി ബോർഡ് )
- പ്രൊഫ. ജോർജ് ജേക്കബ് ദിൽകുഷ് ( റിട്ട. പ്രൊഫ. ബിഷപ്പ് മൂർ കോളേജ് മാവേലിക്കര )
- പ്രൊഫ. ടി ജെ ഫിലിപ്പ് തുതിക്കാട്ട് ( റിട്ട. വൈസ് പ്രിൻസിപ്പാൾ ബിഷപ്പ് മൂർ കോളേജ് മാവേലിക്കര )
- പ്രൊഫ. പി ടി തോമസ് പള്ളിത്താഴത്ത് ( റിട്ട. പ്രൊഫ. സി എം എസ് കോളേജ് കോട്ടയം )
- പ്രൊഫ. ജോർജ് മാത്യു ( റിട്ട. പ്രൊഫ. സി എം എസ് കോളേജ് കോട്ടയം )
- ശ്രീ. ജേക്കബ് മാത്യു ( റിട്ട. ബിസിനസ് മാനേജർ ഉദ്യോഗമണ്ഡൽ ആലുവ )
- പ്രൊഫ. ഡോ. ലാലി ജേക്കബ് ( റിട്ട. പ്രൊഫ. ബിഷപ്പ് മൂർ കോളേജ് മാവേലിക്കര )
- പ്രൊഫ. ഡോ. കോശി വർഗീസ് കോഴിശ്ശേരി ( റിട്ട. പ്രൊഫ. മണ്ണുത്തി വെറ്റിനറി കോളേജ് )
- ശ്രീ. കെ പി ഫിലിപ്പ് ( റിട്ട. എഞ്ചിനീയർ ബി എസ് എൻ എൽ )
- അഡ്വ. തോമസ് ഫിലിപ്പ് എൽ എൽ ബി, മാളിയേക്കൽ ( മുൻ പി എസ് സി മെമ്പർ)
- ഡോ. സുമ സൂസൻ വർഗീസ് പുഷ്പഭവനം
- പ്രൊഫ. ഡോ. മാത്യു സീ നൈനാൻ ചെറുകര ( പ്രിൻസിപ്പാൽ ലിറ്റിൽ റോക്ക് സ്കൂൾ )
- ഡോ. സജി മാത്യു ( സർജൻ ഗവൺമെന്റ് ഹോസ്പിറ്റൽ എറണാകുളം )
- ഡോ. എസ്റ്റർ മാത്യു ( ഒഫ്താൽമോളജിസ്റ്റ്, ലോട്ടസ് മെഡിക്കൽ സെന്റർ ചെങ്ങന്നൂർ)
- ഡോ. ടി കെ മാത്യു എംഡി, തറയിൽ
- ഡോ. ശാന്തി കുമാരി കുരുമ്പോലിൽ ( അനസ്തേഷ്യലിസ്റ്റ്, പന്തളം മെഡിക്കൽ മിഷൻ)
- ഡോ. സിജു പോൾ തുതിക്കാട്ട് ( ഡെന്റൽ സർജൻ, തുതിക്കാട്ട് ഡെന്റൽ ക്ലിനിക് കോടുകുളഞ്ഞി, തിരുവല്ല)
- ഡോ. തോമസ് കുരുവിള പണിക്കരേടത്ത് ( പ്രിൻസിപ്പൽ ബിഷപ്പ് മൂർ കോളജ് മാവേലിക്കര )
- ശ്രീ. വിനോദ് കുമാർ പെണ്ണുക്കര ( എഞ്ചിനീയർ P W D )
- ഡോ. റെജി വർഗീസ് പണിക്കരേടത്തു Msc, Phd ( ഓർത്തോ സർജൻ മെഡിക്കൽ കോളേജ് കോട്ടയം )
- ഡോ. മോഹൻ ജോർജ് ( ഓഫ്താൽമോളജിസ്റ് തിരുവല്ല മെഡിക്കൽ മിഷൻ)
- ശ്രീ. സി എസ് വർഗീസ് കളമശ്ശേരി ( സാഹിത്യകാരൻ )
- ക്രിസ്റ്റീന ചെറിയാൻ ( ന്യൂസ് റിപ്പോർട്ടർ 24 ന്യൂസ് )
- സുധീപ് കുമാർ ടി എസ് ( ചാർട്ടേഡ് അക്കൗണ്ടന്റ്)
വഴികാട്ടി
{{#multimaps:9.2700361,76.6115158 |zoom=12}}
ചെങ്ങന്നൂർ- കോടുകുളഞ്ഞി- കൊല്ലകടവ്- മാവേലിക്കര റോഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂരിന് 9 കിലോമീറ്റർ തെക്കും മാവേലിക്കരയ്ക്ക് 11 കിലോമീറ്റർ വടക്കുകിഴക്കും ആയി കോടുകുളഞ്ഞി സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിനും കോടുകുളഞ്ഞി പോസ്റ്റ് ഓഫീസിനും സമീപം ആണ് ഈ വിദ്യാലയം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36371
- 1842ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ